കെ.​മു​ര​ളീ​ധ​ര​ൻ കാ​പ​ട്യ മു​ഖ​മു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ര​നെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ചേ​ർ​ത്ത​ല: കെ.​മു​ര​ളീ​ധ​ര​നെ പോ​ലെ കാ​പ​ട്യ മു​ഖ​മു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ര​നെ കേ​ര​ളം ക​ണ്ടി​ട്ടി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല​യി​ൽ യോ​ഗം കൗ​ണ്‍​സ​ലി​ന് ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​ര​ത്ത് ലീ​ഗി​നെ ത​ള്ളി​പ്പ​റ​യു​ന്ന മു​ര​ളി വ​ട​ക​ര​യി​ൽ ചെ​ന്ന​തോ​ടെ ത​ങ്ങ​ളു​ടെ കാ​ലി​ൽ വീ​ണു. ത​രം പോ​ലെ​യാ​ണ് ഇ​യാ​ൾ നി​ല​പാ​ട് മാ​റ്റു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​ലെ യോ​ഗ​ത്തി​ന്‍റെ നി​ല​പാ​ട് സം​ബ​ന്ധി​ച്ച് മാ​ർ​ഗ നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​ഇ​ക്കു​റി ശ​രി​ദൂ​ര നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ക. തി​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വ്യ​ക്ത​മാ​കു​ന്പോ​ൾ നേ​തൃ​യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നം കൈ​ക്കൊള്ളും. യോ​ഗ നേ​തൃ​ത്വ​ത്തെ പി​ൻ​തു​ട​ർ​ന്ന് നി​ര​ന്ത​രം വേ​ട്ട​യാ​ടു​ന്ന വി.​എം.​സു​ധീ​ര​ന്‍റെ മ​ന​സ് ക​റു​ത്ത​തും വി​കൃ​ത​വു​മാ​ണ്. സു​ധീ​ര​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ന്ത​ക​നാ​ണ്. ത​ല​യി​ൽ ആ​ൾ​താ​മ​സ​മു​ള്ള ആ​രും തി​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കി​ല്ല. ആ​ല​പ്പു​ഴ​യി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നെ തോ​ൽ​പ്പി​ക്കാ​നേ ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ൾ ഉ​പ​ക​രി​ക്കു. പു​ണ്യ​വാ​ള​നാ​കാ​ൻ ശ്ര​മി​ച്ച സു​ധീ​ര​ൻ പാ​പി​യാ​യി മാ​റി.…

Read More

ആ​രോ​ടാ​ണി വാ​ശി…   പാണാവള്ളി പഞ്ചായത്തിൽ ച​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ വി​യ​ർ​ത്തു കു​ളി​ച്ച് കു​രു​ന്നു​ക​ൾ

പൂ​ച്ചാ​ക്ക​ൽ: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ വി​യ​ർ​ത്തൊ​ലി​ച്ച് കു​രു​ന്നു​ക​ൾ. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​തി​നാ​ൽ കൊ​ടും ചൂ​ടി​ൽ ഉ​രു​കു​ക​യാ​ണ് ഒ​രു അം​ഗ​ൻ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ. പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചാം വാ​ർ​ഡി​ലെ അ​ന്പ​ത്തി​യ​ഞ്ചാം ന​ന്പ​ർ അം​ഗ​ൻ​വാ​ടി​യി​ലെ ഇ​രു​പ​ത്തി ര​ണ്ടോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ഉ​ൾ​പ്പ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​താ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം 2017-18 കാ​ല​യ​ള​വി​ൽ ഏ​ഴു ല​ക്ഷം മു​ട​ക്കി​യാ​ണ് അം​ഗ​ൻ​വാ​ടി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്. കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​തി​നൊ​പ്പം പ്ലം​ബിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ളും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നി​ല്ല. കു​ട്ടി​ക​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ ക​ണ്ട് ഐ​സി​ഡി​എ​സ് അ​ധി​കൃ​ത​രേ​യും പ​ഞ്ചാ​യ​ത്തി​നേ​യും സ​മീ​പി​ച്ചെ​ങ്കി​ലും എ​സ്റ്റി​മേ​റ്റി​ൽ വ​യ​റിം​ഗി​ന്‍റെ കാ​ര്യം ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ വ​യ​റിം​ഗ് ജോ​ലി​ക​ൾ ത​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നും 10 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പോ​സ്റ്റി​ൽ നി​ന്നും ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന…

Read More

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ  സാ​ധു​കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി ചു​ന​ക്ക​ര മു​സ്ലീം ജ​മാ​അ​ത്ത്

ചാ​രും​മൂ​ട് : ഗൃ​ഹ​നാ​ഥ​ന്‍റെ വേ​ർ​പാ​ടി​നെ തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി വീ​ട് നി​ർ​മി​ക്കാ​ൻ നി​വ​ർ​ത്തി​യി​ല്ലാ​തി​രു​ന്ന സാ​ധു​കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി ചു​ന​ക്ക​ര മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ കാ​രു​ണ്യ സ്പ​ർ​ശം. ചു​ന​ക്ക​ര ജ​മാ​അ​ത്തി​ൽ​പ്പെ​ട്ട ഒ​രു സാ​ധു കു​ടും​ബ​ത്തി​നാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി മാ​തൃ​ക​യാ​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജ​മാ​അ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച മ​ദ്ര​സാ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് ഇ.​അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ആ​ർ രാ​ജേ​ഷ് എം ​എ​ൽ എ ​നി​ർ​വ​ഹി​ക്കും. ഇ​ന്നു മു​ത​ൽ മാ​ർ​ച്ച് 30 വ​രെ രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന മ​ത​പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ ഹാ​ഫി​സ് കാ​ഞ്ഞാ​ർ അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി,…

Read More

വേ​ന​ൽച്ചൂടി​ൽ ജി​ല്ല​യി​ലേ​ക്ക് ല​ഹ​രി​ക്ക​ള്ളൊ​ഴു​കു​ന്നു;  ക​ള്ളി​ൽ ക​ഞ്ചാ​വും സ്പി​രി​റ്റും ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളും

ചേ​ർ​ത്ത​ല: ക​ടു​ത്ത ചൂ​ടി​ൽ തെ​ങ്ങു​ക​ളി​ൽ ക​ള്ളി​ന്‍റെ ല​ഭ്യ​ത കു​റ​യു​ക​യും പാ​ല​ക്കാ​ട്ടു നി​ന്നു​ള്ള ക​ള​ളി​ന്‍റെ വ​ര​വു കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ജി​ല്ല​യി​ൽ ല​ഹ​രിക്ക​ള്ള് വ്യാ​പ​ക​മാ​യി. ക​ള്ളി​ന് വീ​ര്യം കൂ​ടാ​ൻ ക​ഞ്ചാ​വും സ്പി​രി​റ്റും ഹാ​ൻ​സ് പോ​ലെ​യു​ള്ള ല​ഹ​രി​പ​ദാ​ർ​ഥങ്ങ​ളും കൂ​ട്ടി​ചേ​ർ​ത്താ​ണ് വി​ല്പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. വേ​ന​ൽച്ചൂട് കൂ​ടി​യ​തും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ത്സ​വ കാ​ല​മാ​യ​തും മൂ​ലം ല​ഹ​രി​ക്ക​ള്ളു വി​ൽ​പ​ന വ​ൻ​തോ​തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ ഷാ​പ്പു​ക​ളി​ൽ കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച ക​ള്ള് സു​ല​ഭ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ക​ള്ളി​ൽ ക​ഞ്ചാ​വി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് 22 ഓ​ളം ഷാ​പ്പു​ക​ളാ​ണ് എ​ക്സൈ​സ് പൂ​ട്ടി​ച്ച​ത്. ചേ​ർ​ത്ത​ല​യി​ലെ ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലും കു​ട്ട​നാ​ട്, മാ​വേ​ലി​ക്ക​ര ഗ്രൂ​പ്പു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ള്ളു​ഷാ​പ്പു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന സാം​പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​വും ഇ​വ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ണ്. പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​ൻ ഏ​ക​ദേ​ശം അ​ഞ്ചു​മാ​സ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. ത​ൽ​സ​മ​യം ഫ​ലം ല​ഭി​ക്കു​ന്ന സം​വി​ധാ​നം എ​ക്സൈ​സി​ന്‍റെ മൊ​ബൈ​ൽ പ​രി​ശോ​ധ​ന…

Read More

ചേ​ർ​ത്ത​ല പട്ടണം  ലഹരി മാഫിയയുടെ പിടിയിൽ; സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ;  നടപടിയെടുക്കാത്ത  പോലീസിനെതിരേ വ്യാപക പരാതി

ചേ​ർ​ത്ത​ല: ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ക​ഞ്ചാ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന വ്യാ​പ​ക​മാ​കു​ന്നു. ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പെ​ട്ടി​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ചി​ല​ർ സ്വ​യം വാ​ഹ​ക​രാ​യും ന​ട​ന്ന് ല​ഹ​രി വി​ൽ​പ​ന പൊ​ടി​പൊ​ടി​ക്കു​ന്പോ​ൾ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​രു​ന്നു. ചേ​ർ​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി​യു​ടെ പ​രി​സ​രം, താ​ലൂ​ക്ക് ആ​ശു​പ​ത്രി, സെ​ന്‍റ് മേ​രീ​സ് പാ​ലം, സ്വ​കാ​ര്യ ബ​സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തു​ള്ള കൊ​പ്രാ​ക്ക​ളം, എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ക്കു​ന്നെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ങ്ങ​ളി​ലാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി എ​ക്സൈ​സും പോ​ലീ​സും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​പ്പോ​ഴും ക​ഞ്ചാ​വ് ലോ​ബി​ക​ൾ സ​ജീ​വ​മാ​ണ്. എ​റ​ണാ​കു​ളം, ആ​ലു​വ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യു​ടെ വ​ട​ക്കേ അ​തി​ർ​ത്തി​യാ​യ അ​രൂ​ർ വ​ഴി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തു​ന്ന​ത്. കൂ​ടാ​തെ ട്രെ​യി​ൻ മാ​ർ​ഗ​വും വ​ൻ തോ​തി​ൽ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും സി​റി​ഞ്ചു​ക​ളും ജി​ല്ല​യി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ ആ​ല​പ്പു​ഴ, അ​രൂ​ർ, എ​ഴു​പു​ന്ന, തു​റ​വൂ​ർ…

Read More

 വാ​ർ​ധ​ക്യ​ത്തി​ലും സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കണം; കത്തുന്ന വെയിലിലെ വഴിയോര കച്ചവടത്തെക്കുറിച്ച് വിശ്വംഭരൻ പറയുന്നത് ഇങ്ങനെ…

ആ​ല​പ്പു​ഴ: തീ​യി​ൽ കു​രു​ത്ത​ത് വെ​യി​ല​ത്ത് വാ​ടി​ല്ലെ​ന്ന് കാ​ണി​ച്ചു ത​രി​ക​യാ​ണ് ഒ​രു വൃ​ദ്ധ​ൻ. ക​ടു​ത്ത വേ​ന​ലി​ൽ അ​ധി​കൃ​ത​രു​ടെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​ക​ൾ വ​രു​ന്പോ​ഴും അ​ന്ന​ത്തെ അ​ന്ന​ത്തി​നാ​യി ചൂ​ടി​നെ വ​ക​വെ​യ്ക്കാ​തെ ന​ഗ​ര​ത്തി​ലെ പാ​ത​യോ​ര​ത്ത് ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഈ 68 ​കാ​ര​ൻ. പൊ​രി​വെ​യി​ലി​ൽ ഒ​രു ത​രി ത​ണ​ലി​ന്‍റെ ആ​ശ്വാ​സ​മി​ല്ലാ​തെ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളു​മാ​യി ആ​ല​പ്പു​ഴ ജി​ല്ല കോ​ട​തി​ക്കു സ​മീ​പം ഈ ​വൃ​ദ്ധ​നെ കാ​ണാം. വീ​ട്ടി​ൽ കൃ​ഷി ചെ​യ്തെ​ടു​ത്ത ചീ​ര​യും മ​ത്ത​നും പ​പ്പാ​യ​യു​മൊ​ക്കെ​യാ​യി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​ണ് ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വെ​യി​ൽ പൂ​ർ​ണ​മാ​യും കൊ​ള്ളാ​തെ വ​യ്യ. നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യി വ​ലി​യ പ​ച്ച​ക്ക​റി​ക്ക​ട​ക​ളും വാ​ഹ​ന​ക​ച്ച​വ​ട​ക്കാ​രും ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്പോ​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​നും പ്ര​യാ​സം ത​ന്നെ. ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന ചൂ​ട്, കൊ​ണ്ടു​വ​രു​ന്ന പ​ച്ച​ക്ക​റി​ക​ളെ​യും ക​രി​ച്ചു​ക​ള​യും. എ​ങ്കി​ലും വെ​യി​ൽ ത​ള​ർ​ത്താ​ത്ത മ​ന​സു​മാ​യി വി​ശ്വം​ഭ​ര​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്നു. പാ​വ​യ്ക്ക, പ​ട​വ​ലം, വെ​ള്ള​രി, മാ​ങ്ങ, തേ​ങ്ങ എ​ന്നി​ങ്ങ​നെ വി​വി​ധ…

Read More

സൂര്യാഘാത മുന്നറിയിപ്പ് അവഗണന; തൊഴില്‍ ചെയ്യിപ്പിക്കുന്നവര്‍ക്ക് എതിരേ തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കുന്നു

പ​ത്ത​നം​തി​ട്ട:സൂ​ര്യാ​ഘാ​ത സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് പ​ക​ൽ 12 മു​ത​ൽ മൂ​ന്ന് വ​രെ വെ​യി​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ചെ​യ്യി​ക്ക​രു​തെ​ന്ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ൽ വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഉ​ത്ത​ര​വ് ലം​ഘി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണം, റോ​ഡ് നി​ർ​മാ​ണം, പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്യി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 12 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്തെ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് തൊ​ഴി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

17-ാം ലോക്സഭാ തെരഞ്ഞെടുപ്പ്; പ​ത്രി​കാ സ​മ​ർ​പ്പ​ണം നാ​ളെ മു​ത​ൽ; പി​ൻ​വ​ലി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ എ​ട്ട്

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ളെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. നാ​ളെ മു​ത​ൽ ഏ​പ്രി​ൽ നാ​ലു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ഏ​പ്രി​ൽ അ​ഞ്ചി​ന് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ എ​ട്ട്. നാ​ളെ രാ​വി​ലെ എ​ല്ലാ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ഓ​ഫീ​സു​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. നെ​ഗോ​ഷ്യ​ബി​ൾ ഇ​ൻ​സ്ട്രു​മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മു​ള്ള പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ നാ​ലാം ശ​നി ഉ​ൾ​പ്പെ​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യ്ക്കൊ​പ്പം പു​തു​ക്കി​യ ഫോ​ർ​മാ​റ്റി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണം. ദേ​ശീ​യ, അം​ഗീ​കൃ​ത പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ മ​ണ്ഡ​ല​ത്തി​ലെ ഒ​രു വോ​ട്ട​ർ പി​ന്താ​ങ്ങി​യി​രി​ക്ക​ണം. സ്വ​ത​ന്ത്ര​രെ 10 വോ​ട്ട​ർ​മാ​ർ പി​ന്തു​ണ​യ്ക്കേ​ണ്ട​തു​ണ്ട്. ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​രു​ടെ ക്ര​മി​നി​ൽ കേ​സ്, ആ​സ്തി, ബാ​ധ്യ​ത എ​ന്നി​വ സം​ബ​ന്ധി​ച്ച് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്പാ​കെ​യോ നോ​ട്ട​റി അ​ല്ലെ​ങ്കി​ൽ ക​മ്മീ​ഷ​ണ​ർ ഓ​ഫ് ഓ​ത്…

Read More

വി​ദ്യാ​ർ​ഥിക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കുന്ന  റാ​ക്ക​റ്റി​ലെ പ്ര​ധാ​നി തീ​പ്പൊ​രി പ്ര​സാ​ദ് അറസ്റ്റിൽ

മാ​ന്നാ​ർ: സ്കൂ​ളി​ന് സ​മീ​പം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ളെ മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. ചെ​ന്നി​ത്ത​ല കോ​ട്ട​മു​റി തൂ​ന്പി​നാ​ത്ത് പ്ര​സാ​ദാ(​തീ​പ്പൊ​രി പ്ര​സാ​ദ്-49)​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ന് സ​മീ​പം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പ​ടി​യി​ലാ​യ​ത്. മാ​ന്നാ​ർ സ്കൂ​ൾ ഗ്രൗ​ണ്ട്, ബാ​ർ ഹോ​ട്ട​ലി​ന് സ​മീ​പം, ഐ​റ്റി​സി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ​ന്ത്ര​ണ്ടോ​ളം മോ​ഷ​ണ​കേ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ വ​ന്ന ബൈ​ക്കും വി​ൽ​പ്പ​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വും പ​ടി​കൂ​ടി. മാ​ന്നാ​ർ എ​സ്ഐ കെ.​എ​ൽ.​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ.​ഡി.​ബ​ഷു​റു​ദ്ദീ​ൻ, രാ​ജീ​ഷ്, ശ്രീ​ജി​ത്ത്, മ​നീ​ഷ്, അ​നീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മാ​ന്നാ​ർ കേ​ന്ദ്രീ​ക​രി​ച്ച് വ​ള​രെ നാ​ളു​ക​ളാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന…

Read More

സം​സ്ഥാ​നഫ​ല​മാ​യ ച​ക്ക  കി​ട്ടാ​ക്ക​നി​യാ​കു​ന്നു; കി​ലോ​യ്ക്ക് 40 മു​ത​ൽ 50 രൂ​പാ വ​രെ വി​ല​

മാ​ന്നാ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ച​ക്ക​യു​ടെ ഗു​ണ​ങ്ങ​ളും മേ​ൻ​മ​ക​ളും തി​രി​ച്ച​റി​ഞ്ഞ് സം​സ്ഥാ​ന ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച് ഒ​രു വ​ർ​ഷം തി​ക​യു​ന്പോ​ഴേ​ക്കും ച​ക്ക കി​ട്ടാ​ക്ക​നി​യാ​കു​ന്നു. ഫെ​ബ്രു​വ​രി മു​ത​ൽ മെ​യ് വ​രെ​യു​ള്ള സീ​സ​ണി​ൽ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി ക​ണ്ടി​രു​ന്ന ഫ​ല​മാ​ണ് ച​ക്ക. ഓ​രോ സീ​സ​ണി​ലും ട​ണ്‍ ക​ണ​ക്കി​ന് ച​ക്ക​യാ​ണ് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​രെ സം​സ്ഥാ​ന​ത്തു നി​ന്ന് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സീ​സ​ണി​ൽ വേ​ണ്ട​ത്ര കാ​യ്ഫ​ലം എ​ങ്ങും ഉ​ണ്ടാ​യി​ല്ല. പ്ലാ​വി​ൽ ക​യ​റി ച​ക്ക​യി​ടു​വാ​നു​ള്ള ബു​ദ്ധി​മു​ട്ടു​കൊ​ണ്ടും ക​യ​റാ​ൻ ആ​ളി​ല്ലാ​ത്ത​തു​കൊ​ണ്ടും പ്ലാ​വി​ൽ നി​ന്ന് ത​ന്നെ പ​ഴു​ത്ത് താ​ഴെ വീ​ണ് ഉ​പ​യോ​ഗ​മി​ല്ലാ​തെ പോ​യി​രു​ന്ന ഒ​രു കാ​ല​ഘ​ട്ടം ച​ക്ക​യ്ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്നു​നാ​ലു വ​ർ​ഷ​മാ​യി ച​ക്ക​യു​ടെ പ്ര​ധാ​ന്യ​വും ഗു​ണ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​ൻ വി​വി​ധ സം​ഘ​ട​ന​ക​ൾ ച​ക്ക ഫെ​സ്റ്റ് ത​ന്നെ ന​ട​ത്തു​ക​യു​ണ്ടാ​യി. വി​വി​ധ​ങ്ങ​ളാ​യ ച​ക്ക വി​ഭ​വ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ച​ക്ക​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യ​വും പ്രി​യ​വും ഉ​ണ്ടാ​യി. ച​ക്ക​യു​ടെ…

Read More