മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച റോ​ഡ് ലോ​റി ക​യ​റി​യ​പ്പോ​ൾ ത​ക​ർ​ന്നു;​ പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്

ഇ​രി​ട്ടി: ഒ​രു മാ​സം മു​ന്പ് മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച റോ​ഡ് ത​ക​ർ​ന്നു. പാ​യം പ​ഞ്ചാ​യ​ത്തി​ലെ ജ​ബ്ബാ​ർ​ക്ക​ട​വ്- ക​രി​യാ​ൽ റോ​ഡാ​ണ് ലോ​റി ക​യ​റി​യ​പ്പോ​ൾ ത​ക​ർ​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തും ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​തെ​യും ടാ​ർ ചെ​യ്ത​തി​ന്‍റെ ഇ​രു​വ​ശ​ത്തേ​യും അ​രി​കു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​തെ​യും ഇ​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി റോ​ഡ​രി​കി​ലെ കു​ഴി​ക​ളി​ലേ​ക്ക് വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ലോ​റി​യ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡ് ത​ക​രു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല എ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Read More

ആ​റ​ളം‌ പു​നഃ​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ധ​ന​സ​ഹാ​യം കി​ട്ടാ​ക്ക​നി; ര​ണ്ട് ഗ​ഡു​ക്ക​ളാ​യി​കി​ട്ടേ​ണ്ട തു​ക ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും കി​ട്ടി​യി​ല്ലെ​ന്ന് കു​ടും​ബ​ങ്ങ​ൾ

ഇ​രി​ട്ടി: കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന ആ​റ​ളം പു​നഃ​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​ന് പു​ന​ര​ധി​വാ​സ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച 15,000 രൂ​പ​യ്ക്കാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. പു​നഃ​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ കി​ണ​ർ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​രാ​ണ് ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തു​ക​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി തു​ക അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. കി​ണ​ർ കു​ഴി​ച്ച് വെ​ള്ളം ക​ണ്ടാ​ൽ ഇ​തി​ന്‍റെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പേ​ക്ഷ പ്ര​മോ​ട്ട​ർ​മാ​ർ മു​ഖേ​ന ടി​ആ​ർ​ഡി​എ​മ്മി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഇ​തു പ്ര​കാ​രം ആ​ദ്യ​ഗ​ഡു​വാ​യ 75000 രൂ​പ അ​നു​വ​ദി​ക്കും. കി​ണ​റി​ന് ആ​ൾ​മ​റ കെ​ട്ടി​യ ശേ​ഷം സ​മാ​ന രീ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ ര​ണ്ടാം ഗ​ഡു​വാ​യി 7500 രൂ​പ​യും അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ കി​ണ​ർ കു​ഴി​ച്ച് ആ​ദ്യ​ഗ​ഡു​വി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ട് ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും തു​ക ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് താ​മ​സ​ക്കാ​ർ പ​റ​യു​ന്ന​ത്. ആ​ദ്യ​ഗ​ഡു ല​ഭി​ച്ച ശേ​ഷം ആ​ൾ​മ​റ​കെ​ട്ടാ​മെ​ന്ന് ക​രു​തി​യ​വ​ർ​ക്ക് ഇ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന അ​വ​സ്ഥ​യും…

Read More

പ്ര​കൃ​തി സൗ​ഹൃ​ദ കൃ​ഷി; പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി

പി​ലി​ക്കോ​ട്: കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ നെ​ൽ​വ​യ​ലി​ൽ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം പ്ര​കൃ​തി സൗ​ഹൃ​ദ കൃ​ഷി​യി​ലൂ​ടെ മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ട​ത​യും വെ​ള്ളം പി​ടി​ച്ചു​വ​യ്ക്കാ​നു​ള്ള ക​ഴി​വും വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി സാ​ധ്യ​മാ​ക്കി​യ​ത്. നെ​ൽ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ല​പ്ര​ദ​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​ടി. വ​ന​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്. കൊ​യ്ത്ത് യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

Read More

കി​ളി​മ​ഞ്ചാ​രോ കൊ​ടു​മു​ടി കീ​ഴ​ട​ക്കി ഇ​ന്ത്യ​ൻ പ​താ​ക പാ​റി​ച്ച് ക​ണ്ണൂ​രി​ലെ ദ​ന്പ​തി​കൾ​

ക​ണ്ട​ക​ശേ​രി (ക​ണ്ണൂ​ർ ): റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​ഫ്രി​ക്ക​യി​ലെ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി കീ​ഴ​ട​ക്കി ഇ​ന്ത്യ​ൻ പ​താ​ക പാ​റി​ച്ച് പ​യ്യാ​വൂ​ർ ക​ണ്ട​ക​ശേ​രി​യി​ലെ ദ​ന്പ​തി​ക​ള​ട​ങ്ങി​യ പ​ർ​വ​താ​രോ​ഹ​ക​ർ. പ​യ്യാ​വൂ​ർ ഇ​രൂ​ഡി​ലെ ടോ​മും ഭാ​ര്യ അ​ഞ്ജു​വും അ​ട​ങ്ങു​ന്ന മ​ല​യാ​ളി സം​ഘ​മാ​ണ് അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സം​ഘം. ടാ​ൻ​സാ​നി​യ-​കെ​നി​യ അ​തി​ർ​ത്തി​യി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 5,895 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള കൊ​ടു​മു​ടി ആ​ഫ്രി​ക്ക​യു​ടെ മേ​ൽ​ക്കൂ​ര​യെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഏ​ഴു ദി​വ​സം കൊ​ണ്ട് കൊ​ടു​മു​ടി​യു​ടെ നെ​റു​ക​യി​ലെ​ത്താ​മെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു യാ​ത്ര​യാ​രം​ഭി​ച്ച​തെ​ങ്കി​ലും ആ​റു ദി​വ​സം കൊ​ണ്ട് ല​ക്ഷ്യം കൈ​വ​രി​ച്ചു. മ​ഴ​ക്കാ​ട് മേ​ഖ​ല​ക​ളി​ലൂ​ടെ​യും പു​ൽ​മേ​ടു​ക​ളി​ലൂ​ടെ​യും ആ​ൽ​പൈ​ൻ മ​രു​ഭൂ​മി​യി​ലൂ​ടെ​യും മ​ഞ്ഞു​നി​റ​ഞ്ഞ പ​ർ​വ​ത പാ​ത​ക​ളി​ലൂ​ടെ​യു​മാ​യി​രു​ന്നു യാ​ത്ര. അ​ഞ്ച് വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി വ​ന്ന​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​ക്കി​യെ​ന്ന് സം​ഘം പ​റ​ഞ്ഞു. താ​ഴ്‌​വാ​ര​ത്ത് 30 ഡി​ഗ്രി താ​പ​നി​ല​യു​ണ്ടാ​കു​മെ​ങ്കി​ലും മു​ക​ളി​ൽ മൈ​ന​സ് 20 ഡി​ഗ്രി​യൊ​ക്കെ​യാ​ണ്. 33 മ​ണി​ക്കൂ​ർ…

Read More

58 കാ​ര​ന് ചി​ല​വി​ന് പ​ണം ന​ൽ​കി​യി​ല്ല, അ​മ്മ​യെ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് മ​ക​ൻ: ചി​കി​ത്സ​യി​ലി​രി​ക്കെ അ​മ്മ മ​രി​ച്ചു

ക​ണ്ണൂ​ർ: മ​ക​ൻ മു​റ്റ​ത്തേ​ക്കു ക​സേ​ര​യോ​ടെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു.​പ​ള്ളി​യാം​മൂ​ല ല​ക്ഷം​വീ​ട് ന​ഗ​റി​ലെ വി. ​ശാ​ന്ത​യാ​ണ് (88) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ചെ​ല​വി​ന് സ​ജീ​വ​ൻ പ​ണം ന​ൽ​കാ​ത്ത​ത് ശാ​ന്ത ചോ​ദ്യം ചെ​യ്ത വി​ദ്വേ​ഷ​ത്തി​ലാ​ണ് ക​സേ​ര​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ഇ​രി​ക്കു​ന്ന ക​സേ​ര ഉ​ൾ​പ്പെ​ടെ ശാ​ന്ത​യെ മു​റ്റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി. ​സ​ജീ​വ​നെ (58) വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ. മ​റ്റ് മ​ക്ക​ൾ: ര​ഞ്ജി​നി, സ​ജി​നി, സ​ജി​ത, പ​രേ​ത​നാ​യ ബാ​ല​ൻ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശി​നി, മ​നോ​ഹ​ര​ൻ, സ​ര​സ, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് പ​യ്യാ​മ്പ​ല​ത്തു ന​ട​ക്കും.

Read More

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​സ്ത്രീ​യ പ​രി​ഹാ​രം വേ​ണം; വ​ന​പാ​ല​ക​ർ ഇ​നി ക​ർ​ഷ​ക​ന്‍റെ മ​ണ്ണി​ൽ ക​യ​റ​രു​തെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

വെ​ള്ള​രി​ക്കു​ണ്ട്: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​രം വേ​ണ​മെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.വ​ന്യ​ജീ​വി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല മ​നു​ഷ്യ​ർ​ക്കും ജീ​വി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​നു നേ​രെ ക​ണ്ണ​ട​യ്ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വാ​യ് മൂ​ടി​ക്കെ​ട്ടി തി​രി​തെ​ളി​ച്ച് ന​ട​ത്തി​യ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​റ്റു​പെ​രു​കി എ​ന്ന യാ​ഥാ​ർ​ഥ്യം അ​ധി​കാ​രി​ക​ൾ മ​ന​സി​ലാ​ക്ക​ണം. വ​ന്യ​മൃ​ഗ​സ്നേ​ഹം പ​റ​ഞ്ഞു​പ​റ​ഞ്ഞ് ആ​രും ക​ർ​ഷ​ക​ന്‍റെ അ​ടു​ത്ത് വ​ര​രു​ത്. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ മേ​ന​ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​നാ​തി​ർ​ത്തി​യി​ൽ വ​ന്നു താ​മ​സി​ക്ക​ണം. ക​ർ​ഷ​ക​ന്‍റെ പ​റ​മ്പി​ൽ വ​രു​ന്ന പ​ന്നി ക​ർ​ഷ​ക​ന്‍റെ പ​ന്നി​യാ​ണെ​ന്നും വ​ന​പാ​ല​ക​ർ ഇ​നി ക​ർ​ഷ​ക​ന്‍റെ മ​ണ്ണി​ൽ ക​യ​റ​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​സി റ്റോ​മി, മി​നി മാ​ത്യു, ഷോ​ബി ജോ​സ​ഫ്, ജോ​ർ​ജ് തോ​മ​സ്, അ​ഡ്വ. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ,…

Read More

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി: ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ്പന​ക്കാ​ര​ൻ ദാരുണാന്ത്യം

കൂ​ത്തു​പ​റ​മ്പ്: കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ത്സ്യ വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു.കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​രി​ലെ അ​വി​ട്ടം ഹൗ​സി​ൽ എ​ന്‍. പ്ര​ദീ​പ​ന്‍ (52) ആ​ണ് മ​രി​ച്ച​ത്. ക​തി​രൂ​ര്‍ മൂ​ന്നാം മൈ​ലി​ല്‍ വ​ച്ച് ഇ​ന്ന് പു​ല​ര്‍​ച്ച അ​ഞ്ചോ​ടെ​യാ​ണു സം​ഭ​വം. ത​ല​ശേ​രി മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ഓ​ട്ടോ​യി​ല്‍ വി​ല്‍​പ​നയ്​ക്കു​ള്ള മ​ത്സ്യ​വും എ​ടു​ത്ത് ന​ര​വൂ​രി​ലേ​ക്ക് പോ​കു​മ്പോ​ള്‍ മൂ​ന്നാം മൈ​ല്‍ ടൗ​ണി​ന് സ​മീ​പം വ​ച്ച് പ​ന്നി കു​റു​കെ ചാ​ടി​യ​പ്പോ​ൾ ഓ​ട്ടോ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.പ​രി​ക്കുപ​റ്റി​യ പ്ര​ദീ​പ​നെ ത​ല​ശേ​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​വി​ലെ ഏ​ഴോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

തോ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യാ​ൽ വീ​ട്ടി​ൽ വെ​ള്ളം ക​യ​റും; കു​ത്തി​യി​രി​പ്പു സ​മ​ര​വു​മാ​യി വീ​ട്ട​മ്മ​യും കു​ടും​ബ​വും

ഇ​രി​ട്ടി: തോ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യാ​ൽ തോ​ടി​ന്‍റെ വീ​തി കു​റ​ഞ്ഞ് മ​ഴ​ക്കാ​ല​ത്ത് വീ​ട്ടി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വൃ​ത്തി ന​ട​ക്കു​ന്നി​ട​ത്ത് വീ​ട്ട​മ്മ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കു​ത്തി​യി​രി​പ്പ് സ​മ​രം. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ പൂ​ത​ക്കു​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന​ടു​ത്താ​യു​ള്ള തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​ന്നി​ട​ത്താ​ണ് പ്ര​വൃ​ത്തി ത​ട​ഞ്ഞ് പൂ​ത​ക്കു​ണ്ടി​ലെ മ​മ്മാ​ലി സാ​വി​ത്രി​യും കു​ടും​ബ​വും സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. പൂ​ത​ക്കു​ണ്ടി​ൽ വ​യോ​ജ​ന​വി​ശ്ര​മ കേ​ന്ദ്രം പ​ണി​യാ​ൻ പൂ​ത​ക്കു​ണ്ട് സ്വ​ദേ​ശി കു​മാ​ര​ൻ നാ​ല് സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​വി​ടെ 25 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന​ത്. തോ​ടി​ൽ നി​ന്നും ഒ​രു മീ​റ്റ​ർ താ​ഴ്ച്ച​യി​ൽ 4.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 17 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഭി​ത്തി കെ​ട്ടു​ന്ന​ത്. ഭി​ത്തി കെ​ട്ടു​ന്ന​തോ​ടെ ഇ​വി​ടെ തോ​ടി​ന്‍റെ വീ​തി കു​റ​യു​ക​യും വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് വീ​ട്ടി​ൽ വെ​ള്ളം ക​യ​റു​മെ​ന്നു​മാ​ണ് മ​റു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന സാ​വി​ത്രി​യും കു​ടും​ബ​വും പ​റ​യു​ന്ന​ത്.…

Read More

ഇ​നി ഞ​ങ്ങ​ൾ ന​ല്ല കു​ട്ടി​ക​ളാ… അ​ധ്യാ​പ​ക​ന്‍റെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ; ഫോ​ണും പ​ഞ്ച​സാ​ര​യും ഒ​ഴി​വാ​ക്കി

മ​ട്ട​ന്നൂ​ർ: അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ ഒ​റ്റ ച​ല​ഞ്ചി​ലൂ​ടെ മൊ​ബൈ​ൽ ഫോ​ൺ, ടി​വി, പ​ഞ്ച​സാ​ര, ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ, ചാ​യ തു​ട​ങ്ങി​യ​വ​യോ​ട് നോ ​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഒ​ന്നാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. എ​ട​യ​ന്നൂ​ർ തെ​രൂ​ർ മാ​പ്പി​ള എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എ​സ്.​എം. റി​ഷാ​ദാ​ണ് ന​വം​ബ​ർ മു​ത​ൽ ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്നാം ക്ലാ​സി​ലെ അ​ധ്യാ​പ​ക​രാ​യ ടി.​കെ. ഷാ​നി​ഫ, പി. ​സു​മ​യ എ​ന്നി​വ​രും അ​ധ്യാ​പ​ക​നൊ​പ്പ​മു​ണ്ട്. പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സ് പി​ടി​എ​യി​ൽ മൊ​ബൈ​ൽ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ച​ല​ഞ്ചി​നെ കു​റി​ച്ച് ചി​ന്തി​ച്ച​ത്. ഒ​രാ​ഴ്ച​ക്കാ​ല​ത്തേ​ക്കാ​യി​രു​ന്നു തു​ട​ക്കം. ച​ല​ഞ്ച് കൃ​ത്യ​മാ​യി പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഇ​തോ​ടെ കൂ​ടു​ത​ൽ പേ​ർ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മാ​റി. ക്ലാ​സ്ത​ല​ത്തി​ൽ ലി​സ്റ്റ് ത​യാ​റാ​ക്കി കു​ട്ടി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ച​ല​ഞ്ച് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ച​ല​ഞ്ച് മ​റ്റു ക്ലാ​സു​ക​ളി​ലേ​ക്ക് കൂ​ടി ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​വി. സ​ഹീ​ർ പ​റ​ഞ്ഞു.

Read More

പൊ​ന്നി​ന് എ​ല്ലാ​യി​ട​ത്തും പൊ​ന്നും വി​ല; വി​ല വ​ർ​ധ​ന​യും നി​കു​തി​ക്കു​റ​വുംമൂലം സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​ഞ്ഞു

മ​ട്ട​ന്നൂ​ർ: സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​തും നി​കു​തി കു​റ​ഞ്ഞ​തും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​സ്റ്റം​സി​ന് സ്വ​ർ​ണം പി​ടി​ക്കാ​നാ​യി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലും സ്വ​ർ​ണ വി​ല വ​ലി​യ മാ​റ്റ​മി​ല്ലാ​ത്ത​താ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​യാ​നി​ട​യാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. സ്വ​ർ​ണ​ത്തി​ന് പ​വ​ന് 40,000 രൂ​പ വ​രെ​യു​ള്ള​പ്പോ​ൾ പു​തി​യ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് എ​ട്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് കോ​ടി​ക​ളു​ടെ സ്വ​ർ​ണ​മാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സ്വ​ർ​ണം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ൾ 16 ശ​ത​മാ​നം വ​രെ നി​കു​തി അ​ട​യ്ക്ക​ണ​മാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി ആ​റ് ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്വ​ർ​ണ​ത്തി​ന് വി​ല വ​ർ​ധി​ച്ച​തും സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. നി​കു​തി കു​റ​യു​ന്ന​തി​ന് മു​മ്പ് സ്വ​ർ​ണം ക​ട​ത്തി​യാ​ൽ ക​ട​ത്തു​കാ​ർ​ക്ക് വ​ലി​യ ലാ​ഭ​മു​ണ്ടാ​യി​രു​ന്നു. ക​ട​ത്തു​കാ​ർ​ക്കു​ള്ള ക​മ്മീ​ഷ​നും വി​മാ​ന ടി​ക്ക​റ്റ് ചാ​ർ​ജും ന​ൽ​കി​യാ​ലും ന​ല്ലൊ​രു ലാ​ഭം ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സ്വ​ർ​ണ​ത്തി​ന്…

Read More