സ്വ​ർ​ണം വാ​ങ്ങാ​ണെ​ന്ന വ്യാ​ജ​നെ എ​ത്തി; 11 പ​വ​ൻ സ്വ​ർ​ണവുമായി മുങ്ങി; ഒടുവില്‍ ഹരികൃഷ്ണന്‍ കുടുങ്ങി…

ഇ​രി​ട്ടി:​ സ്വ​ർ​ണം വാ​ങ്ങാ​ണെ​ന്ന വ്യാ​ജ​നെ എ​ത്തി ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് 11 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ലൂ​ർ തോ​ല​മ്പ്ര​യി​ലെ ഹ​രി​കൃ​ഷ്ണ​നെ (26) നെ​യാ​ണ് ഇ​രി​ട്ടി സി​ഐ എം.​ടി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റി​യ ജ്വ​ല്ല​റി ആ​യ പ്രൈം ​ഗോ​ൾ​ഡി​ൽ നി​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത് . സ്വ​ർ​ണം,വെ​ള്ളി ആ​ഭ​ര​ണം വി​ൽ​ക്കു​ന്ന ചെ​റി​യ ക​ട​യി​ലെ സ്വ​ർ​ണാ​ഭ​ര​ണം പോ​രെ​ന്നു പ്ര​തി പ​റ​ഞ്ഞ​പ്പോ​ൾ ഇ​ട​പാ​ടു​കാ​ര​ന്ന് ക​രു​തി ഇ​യാ​ളെ ക​ട​യി​ൽ ഇ​രു​ത്തി ഉ​ട​മ മ​റ്റൊ​രു ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണം എ​ടു​ത്ത് കൊ​ണ്ട് വ​ന്ന​പ്പോ​ൾ ഇ​യാ​ൾ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ത്തു പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു.​ ജി​ല്ല​യി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി​ക​ളി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന പേ​രി​ൽ എ​ത്തി സ്വ​ർ​ണം ഇ​ത്ത​രം ത​ട്ടി​പ്പി​ലൂ​ടെ ക​വ​ർ​ന്ന​താ​യി പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.  ര​ണ്ട് ദി​വ​സ​മാ​യി ക​ട​യി​ൽ വ​ന്ന്…

Read More

കേ​സു​ക​ൾ കു​ന്നോ​ളം! തൊരപ്പനെ കാത്ത് അഴിയാക്കുരുക്ക്; പോ​ലീ​സി​ന്‍റെ തീ​രു​മാ​നം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: അ​റ​സ്റ്റി​ലാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ന​ടു​വി​ല്‍ പു​ലി​ക്കു​രു​മ്പ​യി​ലെ സ​ന്തോ​ഷ് എ​ന്ന തൊ​ര​പ്പ​ന്‍ സ​ന്തോ​ഷി​നെ(36) കാ​ത്തി​രി​ക്കു​ന്ന​ത് അ​ഴി​യാ​ക്കു​രു​ക്ക്. പ​യ്യ​ന്നൂ​രി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്‍റെ ചു​മ​ര്‍ തു​ര​ന്ന് മു​ക്കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സി​ഗ​ര​റ്റ് മോ​ഷ്ടി​ച്ച കു​റ്റ​ത്തി​നാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ങ്കി​ലും വി​വി​ധ ജി​ല്ല​ക​ളി​ലും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​യാ​ള്‍ ന​ട​ത്തി​യ ക​വ​ര്‍​ച്ച​ക​ള്‍ ഇ​യാ​ള്‍​ക്ക് അ​ഴി​യാ​ക്കു​രു​ക്കാ​യി മാ​റു​ക​യാ​ണ്. തൊ​ര​പ്പ​ന്‍ സ​ന്തോ​ഷി​നെ പി​ടി​കൂ​ടി​യ വി​വ​ര​മ​റി​ഞ്ഞ് വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന​ലെ പ​യ്യ​ന്നൂ​രി​ലെ​ത്തി​യി​രു​ന്നു. ഇ​യാ​ള്‍ പ്ര​തി​യാ​യ കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് തൊ​ര​പ്പ​ന്‍ സ​ന്തോ​ഷ് സ​ഹ​ക​രി​ച്ച​താ​യും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യു​മാ​ണ് വി​വ​രം. അ​റ​സ്റ്റി​ലാ​യ തൊ​ര​പ്പ​ന്‍ സ​ന്തോ​ഷി​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​തോ​ടൊ​പ്പം വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ഇ​യാ​ള്‍ ന​ട​ത്തി​യ ക​വ​ര്‍​ച്ച​ക​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ​ക​ളു​ടെ പ്ര​ള​യ​മാ​ണു​ണ്ടാ​വു​ക. ഒ​ന്നി​ന് പി​റ​കെ മ​റ്റൊ​ന്നാ​യി ക​സ്റ്റ​ഡി​യ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​തോ​ടെ…

Read More

സ​ഹ​പാ​ഠി​യാ​യ കാ​മു​കി​യേ​യും കൂ​ട്ടി സ്ഥിരം ചു​റ്റി​ക്ക​റ​ങ്ങൽ; കമിതാക്കൾക്കു പട്ടിന്‍റെ പണിയൊരുക്കി പോലീസ്; വളപട്ടണത്തെ സംഭവകഥയിങ്ങനെ…

വ​ള​പ​ട്ട​ണം: സ​ഹ​പാ​ഠി​യാ​യ കാ​മു​കി​യേ​യും കൂ​ട്ടി ചു​റ്റി​ക്ക​റ​ങ്ങി​യ കാ​മു​ക​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. വ​ള​പ​ട്ട​ണം സ്വ​ദേ​ശി​നി​യാ​യ 17 കാ​രി ക​ണ്ണൂ​രി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​തേ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ള​ർ​ന്ന​തും. സ​ഹ​പാ​ഠി മ​ക​ളെ ബൈ​ക്കി​ൽ കൂ​ട്ടി ക​റ​ങ്ങു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ വ​ള​പ​ട്ട​ണം പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി. പ​രാ​തി പ​രി​ശോ​ധി​ച്ച പോ​ലീ​സ് കാ​മു​ക​നെ പി​ടി​കൂ​ടാ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചു. പെ​ൺ​കു​ട്ടി പ​ഠി​ക്കു​ന്ന കോ​ള​ജി​ന് സ​മീ​പം എ​ത്തി​യ പോ​ലീ​സ് കാ​മു​ക​നെ കൈ​യോ​ടെ പി​ടി​കൂ​ടി. വ​ള​പ​ട്ട​ണം സ്വ​ദേ​ശി​നി​യു​ടെ പെ​ൺ​സു​ഹൃ​ത്തും കാ​മു​ക​നു​മാ​ണ് ഇ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്തു ന​ൽ​കു​ന്ന​തെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യി. പ​ല ദി​വ​സ​ങ്ങ​ളി​ലും പെ​ൺ​കു​ട്ടി​യു​ടെ വ​ള​പ​ട്ട​ണ​ത്തെ വീ​ടി​ന് പ​രി​സ​ര​ത്തെ​ത്തി​യാ​ണ് കാ​മു​ക​ൻ ബൈ​ക്കി​ൽ പെ​ൺ​കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​ശ്ന​ത്തി​ലി​ട​പെ​ട്ട പോ​ലീ​സ് ക​മി​താ​ക്ക​ളെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ചു. ഇ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ കാ​മു​ക​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ…

Read More

മത്‌സരം വേറെ, മ​ത്സ്യ​വി​ൽ​പ്പ​ന വേറെ; ധ​ർ​മടം മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ നാളേയ്ക്കുള്ള അന്നം കണ്ടെത്തുന്നതിനുള്ള തിരക്കിൽ….

മ​ട്ട​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചൂ​ടി​ലും മ​ൽ​സ്യം വി​ൽ​പ്പ​ന ന​ട​ത്താ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ് സി.​പി. മ​ഹ​റൂ​ഫ് പി​ണ​റാ​യി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ധ​ർ​മ്മ​ടം മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റാ​യ മ​ഹ​റൂ​ഫ് പി​ണ​റാ​യി ധ​ർ​മടം മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്‌സ​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ഒ​ന്നും സ്ഥാ​പി​ക്കാ​തെ​യാ​ണ് മ​ഹ​റൂ​ഫ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.ചാ​വ​ശേ​രി പ​ത്തൊ​ൻ​മ്പ​താം മൈ​ലി​ൽ അ​റ​ബി​ക്ക​ട​ൽ മ​ൽ​സ്യ മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന മ​ഹ​റൂ​ഫ് രാ​വി​ലെ മ​ൽ​സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും മ​ൽ​സ്യം വി​ൽ​പ്പ​ന ശേ​ഷ​മാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് പ്ര​ചാ​ര​ണ രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന​തെ​ന്ന് മ​ഹ​റൂ​ഫ് പ​റ​ഞ്ഞു.

Read More

എങ്ങനെ കടത്തിയാലും പൊക്കും..! ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 32 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 32 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി നൗ​ഷാ​ദി​നെ ക​സ്റ്റം​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 689 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ദു​ബാ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു നൗ​ഷാ​ദ്. ക​സ്റ്റം​സി​ന്‍റെ ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം മൂ​ന്ന് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം 749.5 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 689 ഗ്രാ​മാ​ണ് ല​ഭി​ച്ച​ത്. ഇ​യാ​ളെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന ഭ​ട്ട്, സു​പ്ര​ണ്ടു​മാ​രാ​യ പി.​സി.​ചാ​ക്കോ, ന​ന്ദ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ഹ​ബീ​വ്, ദി​ലീ​പ് കൗ​ശ​ൽ, ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, മ​നോ​ജ് യാ​ദ​വ്, ഹ​വി​ൽ​ദാ​ർ കെ.​ടി.​എം.​രാ​ജ​ൻ എ​ന്നി​വ​രു​ടെ…

Read More

പ്രി​യ​പ്പെ​ട്ട വോ​ട്ട​ർ​മാ​രേ…. അ​റി​യ​ണം… പ​യ്യ​ന്നൂ​രി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വാ​ക്കു​ക​ള്‍

പ​യ്യ​ന്നൂ​ര്‍: രാ​വി​ലെ ഒ​ന്‍​പ​തോ​ടു​കൂ​ടി​യാ​രം​ഭി​ച്ച് രാ​ത്രി ഒ​ന്‍​പ​തോ​ടെ അ​വ​സാ​നി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളാ​ണ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. ​സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ പൈ​ല​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്‍ നേ​താ​ക്ക​ളെ​ത്തി പ്ര​സം​ഗ​മാ​രം​ഭി​ക്കും.​സ്ഥാ​നാ​ര്‍​ഥി​യെ​ത്തു​ന്ന​തോ​ടെ വാ​ദ്യ​ഘോ​ഷ​ങ്ങ​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യു​ള്ള എ​തി​രേ​ല്‍​ക്ക​ല്‍. പി​ന്നീ​ടാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഊ​ഴം.​വി​ശ​ദ​മാ​യ പ്ര​സം​ഗ​ങ്ങ​ള്‍ നേ​താ​ക്ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​ല്‍ ചു​രു​ങ്ങി​യ വാ​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നു​ണ്ടാ​കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​സം​ഗം രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ… എ​തി​രാ​ളി​ക​ളി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ടി.​ഐ. ​മ​ധു​സൂ​ദ​ന​ന്‍(​എ​ല്‍​ഡി​എ​ഫ്) പ്രി​യ വോ​ട്ട​ര്‍​മാ​രെ സ​ഹോ​ദ​രി സ​ഹോ​ദ​ര​ന്മാ​രെ… കൂ​ടു​ത​ല്‍ സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന വി​ല​ക്കു​ള്ള​തി​നാ​ല്‍ ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ല്‍ ഞാ​നൊ​തു​ക്കു​ക​യാ​ണ്. ദു​രി​ത​ങ്ങ​ളു​ടേ​യും പ്ര​ള​യ​ങ്ങ​ളു​ടേ​യും മ​ഹാ​വ്യാ​ധി​യു​ടേ​യും അ​നി​ര്‍​വ​ച​നീ​യ​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ നേ​താ​ക്ക​ള്‍ ഇ​വി​ടെ വി​വ​രി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റി​യാ​ണ് തി​ക​ഞ്ഞ അ​ഭി​മാ​ന​ത്തോ​ടെ ന​മ്മ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളി​ല്‍ താ​ങ്ങും ത​ണ​ലു​മാ​യ സ​ര്‍​ക്കാ​രി​ന​നു​കൂ​ല​മാ​യ ഹൃ​ദ​യ​വി​കാ​ര​മാ​ണ് കേ​ര​ള​ത്തി​ലെ​ങ്ങും അ​ല​യ​ടി​ക്കു​ന്ന​ത്. അ​തി​നാ​ല്‍​ത്ത​നെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ…

Read More

രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് അ​വ​ഗ​ണ​ന​യ്‌​ക്കൊ​പ്പം അ​വ​ഹേ​ള​ന​വും! കോ​ണ്‍​ഗ്ര​സ് അ​ണി​ക​ളി​ല്‍ അ​മ​ര്‍​ഷം പുകയുന്നു

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് ചോ​ദി​ക്കാ​ത്ത പാ​ര്‍​ട്ടി പ​ദ​വി പ്ര​ഖ്യാ​പി​ക്കു​ക​യും പി​ന്നീ​ട് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രേ മ​ല​യോ​ര മേ​ഖ​ല​യി​ലെ കോ​ണ്‍​ഗ്ര​സ് അ​ണി​ക​ളി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്നു. നാ​ലു​ദി​വ​സം മു​മ്പാ​ണ് ക​ട്ട​ക്ക​യ​ത്തെ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച് കെ​പി​സി​സി നേ​രി​ട്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ന്ന​ലെ ആ ​ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​താ​യു​ള്ള അ​റി​യി​പ്പും ല​ഭി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​തെ​ന്നാ​ണ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മ​ത-​സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ളു​ടെ പേ​രി​ല്‍ ര​ണ്ടാം​ത​വ​ണ​യും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടും തി​ക​ഞ്ഞ അ​ച്ച​ട​ക്ക​ത്തോ​ടെ പാ​ര്‍​ട്ടി തീ​രു​മാ​നം അ​നു​സ​രി​ക്കു​ക​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി ആ​ത്മാ​ര്‍​ഥ​മാ​യി രം​ഗ​ത്തി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​ട​ക്ക​യ​ത്തി​ന് ഈ ​അ​വ​ഹേ​ള​നം കൂ​ടി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ജ​ന​പ്ര​തി​നി​ധി​യാ​യി കാ​ല്‍​നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ രാ​ജു ക​ട്ട​ക്ക​യ​ത്തെ തീ​രെ ജൂ​ണി​യ​റാ​യ നേ​താ​ക്ക​ള്‍​ക്കൊ​പ്പം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി…

Read More

പ്ര​തി​ക​ളു​ടെ മൊ​ഴി ഞെ​ട്ടി​ക്കു​ന്ന​ത്, ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ട​ൻ പ​ദ​വി രാ​ജി​വ​യ്ക്ക​ണമെന്ന് ചെ​ന്നി​ത്ത​ല

ക​ണ്ണൂ​ർ: സ്പീ​ക്ക​ർ പ​ദ​വി​യു​ടെ മ​ഹ​ത്വം ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക​ള​ഞ്ഞു​കു​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ ഇ​ഡി​ക്കു ന​ൽ​കി​യ മൊ​ഴി​ക​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. മൊ​ഴി​ക​ളി​ലൂ​ടെ സി​പി​എം നേ​താ​ക്ക​ൾ​ക്ക​ളു​ടെ​യും സ്പീ​ക്ക​റു​ടെ​യും ത​നി​നി​റം പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. സ്പീ​ക്ക​റെ നീ​ക്കാ​നു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച​ത് എ​ത്ര ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ്ഥ​ലം എം​എ​ൽ​എ പോ​ലും അ​റി​യാ​തെ സ്വ​പ്ന​യു​ടെ സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത സ്പീ​ക്ക​റു​ടെ ന​ട​പ​ടി സ്വ​പ്ന​യു​മാ​യു​ള്ള അ​ഗാ​ധ​ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ്. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​യു​ന്പോ​ഴൊ​ക്കെ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഗ​ൾ​ഫി​ലേ​ക്കു പോ​കു​മാ​യി​രു​ന്നു. സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്തി​ൽ സ്പീ​ക്ക​റു​ടെ പ​ങ്കി​നെ​പ്പ​റ്റി നേ​രാം​വ​ണ്ണം ചോ​ദ്യം​ചെ​യ്താ​ൽ കൂ​ടു​ത​ൽ സ​ത്യം പു​റ​ത്തു​വ​രും. ക​ള​ങ്കി​ത​നാ​യ സ്പീ​ക്ക​ർ രാ​ജി​വ​യ്ക്ക​ണം. പാ​ർ​ട്ടി സീ​റ്റ് പോ​ലും നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ ​പ​ദ​വി​യി​ൽ അ​ള്ളി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത് തെ​റ്റാ​ണ്. സ്പീ​ക്ക​ർ പ​ദ​വി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് പ്ര​ച​ര​ണ​രം​ഗ​ത്ത്…

Read More

ഉ​രു​വ​ച്ചാ​ലി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കാൻ ഭാഗ്യം വേണം !വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത ;ഇടിക്കാതിരിക്കാൻ യാ​ത്ര​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ടേണ്ട അസ്ഥ

മ​ട്ട​ന്നൂ​ർ: ഉ​രു​വ​ച്ചാ​ലി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​ണ​മെ​ങ്കി​ൽ ജീ​വ​ൻ പ​ണ​യം വെ​ക്ക​ണം. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത കാ​ര​ണം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ക​ഴി​ഞ്ഞെ​ങ്കി​ലും സീ​ബ്രാ ലൈ​ൻ ഇ​ല്ലാ​ത്ത​താ​ണ് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ പെ​ടാ​പാ​ട് പെ​ടു​ന്ന​ത്. ശി​വ​പു​രം, മാ​ലൂ​ർ, പേ​രാ​വൂ​ർ, തി​ല്ല​ങ്കേ​രി, കാ​ക്ക​യ​ങ്ങാ​ട്, മ​ണ​ക്കാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന സ്തീ​ക​ളും കു​ട്ടി​ക​ളും വ​യോ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 60കാ​ര​ൻ ബ​സി​ന​ട​ിയി​ൽപെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രഴി​യ്​ക്കാ​ണ്. ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് 8 വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. ത​ല​ശേ​രി-​കു​ട​ക് പാ​ത​യാ​യ ഉ​രു​വ​ച്ചാ​ൽ ടൗ​ണി​ൽ വാ​ഹ​ന തി​ര​ക്കി​ൽ വീ​ർ​പ്പ് മു​ട്ടു​ക​യാ​ണ്.റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മോ, അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡോ ഇ​ല്ലാ​ത്ത​ത് ബ​സ് ഇ​റ​ങ്ങി മ​റു​ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കേ​ണ്ട യാ​ത്ര​ക്കാ​ർ ഏ​റെ പാ​ടു​പെ​ടു​ക​യാ​ണ്. മൂ​ന്ന് റോ​ഡി​നെ ബ​ന്ധി​ക്കു​ന്ന ഉ​രു​വ​ച്ചാ​ൽ…

Read More

പാ​രാ​ലി​മ്പിക് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മെ​ഡ​ൽ ജേ​താ​വാ​യി ല​തി​ക

മാ​ത​മം​ഗ​ലം: അം​ഗ​പ​രി​മി​ത​ർ​ക്കാ​യു​ള്ള പാ​രാ​ലി​ന്പി​ക് ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ​മെ​ഡ​ൽ ജേ​താ​വെ​ന്ന നേ​ട്ടം മാ​ത​മം​ഗം​ലം സ്വ​ദേ​ശി​നി പി.​വി. ല​തി​ക​യ​ക്ക്. ‌‌ പോ​ളി​യോ രോ​ഗ​ത്തെ തു​ട​ർ​ന്ന് 40 വ​ർ​ഷ​മാ​യി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​തി​നെ​ട്ടാ​മ​ത് സീ​നി​യ​ർ നാ​ഷ​ണ​ൽ പ​വ​ർ​ലി​ഫ്റ്റി​ങ് മീ​റ്റി​ൽ പാ​രാ​ലി​മ്പി​ക് ഇ​ന​ത്തി​ലാ​ണ് വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ മാ​ർ​ച്ച് 18 മു​ത​ൽ 21 വ​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ടി.​വി.​ല​തി​ക മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​വ​ർ ര​ണ്ടാം​ത​വ​ണ​യാ​ണ് നാ​ഷ​ണ​ൽ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തു​പോ​യി പ​രി​ശീ​ല​ന​ത്തി​ന് സാ​ധി​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ നി​ന്ന് ത​ന്നെ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ സ​ഹ​ക​രി​ക്കു​ന്ന ഇ​ൻ​സ്പെ​യ​റി​ന്‍റെ സ​ഹ​ക​ര​ണ​വും ല​ഭി​ച്ചി​രു​ന്നു. മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ചാ​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ അ​ഭി​മാ​നം ആ​കാ​ൻ ലെ​തി​ക​യ്ക്ക് സാ​ധി​ക്കും. ഫ്ളൈ, ​ആ​ശ്ര​യ സ്വാ​ശ്ര​യ​സം​ഘം, വീ​ൽ​ചെ​യ​ർ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ ല​ധി​ക പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. മ​ത്സ​ര സ​മ​യ​ത്ത് വീ​ൽ​ചെ​യ​ർ…

Read More