ഇരിട്ടി: ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും തിരിച്ചറിഞ്ഞു. ഒഡീഷ സുന്ദര്‍ഘര്‍ ജില്ലയിൽനിന്നുള്ള ഫെഡ്രിക് ബാര്‍ല (45) യുടേതാണ് മൃതദേഹം. മാക്കൂട്ടം ചുരം വഴി വരവെ കാട്ടിൽ അകപ്പെട്ടുപോയ ഫെഡ്രിക് ബാര്‍ലയുടെ അസ്ഥികൂടം നാല് മാസത്തിനുശേഷമാണ് കിട്ടിയത്. ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാളെ കര്‍ണാടക വനമേഖലയില്‍ കാണാതാകുന്നത്. കെഎസ്ഇബിയുടെ കരാർ നിർമാണപ്രവൃത്തിക്കായി എത്തിയതായിരുന്നു ഒഡീഷയില്‍നിന്നുള്ള സംഘം. വനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ സംഘത്തിലുള്ള ഫെഡ്രിക് ബാര്ലയെ കാണാതാവുകയായിരുന്നു. കര്‍ണ്ണാടക മേഖലയായതിനാല്‍ വീരാജ് പേട്ട പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്ത് തെരച്ചില്‍ നടത്തി. പിന്നീട് സംഘം ഇരിട്ടിയിലെത്തി കേരള പോലിസിനോടും വിവരം പറഞ്ഞു. കേരള പോലീസും അന്വേഷിച്ചിറങ്ങിയെങ്കിലും വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന ബാരാപോള്‍ പുഴ കരകവിഞ്ഞതിനാല്‍ തെരച്ചില്‍ ദുഷ്കരമായിരുന്നു. ആളെ കാണാതായി നാല്…
Read MoreCategory: Kannur
20 വർഷം കഴിഞ്ഞിട്ടും…! ചെറുവാഞ്ചേരിയിലെ ന്യൂ പൂവ്വത്തൂർ എൽപി സ്കൂൾ ബൂത്ത് ‘പ്രശ്നക്കാരൻ തന്നെ’
കൂത്തുപറമ്പ്: ഇരുപത് വർഷം മുമ്പെ ബോംബേറും ബൂത്ത് പിടിത്തവും നടന്ന ചെറുവാഞ്ചേരിയിലെ ന്യൂ പൂവ്വത്തൂർ എൽപി സ്കൂൾ ബൂത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പ്രശ്ന ബാധിത ബൂത്ത്. 2000 സെപ്റ്റംബർ 27ന് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ദിനത്തിലാണ് സ്കൂളിൽ രാഷ്ട്രീയ അക്രമം നടന്നത്. അക്രമി സംഘം എറിഞ്ഞ ബോംബുകളിലൊന്ന് ലക്ഷ്യം തെറ്റി പതിച്ചത് ബൂത്തിന് പരിസരത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചു ബാലിക അസ്നയുടെ ദേഹത്ത്. അസ്നയ്ക്ക് പുറമേ അനുജൻ ആനന്ദിനും അമ്മ ശാന്തയ്ക്കും പരിക്കേറ്റു. ചികിത്സയ്ക്കിടെ അസ്നയുടെ വലതുകാൽ മുട്ടിനു കീഴെ വെച്ച് പിന്നീട് മുറിച്ചു മാറ്റി. പിന്നീട് നിശ്ചയദാർഢ്യത്തോടെ ജീവിതത്തോട് പൊരുതി അവൾ വിജയത്തിന്റെ പടവുകൾ ഓരോന്നായി നടന്നു കയറി. ഇന്ന് അസ്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഈ സ്കൂളിലെ ബൂത്തിൽ അസ്ന വോട്ട് ചെയ്യാനെത്തിയിരുന്നു.…
Read Moreപൂക്കോയ തങ്ങള്‍ എവിടെ? ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എ അറസ്റ്റിലായിട്ട് ഒരു മാസം; പ്രധാന പ്രതികള്‍ ഒളിവില്‍ തന്നെ
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എ അറസ്റ്റിലായിട്ട് ഒരു മാസം തികഞ്ഞിട്ടും ജ്വല്ലറി എംഡിയും ഡയറക്ടര്‍മാരും ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഒളിവില്‍ തന്നെ. ഇതോടെ കമറുദ്ദീന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് കാലത്തെ സര്‍ക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന ലീഗിന്റെ പ്രചാരണത്തിനും ശക്തിയേറുകയാണ്. കമറുദ്ദീന്റെ അറസ്റ്റിനു ശേഷം അന്വേഷണം മെല്ലെപ്പോക്കിലായതിലും പ്രധാന പ്രതികളെ ഇനിയും പിടികൂടാനാവാത്തതിലും പ്രതിഷേധിച്ച് നിക്ഷേപകര്‍ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഒന്നാം പ്രതിയും ജ്വല്ലറി എംഡിയുമായ ടി.കെ. പൂക്കോയ തങ്ങള്‍ കമറുദ്ദീന് അറസ്റ്റിലായ നവംബര്‍ ഏഴുമുതല്‍ ഒളിവിലാണ്. മകന് എ.പി. ഹിഷാം, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് തുടങ്ങിയവര്‍ ഇതിനു മുമ്പേ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കെതിരേ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ഇവരെ അന്വേഷിച്ച് ബംഗളൂരുവും മൈസൂരും…
Read Moreകേളകത്തെ ജ്വല്ലറി കവർച്ച; മുഖ്യസൂത്രധാരകൻ കോഴിക്കോട്ചാലിയം സ്വദേശി
കേളകം(കണ്ണൂർ): കേളകത്തെ ബിന്ദു ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരകനെ പോലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശിയുടെ നേതൃത്വത്തിലാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾ കർണാടകത്തിലേക്ക് കടന്നതായാണ് സൂചന. പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചാലിയം സ്വദേശിയാണ് ഇയാളിൽ നിന്നും കാർ വാടകയ്ക്ക് എടുത്തത്. കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തിനുപിന്നിൽ അന്തർസംസ്ഥാന മോഷണസംഘമാണെന്നും സംശയമുണ്ട്. ബിന്ദു ജ്വല്ലറിയിലും അതേ ദിവസം മണത്തണയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലും കവർച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഷണം നടന്ന് മൂന്നാംനാൾ വാഹനം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. നവംബർ 30ന് പുലർച്ചെ 2.30നാണ് കേളകത്തെ ജ്വല്ലറിയിൽ മോഷണം നടന്നത്. ഷട്ടർ…
Read Moreപരാതി പറയാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറി; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്
കണ്ണൂർ: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാൻ ഇ.ഡി. ജോസിനെതിരേ പോലീസ് പോക്സോ കേസെടുത്തു. പരാതി പറയാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടോബർ 21ന് പീഡനപരാതിയുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ സിഡബ്ല്യുസി ചെയര്മാന് മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയിരുന്നു. മൊഴിയെടുക്കലിനിടെ ഇദ്ദേഹം മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുകയായിരുന്നു.
Read More‘താമരയാണെ സത്യം’ അത് ഞങ്ങടെ ‘സ്ഥാനാർഥിയല്ല’! സ്ഥാനാര്‍ഥിയെ കേരള കോൺഗ്രസ് റാഞ്ചിയെന്നത് കള്ളപ്രചരണം: ബിജെപി
വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ വെള്ളരിക്കുണ്ടിലെ ബിജെപി സ്ഥാനാര്‍ഥിയെ കേരള കോണ്‍ഗ്രസ് റാഞ്ചിയെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് ബിജെപി ബളാല്‍ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ബാലകൃഷ്ണനാണ് ഇവിടുത്തെ സ്ഥാനാര്‍ഥി. അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനമാണ് വാര്‍ഡില്‍ ബിജെപി നടത്തുന്നത്. ജില്ലാ ഘടകം അംഗീകരിച്ച സ്ഥാനാര്‍ഥി പട്ടികയനുസരിച്ചാണ് ബളാല്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ബിജെപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ബിജെപിയെ കരിവാരിത്തേക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ദുഷ്പ്രചരണം മാത്രമാണ്. ഇത്തരം സാഹചര്യമുണ്ടാക്കിയവരെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്നും പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. കുഞ്ഞിരാമനും ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ണീര്വാടിയും പറഞ്ഞു.
Read Moreപത്ത് കുരുന്നുകളുടെ മരണം! പെരുമണ്ണ് ദുരന്തത്തിന്റെ ഓർമ പുതുക്കി നാട്
ശ്രീകണ്ഠപുരം: പത്ത് കുരുന്നുകളുടെ മരണത്തിന് കാരണമായ പെരുമണ്ണ് ദുരന്തത്തിന്റെ ഓർമ പുതുക്കി നാട്. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയോരത്തെ സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും കെ. സുധാകരൻ എംപി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിരവധി പേർ പങ്കെടുത്തു. പുലർച്ചെ തന്നെ സഹപാഠികളും അധ്യാപകരും നാട്ടുകാരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 2008 ഡിസംബർ 4 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിലെ പത്ത് വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട് സംസ്ഥാന പാതയരികിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ നേരെ ക്രൂയിസർ ഇടിച്ചു കയറുകയായിരുന്നു. എ. സാന്ദ്ര, പി.വി. മിഥുന, എൻ. വൈഷ്ണവ്, കെ. നന്ദന, പി. റംഷാന, പി.വി. അനുശ്രീ, പി.വി. അഖിന, പി. സോന, പി.കെ. കാവ്യ,…
Read Moreഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്! പൂക്കോയതങ്ങളെ കുറ്റപ്പെടുത്തി ഖമറുദ്ദീന്; പയ്യന്നൂരില്‍ ഒരു കേസ് കൂടി
പയ്യന്നൂർ: എം.സി. ഖമറുദ്ദീന് എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 22 ആയി. കാസര്‍ഗോഡ് ബിലാല്‍നഗര്‍ മീത്തല്കുണിയയിലെ സി.എം.അബൂബക്കര്‍ ഹാജി നല്കിയ പരാതിയിലാണ് പുതിയ കേസ്. അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ മാനേജിംങ്ങ് ഡയറക്ടര്‍ പൂക്കോയ തങ്ങളില്‍ പഴിചാരിയുള്ള മൊഴികളാണ് ഖമറുദ്ദീന് നല്‍കുന്നത്. 2016 ഓഗസ്റ്റ് ആറിന് പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡ് ശാഖയില്‍ ലാഭവിഹിതമുള്‍പ്പെടെ തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചുവെന്നാണ് അബൂബക്കര്‍ ഹാജിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം.സി.ഖമറുദ്ദീൻ, മാനേജിംഗ് ഡയറക്ടര്‍ പി.കെ. പൂക്കോയതങ്ങള്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതോടെയാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം 22 ആയത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ ഇതുവരെ 124 കേസുകളാണ്…
Read More‘കിഡ്നാപ്പ്’ ചെയ്ത പെൺകുട്ടിയെ 3 മണിക്കൂറിനുള്ളിൽ പോലീസ് കണ്ടെത്തി; ലോഡ്ജ് മുറിയിൽ എത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;സംഭവം കണ്ണൂരില്‍
കണ്ണൂർ: പെൺകുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വൈകുന്നേരം ആറോടെയാണ് നാടോടി കുടുംബം കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയത്. കൊട്ടവഞ്ചിയിൽ മീൻപിടിക്കുന്ന സംഘത്തിലെ ഇരുപതുകാരിയെയാണ് കാണാതായത്. ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ആദ്യം അങ്ങനെ പരാതി പറഞ്ഞെങ്കിലും, പിന്നീട് പോലീസ് പിടിച്ചുകൊണ്ടുപോയി എന്നും പറഞ്ഞു. പരസ്പരവിരുദ്ധമായി ഇവർ കാര്യങ്ങൾ പറഞ്ഞപ്പോഴും ടൗൺ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിരുന്നു. നഗരത്തിലെ മിക്ക സ്ഥലങ്ങളിലും പരിശോധിച്ചു. പരിശോധന തുടരുന്നതിനിടെ പോലീസ് ഇവരുടെ പക്കൽ നിന്ന് വിവരങ്ങൾ ആരായുന്നുണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന അന്വേഷണത്തിനിടയിൽ നഗരത്തിൽ ഒരു ലോഡ്ജ് മുറിയിൽ മദ്യലഹരിയിൽ പെൺകുട്ടിയെ പോലീസ് കണ്ടെത്തി. പെൺകുട്ടിയെ വീട്ടുകാരെ ഏല്പിക്കുകയും ചെയ്തു.
Read Moreസ്ഥിരം പരിപാടിയാ..! തലശേരിയിൽ വഴിയാത്രക്കാരനെ കത്തി കാണിച്ച് കൊള്ളയടിച്ചു; രണ്ട് പ്രതികള്‍ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ
തലശേരി: തലശേരി നഗരത്തിൽ കാൽനട യാത്രികനെ കത്തി കാണിച്ച് അക്രമിച്ച് കീഴ്പ്പെടുത്തി കൊള്ളയടിച്ചു. മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘത്തിലെ രണ്ട് പ്രതികളെ സിഐ സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ പുതിയ ബസ്സ്റ്റാൻഡിലെ ബ്രദേഴ്സ് ലൈനിലാണ് സംഭവം. കോടിയേരി പപ്പന്റെപീടികക്കടുത്ത് കിഴക്കയിൽ വീട്ടിൽ കെ. കെ. രാധാകൃഷ്ണൻ (43), മുഴപ്പിലങ്ങാട് സഫിയ മൻസിലിൽ വി. റിയാസ് (35) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലേക്ക് പോകുന്നതിനായി ബസ്സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന കുട്ടിമാക്കൂൽ സ്വദേശി സുരേന്ദ്രനാണ് അ ക്രമത്തിനിരയായത്. ഇയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അടിച്ചു വീഴ്ത്തിയ മൂന്നംഗ സംഘം ഇയാളുടെ കൈവശമുണ്ടായിരുന്ന 45000 രൂപ കവർന്നെടുക്കുകയായിരുന്നു. സുരേന്ദ്രന്റെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉച്ചയോടെ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായ പ്രതികളിൽ നിന്നും 40,000 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളെ പോലീസ് സംഘം വിശദമായി…
Read More