പയ്യന്നൂര്‍: ഭര്‍തൃമതിയായ 21-കാരിയെ കാണാതായെന്ന മാതാവിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലത്തെ യുവതിയെ കാണാനില്ലെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഗള്‍ഫുകാരന്റെ ഭാര്യയായ യുവതി കഴിഞ്ഞ 29ന് രാവിലെ ഒന്‍പതരയോടെയാണ് കുട്ടിയെ വീട്ടിലാക്കി യാത്ര തിരിച്ചത്.തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read MoreCategory: Kannur
ചതിച്ചതാ… എന്നെ ചതിച്ചതാ..! 30000 രൂപയുടെ ഫോൺ 1500 രൂപയ്ക്ക്; ഒടുവിൽ യുവാവിനെ വഞ്ചിച്ചുവെന്നതിന് പോലീസിൽ പരാതി
ചെറുവത്തൂർ: വൻ തുകയുടെ മൊബൈൽ ഫോൺ ചെറിയ തുക അടച്ചാൽ തരാമെന്ന് പറഞ്ഞ് യുവാവിനെ വഞ്ചിച്ചുവെന്നതിന് ചന്തേര പോലീസ് കേസെടുത്തു. 30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ വെറും 1500 രൂപയും ഹാൻഡ്ലിംഗ് ചാർജും നൽകിയാൽ ഓൺലൈൻ വഴി എത്തിക്കുന്നുന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമം വഴി വന്ന പരസ്യം കണ്ട് പണമയച്ച ചെറുവത്തൂർ വടക്കുമ്പാട് സ്വദേശി ടി. സൂരജാണ് കബളിപ്പിക്കപ്പെട്ടത്. ജനുവരി 13ന് പരസ്യം കണ്ട് പ്രതികരിച്ചതോടെ ഹരിയാന സ്വദേശിയാണെന്ന് കരുതുന്ന റിജേഷ് കുമാർ എന്നയാളാണ് യുവാവിനെ വഞ്ചിച്ചതെന്ന് ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Read Moreതളിപ്പറമ്പില്‍ പൊതു സ്ഥലത്ത് സ്വകാര്യ ലാബിന്റെ കോവിഡ് കിയോസ്ക് ബൂത്ത്! യാത്രക്കാര്‍ക്കും സമീപത്തെ കടകളിലെ വ്യാപാരികള്‍ക്കും ആശങ്ക; വ്യാപാരികള്‍ പരാതി നല്കി
തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍സ്ക്വയറിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ ലാബിന്റെ കോവിഡ് കിയോസ്ക് ബൂത്ത് ഉടനടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് കമ്മിറ്റി നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്കി. തിരക്കേറിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ ലാബ് കോവിഡ് കിയോസ്ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. ബൂത്തില്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ കോവിഡ് രോഗി ആണോ അല്ലയോ എന്ന് പോലും അറിയാതെയാണ് വരുന്നത്. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കിയോസ്ക് ബൂത്ത് സ്ഥാപിച്ചതിനെതിരെയാണ് സംസ്ഥാന വ്യാപാരി വ്യവസായ സമിതി തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി നിവേദനം നല്‍കിയത്. നഗരത്തില്‍ പൊതുപരിപാടി നടക്കുന്ന ടൗണ്‍സ്ക്വയറിന് സമീപത്തായാണ് കിയോസ്ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെയാണ് ഇവിടെ കോവിഡ് കിയോസ്ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ പൊതു സ്ഥലത്തായതിനാല്‍ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കും സമീപത്തെ…
Read Moreതലശേരിയെ കാമറക്കണ്ണുകളിലാക്കി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ; പത്ത് പോലീസ് സ്റ്റേഷൻ പരിധികളിൽ കാമറ നിരീക്ഷണം.
തലശേരി: ആറ് മാസം കൊണ്ട് തലശേരി പോലീസ് സബ് ഡിവിഷനെ കാമറ കണ്ണുകൾക്ക് കീഴിലാക്കി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ. തലശേരി, ധർമടം, ന്യൂ മാഹി, പിണറായി, പാനൂർ, കതിരൂർ, കൂത്തുപറമ്പ്, കണ്ണവം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ജനപ്രതിനിധികളുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. പല പോലീസ് സ്റ്റേഷൻ പരിധികളിലും നേരത്തെ സ്ഥാപിച്ചിരുന്ന കാമറകളിൽ പലതും പ്രവർത്തന രഹിതമായിരുന്നു. ഇവയെല്ലാം മാറ്റി സ്ഥാപിക്കുകയും ചെയ്തു. സബ് ഡിവിഷൻ പരിധിയിൽ പത്ത് പോലീസ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലേയും പ്രധാനപ്പെട്ട റോഡുകളിലെല്ലാം തന്നെ കാമറകൾ മിഴി തുറന്നു കഴിഞ്ഞു. കൊളവല്ലൂർ, ചൊക്ലി പോലീസ് സ്റ്റേഷൻ പരിധികളിൽ കാമറകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്തിൽ സ്ഥാപിച്ച സിസി ടി വി സർവയലൻസ് സിസ്റ്റം ഇന്നലെ സ്റ്റേഷൻ കോമ്പൗണ്ടിൽ…
Read Moreഇനി പരസഹായമില്ലാതെ നടക്കാം..! അദാലത്തില്‍ ആദിദേവിനും സാന്ത്വനസ്പർശം
കണ്ണൂർ: ഇനി പരസഹായമില്ലാതെ നടക്കാനാകുമെന്നതിന്റെ ആഹ്ലാദത്തിലാണ് ആറു വയസുകാരന് ആദിദേവ്. ജന്മനാ കാലിന് ശേഷിക്കുറവുള്ള ആദിദേവിന് നടക്കാനുള്ള ഉപകരണം നല്കാന് ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ് സന്തോഷവാനായത്. പെരിങ്കരി സ്വദേശികളായ എന്‍. സുബിന -അനീഷ് ദമ്പതികളുടെ മകനാണ് ആദിദേവ്. ആദിദേവിന്റെ പരാതി കേട്ട മന്ത്രി കെ.കെ. ശൈലജ സാമൂഹ്യസുരക്ഷാ മിഷന് വഴി ഉപകരണം അനുവദിക്കാന്‍ ഉത്തരവ് നൽകുകയായിരുന്നു. പരസഹായം കൂടാതെ നടക്കാന്‍ സഹായകരമാകുന്ന എഎഫ്ഒ (ആങ്ക്ള്‍ ഫൂട്ട് ഓര്‍ത്തോസിസ്) എന്ന ഉപകരണമാണ് ആദിദേവിന് ലഭിക്കുക. സെറിബ്രല്‍ പാള്‍സി വിഭാഗത്തില്‍പ്പെട്ട രോഗത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ചികിത്സയിലാണ് ആദിദേവ്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഫിസിയോതെറാപ്പിയും മറ്റു ചികിത്സകളും ചെയ്തുവരികയായിരുന്നു. ഇതിന് പുറമെ കാഴ്ചാവൈകല്യവും സംസാരവൈകല്യവും ഈ കുഞ്ഞിനുണ്ട്. പല്ലുകള്‍ പൊടിഞ്ഞ് കേടുവരുന്ന രോഗത്തിന് പരിയാരം ഗവ. ആശുപത്രിയില്‍ ചികിത്സയും ചെയ്തുവരുന്നു.കൂലിപ്പണിക്കാരനായ അനീഷിന്റെ തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ്…
Read Moreഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചുവെന്നതല്ലാതെ ഇവർ ദൂരയാത്ര പോയിട്ടില്ല! ഇരിട്ടിയിൽ ഒന്‍പതു വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
ഇരിട്ടി: ഷിഗെല്ല ബാക്ടീരിയ ബാധയെത്തുടർന്ന് ഇരിട്ടി പയഞ്ചേരിമുക്കിലെ ഒന്‍പതു വയസുകാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധനടപടികൾ ശക്തമാക്കി. താലൂക്ക് ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്ന് ചികിത്സതേടിയ കുട്ടിക്ക് വയറിളക്കം മൂർച്ഛിച്ചതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചുവെന്നതല്ലാതെ ഇവർ ദൂരയാത്ര പോയിട്ടില്ലെന്നതാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. ഹെൽത്ത് സൂപ്പർവൈസർ എം. വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. മനോജ്, ജെപിഎച്ച്എൻ കെ.എസ്. ഗിരിജ എന്നിവരടങ്ങുന്ന ആരോഗ്യവകുപ്പ് സംഘം രോഗബാധിതയുടെ വീട്ടിലെത്തിയെങ്കിലും കുടുംബാംഗങ്ങൾ ആശുപത്രിയിൽ പോയിരുന്നതിനാൽ വീട് അടച്ചിട്ടനിലയിലായിരുന്നു. സമീപപ്രദേശത്ത് ആർക്കും രോഗലക്ഷണങ്ങളില്ല. ഇവർ ഉപയോഗിക്കുന്ന കിണറിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കും. ഇന്ന് സമീപത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Read Moreഒരു സമയം 1,000 ആടുകളെ വരെ വളർത്താം! ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട് ഫാം ബേഡഡുക്കയിൽ
കാസർഗോഡ്: ദക്ഷിണേന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആട് ഫാം നിര്‍മാണോദ്ഘാടനം ബേഡഡുക്കയില്‍ നാളെ കൊളത്തൂര്‍ ജിഎല്‍പി സ്കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. 22.74 ഏക്കര്‍ സ്ഥലത്ത് നല്ലയിനം മലബാറി ആടുകളുടെ ഉത്പാദനം, പാലുത്പാദനം, മാംസോത്പാദനം, ജൈവവളം ഉത്പാദനം എന്നിവ ലക്ഷ്യമിടുന്നു. സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലേക്കുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കുക എന്നതാണ് ആദ്യ ലക്ഷ്യം. പിന്നീട് സ്വകാര്യ വ്യക്തികള്‍ക്കും നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനം വിഹിതമായ 1.78 കോടി രൂപ, കാസര്‍ഗോഡ് വികസന പാക്കേജില്‍നിന്ന് 1.54 കോടി രൂപ, വകുപ്പ് വിഹിതം 63 ലക്ഷം എന്നിവയടക്കം 3.95 കോടി രൂപയുടേതാണ് പദ്ധതി. ഇതിനുപുറമേ മതില് കെട്ടുന്നതിനായി 50 ലക്ഷം രൂപ അധിക തുകയായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 34 ലക്ഷം രൂപയ്ക്ക് മതില്…
Read Moreകണ്ണൂർ പോലീസ് വനിതാ സെല്ലിന് മുന്നിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങി; പോലീസുകാർക്ക് പരിഭ്രാന്തി
കണ്ണൂർ: കണ്ണൂർ പോലീസ് വനിതാ സെല്ലിന് മുന്നിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പോലീസുകാർക്കിടയിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ടാണ് വനിതാ സെല്ല് സ്റ്റേഷൻ കെട്ടിടത്തിന്റെ മൂന്ന് ഭാഗത്തായി അഞ്ചോളം കാക്കകൾ ചത്തൊടുങ്ങിയത്. ഇക്കാര്യം വനിതാ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്റ്റേഷൻ പരിസരത്ത് കൂടുതൽ കാക്കകൾ ചത്തതായി മനസിലായത്. ഇതിൽ അസ്വാഭികത മനസിലാക്കിയ വനിതാ സെൽ സിഐ ആരോഗ്യവകുപ്പിനെ വിവരമറിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചത്ത കാക്കളുടെ സാന്പിളുകൾ ശേഖരിച്ചു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ചത്ത കാക്കകളുട ശേഖരിച്ച സാന്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് വനിതാ സെൽ സിഐ പറഞ്ഞു. പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ് അധികൃതർ.
Read Moreമിനി ലോറിയിൽ തുടങ്ങിയ അന്വേഷണം ചെങ്കൽ ലോറിയിൽ അവസാനിച്ചു! യുവാവിനെ ഇടിച്ചിട്ട അജ്ഞാത വാഹനം പിണറായി പോലീസ് പൊക്കി
കൂത്തുപറമ്പ്: യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തിയത് ദിവസങ്ങൾ നീണ്ട സമർഥമായ പോലീസ് അന്വേഷണത്തിനൊടുവിൽ. ദൃക്സാക്ഷികളായി ആരും ഇല്ലാതിരുന്ന സംഭവത്തിൽ പോലീസിന് സഹായകരമായത് സിസിടിവി കാമറ ദൃശ്യങ്ങൾ. ഈ മാസം 25 ന് രാത്രി 7.35 ന് മമ്പറം ഇന്ദിരാഗാന്ധി പാർക്കിന് സമീപം വെച്ചായിരുന്നു പടിഞ്ഞിറ്റാംമുറിയിലെ ബി.കെ.സന്തോഷിനെ (46) ഏതോ വാഹനം ഇടിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും ഭക്ഷണങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു സന്തോഷ്. അതുവഴി വന്ന ബൈക്ക് യാത്രികനായ യുവാവും നാട്ടുകാരും ചേർന്ന് ഇയാളെ മമ്പറം അൽഖസ്ന മെഡിക്കൽ സെന്ററിലും തുടർന്ന് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും എത്തിച്ചു. വാഹനത്തിന്റെ ടയറുകൾ കയറിയിറങ്ങി കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. സംഭവം നടന്ന ഉടൻ പിണറായി എസ്ഐ കെ.വി.ഉമേഷിന്റെ നേതൃത്വത്തിൽ യുവാവിനെ ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താനായി…
Read Moreബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയത! തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറി; ചെന്നിത്തല
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ജയിക്കാനായി എന്ത് ഹീനമായ പ്രവര്‍ത്തനവും നടത്തുന്ന ഒരു പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയതയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നതെന്ന് ഐശ്വര്യകേരളയാത്രയുടെ രണ്ടാംദിവസത്തെ പ്രയാണത്തിന് മുന്നോടിയായി കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ജനങ്ങളോട് യാതൊരുവിധ ബഹുമാനവുമില്ലാത്ത ഭരണകൂടമാണ് ഇത്. ഒരുവശത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലും മറുവശത്ത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലും അകറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനിടയില്‍ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വ്യാപകമായി വ്യാജപ്രചാരണവേലകളും നടത്തുന്നു. ഇതെല്ലാം തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന പ്രവര്‍ത്തനങ്ങളാണ്. 10 ശതമാനം മുന്നോക്ക സംവരണത്തെ യുഡിഎഫ് സര്‍വാത്മനാ സ്വാഗതം ചെയ്തതാണ്. അതുമൂലം മുസ്ലീങ്ങളടക്കമുള്ള പിന്നോക്കവിഭാഗങ്ങള്‍ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് കൂടിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.…
Read More