സ്വ​ത്തിനെ ചൊല്ലി തർക്കം; കാ​സ​ർ​ഗോ​ഡ് വെ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു; സഹോദരൻ അറസ്റ്റിൽ

കാ​സ​ര്‍​ഗോ​ഡ്: സ്വ​ത്ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​ന്‍റെ വെ​ടി​യേ​റ്റ യു​വാ​വ് ര​ക്തം​വാ​ര്‍​ന്നു മ​രി​ച്ചു. സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നൂ​ഞ്ഞ​ങ്ങാ​നം സ്വ​ദേ​ശി അ​ശോ​ക​ൻ (45)ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ൻ ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രെ (60) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​ൻ സ്വ​ത്ത് സം​ബ​ന്ധി​ച്ച് അ​ശോ​ക​നു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ടെ നാ​ട​ന്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​തു​കാ​ലി​ന്‍റെ തു​ട​യോ​ട​ടു​ത്ത ഭാ​ഗ​ത്ത് വെ​ടി​യേ​റ്റ അ​ശോ​ക​നെ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ ക​ഴി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ അ​ശോ​ക​ന്‍റെ ഭാ​ര്യ ബി​ന്ദു മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​ര്‍ സ​ഹാ​യ​ത്തി​നാ​യി പ​ല​വ​ഴി​ക്കും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വാ​ഹ​നം കി​ട്ടാ​ന്‍ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ വൈ​കി. വീ​ണ്ടും ഒ​രു മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്ത് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട അ​ശോ​ക​ന് മ​ക്ക​ളി​ല്ല. ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​വി​വാ​ഹി​ത​നാ​ണ്.

Related posts

Leave a Comment