പമ്പാതീരത്തെ മ​രു​തൂ​ർ ക​ട​വി​ൽ തീ​രസം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടുമെന്ന്  വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: പ​മ്പ​യു​ടെ തീ​ര​ത്ത് ഇ​ടി​ഞ്ഞ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രു​തൂ​ർ ക​ട​വി​ൽ ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ. മ​രു​തൂ​ർ ക​ട​വി​ലെ അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് തീ​ര സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് എ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ൽനി​ന്ന് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റോ​ടും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ക​ദേ​ശം 100 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് തീ​ര​മി​ടി​ഞ്ഞു വീ​ണ് വീ​ടു​ക​ൾ​ക്ക് നി​ല​നി​ൽ​പ്പ് ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ന്ന​ത്.

എ​ത്ര​യും വേ​ഗം എ​സ്റ്റി​മേ​റ്റ് ല​ഭ്യ​മാ​ക്ക​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു. മ​ന്ത്രി​ക്ക് നേ​രി​ട്ട് ഇ​തു ന​ൽ​കി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്ന്‌ എം​എ​ൽ​എ പ​റ​ഞ്ഞു. മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റോ​യി, എ​ഇ മാ​യ, ഓ​വ​ർ​സി​യ​ർ ബി​ന്ദു, പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts