ഓടിനടന്ന കടിച്ചുപറിച്ചത് 14 പേരെ…! പ​റ​ക്കോ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ ഒ​ന്ന​ര​വ​യ​സു​കാ​രി​ക്കും പരിക്ക്

അ​ടൂ​ർ: പ​റ​ക്കോ​ട്ട് തെ​രു​വ് നാ​യ ക​ടി​ച്ച് ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞു​ൾ​പ്പെ​ടെ 14 പേ​ർ​ക്ക് പ​രി​ക്ക്. പ​റ​ക്കോ​ട് നി​ര​വി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഓ​മ​ന​യ​മ്മ (57), പു​ളി​വി​ള​യി​ൽ ഇ​ന്ദി​ര (72), ച​രു​വി​ള​യി​ൽ ലീ​ലാ​മ്മ (64), വ​യ​ല തൈ​ക്കാ​ട്ട് കി​ഴ​ക്കേ​തി​ൽ സ​ത്യ​ഭാ​മ (37), പ​റ​ക്കോ​ട് ക​ല്ലേ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ലീം (61), പീ​ടി​ക​യി​ൽ മു​ഫീ​ദാ ഫാ​ത്തി​മ (13), ച​രു​വി​ള​യി​ൽ ശോ​ശാ​മ്മ (66), കൊ​ച്ചു​മ​ക​ൾ എ​യ്ഞ്ച​ൽ (ഒ​ന്ന​ര) പാ​റ​ക്കാ​ട്ട​യ​ത്ത് ബി​ന്ദു (46), മൂ​ല​വി​ള​യി​ൽ ഉ​മ​യ​മ്മ (50), കു​റ്റി​യി​ൽ ശ്രീ​വ​ത്സം രാ​ധാ​മ​ണി, പ​റ​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീം, അ​നി​ൽ​കു​മാ​ർ (56) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ഇ​വ​ർ അ​ടൂ​ർ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കു​ഞ്ഞി​നെ ബ​സ് ക​യ​റ്റി വി​ടാ​ൻ പോ​യ​പ്പോ​ഴാ​ണ് ബി​ന്ദു​വി​ന് നേ​രെ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ല് വാ​ങ്ങാ​ൻ വീ​ടി​ന്‍റെ ഗേ​റ്റ് തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ശോ​ശാ​മ്മ​യെ​യും കൊ​ച്ചു​മ​ക​ളെ​യും നാ​യ ക​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ടൂ​രി​ൽ ഒ​രാ​ളെ ക​ടി​ച്ച ശേ​ഷ​മാ​ണ് പ​റ​ക്കോ​ട് ഭാ​ഗ​ത്ത് ഒ​ന്ന​ര വ​യ​സു​കാ​രി​ക്കു​ൾ​പ്പെ​ടെ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Related posts