കണ്ണൂർ: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണത്തില്‍ പ്രതിഷേധിച്ച് വയല്‍കിളികള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബൈപ്പാസ് നിര്‍മാണത്തിനെതിരെ സമരം തുടരുമെന്ന് വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് സുരേഷ് പറഞ്ഞു. ദേശിയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്ഖരിയും മുഖ്യമന്ത്രിയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിച്ചതെന്ന് സുരേഷ് വ്യക്തമാക്കി. നിധിന് ഗഡ്ഖരിയുടെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.
Read MoreCategory: Kannur
സർക്കാർ വൃദ്ധമന്ദിരത്തിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; പോലീസ് അന്വേഷണം തുടങ്ങി
വളപട്ടണം: അഴീക്കോട് സർക്കാർ വൃദ്ധമന്ദിരത്തിന്റെ മേട്രൻ പാപ്പിനിശേരി പാന്പാലയിലെ പി. ജോത്സ്ന ജീവനൊടുക്കിയ സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു. വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വൈകുന്നേരം അഴീക്കോട്ടെ വൃദ്ധ സദനത്തിലെത്തി സൂപ്രണ്ടിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ആത്മഹത്യ ചെയ്ത ജ്യോത്സ്നയുടെ പാപ്പിനിശേരിയിലെ വീട്ടിലെത്തിയും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു.ജീവനക്കാരി മരിക്കാനിടയായ കാരണത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നതെന്ന് വളപട്ടണം സിഐ എം. കൃഷ്ണൻ പറഞ്ഞു. മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.ഒക്ടോബർ എട്ടിന് വൃദ്ധ സദനത്തിലെ ചില പരാതികളെ തുടർന്ന് സാമൂഹിക നീതി വകുപ്പ് സംസ്ഥാന ഡയറക്ടർ ജ്യോത്സ്നയെ സസ്പെൻഡ് ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് കെട്ടിച്ചമച്ച പരാതികളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തതിൽ…
Read Moreകഞ്ചാവും ഗുണ്ടകളും; രാത്രിയായാൽ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ എന്തും സംഭവിക്കാം
കണ്ണൂർ: കഞ്ചാവും ഗുണ്ടാവിളയാട്ടവും കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമാകുന്നു. രാത്രിയായാൽ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയായ ആയിക്കരയിലും ഉരുവച്ചാലിലും സംഘർഷങ്ങൾ പതിവാണ്. ടൗണുകളിൽ തന്പടിക്കുന്ന യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതും സ്ഥിരമാണ്. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റിരുന്നു. ഇവർ ഇപ്പോഴും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവുമായി ബന്ധപ്പെട്ട സംഘർഷം വർഗീയ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിൽ സിറ്റി പോലീസ് ഇടപെട്ടതോടെ സംഘർഷം മറ്റൊരു രീതിയിലേക്ക് വ്യാപിക്കാതെ നിയന്ത്രിക്കാൻ സാധിച്ചു. എന്നാൽ, സംഘർഷത്തിന് പോലീസ് നിസാരവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. രാത്രിയായാൽ സിറ്റി പോലീസ് ടൗണുകളിൽ പട്രോളിംഗ് നടത്താത്തും അക്രമിസംഘങ്ങൾക്ക് പ്രചോദനമാകുകയാണ്. ചെറിയ സംഘർഷങ്ങൾക്ക് പോലീസ് കടിഞ്ഞാണിട്ടില്ലെങ്കിൽ മറ്റൊരു രീതിയിലേക്ക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ സംഘർഷങ്ങൾ മാറാം.
Read More” വളപട്ടണം പോലീസിന്റെ ആക്രിക്കച്ചവടം’; തുരുമ്പെടുത്ത വാഹനങ്ങൾക്ക് ഒടുവിൽ ശാപമോക്ഷം;കിട്ടിയത് 27 ലക്ഷം
വളപട്ടണം: വർഷങ്ങളായി റോഡരികിൽ തലങ്ങും വിലങ്ങും ഇട്ട് നശിച്ച് വളപട്ടണം സ്റ്റേഷനിൽ വിവിധ കേസുകളിൽപ്പെട്ട 200 വാഹനങ്ങളാണ് ക്വട്ടേഷൻ നൽകി പൊളിച്ചുനീക്കിയത്. കേസുകളിൽപ്പെട്ട വാഹന ഉടമകൾക്ക് പോലീസ് നോട്ടീസ് നൽകിയെങ്കിലും ഉടമകൾ എത്താത്തതിനെ തുടർന്നുള്ള വാഹനങ്ങളാണ് പൊളിച്ചുനീക്കിയത്. വാഹനം ഉടമകൾക്ക് തിരിച്ചുലഭിക്കണമെങ്കിൽ വലിയ പിഴ അടയ്ക്കേണ്ടിവരും. ഇതുകാരണമാണ് പലരും വാഹനം ഉപേക്ഷിച്ചത്. 2010 മുതലുള്ള വാഹനങ്ങളാണ് പൊളിച്ചുമാറ്റിത്തുടങ്ങിയത്. പഴയ വാഹനങ്ങൾ വിറ്റ വകയിൽ 27 ലക്ഷം രൂപയാണ് സർക്കാരിലേക്ക് എത്തിയത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കന്പനിക്കാണ് ക്വട്ടേഷൻ നൽകിയത്. വളപട്ടണം പോലീസ് ഓൺലൈനിൽ നടത്തിയ ടെണ്ടറിൽ ഏറ്റവും കൂടിയ നിരക്ക് നൽകിയത് പാലക്കാട്ടെ സ്ക്രാപ് കന്പനിയാണ്. കൂടിയ വില ലഭിച്ചതു കാരണം ഈ ടെണ്ടർ പോലീസ് ഉറപ്പിക്കുകയായിരുന്നു. പഴയ ബസുകൾ, ലോറികൾ, മിനി ലോറികൾ, ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ ഉൾപ്പെടെയുള്ള 200 വാഹനങ്ങളാണ് പൊളിച്ചുനീക്കിയത്. പാലക്കാട്ടെ…
Read Moreഅകത്ത് കള്ളൻ, പുറത്ത് കള്ള്! രാവിലെ കട തുറക്കാൻ എത്തിയപ്പോൾ വരാന്തയിൽ മൂന്നു കുപ്പി കള്ള്; ഒടുവില്‍…
കീഴ്പ്പള്ളി: പിഎച്ച്സിക്ക് സമീപമുള്ള മാടത്താനിക്കുന്നേൽ ബിജുവിന്റെ ചായക്കടയിൽ മോഷണം നടത്തി. ഓട് പൊളിച്ച് സീലിംഗും തകർത്ത് അകത്തുകയറിയ കള്ളൻ, മേശയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയോളം വരുന്ന പത്ത് രൂപ നോട്ടുകളും പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന മിക്സ്ചർ, ബണ്ണ് എന്നിവയും കൊണ്ടുപോയി. ചായക്കടയോട് ചേർന്ന് തന്നെയാണ് ബിജുവും കുടുംബവും സ്ഥിരമായി താമസിച്ചിരുന്നതെങ്കിലും ഒരു മാസത്തോളമായി അരക്കിലോമീറ്റർ അകലെയുള്ള തറവാട്ട് വീട്ടിലായിരുന്നു താമസം. രാവിലെ കട തുറക്കാൻ എത്തിയപ്പോൾ വരാന്തയിൽ മൂന്നു കുപ്പികളിലായി കള്ളുനിറച്ചു വച്ചത് കാണുകയും അത് എടുത്ത് മാറ്റിയശേഷം കടതുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. ആറളം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സിഐ സുധീർ കല്ലന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി.
Read Moreനിസാരമായൊരു സംഭവം മതി ചിലരുടെ ജീവിതംതന്നെ വഴിമാറാൻ! വളർത്തുപൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ അർച്ചന നാട്ടിലെ താരമായി
കൂത്തുപറമ്പ്: നിസാരമായൊരു സംഭവം മതി ചിലരുടെ ജീവിതംതന്നെ വഴിമാറാൻ. കിണറ്റിൽ വീണ വളർത്തുപൂച്ചയെ രക്ഷപ്പെടുത്താൻ 24 കോൽ ആഴമുള്ള കിണറിൽ ഇറങ്ങി സാഹസം കാട്ടിയ കണ്ണവം വെങ്ങളം കോളനിയിലെ പി.അർച്ചന കൃഷ്ണൻ ഇപ്പോൾ നാട്ടിലെ താരമായിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു വീട്ടുകിണറ്റിൽ വീണ വളർത്തുപൂച്ചയെ രക്ഷപ്പെടുത്താൻ 19 കാരിയായ അർച്ചന കയറിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയത്. പൂച്ചയെ രക്ഷപ്പെടുത്തിയെങ്കിലും കൽപ്പടവുകളിലെ വഴുക്കൽ കാരണം കരയ്ക്കു കയറാനായില്ല. ഒടുവിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് അർച്ചനയെ കിണറിനു പുറത്തെത്തിച്ചത്. ആഴമുള്ള കിണറ്റിലിറങ്ങാൻ സാഹസം കാട്ടിയ അർച്ചനയെ അഗ്നിരക്ഷാസേന അഭിനന്ദിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഓഫീസർ പി.ഷനിത്ത് അർച്ചനയെ അഗ്നിരക്ഷാസേനയുടെ സന്നദ്ധസേനാവിഭാഗമായ സിവിൽ ഡിഫൻസ് അംഗമാക്കാമെന്ന് അറിയിക്കുകയും ചെയ്തു. അർച്ചനയുടെ സാഹസികത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കൂത്തുപറമ്പിലെ പിഎസ്സി കോച്ചിംഗ് സെന്ററിൽനിന്ന് അധികൃതർ അർച്ചനയെ തേടിയെത്തി. സാഹസികതയും ധൈര്യവുമുള്ള പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ…
Read Moreമുട്ടുമടക്കിയാൽ പട്ടിണിയാവില്ലേ! കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ പി.വി.സുജിത്തിന് ആവില്ല…
പയ്യന്നൂർ: കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ പി.വി.സുജിത്തിന് ആവില്ല. കാരണം തന്നെ ആശ്രയിച്ചു കഴിയുന്ന അച്ഛനും അമ്മയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് കോറോം പരവന്തട്ടയിലെ ഈ മുപ്പത്തഞ്ചുകാരൻ. വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന ഒരു വാഹനാപകടമാണ് തേപ്പുപണിക്കാരനായിരുന്ന സുജിത്തിനെ ഓട്ടോ ഡ്രൈവറാക്കിയത്. ബൈക്കപകടത്തെ തുടര്‍ന്നുള്ള ചികിത്സകള്‍ അവസാനിച്ചതോടെ വീണ്ടും ജോലിക്കിറങ്ങിയെങ്കിലും സിമന്റുപൊടി വില്ലനായി മാറുകയായിരുന്നു. പൊടിശല്യം മൂലം ഒടുവില്‍ തലയില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നതോടെയാണ് ഓട്ടോറിക്ഷ ജീവിതോപാധിയാക്കിയത്. എണ്ണച്ചെലവുകഴിച്ച് എഴുന്നൂറും എണ്ണൂറും രൂപ വരുമാനമുണ്ടായിരുന്ന അവസ്ഥയില്‍നിന്നാണ് കോവിഡും ലോക്ക്ഡൗണും വറുതിയുടെ ദിവസങ്ങളിലേക്ക് തള്ളിയിട്ടത്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഒന്നിടവിട്ട ദിവസങ്ങളില്‍ ഓട്ടോയോടിക്കാന്‍ അനുമതിയുണ്ടായെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ ടൗണിലേക്കുള്ള എണ്ണച്ചെലവിന്റെ പൈസ പോലും കിട്ടാത്ത അവസ്ഥയായിരുന്നു. വീട്ടിലെ നിത്യച്ചെലവുകള്‍ക്കുള്ള വകപോലും കണ്ടെത്താനാകാതെ വന്നപ്പോഴാണ് പഴയ തേപ്പ് പണിയിലേക്ക് തിരിഞ്ഞത്. മാസ്ക് ധരിക്കുന്നത് ഒരുപരിധിവരെ പൊടിതടയാനുപകരിക്കുമെങ്കിലും പൊടിതട്ടാതിരിക്കാന് കൂടെയുള്ള സഹായികള്‍ ശ്രദ്ധിക്കുന്നുണ്ട്.…
Read Moreസാധനങ്ങൾ വാങ്ങിയ ശേഷം അക്കൗണ്ടിൽ പണില്ലാത്ത ചെക്ക് നൽകി! യുഎഇയില്‍ 93 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ്; അഴീക്കോട് സ്വദേശിക്കെതിരെ കേസ്
പയ്യന്നൂര്‍: യുഎഇയിൽ സാധനങ്ങൾ വാങ്ങിയ ശേഷം അക്കൗണ്ടിൽ പണില്ലാത്ത ചെക്ക് നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കണ്ണൂർ സ്വദേശി മുങ്ങിയതായി പരാതി. അഴീക്കോട് മൈലാത്തടം സ്വദേശിയും മുമ്പ് പയ്യന്നൂര്‍ കാനായി മണിയറയിലെ താമസക്കാരനുമായ പലേരി വണ്ണാരത്ത് ശ്രീകാന്തിനെതിരെയാണ് കേസ്. സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ള 7,80,000 ദിര്‍ഹത്തിന് വണ്ടിച്ചെക്ക് നല്‍കുകയും കേസിന്റെ വിചാരണക്കിടയില്‍ മുങ്ങുകയും ചെയ്തെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്ത പയ്യന്നൂര്‍ പോലീസ് ഇയാളെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. 2011 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. അബുദാബിയിലെ ഹെവി മെഷിനറി സ്ഥാപനമായ സുല്‍ത്താന്‍ കമ്പനിയുടെ എജന്റായ മുഹമ്മദ് ഷെരീഫിന് സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന 7,80,000 ദിര്‍ഹത്തിന് (അന്നത്തെ 93 ലക്ഷത്തോളം രൂപ) പത്ത് ചെക്കുകള്‍ പ്രതി നല്‍കിയിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണമില്ല എന്നും താന്‍ കബളിപ്പിക്കപ്പെട്ടതാണെന്നും മനസിലാക്കിയ പരാതിക്കാരന് ബാങ്കില്‍നിന്നും മടങ്ങിയ…
Read Moreസ്ത്രീധനത്തെ ചൊല്ലി ശാരീരിക, മാനസിക പീഡനം; യുവതിയുടെ മരണത്തിൽ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
കാഞ്ഞങ്ങാട്: പുല്ലൂര്‍ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യ റംസീന (25) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. ഭര്‍ത്താവ് ഷുക്കൂര്‍, പിതാവ് അബ്ദുല്‍ റഹ്മാന് എന്നിവരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി. വിനോദിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തെളിവുകള്‍ ശേഖരിച്ചത്. കഴിഞ്ഞ സെപറ്റംബര്‍ 16 ന് വൈകീട്ട് 5.30 മണിയോടെയാണ് കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സ്വദേശിനിയായ റംസീനയെ ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ പറഞ്ഞാണ് മരണവിവരം തങ്ങള്‍ സംഭവം അറിയുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണെന്ന് ചൂണ്ടിക്കാട്ടി റംസീനയുടെ മാതാവ് റസിയ ആദ്യം അമ്പലത്തറ പോലീസിലും പിന്നീട് ഡിവൈഎസ്പിക്കും പരാതി നല്‍കുകയായിരുന്നു. സ്ത്രീധന…
Read Moreആംബുലന്‍സ് ഡ്രൈവറുടെ കൂടെ മുങ്ങിയ നഴ്സിംഗ് സൂപ്രണ്ട് ചെന്നയിൽ; ഇരുവരും എവിടെന്ന് തിരിച്ചറിഞ്ഞത് എടിഎമ്മിൽ നിന്നും പണം വലിച്ചതോടെ
പയ്യന്നൂര്‍: കാണാതായ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെയും ആംബുലന്‍സ് ഡ്രൈവറെയും കണ്ടെത്താന്‍ പയ്യന്നൂര്‍ സിഐയും സംഘവും ചെന്നൈയില്‍. ഇവര്‍ ചെന്നൈയിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണ സംഘം ചെന്നൈയിലെത്തിയത്. ആശുപത്രിയിലെ മുന്ആംബുലന്സ് ഡ്രൈവറോടൊപ്പമാണ് യുവതി പോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയില്‍ പോലീസ് നടത്തിവന്ന അന്വേഷണമാണ് ഇപ്പോള്‍ ചെന്നൈയില്‍ എത്തി നില്‍ക്കുന്നത്. കഴിഞ്ഞമാസം നാലിന് ഉച്ചയോടെ ഭര്‍ത്താവ് ജോലിക്ക് പോകുകയും അമ്മ ഒരു വിവാഹ വീട്ടിലേക്ക് യാത്രയാവുകയും ചെയ്ത അവസരത്തിലാണ് നഴ്സിംഗ് സൂപ്രണ്ടായ 38 കാരിയേയും അഞ്ചുവയസുള്ള മകനേയും കാണാതായത്. ഈ നശിച്ച നാട്ടിലേക്കിനിയില്ല എന്ന് ഭര്‍ത്താവിനായി വീട്ടില്‍ കത്തെഴുതി വെച്ചിട്ടായിരുന്നു യുവതി മകനേയും കൂട്ടി പോയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും 20 പവനോളം വരുന്ന ആഭരണങ്ങളുമായാണ് യുവതി കടന്നതെന്ന് കണ്ടെത്തിയിരുന്നു. ഡ്രൈവറുമായി യുവതി അടുപ്പത്തിലായിരുന്നു എന്നറിഞ്ഞതോടെ കുറെനാള്‍ മുമ്പ് ആശുപത്രിയധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നൊഴിവാക്കിയിരുന്നുവെന്നു. എന്നിട്ടും…
Read More