പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലം ലഭിക്കണമെന്ന മോഹവുമായി എൽഡിഎഫിലെ കൂടുതൽ കക്ഷികൾ രംഗത്തെത്തി. കഴിഞ്ഞ രണ്ടുതവണയും മത്സരിച്ച സിപിഎമ്മിന്റെ തീരുമാനം നിർണായകം.പത്തനംതിട്ട മണ്ഡലം രൂപീകരിച്ചശേഷം ആദ്യമായി നടന്ന 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ. അനന്തഗോപനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 2014ൽ കോണ്ഗ്രസ് വിട്ടെത്തിയ മുൻ എഐസിസി അംഗം ഫിലിപ്പോസ് തോമസിനെ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയാക്കി അവതരിപ്പിച്ചു. 2009ൽ എൽഡിഎഫിന്റെ പരാജയം 1,11,206 വോട്ടിന്േറതായിരുന്നുവെങ്കിൽ 2014ൽ അത് 56,191 വോട്ടായി കുറഞ്ഞു. കഴിഞ്ഞതവണ യുഡിഎഫിന് 41.27 ശതമാനവും എൽഡിഎഫിന് 34.81 ശതമാനവും വോട്ടുകൾ മണ്ഡലത്തിൽ ലഭിച്ചപ്പോൾ ബിജെപി 15.98 ശതമാനം വോട്ടുനേടി. ഇത്തവണ ബിജെപി വോട്ടുകൾ വർധിക്കാനുള്ള സാധ്യത എൽഡിഎഫ് കണക്കുകൂട്ടുന്നു. അത് യുഡിഎഫ് വോട്ടുകളിൽ കുറവുണ്ടാക്കുമെന്നുമാണ് അവരുടെ പക്ഷം. പത്തനംതിട്ടയിൽ നിലവിലെ സാഹചര്യത്തിൽ വിജയസാധ്യതയുള്ള മണ്ഡലമെന്ന നിലയിലാണ് എൽഡിഎഫ് കക്ഷികൾ രംഗത്തുള്ളത്. സിപിഎം സ്വന്തം സ്ഥാനാർഥിയെ തന്നെ…
Read MoreCategory: Alappuzha
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യ സംവിധാനം ഇല്ലാതാകുമെന്ന് ജോസ് കെ. മാണി
ആലപ്പുഴ: ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത് ജനാധിപത്യ സംവിധാനം തന്നെ ഇല്ലാതാകുമെന്ന് ജോസ് കെ. മാണി എംപി. ആലപ്പുഴയിൽ കേരള യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വൈവിധ്യത്തെയും ഒരുമയെയും തകർക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. അഞ്ചുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ട് അതിനായി ഒരു പ്രോജക്ടുപോലും ആരംഭിച്ചില്ല. തൊഴിലാളികൾക്കൊപ്പമോ കർഷകർക്കൊപ്പമോ രോഗികൾക്കൊപ്പമോ സർക്കാരില്ല. പ്രളയാനന്തരം കർഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം നിരാകരിച്ച് മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ അത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. നികുതിയിേ·ൽ സെസ് ഏർപ്പെടുത്തുന്നതിനു പകരം വിലയിൽ സെസ് ഏർപ്പെടുത്തി നിത്യേപയോഗ സാധനങ്ങൾക്ക് വില വർധിപ്പിച്ചു. രോഗികൾക്കാശ്വാസമായികൊണ്ടുവന്ന കാരുണ്യ പദ്ധതിയും എൽഡിഎഫ് സർക്കാർ തകർത്തുവെന്നും ജോസ് കെ. മാണി ആരോപിച്ചു. സ്വീകരണസമ്മേളനം ഡിസിസി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. കർഷകരെ തിരിഞ്ഞു നോക്കാത്ത ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും എം. ലിജു ആരോപിച്ചു.…
Read Moreഹാർബർ തീരദേശ മേഖലകളിൽ 1000 കോടിയുടെ വികസനമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കായംകുളം: ആയിരം കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തീരദേശ മേഖലകളിൽ നടക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ . കായംകുളം നിയമസഭാ മണ്ഡലത്തിലെ ഭരണിക്കാവ് ആലിന്റെ മുക്ക് വാത്തിക്കുളം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 26.77 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. ജില്ലയിൽ മാത്രം 65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഗ്രാമീണ മേഖലയിലെ റോഡുകളിൽ നടക്കുന്നത്. കായംകുളം മണ്ഡലത്തിൽ മൂന്നും മാവേലിക്കരയിൽ രണ്ട് റോഡുകളും നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. മറ്റുള്ള റോഡുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത സാന്പത്തിക വർഷത്തിൽ കൂടുതൽ തുക ഗ്രാമീണ മേഖലയിലെ റോഡുകളുടെ വികസനത്തിനായി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. വി. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ബ്ലോക്ക് പഞ്ചായത്തംഗം സി.…
Read Moreവീടിനുനേരേ പെട്രോൾ ബോംബെറിഞ്ഞ് മാരകായുധങ്ങളുമായെത്തി വധിക്കാൻ ശ്രമം; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചേർത്തലയിൽ നടന്ന ഞെട്ടിക്കുന്ന സംഭവമിങ്ങനെ…
പൂച്ചാക്കൽ : വീടിന് നേരെ പെട്രോൾ ബോംബാക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം വീട്ടുടമയെയും ഭാര്യയെയും വധിക്കാൻ ശ്രമിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെയാണ് പെട്രോൾ ബോംബാക്രമണം നടത്തിയത്. 20 ഓളം വരുന്ന ആക്രമികൾ രാത്രി 11 ഓടെ മുകുന്ദകുമാറിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിയുകയായിരുന്നു. വാതിലുകളും ജനലുകളും തകരുന്നു ശബ്ദം കേട്ട് പുറത്തിറങ്ങിയ മുകുന്ദകുമാറിനെയും ഭാര്യ ഉഷാകുമാരിയെയും അക്രമികൾ മാരകായുധങ്ങളുപയോഗിച്ച് വധിക്കാനൊരുങ്ങി സ്ഫോടനം ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതിനെത്തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറും സ്കൂട്ടറും ബോംബേറിൽ കത്തിനശിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു ഫോണ് വീടിനകത്തുനിന്നും പോലീസ് കണ്ടെടുത്തു. വീടിന് സമീപത്തും വാഹനത്തിനുസമീപത്തുമായി പൊട്ടാത്ത നിലയിൽ പെട്രോൾ ബോംബുകൾ കണ്ടെത്തി. 20 ഓളം ആക്രമികളുണ്ടായിരുന്നതിൽ രണ്ടുപേരാണ് വീടിന് അകത്തുകയറി വധശ്രമം…
Read Moreആലപ്പുഴയിൽ ഇരുപത്തിയഞ്ചോളം വാഹനങ്ങൾ അടിച്ചുതകർത്ത സംഭവം; അറസ്റ്റിലായ മിഥുൻ തകർക്കാനുണ്ടായ കാരണം പറഞ്ഞതിങ്ങനെ…
ആലപ്പുഴ: വിവിധയിടങ്ങളിലായി വാഹനങ്ങൾ അടിച്ചുതകർത്ത സംഭവം വാഹന വിൽപ്പനയെത്തുടർന്നുള്ള വൈരാഗ്യത്തെത്തുടർന്ന്. യൂസ്ഡ് വെഹിക്കിൾ വിൽപ്പനയ്ക്കിടെ മാരുതി ഒമ്നി വിറ്റവകയിൽ വാഹന വ്യാപാരിയായ രാജേഷ് എന്നയാൾ 40,000 രൂപയോളം പ്രതിക്ക് നഷ്ടം വരുത്തിയ വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ആലപ്പുഴ ബീച്ച് വാർഡിൽ പുത്തുപറന്പ് മിഥുൻ എന്നുവിളിക്കുന്ന ശ്രീലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനങ്ങൾ നശിപ്പിക്കുന്നതിന് ഉപയോഗിച്ച ജാക്കിലിവറും പൈപ്പും പ്രതിയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതൽ പൊതുമുതലെന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. പ്രതിയുമായി സംഭവസ്ഥലത്ത് കഴിഞ്ഞദിവസങ്ങളിലായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. സംഭവം സംബന്ധിച്ച് കൂടുതലെന്തെങ്കിലും തെളിയാനുണ്ടോയെന്ന് അന്വേഷണ വിധേയമാക്കുമെന്ന് ഡിവൈഎസ്പി പി.വി. ബേബി അറിയിച്ചു. കഴിഞ്ഞ ഏഴിന് നഗരത്തിന്റെ വിവിധിയിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന 25 ലധികം വാഹനങ്ങളാണ് ഒറ്റരാത്രികൊണ്ട് പ്രതി അടിച്ചുതകർത്തത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രധാന ക്രിമിനലുകളുടെ…
Read Moreസ്കൂട്ടറിലെത്തി വീട്ടമ്മയുടെ ബാഗ് തട്ടിയെടുത്തയാളെ പിടികൂടി; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ കള്ളനെ കുടുക്കിയതിങ്ങനെ…
മാവേലിക്കര: സ്കൂട്ടറിലെത്തി കാൽനട യാത്രികയുടെ ബാഗ് പിടിച്ചുപറിച്ച കള്ളനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. ചെട്ടികുളങ്ങര പേള തറയിൽ വീട്ടിൽ വർഗീസാ(44) ണ് പിടിയിലായത്. ഇന്നലെ രാവിലെ 9.45 ഓടെ ബിഎസ്എൻഎൽ ഓഫീസിനു സമീപത്തുകൂടി നടന്നു വരികയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും മാവേലിക്കരയിൽ വീട്ടുജോലികൾ ചെയ്തു വന്നിരുന്ന സജിതയു(30)ടെ ബാഗാണ് ഇയാൾ കവർന്നത്. സജിതയുടെ കരച്ചിൽകേട്ട് നാട്ടുകാരായ ബൈക്കുയാത്രക്കാർ ഇയാളെ പിന്തുടർന്നു. ഇവരെ കണ്ട് വർഗീസ് സ്കൂട്ടറിൽ അമിത വേഗത്തിൽ പോയതോടെ നിയന്ത്രണം വിട്ട് റെയിൽവേ സ്റ്റേഷനു സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടുകയും പോലീസിനു കൈമാറുകയുമായിരുന്നു. മാവേലിക്കര പോലീസ് കേസെടുത്തു.
Read Moreഭയമൂലം വെറുതേ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ; അമ്പലപ്പുഴയിൽ പട്ടാപകൽ റോഡിൽ സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ…
അമ്പലപ്പുഴ; കഴിഞ്ഞദിവസം രാത്രി പത്തോടെ മത്സ്യത്തൊഴിലാളികളും, വ്യാപാരികളും തമ്മിൽ പറവൂർ കടപ്പുറത്തു വച്ചുണ്ടായ സംഘർഷത്തിലെ പ്രതികളായ പറവൂർ പടിഞ്ഞാറ് പുളിക്കൽ ജോസഫിന്റെ മകൻ ജിത്തു(25), സഹോദരൻ നന്ദു(22) എന്നിവർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഉൗർജിതം. അക്രമി സംഘത്തിൽ ഇരുപതോളം പേർ ഉൾപ്പെട്ടിട്ടുള്ളതായിട്ടാണ് പോലീസ് നിഗമനം. പ്രതികൾക്കായി പറവൂർ കടപ്പുറം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി കടപ്പുറത്ത് മീനിന്റെ വിലയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മൂന്നുമത്സ്യ വ്യാപാരികൾക്ക് മർദനമേറ്റിരുന്നു. ഇതിലെ പ്രതികളാണ് ജിത്തുവും, നന്ദുവും. ഈ കേസിൽ ഇന്നലെ രാവിലെ പുന്നപ്ര പോലീസ് സ്റ്റേഷനിലെത്തി ജാമ്യത്തിലിറങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലേക്കു മടങ്ങുന്ന വഴി പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ വച്ച് മാരുതി കാറിലും, ബൈക്കിലുമെത്തിയ ഇരുപതോളം വരുന്ന അക്രമികൾ ഇവരെ തടയുകയും മർദിക്കുകയുമായിരുന്നു. ഭയന്നോടിയ ജിത്തുവിനെ പുന്നപ്ര പഞ്ചായത്ത് ഓഫീസിനു സമീപവും, നന്ദുവിനെ വില്ലേജ് ഓഫീസിനു സമീപവും…
Read Moreആരുചോദിക്കാനെന്ന മട്ടിൽ വാഹനയാത്രക്കാരും, കാണാത്ത മട്ടിൽ അധികൃതരും..! വാഹനപാർക്കിംഗ് തോന്നിയതുപോലെ; ആലപ്പുഴ നഗരത്തിൽ ഒരിക്കലും അവസാനിക്കാത്ത ഗതാഗതക്കുരുക്ക്
ആലപ്പുഴ: നഗരത്തിൽ വാഹനപാർക്കിംഗ് തോന്നിയതുപോലെ. ആരുചോദിക്കാനെന്ന മട്ടിൽ വാഹനയാത്രക്കാരും കാണാത്ത മട്ടിൽ അധികൃതരും ചേർന്ന് നഗരത്തിന് സമ്മാനിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത ഗതാഗതക്കുരുക്ക്. സ്ഥലപരിമിതി മൂലം ശ്വാസം മുട്ടുന്ന ആലപ്പുഴ നഗരത്തിന് കൂനിൻമേൽ കുരുവെന്നപോലെയാണ് ഗതാഗതകുരുക്ക്. ഇതിന് പ്രധാന കാരണം അനധികൃത പാർക്കിംഗും ട്രാഫിക് മര്യാദകൾ ലംഘിച്ചുള്ള ഡ്രൈവിംഗും. കഴിഞ്ഞ കുറച്ചുനാളുകളായി നഗരത്തിലെ റോഡുകൾക്ക് ശാപമോക്ഷം ലഭിച്ചുവെങ്കിലും റോഡ് കൈയേറ്റങ്ങൾ മൂലം റോഡിന്റെ യഥാർഥ പ്രയോജനം ലഭിക്കുന്നില്ല. റോഡ് കൈയേറി വഴിയോര കച്ചവടവും സ്ഥിരം കടകളുടെ വച്ചുകെട്ടലുകളും സാധനങ്ങൾ ഇറക്കിവയ്ക്കലും കൂടാതെ റോഡ് കൈയേറിയുള്ള വാഹന പാർക്കിംഗും നഗരത്തിലെവിടെയും കാണാം. നോ പാർക്കിംഗ് ബോർഡുകൾ നഗരത്തിൽ അപൂർവമായോ നമുക്ക് കാണാനാവൂ. നോ പാർക്കിംഗ് ബോർഡുകളില്ലാത്തതിനാൽ എവിടെയും എങ്ങനെയും പാർക്കു ചെയ്യാമെന്ന ധാരണയാണ് ജനങ്ങളിലുള്ളത്. എന്നാൽ ട്രാഫിക് നിയമമനുസരിച്ച് ആശുപത്രി, സ്കൂൾ എന്നിവടങ്ങൾക്കു മുന്നിലും ബസ് സ്റ്റോപ്പുകൾ, പ്രധാന റോഡുകൾ…
Read Moreപട്ടാപ്പകൽ നടുറോഡിൽ സഹോദരങ്ങൾക്ക് വെട്ടേറ്റു; വെട്ടേറ്റത് ജാമ്യമെടുത്ത് മടങ്ങുന്പോൾ, ഒരാളുടെ നില ഗുരുതരം
അന്പലപ്പുഴ: കഴിഞ്ഞദിവസം രാത്രി പത്തോടെ മത്സ്യത്തൊഴിലാളികളും, വ്യാപാരികളും തമ്മിൽ പറവൂർ കടപ്പുറത്തു വച്ചുണ്ടായ സംഘർഷത്തിലെ പ്രതികളായ പറവൂർ പടിഞ്ഞാറ് പുളിക്കൽ ജോസഫിന്റെ മകൻ ജിത്തു(25), സഹോദരൻ നന്ദു(22) എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി കടപ്പുറത്ത് മീനിന്റെ വിലയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മൂന്നുമത്സ്യ വ്യാപാരികൾക്ക് മർദനമേറ്റിരുന്നു. ഇതിലെ പ്രതികളാണ് ജിത്തുവും, നന്ദുവും. ഈ കേസിൽ ഇന്നലെ രാവിലെ പുന്നപ്ര പോലീസ് സ്റ്റേഷനിലെത്തി ജാമ്യത്തിലിറങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലേക്കു മടങ്ങുന്ന വഴി പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ വച്ച് മാരുതി കാറിലും, ബൈക്കിലുമെത്തിയ പത്തോളം വരുന്ന അക്രമികൾ ഇവരെ തടയുകയും മർദിക്കുകയുമായിരുന്നു. ഭയന്നോടിയ ജിത്തുവിനെ പുന്നപ്ര പഞ്ചായത്ത് ഓഫീസിനു സമീപവും, നന്ദുവിനെ വില്ലേജ് ഓഫീസിനു സമീപവും വച്ച് മരകമായി വെട്ടിയും, കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. വടിവാൾ, വെട്ടുകത്തി, കന്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി 10 ഓളം പേർ ചേർന്ന് സ്ഥലത്ത്ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യുവാക്കളെ അക്രമിക്കുന്നതു…
Read More‘ഉതിരാപൂക്കൾ’ സിജോയെ ശ്രദ്ധേയനാക്കി; വരികൾ എഴുതിയിരിക്കുന്നത് തമിഴ് ഗാനരചയിതാവായ കവിത്രൻ
പത്തനംതിട്ട: സൗഹൃദത്തിന്റെ പുതിയ ഈണവുമായി തമിഴ് ആൽബം ഉതിരാപൂക്കൾ ജനഹൃദയം കീഴടക്കുന്നു.യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും തരംഗമായ ഈ ഗാനം തമിഴ് മനസുകളിൽ നിന്നും മറ്റു സംഗീത ആസ്വാദകരിൽ നിന്നും വൻ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. ഈ ഗാനം, അതിന്റെ വരികൾകൊണ്ടും ഈണംകൊണ്ടും സൗഹൃദത്തിന്റെ ഓർമകളെ പുതുക്കുന്നു.മലയാള സംഗീത ആൽബങ്ങളിലൂടെ ശ്രദ്ധേയനായ സിജോ മാത്യു ജേക്കബിന്റെ ആദ്യ തമിഴ് ആൽബം ആണിത്. ഈ ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് തമിഴ് ചലച്ചിത്ര ഗാനരചയിതാവായ കവിത്രൻ ആണ്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ മെഡിക്കൽ സോഷ്യൽ വർക്കറാണ് (കൗണ്സിലർ)് സിജോ. തിരുവല്ല സ്വദേശിയായ ഇദ്ദേഹം തന്റെ ഡിവോഷണൽ ആൽബങ്ങളിലൂടെയും ഫ്രണ്ട്ഷിപ് ആൽ്ബങ്ങളിലൂടെയും സംഗീത പ്രേമികൾക്കു പ്രിയങ്കരനാണ്.ഡോ.മുരളികൃഷ്ണനോടൊപ്പം പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ഗായത്രി അശോകനും ചേർന്നാണ് ഈ ഗാനം അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനാണ് ഡോ.മുരളികൃഷ്ണൻ. ശാസ്ത്രീയ…
Read More