ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ​! സി.​ഒ.​ടി.​ക്ക് എ​ൻ​ഡി​എ പി​ന്തു​ണ; ബി​ജെ​പി​യി​ൽ ഭി​ന്ന​ത

ത​ല​ശേ​രി: ത​ല​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യ സി.​ഒ.​ടി. ന​സീ​റി​ന് എ​ൻ​ഡി​എ പി​ന്തു​ണ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പി​യി​ലും ന​സീ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന കി​വീ​ഡ് ക്ല​ബി​ലും ഭി​ന്ന​ത രൂ​ക്ഷം. ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക്ക് പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കി​യ​തി​ന് ഒ​രു​വി​ഭാ​ഗം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ബി​ജെ​പി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ​ത്ത​ന്നെ ബി​ജെ​പി പി​ന്തു​ണ തേ​ടി​യ​താ​ണ് കി​വീ​സ് ക്ല​ബം​ഗ​ങ്ങ​ളെ പ്ര​കോ​പി​ത​രാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കാ​മെ​ന്ന ന​യ​മാ​ണ് ഇ​ന്ത്യ​ൻ ഗാ​ന്ധി​യ​ൻ പാ​ർ​ട്ടി​യു​ടെ പേ​രി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ൽ​സ​രി​ക്കു​ന്ന ന​സീ​റി​നു​ള്ള​ത്. എ​ന്നാ​ൽ ഗാ​ന്ധി​ജി​യു​ടെ പേ​രി​ലു​ള്ള സം​ഘ​ട​ന​യു​ടെ നാ​മ​ത്തി​ൽ മ​ത്സ​രി​ക്കു​ക​യും ഗാ​ന്ധി​ഘാ​ത​രു​ടെ വോ​ട്ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കി​വീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ കി​വീ​സ് ക്ല​ബ് അം​ഗ​ങ്ങ​ളി​ൽ…

Read More

നി​ല​മ്പൂ​ർ രാ​ധ വ​ധ​ക്കേ​സ്; പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞില്ല; പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു

കൊ​ച്ചി: നി​ല​മ്പൂ​ർ രാ​ധ വ​ധ​ക്കേ​സ് പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ബി​ജു, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്. പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മ​ഞ്ചേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തേ ഇ​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2014ലാ​ണ് നി​ല​മ്പൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫി​സ് തൂ​പ്പ്കാ​രി​യാ​യി​രു​ന്ന 49 വ​യ​സ് പ്രാ​യ​മു​ള്ള ചി​റ​യ്ക്ക​ൽ വീ​ട്ടി​ൽ രാ​ധ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പിന്നീട് ചു​ള്ളി​യോ​ട് ഉ​ണ്ണി​ക്കു​ള​ത്ത് കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഉ​ട​ൻ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. നി​ല​മ്പൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫി​സ് സെ​ക്ര​ട്ട​റി​യും മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ലെ അം​ഗ​വു​മാ​യി​രു​ന്നു ബി​ജു. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​ണ് ഷം​സു​ദ്ദീ​ൻ.

Read More

തി​ക​ഞ്ഞ കാ​ട്ടു​നീ​തി​! മു​ഖ്യ​മ​ന്ത്രി ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും വ്യാ​പ​ക​മാ​യി നശിപ്പിച്ചു

പെ​രി​യ(​കാ​സ​ർ​ഗോ​ഡ്): മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ങ്ങ​ളു​ടെ വേ​ദി​ക​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പി​ണ​റാ​യി​യു​ടെ യാ​ത്രാ​വ​ഴി​യി​ല്‍ യു​ഡി​എ​ഫി​ന്‍റെ പോ​സ്റ്റ​റു​ക​ള്‍ പോ​ലും കാ​ണാ​ന്‍ പാ​ടി​ല്ലെ​ന്ന തീ​രു​മാ​നം തി​ക​ഞ്ഞ കാ​ട്ടു​നീ​തി​യാ​ണെ​ന്ന് യു​ഡി​എ​ഫ് ഉ​ദ​മ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ പ​റ​ഞ്ഞു. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന പെ​രി​യ ഗ​വ. സ്‌​കൂ​ള്‍ മൈ​താ​ന​ത്തേ​ക്കു​ള്ള വ​ഴി​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ​യു​ടെ സ്വ​ന്തം വീ​ടി​ന്‍റെ മ​തി​ലി​ല്‍ പ​തി​ച്ചി​രു​ന്ന പോ​സ്റ്റ​റു​ക​ള​ത്ര​യും വ​ലി​ച്ചു​കീ​റി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ഇ​തി​ന് തൊ​ട്ടു​മു​ന്നി​ലാ​യി സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ത്ത് എ​ല്‍​ഡി​എ​ഫി​ന്‍റെ തോ​ര​ണ​ങ്ങ​ളും കെ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ബാ​ല​കൃ​ഷ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ടു​ത്തു​ത​ന്നെ ഏ​താ​നും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ പോ​ലും ര​സ​ക​ര​മാ​യി ആ​സ്വ​ദി​ക്കു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍​ക്ക് എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​ജ​യം മ​ണ​ത്തു​തു​ട​ങ്ങു​മ്പോ​ഴാ​ണ് സി​പി​എം സ്ഥി​ര​മാ​യി അ​ക്ര​മ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് തി​രി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ…

Read More

അ​ങ്ങ​നെ​യ​ങ്ങ് തു​റ​ന്നു​വ​യ്‌​ക്കേ​ണ്ട! ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ന് ത​ട​വു​കാ​ര്‍ ത​ന്നെ മ​തി​ല്‍ കെ​ട്ടി; പ്ര​ധാ​ന പ്ര​ശ്‌​നം ഇങ്ങനെ…

ചീ​മേ​നി: പേ​ര് തു​റ​ന്ന ജ​യി​ലെ​ന്ന് ്ത​ന്നെ​യാ​ണ്. എ​ന്നാ​ലും ഒ​രു മ​തി​ലും മ​റ​യു​മൊ​ന്നു​മി​ല്ലാ​തെ ഇ​ങ്ങ​നെ തു​റ​ന്നു​കി​ട​ക്കു​മ്പോ​ള്‍ പ്രാ​യോ​ഗി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​രു​പാ​ടാ​ണ്. 308 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള ജ​യി​ല്‍ വ​ള​പ്പി​ല്‍ ത​ട​വു​കാ​രും ജീ​വ​ന​ക്കാ​രു​മെ​ല്ലാം ചേ​ര്‍​ന്ന് വ്യാ​പ​ക​മാ​യി കൃ​ഷി ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും എ​പ്പോ​ഴും ഏ​തു വ​ഴി​യി​ലൂ​ടെ​യും ക​ട​ന്നു​വ​രാ​വു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ല്ലാം കു​ത്തി​ക്കി​ള​ച്ച് അ​ല​മ്പാ​ക്കു​ന്ന​ത് പ്ര​ധാ​ന പ്ര​ശ്‌​നം. തു​റ​ന്ന ജ​യി​ലി​ലെ ത​ട​വു​കാ​രാ​ണെ​ങ്കി​ലും ഒ​രു സ്വ​കാ​ര്യ​ത കി​ട്ടു​ന്നി​ല്ലെ​ന്ന പ്ര​ശ്‌​നം വേ​റെ​യും. ജ​യി​ലി​ങ്ങ​നെ വി​ശാ​ല​മാ​യി തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട് പു​റ​ത്തു​നി​ന്നും ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും ക​യ​റി​വ​രാ​നും ആ​രു​ടെ​യും ക​ണ്ണി​ല്‍ പെ​ടാ​തെ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ത്യാ​വ​ശ്യം മോ​ഷ​ണ​വും ന​ട​ത്താ​നും ക​ഴി​യു​മെ​ന്ന സാ​ധ്യ​ത വേ​റെ​യു​മു​ണ്ട്. അ​തു​കൊ​ണ്ട് ഞ​ങ്ങ​ള്‍​ക്കും വേ​ണം ചു​റ്റു​മ​തി​ലെ​ന്ന് പ​റ​ഞ്ഞ് ചീ​മേ​നി തു​റ​ന്ന ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ഏ​താ​നും വ​ര്‍​ഷം മു​മ്പ് ജ​യി​ല്‍ വ​കു​പ്പ് മു​ഖേ​ന പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജ​യി​ല്‍ വ​ള​പ്പി​നു ചു​റ്റും എ​ട്ടു കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ചു​റ്റു​മ​തി​ല്‍ പ​ണി​യാ​ന്‍…

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല; സി​ബി​ഐ സം​ഘം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ; ചോ​ദ്യം ചെ​യ്യ​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ…

ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സി​ബി​ഐ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ചേ​ർ​ത്ത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന 11 പേ​രെ​യാ​ണ് സി​ബി​ഐ ഡി​വൈ​എ​സ്പി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ളും.  

Read More

ശ​ബ​രി​മ​ല വീ​ണ്ടും ക​ലാ​പ​ഭൂ​മി​യാ​ക്കാ​ന്‍ സി​പി​എം ശ്ര​മം; തടയുമെന്ന മുന്നറിയിപ്പുമായി കെ.​സു​രേ​ന്ദ്ര​ന്‍

കാ​സ​ര്‍​ഗോ​ഡ്: ശ​ബ​രി​മ​ല​യെ വീ​ണ്ടും ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മും സ​ര്‍​ക്കാ​രും ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ൻ. മു​മ്പ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ നീ​ക്കം വി​ശ്വാ​സി​ക​ള്‍ ത​ട​ഞ്ഞി​രു​ന്നു. അ​തി​നു നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ബി​ജെ​പി​ക്ക് ക​ഴി​യു​ക​യും ചെ​യ്തി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ന്നു​ള്ള നീ​ക്ക​വും ത​ട​യു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളി​ല്‍ വ്യാ​പ​ക കൃ​ത്രി​മ​ത്വം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ത​ദ്ദേ​ശ ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലി​ച്ച ന​ട​പ​ടി ത​ന്നെ​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്വീ​ക​രി​ക്കു​ന്ന​ത്. സീ​ല്‍ വ​ച്ച ബോ​ക്‌​സു​ക​ളി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം ലം​ഘി​ക്കു​ക​യാ​ണ്. തു​ണി സ​ഞ്ചി​ക​ളി​ലാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന് വേ​ണ്ടി പി​എ​ല്‍​ഒ​മാ​രും ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രും പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

Read More

പ​ണ​മി​ല്ലാ​തെ എ​ങ്ങ​നെ യാ​ത്ര ചെയ്യാം? കാ​ലി​ക്കീ​ശ​യു​മാ​യി കാ​സ​ർ​ഗോ​ഡ് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ അ​ശ്വി​ൻ പ്ര​സാ​ദും പി.​എ​ച്ച്. മു​ഹ​മ്മ​ദ് റം​ഷാ​ദും

രാ​ജ​പു​രം: പ​ണ​മി​ല്ലാ​തെ എ​ങ്ങ​നെ യാ​ത്ര ചെ​യ്യാ​മെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി അ​ശ്വി​ൻ പ്ര​സാ​ദും പി.​എ​ച്ച്. മു​ഹ​മ്മ​ദ് റം​ഷാ​ദും ന​ട​ക്കാ​ൻ തു​ട​ങ്ങു​ക​യാ​ണ്. കാ​സ​ർ​ഗോ​ഡു​നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്കാ​ണ് യാ​ത്ര. പ​ണ​മി​ല്ലാ​തെ എ​ങ്ങ​നെ യാ​ത്ര ചെ​യ്യാ​മെ​ന്ന സ​ന്ദേ​ശം യു​വാ​ക്ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ചു​ള്ളി​ക്ക​ര ഡോ​ൺ ബോ​സ്കോ കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​രു​വ​രും വ​ള​രെ നാ​ളു​ക​ൾ​ക്കു​മു​മ്പേ ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച​താ​ണ് ഒ​രു യാ​ത്ര​പോ​കാ​ൻ. എ​ന്നാ​ൽ കോ​വി​ഡ് മൂ​ലം അ​ന്ന​തി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ൾ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യി വ​ന്ന​പ്പോ​ൾ ഇ​രു​വ​രു​ടെ കൈ​യി​ൽ പ​ണ​മി​ല്ല. തു​ട​ർ​ന്നാ​ണ് പ​ണ​മി​ല്ലാ​തെ എ​ങ്ങ​നെ യാ​ത്ര ചെ​യ്യാ​മെ​ന്ന ആ​ശ​യം ഇ​രു​വ​രും ആ​ലോ​ചി​ച്ച​ത്. പോ​കു​ന്ന വ​ഴി​ക​ളി​ൽ ടെ​ന്‍റ​ടി​ച്ചു കി​ട​ക്കാ​നും സ​ർ​ക്കാ​രി​ന്‍റെ വി​ശ​പ്പു​ര​ഹി​ത ഹോ​ട്ട​ലു​ക​ളി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മാ​ണ് തീ​രു​മാ​നം. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദി​ന്‍റെ മ​ക​നാ​ണ് 21 കാ​ര​നാ​യ അ​ശ്വി​ൻ പ്ര​സാ​ദ്. പ​ര​പ്പ ക​മ്മാ​ടം സ്വ​ദേ​ശി​യാ​ണ് 22 കാ​ര​നാ​യ മു​ഹ​മ്മ​ദ് റം​ഷാ​ദ്. ഇ​രു​വ​ർ​ക്കും നാ​ഷ​ണ​ൽ യൂ​ത്ത് പ്രോ​ജ​ക്‌​ട് കാ​സ​ർ​ഗോ​ഡ്…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടാ​മ​ത്തെ മ​ക​ൾ ഗ​ർ​ഭി​ണി​! ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം ശരിയായിരുന്നു; ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണത്തില്‍ ഭാ​ര്യ​യും മ​ക്ക​ളു​മു​ള്‍​പ്പെ​ടെ ആ​റു​പേ​ര്‍ അ​റ​സ്റ്റി​ൽ

ക​ടു​മേ​നി(​കാ​സ​ർ​ഗോ​ഡ്): കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട ക​ടു​മേ​നി സ​ർ​ക്കാ​രി​യ കോ​ള​നി​യി​ലെ പാ​പ്പി​നി വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ന്‍റെ(49) മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മു​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​റ​സ്റ്റി​ലാ​യി. രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പി.​കെ.​ത​മ്പാ​യി(40 ), മ​ക​ൾ രാ​ധി​ക(19), പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടാ​മ​ത്തെ മ​ക​ള്‍, ഇ​വ​രു​ടെ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളാ​യ പി.​എ​സ്. സ​നി​ൽ(19), പി.​എം. മ​ഹേ​ഷ്(19), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്ത് എ​ന്നി​വ​രെ​യാ​ണ് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​കൃ​ഷ്ണ​നെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൂ​ങ്ങി​മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​ന​മെ​ങ്കി​ലും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് പെ​ൺ​മ​ക്ക​ളും ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ രാ​മ​കൃ​ഷ്ണ​ന്‍ എ​തി​ര്‍​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന രാ​മ​കൃ​ഷ്ണ​നെ ഭാ​ര്യ​യും മ​ക്ക​ളും യു​വാ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​രി ഉ​പ​യോ​ഗി​ച്ച് വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണം ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷം സാ​രി അ​ഴി​ച്ചു​മാ​റ്റി തോ​ർ​ത്തു​മു​ണ്ട് ക​ഴു​ത്തി​ൽ കെ​ട്ടി കാ​ട്ടി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ…

Read More

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വും, യു​വ​തി​യും! നാ​ടു​കാ​ണി പാ​റ​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത; ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കു​ള​മാ​വ് : നാ​ടു​കാ​ണി പാ​റ​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത. യു​വാ​വി​നെ കെ​ട്ടിത്തൂ​ക്കി കൊ​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ (മു​രി​ക്ക​ൻ തോ​ട്ട​ത്തി​ൽ) അ​ല​ക്സ്‌ (23)ന്‍റെ ബ​ഡു​ക്ക​ളാ​ണ് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച കു​ള​മാ​വ്നാ​ടു​കാ​ണി പ​വ​ലി​യ​ന് സ​മീ​പം പാ​റ ക്കെ​ട്ടി​ലാ​ണ് സം​ഭ​വം. പാ​റ​യു​ടെ മു​ക​ളി​ൽ നി​ന്ന് പ്രാ​യ​പൂ​ർ​ത്തി യാ​കാ​ത്ത പെ​ൺ​കു​ട്ടി വീ​ണ നി​ല​യി​ലും , സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ക​ര​മാ​യി ര​ക്ഷ​പെ​ട്ടി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ, പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വും, യു​വ​തി​യും നാ​ടു​കാ​ണി പ​വ​ലി​യ​ന് സ​മീ​പം പാ​റ​ക്കെ​ട്ടി​ൽ ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തി​ൽ യു​വാ​വ് പെ​ൺ​കു​ട്ടി​യെ താ​ഴേ​യ്ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. പാ​റ​ക്കെ​ട്ടി​ലൂ​ടെ താ​ഴേ​ക്ക് പ​തി​ച്ച പെ​ൺ​കു​ട്ടി ബോ​ധ ര​ഹി​ത​യാ​യി. പാ​റ​ക്കെ​ട്ടി​ലൂ​ടെ തു​ങ്ങി ഇ​റ​ങ്ങി പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ യു​വാ​വ് ബോ​ധ…

Read More

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ! കോ​ർ​പ​റേ​ഷ​ൻ – ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പോ​രി​ന് ശ​മ​ന​മി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രി​ന് ശ​മ​ന​മി​ല്ല. ടെ​ന്നീ​സ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ എ​സ്പി​സി​എ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ത​മ്മി​ല്‍ ന​ട​ന്ന ആ​ദ്യ ഏ​റ്റു​മു​ട്ട​ലി​ന് തു​ട​ർ​ച്ച​യാ​യി ഇ​ന്ന​ലെ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​രു​വി​ഭാ​ഗ​വും കൊ​ന്പു​കോ​ർ​ത്തു. ഒ​ടു​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ്ക്കെ​തി​രേ ഇ​ന്ന​ലെ​ത്തെ സം​ഭ​വ​ത്തി​ലും ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​റാ​ണ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എ.​കെ.​ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പ​രി​ശോ‌​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഫേ​ശ്രീ ഹോ​ട്ട​ലി​ലും ഹെ​ൽ​ത്ത് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​കി​യ​തും മ​നു​ഷ്യോ​പ​യോ​ഗ​ത്തി​ന് പ​റ്റാ​ത്ത​തു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​സ്തു​ത സാ​ധ​ന​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ വാ​ഹ​ന​ത്തി​ൽ…

Read More