കണ്ണൂര്‍: കെ. സുധാകരന് ഇടപെട്ടതിനെത്തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി മത്സരരംഗത്ത് നിന്നു പിന്മാറി. കണ്ണൂര്‍ കോര്‍പറേഷനിലെ തായത്തെരു ഡിവിഷനിലായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ പുനത്തില്‍ ബാഷിദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ കോണ്‍ഗ്രസ് അവസാന നിമിഷം വരെ ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടെ ബാഷിദിനെ മത്സരരംഗത്തുനിന്നു പിന്‍വലിക്കാന്‍ കെ. സുധാകരന് എംപി സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ കത്ത് അയക്കുകയും ചെയ്തു. വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് ഒപ്പമുണ്ടാകുമെന്നും അതിനാല്‍ ബാഷിദിനെ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് ബാഷിദിനെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെ സുരേഷ് ബാബു എളയാവൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Read MoreCategory: Kannur
കമറുദീന് ഹൃദയസംബന്ധമായ അസുഖം; ശസ്ത്രക്രിയ നടത്താൻ തീരുമാനം
കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ എം.സി. കമറുദീൻ എംഎൽഎയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ട്. എംഎൽഎയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടർന്ന് കമറുദീനെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആൻജിയോഗ്രാം പരിശോധന ഫലം വന്നതിന് ശേഷം തുടർ ചികിത്സ തീരുമാനിക്കാമെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്.
Read Moreഅമാന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കേസുകളുടെ എണ്ണം 17 ആയി
പയ്യന്നൂര്‍: പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡിനെതിരേ രണ്ടുദിവസങ്ങളിലായി രണ്ടുകേസുകള്കൂടി പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ അമാന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 17 ആയി. കുഞ്ഞിമംഗലം തലായിലെ കൊവ്വപ്പുറത്ത് സാലിഹയുടെ പരാതിയിലാണ് പുതിയ കേസ്. അമാന്‍ ഗോള്‍ഡില്‍ 2013 ഫെബ്രുവരി 15-ന് 50.710 ഗ്രാം സ്വര്‍ണവും 2017 സെപ്റ്റംബർ 19ന് 1,80,000 രൂപയും നിക്ഷേപിച്ചുവെന്നും ഇത് തിരിച്ചുതരാതെ വഞ്ചിച്ചെന്നുമാണ് പരാതി. അമാന്‍ ഗോള്‍ഡ് മാനേജിംഗ് പാര്‍ട്ട്ണര്‍ രാമന്തളി വടക്കുമ്പാട്ടെ പി.കെ.മൊയ്തുഹാജി, പാര്‍ട്ട്ണര്‍മാരായ നിസാര്‍, സി.എച്ച്.അഷ്റഫ്, കെ.പി.എം.കുഞ്ഞി, ബഷീര്‍, ഷംസു ഹാജി, സിയാലി എന്നീ ഏഴുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ കെ.പി.കുഞ്ഞാമിനയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. 2016 ഒക്ടോബര്‍ 19-ന് നിക്ഷേപിച്ച നാലുലക്ഷം രൂപ തിരിച്ചുതരാതെ വഞ്ചിച്ചുവെന്ന ഇവരുടെ പരാതിയില്‍ മൊയ്തു ഹാജിക്കെതിരെ കേസെടുത്തിരുന്നു. അതിനുമുമ്പ് അമാന്‍ ഗോള്‍ഡ്…
Read Moreകോവിഡ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല; ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവർ വലയുന്നു…
കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്പോൾ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശത്തോട് തദ്ദേശ സ്ഥാപനങ്ങൾ മുഖം തിരിക്കുന്നത് പഠിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ടെസ്റ്റിന് എത്തുന്നവർ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്. രോഗം ബാധിച്ചിരുന്നയാളാണെങ്കിൽ രോഗം മാറിയെന്നുള്ള സർട്ടിഫിക്കറ്റ്, ക്വാറന്റൈനിൽ കഴിഞ്ഞിരുന്നയാളാണെങ്കിൽ ഇതു സംബന്ധിച്ച വിവരങ്ങൾ, ടെസ്റ്റ് നടത്തിയ ശേഷം റിസൾട്ട് നെഗറ്റീവാണെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ളവ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകണം. ഈ സർട്ടിഫിക്കറ്റുമായി എത്തുന്നവരെ മാത്രമേ ടെസ്റ്റിന് പരിഗണിക്കുകയുള്ളൂ. മെഡിക്കൽ ഓഫീസർമാർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ബിഎൽഒമാർ, ആശാ വർക്കർമാർ എന്നിവർക്ക് ഇതു സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകാം. കൂടുതൽ പേരും നേരത്തെ ജനപ്രതിനിധികളിൽ നിന്നുമായിരുന്നു സർട്ടിഫിക്കറ്റുകൾ വാങ്ങിയിരുന്നത്. എളുപ്പത്തിൽ ലഭിക്കാവുന്നതിനാലാണ് ജനപ്രതിനിധികളെ കൂടുതൽ…
Read Moreജയിൽ ചപ്പാത്തികൾ ഇന്ന് തന്നെ തിന്നണം, വിശപ്പില്ലെങ്കിലും! കണ്ണൂർ സെൻട്രൽ ജയിൽ നിർമിച്ച് വില്പന നടത്തുന്ന ചപ്പാത്തി പായ്ക്കിംഗിൽ നിയമത്തിന് പുല്ലുവില
നിശാന്ത് ഘോഷ് കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിർമിച്ച് വില്പന നടത്തുന്ന ചപ്പാത്തി പായ്ക്കിംഗിൽ നിയമത്തിന് പുല്ലുവില. ജയിൽ അന്തേവാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്റെയും ഗുണമേൻമയുള്ള ഉത്പന്നം ചുരുങ്ങിയ വിലയക്ക് ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതിനുമാണ്കേരളത്തിലെ സെൻട്രൽ ജയിലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ ഉത്പന്ന നിർമാണവും വില്പനയും തുടങ്ങിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയമം നിഷ്കർഷിച്ചാണ് രാജ്യത്തെ എല്ലാ ഭക്ഷ്യോത്പാദന വിതരണ സ്ഥാപങ്ങളും പ്രവർത്തിക്കേണ്ടത്. നിയമ പ്രകാരം പായ്ക്ക് ചെയ്തുള്ള ഭക്ഷ്യോത്പന്നങ്ങളിൽ ഇത് പായ്ക്ക് ചെയ്ത തീയതി, ഉപയോഗ കാലാവധി എന്നിവയുൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം. എന്നാൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും നിർമിച്ച് ജയിൽ കൗണ്ടറിലൂടെയും മറ്റും വിപണനം ചെയ്യുന്ന ചപ്പാത്തി പായ്ക്കറ്റിൽ നിർമാണ തീയതിയോ ഉപയോഗ കാലാവധിയോ രേഖപ്പെടുത്തുന്നില്ല. പകരം മികച്ച ഉപയോഗസമയം ഇന്നു തന്നെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു താഴെയായി നിർമാണ…
Read Moreഇരുവരുടേയും കന്നിയങ്കം! ജനവിധി തേടുന്ന നേതാക്കളായ യുവദമ്പതികൾ ശ്രദ്ധേയരാകുന്നു…
തലശേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കും പാനൂർ നഗരസഭയിലേക്കു ജനവിധി തേടുന്ന ഡിവൈഎഫ്ഐ നേതാക്കളായ യുവദമ്പതികൾ ശ്രദ്ധേയരാകുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം തലശേരി ഏരിയ കമ്മിറ്റിയംഗവുമായ മുഹമ്മദ് അഫ്സൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് കതിരൂർ ഡിവിഷനിൽനിന്നു ജനവിധി തേടുമ്പോൾ ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗവും ബിഎഡ് വിദ്യാർഥിനിയും എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗവുമായ ഭാര്യ പി.പി. ശബ്ന പാനൂർ നഗരസഭയിലെ പതിനാറാം വാർഡായ പുല്ലൂക്കരയിൽനിന്നാണ് ജനവിധി തേടുന്നത്. ഇരുവരുടേയും കന്നിയങ്കമാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഫെബ്രുവരി ഒന്പതിണ് ഇരുവരും വിവാഹിതരായത്. സിപിഎം മുക്കിൽപീടിക ബ്രാഞ്ച് സെക്രട്ടറി പി.പി. ജാബിറിന്റെ മകളാണ് ഷബ്നം.
Read Moreആപ്പ് ഇല്ലെങ്കിലും ഒരു കോപ്പും ഇല്ല; മദ്യം സുലഭം! വൈകുന്നേരമായാൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൂലി കിട്ടിയില്ലെങ്കിലും മദ്യം സുലഭം
ആലക്കോട്: മലയോരമേഖലയിലെ റോഡ് നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് മദ്യം എത്തിച്ചു നൽകുന്ന മാഫിയ മലയോരമേഖലയിൽ സജീവമാകുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടയ്ക്ക് മലയോരമേഖലയിൽ പേരെടുത്ത ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള തൊഴിലാളികൾക്കാണു മദ്യം യാതൊരുവിധ നിബന്ധനകളും പാലിക്കാതെ എത്തിച്ചുകൊടുക്കുന്നത്. യാതൊരു നിബന്ധനകളുമില്ലാതെ എക്സൈസ് വകുപ്പിന്റെ കണ്ണുവെട്ടിച്ചാണ് ഈ മദ്യക്കച്ചവടം. ഇതിന് കുട ചൂടുന്നവർ ബീവറേജ് കോർപ്പറേഷൻ മുതൽ സ്വകാര്യ ബാറുകൾ വരെയുണ്ട്. വൈകുന്നേരമായാൽ തൊഴിലാളികൾക്ക് കൂലി കിട്ടിയില്ലെങ്കിലും മദ്യം സുലഭമാണ്. അന്യസംസ്ഥാന തൊഴിലാളികൾ ആയതിനാൽ ഇവർ പരാതി പറയുന്നുമില്ല. കേരളം കൊട്ടിഘോഷിച്ച് നടത്തിയ ആപ്പ് വരെ ഇവരുടെ മുമ്പിൽ പരാജയപ്പെടുകയാണ്. ആപ്പ് അല്ല ഒരു കോപ്പ് ഇല്ലെങ്കിലും മദ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്യസംസ്ഥാന തൊഴിലാളികൾ. 400 രൂപ മുതൽ വിലയുള്ള മദ്യം 100 രൂപ കൂട്ടിയാണ് തൊലാളികൾക്ക് നൽകുന്നത്. ഇതിനിടയിൽ പ്രവർത്തിക്കുന്ന വൻകിട മാഫിയകളും സജീവമാണ്. വ്യാജമായ…
Read Moreപട്ടാപ്പകൽ നഗരമധ്യത്തിൽ കണ്ണിൽ മുളക് പൊടി വിതറി കവർച്ച ; കേസെടുത്തത് അർദ്ധരാത്രി
തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ കണ്ണിൽ മുളക് പൊടി വിതറി എട്ട് ലക്ഷം കവർന്ന സംഭവത്തിൽ ദുരൂഹതയേറുന്നു. ഉച്ചയ്ക്ക് കവർച്ച നടന്നിട്ടും അർദ്ധരാത്രിയിൽ കേസെടുത്തതിലും ദുരൂഹതയുണ്ട്. ഇതിനിടയിൽ കേസ് ഒഴിവാക്കാൻ ചില ഒത്തുതീർപ്പ് നിർദേശങ്ങൾ നല്‍കിയിരുന്നതായും സൂചനയുണ്ട്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന കണ്ണൂർ കക്കാട് സ്വദേശി നൂർ തങ്ങൾ, റഹൂഫ് തുടങ്ങിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഒളിവിൽ പോയതായാണ് പോലീസ് നൽകുന്ന സൂചന. പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന കവർച്ചയിൽ സംഭവം നടന്ന് പതിനൊന്ന് മണിക്കൂറിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് 1.20 ന് പഴയ ബസ്സ്റ്റാൻഡ് ഹിൽട്ടൺ മുക്കിലാണ് സംഭവം നടന്നത്. എന്നാൽ അർദ്ധ രാത്രിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും പ്രതികൾ കണ്ണൂർ സ്വദേശികളാണെന്നും പോലീസ് വൃത്തങ്ങൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതികളെ…
Read Moreകേസുകളിൽപ്പെട്ട ജനപ്രതിനിധികൾ ജാമ്യം എടുത്തില്ലെങ്കിൽ അറസ്റ്റിലാകും
തലശേരി: സംസ്ഥാനത്തെ ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ നിലവിലുള്ള വാറണ്ടുകൾ നടപ്പിലാക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 20 നുള്ളിൽ നിലവിലുള്ള വാറണ്ടുകൾ നടപ്പിലാക്കാനാണ് നിർദ്ദേശം വന്നിട്ടുള്ളത്. എംഎൽഎമാരും എംപിമാരുൾപ്പെടെ നിരവധി ജനപ്രതിനിധികൾക്ക് വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് വാറണ്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഉത്തരവ്. നേതാക്കൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം എടുക്കാത്തവരെ അറസ്റ്റ് ചെയത് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്.
Read Moreഫേസ്ബുക്ക് കാമുകനെ നേരിൽ കണ്ടു ഇഷ്ടപ്പെട്ടു; പതിനൊന്നുവർഷം കൂടെ കഴിഞ്ഞ ഭർത്താവിനെയും കരഞ്ഞു വിളിച്ച മകനെയും ഉപേക്ഷിച്ചു യുവതി കാമുകനെൊപ്പം പോയി
പയ്യന്നൂർ: പതിനൊന്നു വര്‍ഷം ഒപ്പം കഴിഞ്ഞ ഭര്‍ത്താവിനോടും പത്തുവയുള്ള മകനോടും റ്റാറ്റാ പറഞ്ഞു ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം മുപ്പത്തിരണ്ടുകാരി യാത്രയായി. ഇന്നലെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലാണ് നൊന്തുപെറ്റ മകന്റെ കരച്ചില്‍പോലും വകവയ്ക്കാതെ യുവതി കാമുകനോടൊപ്പം യാത്രതിരിച്ചത്. യുവതിയെയും മകനെയും മൂന്നു ദിവസം മുമ്പാണ് കാണാതായത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോയിലാണ് ഇവര്‍ പോയതെന്നു മനസിലായി. ബന്ധുവീടുകളിലും മറ്റും നടത്തിയ അന്വേഷണം വിഫലമായതോടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതേതുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയും മകനും കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ എത്തിയതായി സൂചന ലഭിച്ചു. തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെയും മകനെയും പെരുവണ്ണാമൂഴിയില്‍ കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന കാര്‍പെന്റർ ജോലിക്കാരനായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെത്തിച്ച യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവറിയാതെ പടര്‍ന്നു പന്തലിച്ച ഫേസ് ബുക്ക് പ്രണയകഥ പുറത്തുവന്നത്.…
Read More