രാഷ്ട്രീയവത്കരണം..! വെ​ള്ളാ​പ്പ​ള്ളി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് ആ​ക്ര​മ​ണം; സി​പി​എം -ബി​ജെ​പി ബ​ലാ​ബ​ല​ത്തി​ലേ​ക്ക്; കോ​ള​ജ് സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത് എ​ൻ​ഡി​എ

ആ​ല​പ്പു​ഴ: ക​ട്ട​ച്ചി​റ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പു​തി​യ ത​ല​ത്തി​ലേ​ക്ക്. കോ​ള​ജി​ന് നേ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ട​യി​ലു​ണ്ടാ​യ ആ​ക്ര​മ​ത്തെ സി​പി​എം ന്യാ​യീ​ക​രി​ക്കു​ന്പോ​ൾ കോ​ള​ജ് സം​ര​ക്ഷ​ണ​ത്തി​നാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​ശ്നം മാ​നേ​ജ്മെ​ന്‍റ് -വി​ദ്യാ​ർ​ഥി സം​ഘ​ട​നാ ത​ർ​ക്ക​മെ​ന്ന നി​ല​യി​ൽ നി​ന്ന് രാ​ഷ്ട്രീ​യ ത​ല​ത്തി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞു. എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ കോ​ള​ജി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​നേ​ജ്മെ​ന്‍റ് സം​ഘ​പ​രി​വാ​ർ സ​ഹാ​യം തേ​ടി​യി​രു​ന്ന​ത് നേ​ര​ത്തെ രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.  കോ​ള​ജി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ട് ബി​ജെ​പി സ്വീ​ക​രി​ച്ചി​രു​ന്നു. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബി​ഡി​ജ​ഐ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റു​മ​ട​ക്ക​മു​ള്ള​വ​ർ വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ച്ച​പ്പോ​ൾ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നാ​ണ് കോ​ള​ജി​നാ​യി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണം ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ത്തി​നു​നേ​രെ​യു​ള്ള അ​തി​ക്ര​മ​മാ​ണെ​ന്നാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ല​പാ​ട്. ഇ​തി​നി​ട​യി​ൽ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം…

Read More

മോഷണക്കേസിലെ കാരണവർ..! 22 വർഷ മായി മോഷണം സ്ഥിരം തൊഴിലാക്കിയ തിരു വാർപ്പ് അജിയെ പോലീസ് പൊക്കി; വിവിധ സ്റ്റേഷനുകളിൽ ആയിരത്തോളം കേസുകൾ

മാവേലിക്കര: നഗരത്തിലേത് ഉൾപ്പെടെ അയിരത്തോളം മോഷണക്കേസുകളിൽ പ്രതിയായ കോട്ടയം, തിരുവാർപ്പ്, കിളിരൂർ, പത്തിൽ വീട്ടിൽ അജയൻ (തിരുവാർപ്പ് അജി-40) മാവേലിക്കര പോലീസിന്‍റെ പിടിയിലായി. മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ഓടുപൊളിച്ച് അകത്ത് കയറിയുള്ള മോഷണം പതിവായിരുന്നു. സമാന രീതിയിലുള്ള മോഷണങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആലപ്പുഴ എസ്പി വി.എം.മുഹമ്മദ് റഫീക്ക് ഐപിഎസിന്‍റെ നിർദേശ പ്രകാരം ചെങ്ങന്നുർ ഡിവൈഎസ്പി ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ മാവേലിക്കര സിഐ പി.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മാവേലിക്കര നഗരമധ്യത്തിലെ കാരുണ്യ മെഡിക്കൽ ഷോപ്പിലെ മോഷണത്തിനിടെ സിസിടിവി ക്യാമറയിൽ കുടുങ്ങിയതോടെയാണ് മോഷ്ടാവ് തിരുവാർപ്പ് അജിയാണെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് അന്വേഷണ സംഘം നടത്തിവന്നിരുന്ന പരിശോധനയിൽ മാവേലിക്കര നഗരത്തിലെ പ്രമുഖ തീയറ്ററിന് സമീപം ഇയാൾ പിടിയിലാവുകയായിരുന്നു. മാവേലിക്കര, ആലപ്പുഴ, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, പാല, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ ,…

Read More

ആലപ്പുഴയുടെ ഗതിയിതെങ്കിൽ..! തീപിടിത്തം ഉണ്ടാകുന്ന പ്രദേശങ്ങളിൽ തീ നിയന്ത്രിക്കാൻ ഫയർഫോഴ്സിന് വെള്ളമില്ല; വേനൽ കനത്ത തോടെ കുളങ്ങൾ വറ്റിയതാണ് കാരണം

ആ​ല​പ്പു​ഴ: വേ​ന​ൽ ക​ന​ത്ത​തോ​ടെ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന തീ​പി​ടു​ത്ത​ങ്ങ​ൾ അ​ണ​യ്ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ളം കു​ടി​ക്കു​ന്നു. തീ ​കെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മു​ള്ള ജ​ലം പ​ല​പ്പോ​ഴും തീ​പി​ടു​ത്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും ല​ഭ്യ​മാ​കാ​ത്ത​താ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ വ​ല​യ്ക്കു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ന് 5000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യാ​ണു​ള്ള​ത്. മു​ഴു​വ​ൻ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്താ​ൽ  അ​ഞ്ച് മി​നി​ട്ടു​കൊ​ണ്ട് വാ​ഹ​ന​ത്തി​ലെ ജ​ലം തീ​രും. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ജ​ല​സ്രോ​ത​സു​ക​ളി​ൽ നി​ന്നു​ള്ള ജ​ല​മാ​ണ് തീ​കെ​ടു​ത്തു​ന്ന​തി​ന് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ ക​ന​ത്ത വേ​ന​ൽ മൂ​ലം ഭൂ​രി​ഭാ​ഗം ജ​ല​സ്രോ​ത​സു​ക​ളും വ​റ്റി​യ​താ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ വെ​ള്ളം കു​ടി​പ്പി​ക്കു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് ആ​ല​പ്പു​ഴ യൂ​ണി​റ്റി​ൽ നേ​ര​ത്തെ ജ​ലം ശേ​ഖ​രി​ച്ചി​രു​ന്ന സം​വി​ധാ​നം ചെ​ളി ക​യ​റി ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക കു​ളം ഓ​ഫീ​സ് വ​ള​പ്പി​ൽ നി​ർ​മി​ച്ചാ​ണ് വാ​ഹ​ന​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജ​ലം ശേ​ഖ​രി​ക്കു​ന്ന​ത്. നി​ല​വി​ലെ രീ​തി​യി​ൽ താ​പ​നി​ല തു​ട​ർ​ന്നാ​ൽ അ​ധി​ക​ദി​വ​സം ഇ​ത്ത​ര​ത്തി​ൽ ജ​ലം ശേ​ഖ​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ഇ​ന്ന്…

Read More

അയല്‍വാസിയുടെ ക്രൂരത! ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ചു; കൈയ്യിലിരുന്ന ടോര്‍ച്ച് തെളിച്ച് പ്രതിയുടെ മുഖത്തടിച്ചു; സംഭവം മുഹമ്മയില്‍

മു​ഹ​മ്മ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ വീ​ടു​ക​യ​റി അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ 7-ാം വാ​ർ​ഡി​ൽ പു​ന്നേ​പ​റ​ന്പി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ സു​രാ​ജ്(26) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ഞ്ചേ​രി​യി​ൽ അ​ന്പ​നാ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് വെ​ള്ളാ​ഞ്ഞ​ലി​യി​ൽ പാ​ർ​വ്വ​തി​അ​മ്മ(​ത​ങ്ക​മ്മ-72)​യെ ആ​യി​രു​ന്നു അ​ക്ര​മി​ച്ച​ത്. പാ​ർ​വ്വ​തി​യ​മ്മ​യു​ടെ അ​യ​ൽ​വാ​സി​യാ​ണ് പി​ടി​യി​ലാ​യ സു​രാ​ജ്. ക​ഴി​ഞ്ഞ 13ന് ​രാ​ത്രി 12ഓ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. സം​ഭ​വ ദി​വ​സം പ്ര​തി പാ​ർ​വ്വ​തി അ​മ്മ​യു​ടെ വീ​ടി​ന്‍റെ പി​ൻ​വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ൽ തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ട പാ​ർ​വ്വ​തി​യ​മ്മ ടോ​ർ​ച്ചു​മാ​യി പി​ന്നാ​ന്പു​റ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ വൃ​ദ്ധ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. കു​ത​റി​മാ​റി​യ പാ​ർ​വ​തി​യ​മ്മ കൈ​യ്യി​ലി​രു​ന്ന ടോ​ർ​ച്ച് തെ​ളി​ച്ച് പ്ര​തി​യു​ടെ മു​ഖ​ത്ത​ടി​ച്ചി​രു​ന്നു. ത​ന്നെ പാ​ർ​വ്വ​തി​യ​മ്മ തി​രി​ച്ച​റി​യു​മെ​ന്ന് മ​ന​സി​ലാ​ക്കി അ​ടു​ക്ക​ള​യി​ൽ​നി​ന്നും ചി​ര​വ​യെ​ടു​ത്ത് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി പോ​ലി​സി​നോ​ട് പ​റ​ഞ്ഞു. വൃ​ദ്ധ അ​ടി​യേ​റ്റ് മ​രി​ച്ച​താ​യി ക​രു​തി​യ സു​രാ​ജ് പ​ണ​ത്തി​നാ​യി അ​ല​മാ​ര​യും പെ​ട്ടി​ക​ളും തു​റ​ന്ന് പ​രി​ശോ​ധി​ച്ചി​രു​ന്നു. സ്ഥി​ര​മാ​യി പാ​ർ​വ്വ​തി​അ​മ്മ​യ്ക്ക് വി​ഷു​ക്കൈ നീ​ട്ടം…

Read More

വേണമെങ്കിൽ നന്നാക്കിയെടുത്തോ‍? ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈ​മാ​സ്റ്റ് വി​ള​ക്ക് 3 മാസത്തിനുള്ളിൽ മിഴിയടച്ചു ; അറ്റകുറ്റപ്പ ണികൾക്ക് ഫണ്ടില്ലെന്ന് അധികൃതർ

മാ​ന്നാ​ർ: പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​വാ​നു​ള്ള ഇ​ട​മാ​യി മാ​ന്നാ​ർ ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് മാ​റു​ന്നു. 5.5 ല​ക്ഷം  മു​ട​ക്കി സ്ഥാ​പി​ച്ച  ലൈ​റ്റ് നി​ല​വി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​ത്ത​തി​നൊ​പ്പം വി​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മാ​ന്നാ​ർ ടൗ​ണി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന ഏ​റേ നാ​ള​ത്തെ  ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 5.5  ല​ക്ഷം മു​ട​ക്കി ഇ​ത് സ്ഥാ​പി​ച്ച​ത്. ലൈ​റ്റ് സ്ഥാ​പി​ച്ച് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ത് മി​ഴി​യ​ട​ച്ചു.  2012 ഡി​സം​ബ​റി​ലാ​ണ് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഇ​ത് സ്ഥാ​പി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള​ളി​ൽ ഇ​ത് പ്ര​കാ​ശി​ച്ച​ത് വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ​ല ത​വ​ണ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ ആ​റു മാ​സ​മാ​യി വി​ള​ക്ക് പ്ര​കാ​ശി​ക്കു​ന്നി​ല്ല. ചി​ല ലൈ​റ്റു​ക​ൾ ഇ​ട​യ്ക്കി​ടെ മി​ന്നു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ഹൈ​മാ​സ്റ്റ് വി​ള​ക്ക് വ​ന്ന​തോ​ടെ ടൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് തെ​രു​വ് വി​ള​ക്കു​ക​ൾ മാ​റ്റി​യി​രു​ന്നു. ഇ​പ്പോ​ൾ രാ​ത്രി​യാ​യി​ൽ…

Read More

എന്‍റെ നിഗമനം..! കൂ​ട്ടാ​യ്മയില്ലാത്തതു ബിജെ പിക്കു വിന: 4 ല​​ക്ഷം ഹി​​ന്ദു​​ക്ക​​ളു​​ള്ള ഇ​​വി​​ടെ 3 ല​​ക്ഷം പേ​​രും സഹായിച്ചത് എൽഡി എഫിനെയായിരിക്കുമെന്ന് വെള്ളാപ്പള്ളി

ചേ​​ർ​​ത്ത​​ല: എ​​ൻ​​ഡി​​എ​​യു​​ടെ കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​മി​​ല്ലാ​​തി​​രു​​ന്ന​​താ​​ണു മ​​ല​​പ്പു​​റം ഉ​​പ​​തെ​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​ക്കു വി​ന​യാ​യ​തെ​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ പ​​റ​​ഞ്ഞു. നാ​​ലു ല​​ക്ഷം ഹി​​ന്ദു​​ക്ക​​ളു​​ള്ള ഇ​​വി​​ടെ മൂ​​ന്നു ല​​ക്ഷം പേ​​രെ​​ങ്കി​​ലും വോ​​ട്ടു ചെ​​യ്തി​​ട്ടു​​ണ്ടാ​​വും. ഇ​​വ​​രി​​ൽ ഭൂ​​രി​​പ​​ക്ഷ​​വും എ​​ൽ​​ഡി​​എ​​ഫി​​നെ​​യാ​​വ​​ണം സ​​ഹാ​​യി​​ച്ച​​ത്. ലീ​​ഗി​​ന്‍റെ കോ​​ട്ട​​യി​​ൽ എ​​ല്ലാ മു​​സ്‌​ലിം സം​​ഘ​​ട​​ന​​ക​​ളും സ​​ഹാ​​യി​​ച്ചി​​ട്ടും ഇ.​​അ​​ഹ​​മ്മ​​ദി​​നു കി​​ട്ടി​​യ ഭൂ​​രി​​പ​​ക്ഷം മ​​റി​​ക​​ട​​ക്കാ​​ൻ കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​ക്കു ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

Read More

കൃത്യം 12ന് എത്തും..! ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വി​ലെ സ​ദ്യ ​ഉ​ണ്ണാ​ന്‍ വാ​ന​ര​പ്പ​ട;‌ ലോക ശ്രദ്ധയാകർഷിച്ച വാനരന്മാരെക്കുറിച്ച് പഠിക്കാൻ ജപ്പാൻ നരവംശ ശാസ്ത്രജ്ഞർ

കോ​ന്നി: കോ​ന്നി ക​ല്ലേ​ലി​ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വി​ല്‍ സ​ദ്യ​യു​ണ്ണാ​ന്‍ ദി​വ​സ​വും എ​ത്തു​ന്ന​ത് എ​ഴു​പ​തോ​ളം വാ​ന​ര​ന്‍​മാ​ര്‍.പ്ര​കൃ​തി​യാ​ണ് ദൈ​വം എ​ന്ന​താ​ണ് കാ​വി​ലെ സ​ങ്ക​ല്‍​പം. ജീ​വ​ജാ​ല​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വ​ഴി​പാ​ട്. ഹ​നു​മാ​ന്‍റെ പ്രീ​തി​യ്ക്കാ​യാ​ണ് വാ​ന​ര​യൂ​ട്ട് ന​ട​ത്തു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12 ഓ​ടെ വ​ന​ത്തി​ല്‍ നി​ന്ന് വാ​ന​ര​ന്‍​മാ​ര്‍ സ​ദ്യ​യു​ണ്ണാ​ന്‍ എ​ത്തും. അ​ച്ച​ട​ക്ക​ത്തോ​ട​യാ​ണ് ഇ​വ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. 501 രൂ​പ​യാ​ണ് സ​ദ്യ​യു​ടെ വ​ഴി​പാ​ട് തു​ക​യാ​യി ഭ​ക്ത​ര്‍ ന​ല്‍​കേ​ണ്ട​ത്. വാ​ന​ര സ​ദ്യ​യ്ക്കാ​യി പ്ര​ത്യേ​ക ക​ല​വ​റ ക്ഷേ​ത്ര​ത്തി​ലു​ണ്ട്. മീ​നു​ക​ള്‍​ക്കും ഇ​വി​ടെ സ​ദ്യ ന​ല്‍​കാ​റു​ണ്ട്. ഭ​ക്ത​ജ​ന​ങ്ങ​ള്‍ വ​ഴി​പാ​ടാ​യി എ​ന്നും വാ​ന​ര​ന്മാ​ര്‍​ക്ക് സ​ദ്യ ന​ല്‍​കി വ​രു​ന്നു. പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ചോ​റും ക​റി​ക​ളും ചേ​ര്‍​ന്നു​ള്ള വാ​ന​ര സ​ദ്യ ലോ​ക ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്നു.ജ​പ്പാ​നി​ല്‍ നി​ന്നു​ള്ള ന​രവം​ശ ശാ​സ്ത്ര​ജ്ഞര്‍ കാ​വി​ലെ സ​ദ്യ​ഉ​ണ്ണാ​ന്‍ എ​ത്തു​ന്ന വാ​ന​ര​ന്മാ​രെ പ​ഠ​ന വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

നാളെ നിങ്ങൾക്കും വരാതിരിക്കട്ടെ..! വാ​ർ​ധ​ക്യ​ത്തി​ൽ അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ന്ന അവസ്ഥ മക്കളുടെ പ​രി​ഷ്കാ​ര​ത്തോ​ടു​ള്ള ഭ്രാ​ന്ത​മാ​യ അ​ഭി​നി​വേ​ശമെന്ന് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ

മാ​വേ​ലി​ക്ക​ര: ജന്മംന​ൽ​കി​യും ഊ​ട്ടി​വ​ള​ർ​ത്തി​യും ന​മ്മെ ന​മ്മ​ളാ​ക്കി​യ മാ​താ​പി​താ​ക്ക​ൾ വാ​ർ​ധ​ക്യ​ത്തി​ൽ അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ന്ന ദ​യ​നീ​യ അ​വ​സ്ഥ​യാ​ണ് സ​മ​കാ​ലീ​ന സ​മൂ​ഹം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ. വൃ​ദ്ധ സ​ദ​ന​ങ്ങ​ളു​ടേ​യും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളു​ടേ​യും എ​ണ്ണം ഏ​റി​വ​രി​ക​യാ​ണ്. ദാ​ന​ശീ​ല​രും കാ​രു​ണ്യ മ​ന​സ്ക​രും നി​ര​വ​ധി ഉ​ണ്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു. പ​രി​ഷ്കാ​ര​ത്തോ​ടു​ള്ള ഭ്രാ​ന്ത​മാ​യ അ​ഭി​നി​വേ​ശം ധ​ർ​മ​മൂ​ല്യം മ​റ​ന്നു​കൊ​ണ്ടാ​വ​രു​തെ​ന്നും വാ​ർ​ധ​ക്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ അ​നാ​ഥ​രാ​ക്ക​പ്പെ​ട​രു​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. തെ​ക്കേ​ക്ക​ര സ്വാ​ന്ത​നം പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ​ണി​ക​ഴി​പ്പി​ച്ച ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്‍ മ​റ​ഞ്ഞ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ട്ടോ​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ലാ ല​ക്ഷ്മ​ണ​ൻ അ​നാ​ശ്ചാ​ദ​നം ചെ​യ്തു.മ​ജീ​ഷ്യ​ൻ സാം​റാ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശേ​രി, വാ​ർ​ഡം​ഗം ജി​ജി ജോ​ർ​ജ്, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സ​ര​സ്വ​തി​യ​മ്മ ടീ​ച്ച​ർ, ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്രൊ​ഫ.​ബി​ന്ദു സ​നി​ൽ, ര​വി മാ​ന്പ്ര,…

Read More

ഇതുകൊണ്ടാ കംപ്യൂട്ടർ വേണ്ടാത്തത്..! സി​പി​എം- സി​പി​ഐ പോ​ര് സൈ​ബ​ർ ലോ​ക​ത്തും; അ​നു​ഭാ​വി​ക​ൾ ത​ങ്ങ​ളു​ടെ സം​ഘ​ട​ന​യെ ന്യാ​യീ​ക​രി​ക്കു​ന പോസ്റ്റിട്ടാണ് പോരാട്ടം

ആ​ല​പ്പു​ഴ: ഇ​ട​തു​മു​ന്ന​ണ​യി​ൽ ക​ലാ​പ​ക്കൊ​ടി​യു​യ​ർ​ത്തി സി​പി​എം- സി​പി​ഐ പോ​ര് രൂ​ക്ഷ​മാ​കു​ന്പോ​ൾ അ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ സൈ​ബ​ർ ലോ​ക​ത്തും. ക​ഴി​ഞ്ഞ​ദി​വ​സം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും ത​ങ്ങ​ളു​ടെ സം​ഘ​ട​ന​യെ ന്യാ​യീ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ പോ​സ്റ്റു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി സൈ​ബ​ർ ലോ​ക​ത്ത് ച​ർ​ച്ച സ​ജീ​വ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പ്ര​കാ​ശ് കാ​രാ​ട്ട് അ​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ളും കാ​നം രാ​ജേ​ന്ദ്ര​നും ത​മ്മി​ൽ ന​ട​ന്നു​വ​ന്ന വാ​ക് പോ​രി​ൽ സി​പി​ഐ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള കാ​നം രാ​ജേ​ന്ദ്ര​ന്‍റെ പ​ത്ര​സ​മ്മേ​ള​നം സി​പി​എ​മ്മി​നെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. പ്ര​കാ​ശ് കാ​രാ​ട്ട് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ​ക്ക് അ​ക്ക​മി​ട്ട് മ​റു​പ​ടി പ​റ​ഞ്ഞ കാ​നം രാ​ജേ​ന്ദ്ര​ൻ സി​പി​ഐ​യെ​ക്കു​റി​ച്ച് സി​പി​എം നേ​താ​ക്ക​ളാ​യ എം. ​എം. മ​ണി, ഇ. ​പി. ജ​യ​രാജൻ എ​ന്നി​വ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളെ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ല​യൊ​ലി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്ന​ട​ക്ക​മു​ള്ള​വ​രാ​ണ് വി​ഷ​യം സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ…

Read More

സമരവുമാകും ഉച്ചഭക്ഷണവും..! മിനിമം വേതനമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തിരെ സെ​ക്ര​ട്ടേറി​യറ്റ് പ​ടി​ക്ക​ൽ ക​ഞ്ഞി​വ​യ്പ് സ​മ​ര​വു​മാ​യി പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ

ആ​ല​പ്പു​ഴ: സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ന​ൽ​കാ​നു​ള്ള തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ത്ത​തി​നെ​തി​രെ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ 101 മ​ണി​ക്കൂ​ർ ക​ഞ്ഞി​വ​ച്ച് പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ന്നു. സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ഐ​ടി​യു​സി നേ​തൃ​ത്വ​ത്തി​ലാ​ണ് 17 മു​ത​ൽ 21 വ​രെ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​നാ​ണ് പ്ര​ക്ഷോ​ഭം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ഭാ​ഗ​മാ​യി 30,000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ജോ​ലി നോ​ക്കു​ന്ന​ത്. മ​ധ്യ​വേ​ന​ൽ അ​വ​ധി​യു​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ൾ അ​വ​ധി സ​മ​യ​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ഴു​വ​ൻ ശ​ന്പ​ള​വും ആ​നൂ​കൂ​ല്യം ല​ഭി​ക്കു​ന്പോ​ൾ ജോ​ലി​യും വേ​ത​ന​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ത​ങ്ങ​ളെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ചി​കി​ത്സ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​വ​ർ​ക്ക് ല​ഭ്യ​മ​ല്ല. 500 കു​ട്ടി​ക​ളു​ള്ള സ്കൂ​ളി​ൽ ല​ഘു​ഭ​ക്ഷ​ണ​വും പാ​കം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു തൊ​ഴി​ലാ​ളി​യെ​യാ​ണ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ…

Read More