വളപട്ടണം(കണ്ണൂർ): വീടിന്റെ വാതിൽ കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണാഭരണങ്ങളും 1,04,000 രൂപയും കവർച്ച നടത്തി. വളപട്ടണം മന്ന മായിച്ചാൻകുന്നിലെ ഷാർബ മൻസിലിലെ സൈനബയുടെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ടര പവൻ സ്വർണമാലയും 1,04,000 രൂപയും കവർച്ച ചെയ്തശേഷം അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സൈനബയുടെ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടുപവൻ മാലയും കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന അര പവൻ ബ്രേസ്ലെറ്റും അര പവന്റെ സ്വർണമോതിരവും സ്വർണ മാലയും കവർന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് കഴുത്തിലുള്ള സ്വർണമാല നഷ്ടപ്പെട്ടതായി സൈനബയ്ക്ക് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചര പവൻ സ്വർണാഭരണങ്ങളും 1,04,000 രൂപയും നഷ്ടപ്പെട്ടതായി മനസിലായത്. തുടർന്ന് വളപട്ടണം പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും…
Read MoreCategory: Kannur
ഫേസ്ബുക്ക് പരിചയം; പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി
കണ്ണൂർ: ഒന്നര വർഷം മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പോലീസുകാരൻ പീഡിപ്പിച്ചതായി പരാതി. മാങ്ങാട്ടുപറന്പ് കെഎപി ഫോർത്ത് ബറ്റാലിയനിലെ ആലക്കോട് പാത്തൻപാറയിലെ നിപിൻ രാജിനെതിരേയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശിനിയായ യുവതിയെ ഒന്നരവർഷം മുന്‍പ് ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ പരാതിയിൽ വെള്ളമുണ്ട പോലീസ് ബലാത്സംഗകുറ്റത്തിനാണ് കേസെടുത്തത്.
Read Moreഹണി ട്രാപ്പ്! യുവതി അറസ്റ്റിൽ; ആവശ്യപ്പെട്ടത് 15 ലക്ഷം; കാഞ്ഞങ്ങാട് നടന്ന സംഭവം ഇങ്ങനെ…
കാഞ്ഞങ്ങാട്: വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ബേഡകം ബാലനടുക്കത്തെ മൂസയുടെ വീട്ടിലെത്തിയ രണ്ടു യുവതികളാണ് ഹണിട്രാപ്പിലൂടെ മൂസയുടെ കൂടെ നില്ക്കുന്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി 5.45 ലക്ഷം രൂപ തട്ടിയത്. ഇതിൽ പടന്നക്കാട്ടെ സുബൈദ (39) യാണ് അറസ്റ്റിലായത്. ബേഡകം സിഐ ഉത്തംദാസ്, എസ്ഐ മുരളീധരന്, പോലീസുകാരായ രമേശന്, സുപ്രിയ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ പടന്നക്കാട്ടെ വീട്ടില്‍ വച്ചാണ് സുബൈദയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കാസർഗോഡ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കണ്ണൂര്‍ തോട്ടടയിലെ സ്പെഷല്‍ ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിൽ പള്ളിക്കര ബിലാല്‍ നഗര്‍ മസ്തിഗുഡയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീര്‍ (36) നേരത്തെ അറസ്റ്റിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതികളിൽ ഒരാൾ കബീറിന്റെ ഭാര്യ സബീനയാണ്. സബീന ഇപ്പോൾ ഒളിവിലാണ്. മൂസയുടെ വീട്ടിലെത്തിയ യുവതികള്‍…
Read Moreചോക്ലേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി അറുപതുകാരന്റെ ശ്രമം പൊളിച്ച് കസ്റ്റംസ്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി. കാസർഗോഡ് മുള്ളേരിയ സ്വദേശി മുഹമ്മദിൽ (60) നിന്നാണ് 9,19,000 രൂപ വരുന്ന 175 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഇന്നലെ രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ്. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ 60കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണ ബിസ്കറ്റ് കഷണങ്ങളാക്കി ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയതിനെത്തുടർന്നു കസ്റ്റംസ് ചോക്ലേറ്റ് ബോക്സിലെ മുഴുവൻ മിഠായികളും പരിശോധിച്ചപ്പോഴാണ് അഞ്ച് മിഠായിക്കുള്ളിൽ സ്വർണം കണ്ടെത്തിയത്. ഇന്നലെ ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ സനാഫിൽ നിന്ന് 423 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.
Read Moreഫാഷൻ ഗോൾഡിനു പിന്നാലെ പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡിലും നിക്ഷേപ തട്ടിപ്പ് ; മൂന്നു കേസുകള്‍
പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനു പിന്നാലെ പയ്യന്നൂരിലെ അമാന്‍ ഗോള്‍ഡിനെതിരെയുള്ള പരാതികളില്‍ മൂന്നുകേസുകള്‍. ലാഭവിഹിതമുള്‍പ്പെടെ തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ സ്വീകരിച്ച നിക്ഷേപം തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന പരാതികളിലാണു കേസുകള്‍. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി.നൂറുദ്ദീന്‍, പെരുമ്പയിലെ കെ.കുഞ്ഞാലിമ, കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടി.പി.ഇബ്രാഹംകുട്ടി എന്നിവരുടെ പരാതികളിലാണു പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. പെരുമ്പയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അമാന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രാമന്തളി വടക്കുമ്പാട് സ്വദേശി പി.കെ.മൊയ്തു ഹാജിക്കെതിരെയാണു പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. നൂറുദ്ദീനില്നിന്നും 2017 ജൂലൈ ഒന്പതിനു 15 ലക്ഷം രൂപയും കുഞ്ഞാലിമയില്നിന്നും 2016 ഫെബ്രുവരി ഒന്പതിനു മൂന്നുലക്ഷം രൂപയും ഇബ്രാഹിം കുട്ടിയില്‍നിന്ന് 2016 ഒക്ടോബര്‍ 31ന് 20 ലക്ഷം രൂപയും നിക്ഷേപമായി സ്വീകരിച്ചുവെന്നും വ്യവസ്ഥകള്‍ ലംഘിച്ചു പണം തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നുമുള്ള പരാതികളിലാണ് പോലീസ് കേസെടുത്തത്. വരുമാനം കാണിക്കാന്‍ കഴിയുന്നവരാണു പരാതികളുമായി എത്തുന്നതെന്നും വരുമാനം കാണിക്കാന്‍ കഴിയാത്തവര്‍ മിണ്ടാന്‍ പറ്റാത്ത…
Read Moreഇനി ഈ പണിക്കില്ലേ..! ബാറ്ററി മോഷ്ടിക്കാനെത്തി; കിട്ടിയത് ’ഹൈവോൾട്ടേജ് അടി’
പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂരില്‍ കാർ വർക്ക് ഷോപ്പിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ നാട്ടുകാരുടെ കൈച്ചൂടറിഞ്ഞു. മാതമംഗലം,ഗോപാലന് പീടിക എന്നിവിടങ്ങളിലെ ഇരുപതും ഇരുപത്തൊന്നും വയസുള്ള രണ്ടു യുവാക്കളെയാണ് നാട്ടുകാർ നാട്ടുകാര്‍ പിടികൂടി നന്നായി പെരുമാറിയത്. ഇന്നലെ രാത്രി പത്തോടെ വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ യൂസ്ഡ് കാര്ഷോപ്പിലാണ് സംഭവം. ബൈക്കിലെത്തിയ ഇരുവരും സ്പാനര്‍ സെറ്റുകളുപയോഗിച്ച് വാഹനങ്ങളുടെ ബാറ്ററിയഴിച്ചെടുക്കുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഈ വിവരം പ്രദേശത്തുള്ളവരെ അറിയിച്ചതോടെ നാട്ടുകാർ സംഘടിച്ചെത്തി. ഇവരെ കണ്ട യുവാക്കൾ ഓടി രക്ഷപ്പടാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് നാട്ടുകാർ അടിയുടെ പൂരമൊരുക്കുകയായിരുന്നു. ഇതോടെ “”ഇനി ഈ പണിക്കില്ലേ” എന്ന് കരഞ്ഞ് പറഞ്ഞ് നാട്ടുകാരുടെ കാലുപിടിക്കുകയായിരുന്നു. ഇവരെ പിന്നീട് പോലീസിലേൽപ്പിച്ചു.
Read Moreഈ കുരങ്ങുകളെ കൊണ്ട് തോറ്റു ! കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ മുമ്പ് കൗതുക കാഴ്ചയായിരുന്നുവെങ്കില്‍ ഇന്ന് കഥ മാറി…
പയ്യന്നൂര്‍: കുരങ്ങുശല്യം മൂലം ജീവിതത്തിലെ മനസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ് രാമന്തളി നിവാസികള്‍ക്ക്. മുമ്പ് കാര്‍ഷിക വിളകള്‍ക്ക് നേരേയായിരുന്ന ഇവയുടെ ആക്രമം ഇപ്പോള്‍ വീടുകള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ മുമ്പ് കൗതുക കാഴ്ചയായിരുന്നുവെങ്കില്‍ ഇന്ന് ഭീതിയാണ്.കൊറോണയുടെ വരവോടെ തരിശു നിലങ്ങളില്പോലും കൃഷിയിറക്കിയെങ്കിലും വിളവുകള്‍ കുരങ്ങുകളും പന്നികളും മയിലുകളും കൊയ്തെടുക്കുന്ന അവസ്ഥയാണിപ്പോള്‍. തെങ്ങുകളില്‍നിന്ന് ഒരു കരിക്കുപോലും കിട്ടാതെ വന്നതിനെ തുടര്‍ന്ന് തെങ്ങുകള്‍ക്ക് തടം തുറക്കാനോ വളമിടാനോ ആരും തയാറാകുന്നില്ല. കൊറോണയുടെ അവധി ദിവസങ്ങളുപയോഗിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കപ്പകൃഷി നടത്തിയിരുന്നു.ഇവിടെയെല്ലാം കാട്ടുപന്നികളുടെ ആക്രമണം കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. പച്ചക്കറി കൃഷികള്‍ക്ക് കാലനായി മാറുന്നത് മയിലുകളാണ്. ഇതിന് പുറമെയാണ് കുരങ്ങുകളുടെ ആക്രമണം ഇപ്പോള്‍ വീടുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ഓടുമേഞ്ഞ വീടുകളുടെ മൂലോടുകള്വരെ ഇളക്കിയുള്ള കുരങ്ങുകളുടെ വിളയാട്ടത്തില്‍ മനസമാധാനം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. കുരങ്ങുകളേയും മയിലുകളേയും കാട്ടുപന്നികളേയും സംരക്ഷിക്കുന്നതിനായി നിയമമുള്ള നാട്ടില്‍ മനുഷ്യന്റെ സംരക്ഷണത്തിനായി നിയമമില്ലാത്തതാണ്…
Read Moreപിലാത്തറയിൽ ആക്രിക്കച്ചവടക്കാരന് മരിച്ചത് മദ്യലഹരിയിലുള്ള സംഘർഷത്തിൽ! സുഹൃത്ത് അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പിലാത്തറ: പിലാത്തറയിലെ ആക്രിക്കച്ചവടക്കാരന് കുത്തേറ്റുമരിച്ചത് മദ്യലഹരിയിലുള്ള സംഘർഷത്തിലെന്ന് പോലീസ്. പിലാത്തറ യുപി സ്കൂളിന് സമീപം ആക്രിക്കട നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജീവ് കുമാറാണ് (38) ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സേലം സ്വദേശി ശങ്കറിനെ (54)പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. ഭാര്യ ശിവകാമിയും മകന് ശിവരാജുമൊത്ത് രാജീവ് കുമാർ വര്‍ഷങ്ങളായി പിലാത്തറയിലാണ് താമസം. ആക്രിക്കടക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പ്രതി ശങ്കറും താമസിച്ചിരുന്നത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവാണ്. ഇന്നലെയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. മദ്യലഹരിയിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തുകയും ഇതിനിടയില്‍ ശങ്കര്‍ രാജീവ് കുമാറിന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നു. ആഴത്തിലുള്ള കുത്തേറ്റ രാജീവ്കുമാര്‍ സംഭവ സ്ഥലത്തുതന്നെ തല്‍ക്ഷണം മരിച്ചു. ശിവകാമിയില്നിന്നും മൊഴിയെടുത്ത ശേഷമേ സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നറിയാന്…
Read Moreപുതിയതെരു കടകളിലെ കവർച്ച! കള്ളൻമാരെ മനസിലായി; കവർച്ചയ്ക്കിടയിൽ മോഷ്ടാവിലൊരാൾക്ക് പരിക്കുപറ്റിയതായി സൂചന
പുതിയതെരു: പുതിയതെരുവിലെ വ്യാപാര സ്ഥാനങ്ങളിൽ കവർച്ച നടത്തിയ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി വളപട്ടണം പോലീസ് അറിയിച്ചു. കവർച്ചയ്ക്കിടയിൽ മോഷ്ടാവിലൊരാൾക്ക് പരിക്കുപറ്റിയതായി മനസിലായിട്ടുണ്ട്. രക്തം വാർന്നുകിടപ്പുണ്ട്. രക്തസാന്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ മോഷ്ടാവിനെ തിരിച്ചറിയാനാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. കൂടാതെ, കവർച്ച നടത്തിയശേഷം പ്രതികൾ കടന്നുപോയ റോഡിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും മോഷണം നടന്ന കടകളിൽ പരിശോധന നടത്തി. വ്യാഴാഴ്ച രാത്രിയാണ് പുതിയതെരുവിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടന്നത്. കെവിആർ മോട്ടോറിന്റെ ബൈക്ക് വില്പനകേന്ദ്രം കുത്തിത്തുറന്ന് 30,000 രൂപയും സൂര്യ കോംപ്ക്സിലെ സാജിറിന്റെ ഉടമസ്ഥതയിലുള്ള എബിസി ഇലക്ട്രോണിക്സിൽ നിന്നും 80,000 രൂപയുടെ ടാബും കവർച്ച ചെയ്തു. കൂടാതെ, നാസ്കോ സ്റ്റോർ, ഖലീൽ സ്റ്റോർ, റഷീദ് മൊബൈൽ, സംസം വെജിറ്റബിൾസ്, ഫാത്തിമ ഫൂട്ട്വേർ എന്നീ കടകളുടെ പൂട്ട് തകർത്തു.…
Read Moreഒരു മാസമായിട്ടും പിടികൂടിയില്ല! പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി മൈസൂരുവിലുള്ളതായി സൂചന…
മയ്യിൽ: പോലീസിനെ വെട്ടിച്ച് മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി രക്ഷപ്പെട്ട് ഒരു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്. പാവന്നൂർമൊട്ട സ്വദേശി പെരുവളത്തുപറമ്പിലെ മുനിയൻകുന്നേൽ ആഷിഖ് (36) ആണ് കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് രാത്രി രക്ഷപ്പെട്ടത്. കുറ്റ്യാട്ടൂർ കുഞ്ഞുമൊയ്തീൻ പീടികയ്ക്ക് സമീപത്തെ വിപിഎം ക്രഷറിലെത്തി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് ആഷിഖ്. സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഒമ്പതിന് വൈകുന്നേരമാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ സെല്ലില്ലാത്തതിനാൽ ആഷിഖിനെ വരാന്തയിലാണ് ഇരുത്തിയിരുന്നത്. രാത്രി 12 ഓടെ ടോയ്ലറ്റിൽ പോകണമെന്ന് പറഞ്ഞ് മുറ്റത്തിറങ്ങിയ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇരിക്കൂർ, പാവന്നൂർ മേഖലകളിൽ പുലർച്ചെവരെ പോലീസ് സംഘം ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇരിട്ടി, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്…
Read More