മകളോടൊപ്പം നടന്നു പോകുകയായിരുന്ന ആ​ദി​വാ​സിയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; അഞ്ചു വർഷത്തിന് ശേഷം പ്രതിക്ക്  പത്തു വ​ർ​ഷം ക​ഠി​നതടവ് വിധിച്ച് കോടതി

പ​ത്ത​നം​തി​ട്ട: തേ​ക്കു​തോ​ട് ഏ​ഴാം​ത​ല നെ​ടു​മ​നാ​ൽ മേ​ലേ​തി​ൽ ച​ന്ദ്ര​ൻ​കാ​ണി (40)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വി​ന് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും. 2014 ഏ​പ്രി​ൽ 13നു ​രാ​ത്രി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ൾ ക​ന്പി​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്.

പ്ര​തി അ​നീ​ഷ് കു​മാ​റി​നെ (അ​ജ​യ​ൻ – 34)യാ​ണ് പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ജോ​ണ്‍ കെ. ​ഇ​ല്ലി​ക്കാ​ട​ൻ ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ.​സി. ഈ​പ്പ​ൻ ഹാ​ജ​രാ​യി.

Related posts