നീലേശ്വരം: മാസ്ക് ധരിക്കാതെ ബസില്‍ യാത്ര ചെയ്ത രണ്ട് യുവാക്കളെ ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്നത് തെറിയഭിഷേകം. ഒടുവിൽ യുവാക്കളെ പോലീസിന് കൈമാറി. ഇന്നലെ രാവിലെ 8.15 ഒാടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്ക് പോകുകയായിരുന്ന മെഹബൂബ് ബസിലെ യാത്രക്കാരായ രണ്ടു യുവാക്കളാണ് ബസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. അടുത്തിരുന്ന യാത്രക്കാരന് ഇവരോട് മാസ്ക് ധരിക്കാന്‍ പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. മാസ്ക് ധരിക്കാന്‍ സൗകര്യമില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. കണ്ടക്ടറും മാസ്ക് ധരിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല. പിന്നീട് യാത്രക്കാര്‍ക്ക് നേരെ അസഭ്യം തുടരുകയായിരുന്നു. ഇതില്‍ ഒരു യുവാവ് താന്‍ എക്സ് മിലിട്ടറിക്കാരനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. മാസ്ക് ധരിക്കാന്‍ പറഞ്ഞ യാത്രക്കാരന് ഇതിനിടയില്‍ ചെറുവത്തൂരില്‍ ഇറങ്ങിയെങ്കിലും അസഭ്യം തുടരുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാര്‍ ഇവര്‍ക്കെതിരെ സംഘടിച്ച് ബസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബസ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിച്ച് യുവാക്കളെ പോലീസിന്…
Read MoreCategory: Kannur
വീട്ടിൽ വളർത്തുന്ന കോഴികൾ കൂട്ടത്തോടെ ചത്തു; ചാകാനുള്ള കാരണമായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത് ഇങ്ങനെ…
ഉരുവച്ചാൽ: വീട്ടിൽ വളർത്തുന്ന കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. കയനി പെരിഞ്ചേരിയിലെ മുബാറക്ക് മൻസിൽ കെ.പി. സാദിക്കിന്റെ വീട്ടിലെ 49 ഓളം വളർത്തു കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. കണ്ണൂരിൽ നിന്നെത്തിയ മൃഗസംരക്ഷണ വകുപ്പ് അധികൃതർ വീട്ടിലെത്തി ചത്ത കോഴികളുടെ കൂട്ടത്തിൽ ബാക്കിയായ ഒരു കോഴിയിൽ നിന്ന് സ്രവം എടുത്ത് പരിശോധനക്ക് അയച്ചു. കോഴിക്ക് നൽകിയ ഭക്ഷണത്തിൽ നിന്നായിരിക്കാം കോഴികൾ ചാകാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിഗമനം. ജില്ലകളിൽ പക്ഷിപ്പനിസ്ഥിതീകരിച്ച സാഹചര്യത്തിൽ ഇത്രയും കോഴികൾ ചത്തത് നാട്ടുകാർക്കിടയിൽ ഭീതി പടർന്നിരുന്നു. ഇതെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് പരിശോധനക്ക് എത്തിയത്
Read Moreകാട്ടാനയെ തുരത്തുന്നതിനിടെ അപകടം! വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിന് കാഴ്ച്ച നഷ്ടമായി
ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചറായ ആദിവാസി യുവാവിന്റെ കാഴ്ച്ച ശക്തി നഷ്ടമായി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിൽ ഇരുന്നൂറ്റി അറുപത്തി ഒന്നാം നമ്പർ പ്ലോട്ടിലെ താമസക്കാരനും ആറളം വനമേഖലയിൽ വനംവകുപ്പിലെ താത്കാലിക വാച്ചറുമായ സി.ദിനേശൻ (39) ന്റെ കാഴ്ചശക്തിയാണ് നഷ്ടമായത്. കഴിഞ്ഞ 23നായിരുന്നു അപകടം. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘത്തിലെ അംഗമായിരുന്നു താത്കാലിക ജീവനക്കാരനായ ദിനേശൻ. വനംവകുപ്പിലെ ആർആർടിയുൾപ്പെടെ വിവിധ വിഭാഗങ്ങളും ഫാമിലെ തൊഴിലാളികളും പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളുമായിരുന്നു ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്. ആറളം ഫാമിൽ ഒൻപതാം ബ്ലോക്കിൽ ജനവാസ മേഖലയിൽ തമ്പടിച്ച ആനക്കുട്ടികൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് ദിനേശന്…
Read Moreകലിപ്പ് ഭർത്താവിനോട്, തീർത്തതു കുഞ്ഞിനോട്!ഒന്നര വയസുകാരന് കിണറ്റില്‍ വീണുമരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
കാസർഗോഡ്: ഒന്നര വയസുകാരന് പൊതുകിണറ്റില് വീണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ (30)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ഇവരുടെ മകന് സ്വാതിക്കിനെ വീടിന് 300 മീറ്റര്‍ അകലെയുള്ള പൊതുകിണറ്റില് വീണ നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ബാബു രാവിലെ ജോലിക്കുപോയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ശാരദയെ കര്‍ണാടക പുത്തൂരിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം കഴിഞ്ഞ ദിവസം നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മൂന്നുവര്‍ഷം മുമ്പാണ് ബാബുവും ശാരദയും വിവാഹിതരായത്. ഇവരുടെ ഏക മകനാണ് മരിച്ച സ്വാതിക്.…
Read Moreമറ്റു പോംവഴികള്‍ ഇല്ലായിരുന്നു! നിയമം നടപ്പിലാക്കുമ്പോൾ വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ വിഷമമുണ്ട്; യതീഷ് ചന്ദ്ര പറയുന്നു…
കണ്ണൂർ: കോവിഡ് വ്യാപനം തടയാൻ നിയമം കർശനമായി നടപ്പിലാക്കിയപ്പോൾ വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ തനിക്ക് വിഷമമുണ്ടായിട്ടുണ്ടെന്ന് സ്ഥലം മാറി പോകുന്ന കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര. കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബറിന്റെ ഉപഹാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദഹം. എല്ലാവരുടെയും നന്മക്കായി നിയമം നടപ്പിലാക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും വ്യാപാരികൾ ഉൾപ്പെടെയുള്ള പലർക്കും വിഷമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പോംവഴികൾ ഇല്ലാത്തതിനാൽ കർശന നിയമനടപടികളിൽ ഉറച്ചു നിൽകേണ്ടതായി വരികയായിരുന്നു. നിയമം നടപ്പിലാക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടോ, പ്രയാസമോ, വേദനയോ ഉണ്ടാവരുതെന്നാണ് പോലീസിന്റെ നിലപാട്. പക്ഷേ, ചില സാഹചര്യങ്ങളിൽ ഇതു പാലിക്കാൻ കഴിയാതെ വരും. സർവരുടേയും ക്ഷേമവും, സുരക്ഷിതത്വവും, പുരോഗതിയും, സമാധാനവുമാണ് ലക്ഷ്യം. സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേബംറിന്റെ ഉപഹാരം പ്രസിഡന്റ് വി.എം. അഷറഫ് സമ്മാനിച്ചു. വി. അൻവർ, കെ. അസ്നിദ് എന്നിവർ പങ്കെടുത്തു.
Read Moreആര്‍എസ്എസ് നേതാവ് ആറളം സജീവന് വധഭീഷണി! ഗൺമാൻമാരെ അനുവദിച്ച് ആഭ്യന്തര വകുപ്പ്
ഇരിട്ടി: ആര്‍എസ്എസ് നേതാവ് ആറളം സജീവന് വധഭീഷണിയെ തുടര്‍ന്ന് രണ്ട് ഗണ്മാന്മാരെ ആഭ്യന്തരവകുപ്പ് അനുവദിച്ചു. കണ്ണവത്തെ സലാഹുദ്ദീന് വധത്തിന് ശേഷമാണ് സജീവന് വധഭീഷണി ഉണ്ടായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘം സജീവനെ നോട്ടമിടുന്നതായായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനാണ് ആറളം സജീവന്. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന് തില്ലങ്കേരിക്ക് വധഭീഷണിയുള്ളതിനാല്‍ പതിനഞ്ച് വര്‍ഷത്തോളമായി ഗണ്‍മാനെ അനുവദിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് വി.ശശീധരന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി ഉണ്ടായിട്ടും കേരള പോലീസ് സുരക്ഷ ഒരുക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷമായി സിഐഎസ്എഫ് സുരക്ഷ അനുവദിച്ചിട്ടുണ്ട്.
Read Moreസ്വര്‍ണം കടത്താനുള്ള ഓരോ തന്ത്രങ്ങളേ..! കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 25 ലക്ഷം രൂപ വിലമതിക്കുന്ന 480 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു ഹാഫിസിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക രൂപത്തിലാക്കിയാണ് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. പുതുവർഷ ദിനത്തിൽ 85 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണക്കടത്ത് നടക്കുന്നതിനാൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റംസ് ജോയിൻറ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക്…
Read Moreതലശേരിയിൽ ‘മിന്നലായി’ സബ് കളക്ടർ അനുകുമാരി! അനധികൃതമായി ചെങ്കല്ല് കയറ്റിയ 19 ലോറികൾ പിടിച്ചെടുത്തു
തലശേരി: തലശേരി സബ് കളക്ടർ അനുകുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് നടത്തിയ മിന്നൽ റെയ്ഡിൽ അനധികൃതമായി കല്ല് കയറ്റി പോകുകയായിരുന്ന പത്തൊമ്പത് ലോറികൾ പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് 10 വരെ നീണ്ടു നിന്നു. ദേശീയ പാതയിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സബ് കളക്ടർ നേരിട്ടാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സബ് കളക്ടറുടെ മിന്നൽ നീക്കത്തിൽ അർദ്ധ രാത്രി മുതൽ ക്വാറികളിൽ നിന്നും ചെങ്കല്ലുകൾ കല്ലുകൾ കയറ്റി പുലർച്ചെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുകയായിരുന്ന ലോറികൾ വലയിലാക്കുകയായിരുന്നു. സബ് കളക്ടർ ഓഫീസിലെ ജൂണിയർ സൂപ്രണ്ട് ദിലീപ് കിനാത്തി, സീനിയർ ക്ലർക്കുമാരായ റിയേഷ് കുമാർ, സുജികുമാർ, ജിജു, ജൂനിയർ ക്ലർക്കുമാരായ സഞ്ജീവ് ശങ്കർ, രാജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. അപ്രതീക്ഷിതമായി ദേശീയ പാതയിൽ സബ് കളക്ടർ തന്റെ ഓഫീസിലെ ഉദ്യാഗസ്ഥരങ്ങിയ പ്രത്യാക ടീമിനെ സജ്ജമാക്കിയാണ് പരിശോധനക്കെത്തിയത്. സാധാരണ…
Read Moreശല്യം സഹിക്കാൻ വയ്യാ..! മദ്യപാനിയായ ഭർത്താവിനു നേരെ ഭാര്യയുടെ ചൂടുവെള്ള പ്രയോഗം; ഭാര്യക്കെതിരേ കേസ്
കണ്ണൂർ: മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ശല്യം സഹിക്കാൻ വയ്യാതെ ഭാര്യയുടെ ചൂടുവെള്ള പ്രയോഗം. പൊള്ളലേറ്റ ഭർത്താവിനെ ഒടുവിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കൊറ്റാളിയിലാണ് സംഭവം. മദ്യപിച്ചെത്തുന്ന ഭർത്താവ് ഭാര്യയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരേ കുടുംബക്കോടതിയിലടക്കം ഭാര്യ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രിയും പതിവുപോലെ മദ്യപിച്ചെത്തിയ ഭർത്താവ് ശല്യം തുടങ്ങിയപ്പോൾ സഹിക്കാൻ വയ്യാതെ ഭാര്യ ചൂടുവെള്ളം എടുത്ത് ദേഹത്തൊഴിക്കുകായിരുന്നു. ഭർത്താവിന്റെ അലർച്ച കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചു. ഭാര്യക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreകണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാവിനെ പോലീസ് ഓടിച്ച് പിടികൂടി; സംഭവം പുലര്‍ച്ചെ 6.30 ന്
കോഴിക്കോട്: കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോടെത്തിയ തലശേരി സ്വദേശിയായ യുവാവ് പിടിയില്‍. ചാലില്‍ , മട്ടാമ്പ്രംപള്ളി മക്കീന്റെ പുരയില്‍ എം.പി.മുസ്താഖ് (21) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം. നഗരം വില്ലേജ് ഓഫീസിന് സമീപത്ത് ബൈക്കിലിരിക്കുകയായിരുന്നു മുസ്താഖ്. ഇതുവഴി എത്തിയ പോലീസിന്റെ ജീപ്പ് കണ്ട് മുസ്താഖ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് മുസ്താഖിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ബൈക്ക് തന്റെതല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി മറ്റൊരാളുടെ ബൈക്കാണെന്നും രേഖകള്‍ കൈവശമില്ലെന്നും പറഞ്ഞു. മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് ടൗണ്‍ പോലീസ് മുസ്താഖിനെ സ്റ്റേഷനിലെത്തിച്ചു. അതിനിടെ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസുമായി ബന്ധപ്പെട്ടതോടെ മുസ്താഖ് ഉപയോഗിച്ചത് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായി. തുടര്‍ന്ന് മുസ്താഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 29 ന് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട…
Read More