സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്; കൊ​ടി തോ​ര​ണ​ങ്ങ​ൾ നീക്കം ചെ​യ്തി​ല്ല; നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ന​ട​ന്ന 23 മ​ത് സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും പ്ര​ച​ര​ണ സാ​മ​ഗ്ര​ഹി​ക​ളും നീ​ക്കം ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്. ക​ണ്ണൂ​ർ സി​റ്റി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നീ​ക്കം ചെ​യ്യു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ളി​ൽ ചെ​റി​യൊ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് നീ​ക്കം ചെ​യ്ത​ത്. ഇ​നി​യും നീ​ക്കം ചെ​യ്യാ​നു​ണ്ട്.  

Read More

എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇര​യാ​ക്കി​! 77കാ​ര​ന് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്‌; സംഭവം തളിപ്പറമ്പില്‍

ത​ളി​പ്പ​റ​മ്പ്: എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇര​യാ​ക്കി​യ 77കാ​ര​ന് 21 വ​ർ​ഷം ക​ഠി​ന ത​ട​വും 45,000 രൂ​പ പി​ഴ​യും. പി​ഴത്തു​ക കു​ട്ടി​ക്ക് ന​ൽ​കും. അ​ഴീ​ക്കോ​ട് സൗ​ത്ത് ക​ച്ചേ​രി​പ്പാ​റ​യി​ലെ വി.​കൃ​ഷ്ണ(77)​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷൽ കോ​ട​തി ജ​ഡ്ജി സി.​മു​ജീ​ബ് റ​ഹ‌്മാ​ൻ ശി​ക്ഷി​ച്ച​ത്.​ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ശി​ക്ഷ വി​ധി​ച്ച​ത്. 2016ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ള​പ​ട്ട​ണം പോ​ലി​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ട്ടു​വ​യ​സു​കാ​ര​നെ പ്ര​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ച് പ​ല ത​വ​ണ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് കേ​സ്. സം​ഭ​വം പു​റ​ത്തുപ​റ​ഞ്ഞാ​ൽ കൊ​ല്ലുമെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും ചേ​ർ​ത്താ​ണ് 21…

Read More

കെ.​വി തോ​മ​സി​ന് പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത് വെ​ള്ളി​ത്ത​ളി​ക​യി​ൽ; തോമസിന്‍റേത് പാർട്ടിയെ വെല്ലുവിളിക്കലെന്ന് മു​ല്ല​പ്പ​ള്ളി

ക​ണ്ണൂ​ർ: വെ​ള്ളി​ത്ത​ളി​ക​യി​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ സ്ഥാ​ന​മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റി​യ വ്യ​ക്തി​യാ​ണ് പ്ര​ഫ. കെ.​വി. തോ​മ​സെ​ന്നും ഇ​പ്പോ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത് ക​ടു​ത്ത പാ​ർ​ട്ടി അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നും കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പാ​ർ​ട്ടി ഏ​റെ പ​രി​ഗ​ണ​ന കൊ​ടു​ക്കു​ക​യും സ്ഥാ​ന​മാ​ന​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത ശേ​ഷം ഇ​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി അ​പ​മാ​നി​ച്ചെ​ന്ന് പ​റ​യു​ന്ന​ത് ന​ന്ദി കേ​ടാ​ണ്. ഇ​തി​നു മു​ന്പും ഇ​ദ്ദേ​ഹം പാ​ർ​ട്ടി​യെ പ​ല​പ്പോ​ഴും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യി​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. അച്ചടക്കലംഘനം തന്നെകോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല്ലു​ക​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്തു പോ​രു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​സ്ഥാ​ന​ത്തി​നും ജീ​വ​നും വേ​ണ്ടി മു​ഖാ​മു​ഖം പോ​രാ​ട്ടം ന​ട​ത്തു​ന്ന പാ​ർ​ട്ടി ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന​ത് അ​ച്ച​ട​ക്ക ലം​ഘ​നം ത​ന്നെ​യാ​ണ്. പാർട്ടിയെ വെല്ലുവിളിക്കലാണ്കെ.​വി.​തോ​മ​സി​നെ​യും ശ​ശി ത​രൂ​രി​നെ​യും സെ​മി​നാ​റി​ൽ ക്ഷ​ണി​ച്ച​ത് സി​പി​എ​മ്മി​ന്‍റെ കു​ടി​ല ത​ന്ത്ര​മാ​ണ്. ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട ശ​ശി ത​രൂ​ർ സെ​മി​നാ​റി​ൽ നി​ന്നും പി​ൻ​മാ​റി. എ​ഐ​സി​സി​യും കെ​പി​സി​സി​യും…

Read More

കി​ട​പ്പു​രോ​ഗി​യാ​യ സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​ ! 2016 സെ​പ്റ്റം​ബ​ര്‍ 18 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം; കിട്ടിയ ശിക്ഷ ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: കി​ട​പ്പു​രോ​ഗി​യാ​യ സ്ത്രീ​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക്ക് ഒ​മ്പ​ത് വ​ര്‍​ഷം ത​ട​വ് ശി​ക്ഷ. ചീ​മേ​നി​യി​ലെ പി.​എം. കു​ഞ്ഞി​കൃ​ഷ്ണ​നെ (55) യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജ് എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഒ​മ്പ​ത് വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 75,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് വ​ര്‍​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2016 സെ​പ്റ്റം​ബ​ര്‍ 18 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചീ​മേ​നി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന സ്ത്രീ​യെ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് കേ​സ്. പ​രാ​തി​ക്കാ​രി വി​ചാ​ര​ണ​ക്കി​ട​യി​ല്‍ ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​ന്ന​ത്തെ ചീ​മേ​നി എ​സ്ഐ എം. ​ശ്രീ​ധ​ര​നാ​യി​രു​ന്നു കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി…

Read More

വ്യാജമദ്യവിൽപന എതിർത്ത സി​പി​എം നേ​താ​വി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ അഗ്നിക്കിരയാക്കി; കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണക്കേ​സ് പ്രതി ഷിഗിലിനെ കുടുക്കി പോലീസ്

ക​ണ്ണൂ​ർ: രാ​മ​തെ​രു​വി​ൽ സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ തീ​വെ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കീ​ച്ചേ​രി അ​ഞ്ചാം​പീ​ടി​ക​യി​ലെ എ.​ഷി​ഗി​ൽ (31)നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 7 ന് ​പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സി​പി​എം പു​ഴാ​തി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ബി​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും സൈ​ക്കി​ളും അ​ക്ര​മി​ക​ൾ തീ​വെ​ച്ചു​ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ജ​മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​യെ എ​തി​ര്‍​ത്ത വി​രോ​ധ​ത്തി​ലാ​ണ് ബി​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ ഷി​ഗി​ൽ കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​ൽ രാ​മ​തെ​രു​വി​ലെ പ​ണ്ടാ​ര ഹൗ​സി​ൽ ടാ​ർ​സ​ൻ എ​ന്ന സു​മേ​ഷി(32) നെ ​പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​നി ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​ജ​യ​ൻ, സി​പി​ഒ നാ​സ​ർ,…

Read More

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്; ക​ണ്ണൂ​രി​ൽ പോ​ലീ​സ് പ​ട; ക​ണ്ണൂ​രി​ൽ ഏ​ഴു​ല​ക്ഷം പേ​ർ എ​ത്തിയേക്കും; ഗ​താ​ഗ​തം സ്തം​ഭി​ക്കുമെന്ന് പോലീസ്

അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ: സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പോ​ലീ​സി​നെ വി​ന്യ​സി​ക്കും. സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​ക്ക് മൂ​ന്ന് എ​സ്പി​മാ​രെ നി​യോ​ഗി​ക്കും. പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നാ​യി മൂ​ന്നു​മു​ത​ൽ സി​പി​എ​മ്മി​ന്‍റെ ദേ​ശീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ണ്ണൂ​രി​ൽ എ​ത്തി തു​ട​ങ്ങും. ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഒ​രു എ​സ്പി​യേ​യും സു​ര​ക്ഷാ ചു​മ​ത​ല​ക്ക് ര​ണ്ട് എ​സ്പി​മാ​രെ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 2001 പോ​ലീ​സു​കാ​ർ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ക്കും. കൂ​ടാ​തെ, ആ​ന്‍റി മാ​വോ​യി​സ്റ്റ് സ്ക്വാ​ഡി​നെ​യും കെ​എ​പി ബ​റ്റാ​ലി​യ​ൻ പോ​ലീ​സ് സേ​ന​യേ​യും വി​ന്യ​സി​ക്കും. ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി, പി​ഡ​ബ്ല്യൂ​ഡി തു​ട​ങ്ങി​യ​വ​ർ​ക്കും പോ​ലീ​സ് പ്ര​ത്യേ​ക നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ട്. കെ- ​റെ​യി​ൽ പ്ര​തി​ഷേ​ധം ക​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കു​ന്നു​ണ്ട്. ഏ​പ്രി​ൽ ആ​റു​മു​ത​ൽ 10 വ​രെ​യാ​ണ് പാ​ർ​ട്ടി​കോ​ൺ​ഗ്ര​സ്…

Read More

ഭ​ർ​തൃ​മ​തി​യും ര​ണ്ട് മ​ക്ക​ളു​ടെ മാ​താ​വു​മാ​യ 33 കാ​രി​യെ കാണാനില്ല! അന്വേഷിച്ചപ്പോള്‍ പ​രി​സ​ര​വാ​സി​യാ​യ യു​വാ​വിനെയും കാണാനില്ല; ഒടുവില്‍…

കൂ​ത്തു​പ​റ​മ്പ്: പ്രായപൂ​ർ​ത്തി​യാ കാ​ത്ത മ​ക്ക​ളെ​ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ. ആ​മ്പി​ലാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യും പ​രി​സ​ര​വാ​സി​യാ​യ യു​വാ​വു​മാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഭ​ർ​തൃ​മ​തി​യും ര​ണ്ട് മ​ക്ക​ളു​ടെ മാ​താ​വു​മാ​യ 33 കാ​രി​യെ ഈ ​മാ​സം 15 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഒ​പ്പം 33കാ​ര​നാ​യ യു​വാ​വി​നെ​യും കാ​ണാ​താ​യി. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് പോ​യ​തെ​ന്ന് മ​ന​സി​ലാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പ്ര​കാ​രം എ​സ്ഐ കെ.​ടി സ​ന്ദീ​പി​ൻ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം കാ​സ​ർ​ഗോ​ഡ് എ​ത്തി​യെ​ങ്കി​ലും ഇ​വ​ർ ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൈ​സൂ​രു​വി​ൽ നി​ന്നു​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടാ​ൻ പ്രേ​ര​ണ ന​ൽ​കി​യെ​ന്ന കു​റ്റം ചു​മ​ത്തി യു​വാ​വി​നേ​യും യു​വ​തി​യേ​യും പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. യു​വാ​വി​ന് ഭാ​ര്യ​യും മൂ​ന്നു വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്.

Read More

ഉ​മ്മ​ൻ​ചാ​ണ്ടി വ​ധ​ശ്ര​മ​ക്കേ​സ്:  ഉ​മ്മ​ൻ​ചാ​ണ്ടി​യെ എ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച ക​ല്ല് കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു; മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു

ക​ണ്ണൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​സ്താ​രം ന​ട​ന്ന​ത്. പോ​ലീ​സു​കാ​രാ​യ ഒ​ന്പ​താം സാ​ക്ഷി കെ. ​ബാ​ബു പ്ര​സാ​ദ്, പ​ത്താം സാ​ക്ഷി ജി​ജി​ൽ, ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഡ്രൈ​വ​റും 23-ാം സാ​ക്ഷി​യു​മാ​യ മ​ധു എ​ന്നി​വ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. ഉ​മ്മ​ൻ​ചാ​ണ്ടി​യെ എ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച ക​ല്ല് ഡ്രൈ​വ​ർ മ​ധു കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. 2013 ൽ ​സം​സ്ഥാ​ന പോ​ലീ​സ് കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലേ​ക്ക് എ​ത്തു​ന്ന​തി​നി​ടെ ഉ​മ്മ​ൻ​ചാ​ണ്ടി​യെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. കേ​സ് മേ​യ് 18 ലേ​ക്ക് കോ​ട​തി മാ​റ്റി.

Read More

ന​ല്ല​തും മോ​ശ​വു​മാ​യ സ്പ​ര്‍​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്ത​പ്പോള്‍ അവള്‍ ആ കാര്യങ്ങള്‍ വെളിപ്പെടുത്തി ! യു​വാ​വ് അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ രാ​മ​ന്ത​ളി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. രാ​മ​ന്ത​ളി കു​ന്നി​ക്ക​ര​ക്കാ​വി​ന് സ​മീ​പ​ത്തെ പി.​വി.​ബാ​ല​ച​ന്ദ്ര​നെ(43) യാ​ണ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2014ല്‍ ​എ​ട്ടു​വ​യ​സു​ള്ള​പ്പോ​ള്‍ ന​ട​ന്ന പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സ​ലിം​ഗി​നി​ടെ​യാ​ണ് ഒ​രു കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്. ന​ല്ല​തും മോ​ശ​വു​മാ​യ സ്പ​ര്‍​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു കു​ട്ടി ഇ​ക്കാ​ര്യം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള മൂ​ന്നു പ​രാ​തി​ക​ള്‍​ക്കൂ​ടി ഇ​യാ​ള്‍​ക്കെ​തി​രേ ഉ​ണ്ടാ​യ​തോ​ടെ മൂ​ന്ന് കേ​സു​ക​ള്‍​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് എ​സ്പി​യു​ടെ പേ​രി​ലും വ്യാ​ജ​ൻ! ചാറ്റിംഗ് നടത്തിയിരുന്നത്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ്യ​വ​സാ​യി​ക​ള്‍ എ​ന്നി​വ​രു​മാ​യി

ഇ​രി​ട്ടി: ഡി​ജി​പി അ​നി​ൽ​കാ​ന്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ വാ​ട്സ് ആ​പ് പ്രൊ​ഫൈ​ൽ വ​ഴി നൈ​ജീ​രി​യ​ന്‍ സം​ഘം 14 ല​ക്ഷം ത​ട്ടി​യ​തി​നു പി​ന്നാ​ലെ തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്ക്വാ​ഡ് എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്സ് ആ​പ്പ് നി​ർ​മി​ച്ചും ത​ട്ടി​പ്പ് ശ്ര​മം. ഷൗ​ക്ക​ത്ത​ലി​യു​ടെ ചി​ത്രം പ്രൊ​ഫൈ​ല്‍ പി​ക്ച​റാ​ക്കി വാ​ട്‌​സ് ആ​പ്പി​ല്‍ ചാ​റ്റിം​ഗ് ന​ട​ത്തി​യാ​ണ് പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ്യ​വ​സാ​യി​ക​ള്‍ എ​ന്നി​വ​രു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ് ശ്ര​മം. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ എ​സ്പി ഷൗ​ക്ക​ത്ത​ലി സൈ​ബ​ര്‍ ഡോ​മി​ല്‍ പ​രാ​തി ന​ല്‍​കി ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്യി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​ത​ട്ടി​പ്പ് സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ജ ഫേ​സ്ബു​ക്ക് ഐ​ഡി​യി​ലൂ​ടെ മെ​സ​ഞ്ച​ര്‍ വ​ഴി​യും ചാ​റ്റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ഷൗ​ക്ക​ത്ത​ലി ത​ന്‍റെ ഫേ​സ്ബു​ക്ക് വ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. മു​ന്‍ എ​ന്‍​ഐ​എ എ​എ​സ്പി​യാ​യ ഷൗ​ക്ക​ത്ത​ലി അ​ടു​ത്തി​ടെ​യാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​ൻ…

Read More