പയ്യന്നൂർ: നിയമക്കുരുക്കുകളും സാങ്കേതിക പ്രശ്നങ്ങളും തടസമായതോടെ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മൈതാനിക്ക് ശാപമോക്ഷമാകുന്നു. പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സ്കൂള്‍ വിദ്യാര്‍ഥികളുടെ പോരാട്ടങ്ങളുടെ ഫലമായാണ് കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടിയാരംഭിച്ചത്. ഇതിന്റെ ഭാഗമായി പയ്യന്നൂര്‍ പോലീസ് മൈതാനിയില്‍ കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനാരംഭിച്ചു. പുറക്കുന്ന് തവിടിശ്ശേരി ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രൊജക്ടിന്റെ ഭാഗമായാണ് “വാഹന വ്യവഹാരങ്ങളില്‍പെട്ട് ഒടുങ്ങുന്ന ധാതുസമ്പത്ത്’ എന്ന വിഷത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളെപ്പറ്റി പഠനം നടത്തിയത്. സയന്‍സ് പ്രൊജക്ട് ഗൈഡ് ആയിരുന്ന കെ.സി.സതീശന്റെ നിര്‍ദ്ദേശത്തില്‍ 2017-ല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും ഗ്രൂപ്പ് ലീഡറുമായ ഇ.വിസ്മയയുടെ നേതൃത്വത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. വാഹനങ്ങള്‍ കുറ്റം ചെയ്യുന്നില്ലെന്നും കുറ്റകൃത്യങ്ങള്‍ക്കുള്ള കേവലം ഉപകരണങ്ങളായി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും കുട്ടികള്‍ അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവയെ രാജ്യത്തിന്റെ പുരോഗതിയ്ക്ക് പ്രയോജനപ്പെടും വിധം…
Read MoreCategory: Kannur
‘പീരിയഡ്സാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല’; സർക്കാർ ഓഫീസിൽ വനിതാ ഉദ്യോഗസ്ഥയുടെ വസ്ത്രമഴിച്ച് രഹസ്യ ഭാഗങ്ങൾ പരിശോധിച്ചു
തലശേരി: തലശേരിയിലെ സർക്കാർ ഓഫീസിൽ വനിതാ ഉദ്യോഗസ്ഥയെ വിജിലൻസ് സംഘം വസ്ത്രം അഴിച്ചു പരിശോധിച്ചു. വനിതാ ജീവനക്കാരിയുടെ രഹസ്യ ഭാഗങ്ങളിൽ പരിശോധന നടത്തിയപ്പോൾ തടിപ്പ് കണ്ടപ്പോൾ പീരിയഡ്സ് ആണെന്നും പാഡ് ധരിച്ചിരിക്കുകയാണെന്ന് പറഞ്ഞിട്ടും വകവയ്ക്കാതെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചതായി വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവം ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞുകൊണ്ട് സുഹൃത്തിനോട് വിവരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് രാഷ്ട്രദീപികയ്ക്കു ലഭിച്ചു. കഴിഞ്ഞ ദിവസമാണ് തലശേരിയിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്. വൈകുന്നേരം എത്തിയ സംഘം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് തങ്ങളെ പരിശോധിച്ചതെന്നു ജീവനക്കാർ രാഷ്ട്രദീപികയോടു പറഞ്ഞു. സാമൂഹിക അകലം പാലിക്കാതെ ദേഹപരിശോധന നടത്തി. വനിതാ ഉദ്യാഗസ്ഥയെ പീരിയഡ്സ് ആണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വസ്ത്രം അഴിച്ച് പരിശോധിച്ചതു ഗുരുതരമായ തെറ്റാണ്. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുമെന്നും ജീവനക്കാരിൽ ചിലർ വ്യക്തമാക്കി. പരിശോധനയിൽ നിയമ…
Read Moreകുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിനു നേരെ ബോംബെറിഞ്ഞു; സ്ഫോടനത്തില്‍ ഓഫീസിന്റെ വാതിലും ജനലുകളും കോണ്‍ക്രീറ്റും തകര്‍ന്നു
പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിനു നേരേ ബോംബേറ്. അതിശക്തമായ സ്ഫോടനത്തില്‍ ഓഫീസിന്റെ വാതിലും ജനലുകളും കോണ്‍ക്രീറ്റും തകര്‍ന്നു. സംഭവ സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് കുഞ്ഞിമംഗലം കണ്ടംകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സിപിഎം ഓഫീസിലേക്ക് ബോംബേറുണ്ടായത്. സിപിഎം കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന പി.ഭരതന് സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം. ശക്തമായ രണ്ട് സ്ഫോടന ശബ്ദം കേട്ട് അയല്‍വാസി എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വാഹനത്തിലെത്തിയവരാണ് അക്രമം നടത്തിയതെന്നാണ് കരുതുന്നത്. സ്ഫോടനത്തില്‍ ഓഫീസിനു മുന്‍വശത്തെ കട്ടിളയുള്പ്പെടെയുള്ള വാതിലും ജനലുകളും തകര്‍ന്നിട്ടുണ്ട്. കോണ്‍ക്രിറ്റ് സ്ലാബിനും കേടുപാടുകള്‍ സംഭവിച്ചു. വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്തുനിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓഫീസിനു നേരെയുണ്ടായ അക്രമത്തിനെതിരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എടക്കാടന്‍ വിജയന് പോലീസില്‍ പരാതി നല്കി. സിപിഎം ജില്ലാ സെക്രട്ടറി…
Read Moreകമറുദ്ദീന് കേസില്‍ സിപിഎം നേതാവിന്റെ മധ്യസ്ഥതാശ്രമമെന്ന് ആരോപണം; ഇടത് അണികളില്‍ പ്രതിഷേധം
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് മധ്യസ്ഥതാശ്രമം നടത്തിയതായ ആരോപണം ചൂടുപിടിക്കുന്നു. പ്രശ്നത്തില്‍ ലീഗ് സംസ്ഥാന നേതൃത്വം മധ്യസ്ഥനായി നിശ്ചയിച്ച ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ തൃക്കരിപ്പൂര്‍ സ്വദേശിയായ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വീട്ടില്‍ ചെന്നു കണ്ട് ചര്‍ച്ച നടത്തിയതാണ് വിവാദമായത്. സംഭവത്തില്‍ കമറുദ്ദീന്റെ രാജി ആവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ നടക്കുന്നതിനിടെയാണ് ജില്ലയിലെ ഉന്നത നേതാവ് തന്നെ ലീഗ് നേതാവുമായി ചര്‍ച്ച നടത്തിയത്. മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയുണ്ടായ കൈയാങ്കളിയില്‍ ജ്വല്ലറിയിലെ പിആര്‍ഒ ആയിരുന്ന മുസ്തഫയെ മര്‍ദിച്ച സംഭവത്തില്‍ മാഹിന്‍ ഹാജിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും കഴിഞ്ഞ ദിവസമാണ്. ഈ സിപിഎം നേതാവുമായി അടുത്ത വൃത്തങ്ങള്‍ തട്ടിപ്പിനിരയായവരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതായി ആരോപിച്ച് ബിജെപിയും രംഗത്തെത്തിയതോടെ പ്രശ്നം ചൂടുപിടിക്കുകയാണ്. ജില്ലയില്‍…
Read Moreട്രാഫിക് സിഗ്നലും മതിയായ പാർക്കിംഗ് സൗകര്യങ്ങളുമില്ല! ചാലോടിന് മോചനം വേണം ഗതാഗതക്കുരുക്കിൽ നിന്ന്
മട്ടന്നൂർ: നിരവധി വാഹനങ്ങളും യാത്രക്കാരും എത്തുന്ന ചാലോട് ടൗണിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലും ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. നാലുഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്ന ചാലോട് കവലയിൽ ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ലാത്തത് നിരന്തരം അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് വാഹനങ്ങളുടെ തിരക്ക് ഒഴിയുന്നതിന് മുമ്പ് നിരവധി വാഹനാപകടങ്ങളാണ് ചാലോട് ടൗണിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്നത്. ചാലോട്, വായാന്തോട് തുടങ്ങിയ തിരക്കേറിയ കവലകളിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന് കാണിച്ച് പോലീസ് തന്നെ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വിമാനത്താവളത്തിലേക്ക് ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് മുഴുവൻ സമയവും ചാലോട് വഴി കടന്നു പോകുന്നത്. ഒപ്പം അഞ്ചരക്കണ്ടി, ഇരിക്കൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൂടിയാകുമ്പോൾ ജംഗ്ഷനിൽ തിരക്ക് വർധിക്കുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആവശ്യത്തിന് സൗകര്യം ചാലോട് ടൗണിലില്ല. റോഡിന്റെ…
Read Moreകണ്ണൂരിൽ സമരം നേരിട്ട പോലീസുകാരന് കോവിഡ്!ടൗൺ സ്റ്റേഷനിലെ 10 പോലീസുകാർ ക്വാറന്റൈനിൽ
കണ്ണൂർ: മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകൾ കളക്ടറേറ്റിലേക്ക് നടത്തിയ സമരത്തെ നേരിട്ട പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടൗൺ സ്റ്റേഷനിലെ 10 പോലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ യുവജന സംഘടനകൾ ശക്തമായ സമരത്തിലാണ്. മിക്ക സമരങ്ങളും പോലീസുമായി ഉന്തും തള്ളും നടന്നിട്ടുണ്ട്. സമരങ്ങളെ നേരിടാൻ എത്തിയ പോലീസുകാരന് കോവിഡ് ബാധിച്ചതോടെ സമരത്തിന് എത്തിയവരും ആശങ്കയിലാണ്. അതേ സമയം കണ്ണൂർ ടൗൺ സ്റ്റേഷനിൽ അമിത ജോലിഭാരം കൊണ്ട് പോലീസുകാർ വീർപ്പുമുട്ടുകയാണ്. ആവശ്യത്തിന് വിശ്രമം പോലും ലഭിക്കുന്നില്ലെന്ന് പോലീസുകാർ പരാതിപ്പെടുന്നു. ഇതിനിടയിലാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് 10 പേർ ക്വാറന്റൈനിൽ പോയത്. പലരും ടൗൺ സ്റ്റേഷനിൽ നിന്നും മാറ്റം വാങ്ങി മറ്റു സ്റ്റേഷനിൽ ജോലി ചെയ്യാൻ ശ്രമം നടത്തുന്നുണ്ട്. ദിവസേനയുള്ള ജോലിക്ക് പുറമെ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന…
Read Moreവ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുക്കൽ! അന്വേഷണം ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലേക്ക്; കോടതി ഉത്തരവുകളും വ്യാജമെന്ന് റിപ്പോർട്ട്
തലശേരി: വർഷങ്ങളായി നാട്ടിലില്ലാത്ത കുടുംബങ്ങളുടെ സ്വത്തുക്കളും കേസിൽ ഉൾപ്പെട്ട സ്വത്തുക്കളും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സർക്കാർ ഉദ്യോഗസ്ഥരടങ്ങിയ വൻ സംഘമാണ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനായി കോടതി ഉത്തരവുകൾ വ്യാജമായി നിർമിച്ചിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട മയ്യിൽ വില്ലേജ് ഓഫീസിലേക്കും ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഈ രണ്ട് ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മയ്യിലിൽ രണ്ട് സഹോദരങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരേക്കർ ഭൂമി സംഘം തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ രണ്ട് ഓഫീസിലേയും ഉദ്യോഗസ്ഥർക്ക് അന്വഷണ സംഘം നോട്ടീസ് നൽകി. തട്ടിയെടുത്ത ഭൂമി പ്രമുഖ സഹകരണ ബാങ്കിൽ പല തവണ പണയം വെച്ച് വായ്പ എടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ബാങ്കിലെ ഉന്നതരുടെ സഹായം…
Read Moreപ്രണയ വിവാഹവുമായി ബന്ധപ്പെട്ട് തർക്കം; മധ്യസ്ഥ ചർച്ചയ്ക്കിടെ പോലീസിനെ കൈയേറ്റം ചെയ്ത മൂന്നുപേർ പോലീസ് പിടിയിൽ
പരിയാരം: പരിയാരം പോലീസ് സ്റ്റേഷനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ പോലീസിനെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു. പിലാത്തറ മണ്ടൂരിലെ മന്ദ്യത്ത് വീട്ടില്‍ കെ.വി.ശരത്ത് (24), സിഎം നഗറിലെ കളത്തില്‍ വളപ്പില്‍ കെ.വി.വിന്ദേഷ് ( 24 ), പിലാത്തറയിലെ കളത്തില്‍ വളപ്പില്‍ വിനീത് ( 34 ) എന്നിവരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം പരിഹരിക്കുന്നതിനായി പ്രിന്‍സിപ്പല്‍ എസ്ഐ എം.പി.ഷാജി ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ച് വരുത്തിയിരുന്നു. ചര്‍ച്ചകള്‍ക്കിടെ ഇവര്‍ പരസ്പരം പോര്‍വിളികളോടെ എറ്റുമുട്ടുകയായിരുന്നു.ഇതിനിടെ പിടിച്ചുമാറ്റാനെത്തിയ ജിഡി ചാര്‍ജിലുണ്ടായിരുന്ന പ്രമോദിന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷനകത്ത് എറ്റുമുട്ടല്‍ തുടര്‍ന്ന ഇവരെ കൂടുതല്‍ പോലീസ് ഇടപെട്ടാണ് കീഴ്പ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് മൂന്നുപേരേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം…
Read Moreപാലങ്ങളും റോഡുകളുമല്ല ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ് ഥാർഥ വികസന മെന്ന് കെ.സി. ജോസഫ്
ഇരിക്കൂർ: റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമാണ് നാടിന്റെ വികസനമെന്നത് മാറ്റി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ് യഥാർഥ വികസനമെന്ന് തിരിച്ചറിയണമെന്ന് കെ.സി. ജോസഫ് എംഎൽഎ. ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച് നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലവിലുള്ള സാഹചര്യങ്ങൾ മനസിലാക്കി ആരോഗ്യമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനും കാലികമായ ചികിത്സാ രീതികളും മരുന്നുകളും കണ്ടെത്താനാവശ്യമായ പഠനങ്ങളെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കണം. അടുത്ത അഞ്ച് വർഷത്തെ വികസനമെന്നത് ആരോഗ്യ മേഖലയിലെ പുതിയ വെല്ലുവിളികളെ പ്രതിരോധിച്ച് സമ്പൂർണ ആരോഗ്യം സമൂഹത്തിന് ഉതകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ ശുചിത്വ പഞ്ചായത്ത് പദവി പ്രഖ്യാപനവും കെ.സി. ജോസഫ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അനസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. സരസ്വതി, വൈസ് പ്രസിഡന്റ് എം.സഫീറ, മെഡിക്കൽ ഓഫീസർ മനു മാത്യു, കെ.ടി.…
Read Moreനാറാത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ യുവതിയുടെ മാല കവർന്ന സംഭവം:പ്രതികളുടെ സിസിടിവി ദൃശ്യം ലഭിച്ചു
മയ്യിൽ: നാറാത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവർന്ന സംഭവത്തിൽ പ്രതികളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം ലഭിച്ചു. കവർച്ച നടന്ന നാറാത്ത് ആറാംപീടികയിലെ പുതിയ തലങ്ങോത്ത് ഉമൈബയുടെ വീട്ടിലെ സിസിടിവി യിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പുലർച്ചെ 3.15 ഓടെ രണ്ടു പേർ ആയുധങ്ങളുമായി കിണറിന് സമീപം വഴി വന്ന് അടുക്കളയുടെ ഗ്രിൽസ് തകർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ പോലീസിന് കൈമാറി. ദൃശ്യങ്ങൾ വഴി പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം. മയ്യിൽ സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി. ഇന്നലെ പുലർച്ചെയാണ് കവർച്ച നടന്നത്. ഉമൈബയുടെ മൂന്നര പവൻ സ്വർണമാലയാണ് മോഷണം പോയത്. അകത്ത് കടന്ന മോഷ്ടാവ് മുറിയിൽ ഉറങ്ങുകയായിരുന്നു ഇവരുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുകയായിരുന്നു. ഇവർ ബഹളമുണ്ടാക്കിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.
Read More