പി. ജയകൃഷ്ണന് കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷനായി വിവിധ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് പിന്നാലെ ആശുപത്രി ജീവനക്കാരന് തന്നെ കോവിഡ് ബാധിച്ചു മരിച്ചതില്‍ അധികൃതരുടെ ഭാഗത്ത് ചില അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഓഫീസ് അറ്റന്‍ഡർ തൃക്കരിപ്പൂര്‍ പൂചോല് സ്വദേശി രാജേഷ് (45) ആണ് ഞായറാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ ഒരു ജീവനക്കാരന് കോവിഡ് പോസറ്റീവ് ആയ ഘട്ടത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് ക്വാറന്റൈൻ അനുവദിക്കാതെ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്കിയതും യാതൊരു നിയന്ത്രണവുമില്ലാതെ പൊതുജനങ്ങള്‍ ഓഫീസിനകത്ത് കയറി വരുന്നതും കൂടുതല്‍ അപകടകരമായ സാഹചര്യമാണെന്ന് ജീവനക്കാര്‍ പറയുന്നു. ഓഫീസ് ജീവനക്കാര്‍ക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസര്‍ എന്നി നല്‍കുന്നതിന് സ്റ്റോര്‍ അധികൃതര്‍ താല്പര്യം കാണിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ശനിയാഴ്ച ഓപ്പറേഷനെത്തിയ ചിലരെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു.…
Read MoreCategory: Kannur
സ്ഥാപനം തുടങ്ങിയില്ല! വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പങ്കാളിത്തം വാഗ്ദാനം നല്കി ദമ്പതികള്‍ തട്ടിയെടുത്തത് 18.5 ലക്ഷം
കണ്ണൂർ: വസ്ത്ര വ്യാപാരം തുടങ്ങുന്നതിന് പാർട്ണർഷിപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 18.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ദന്പതികൾക്കെതിരെ കേസ്. കോഴിക്കോട് കാർത്തികപള്ളി വല്യാപ്പള്ളിയിലെ നെരോത്ത് പറമ്പത്ത് അഷറഫ് (49), ഭാര്യ ജസീല (48) എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കണ്ണോംത്തുംചാലിൽ താമസക്കാരനായ മാതമംഗലം സ്വദേശി കളരിക്കണ്ടി ആരിഫാണ് പരാതിക്കാരൻ. കണ്ണൂർ മാളിൽ മഹീന്ദ്ര റീട്ടെയിൽ സ്ഥാപനത്തിന്റെ ടെക്സ്റ്റെയിൽ ഷോറും തുടങ്ങാൻ പാർട്ണർഷിപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് ഘട്ടങ്ങളിലായി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. 2016 ഏപ്രിൽ 24ന് 3.5 ലക്ഷം രൂപയും 2016 മേയ് 10ന് ഏഴരലക്ഷത്തിന്റെ രണ്ടു ചെക്കുകളും നൽകിയതായി പറയുന്നു. മാത്രമല്ല സ്ഥാപനം ഒരുക്കുന്നതിനായി 25 ലക്ഷം രൂപയുടെ മറ്റു ബാധ്യതകൾ വന്നെന്നും പരാതിയിൽ പറയുന്നു.എന്നാൽ സ്ഥാപനം തുടങ്ങുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.
Read Moreപച്ചക്കൊടികാട്ടിയിട്ടും രക്ഷയില്ല; ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ പരാതിക്കാര്‍ പിന്മാറ്റത്തിനില്ല; എംഎൽഎ വെട്ടിൽ
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് അനുരഞ്ജന നിര്‍ദേശം മുന്നോട്ടുവച്ചെങ്കിലും നിക്ഷേപകര്‍ പിന്നോട്ടില്ല. നിക്ഷേപ തുക പൂര്‍ണമായും തിരികെ കിട്ടാതെ ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ നല്കിയ പരാതികളില്‍ നിന്നും പിന്വാങ്ങേണ്ടതില്ലെന്നാണ് നിക്ഷേപകര്‍ തമ്മിലുണ്ടായിരിക്കുന്ന ധാരണ. ഇതോടെ എംഎല്‍എയ്ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണവും തടസമില്ലാതെ മുന്നോട്ടുപോകുമെന്ന് ഉറപ്പായി.സംസ്ഥാനതലത്തില്‍ മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രതിരോധത്തിലാക്കിയതോടെ കമറുദ്ദീന്റെ വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ലീഗിന് ശക്തമായ തിരിച്ചടി നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തിലും സജീവമാണ്. തുടക്കത്തില്‍ ലാഭവിഹിതവും പിന്നീട് നിക്ഷേപ തുക തന്നെയും തിരികെ കിട്ടാത്തതുമായി ബന്ധപ്പെട്ട് പലവട്ടം ലീഗ് നേതാക്കളെ ബന്ധപ്പെട്ട അനുഭവമാണ് നിക്ഷേപകരില്‍ ഏറെപ്പേര്‍ക്കും പറയാനുള്ളത്. കാര്യമായൊന്നും ചെയ്യാനാകാതെ എല്ലാവരും കൈമലര്‍ത്തുകയായിരുന്നു. കമറുദ്ദീന്റെ വ്യക്തിപരമായ ബിസിനസാണെന്ന നിലപാടാണ് മിക്ക നേതാക്കളും കൈക്കൊണ്ടത്. ഇപ്പോള്‍ സംസ്ഥാനതലത്തില്‍ ഉണ്ടായിരിക്കുന്ന അനുരഞ്ജന…
Read Moreഉത്സവമില്ല, ആഘോഷമില്ല; 27 വർഷത്തെ ഹയർ ഗുഡ്സ് സ്ഥാപനം പൂട്ടിക്കെട്ടി; ജീവിക്കാൻ രാജീവൻ പലചരക്ക് കട തുടങ്ങി
മാഹി: കോവിഡ് മഹാമാരിയിൽ എല്ലാ മേഖലയും തളർന്നതിന് സമാനമായി ഹയർ ഗുഡ്സ് സ്ഥാപനങ്ങളെയും ബാധിച്ചതായി 27 വർഷത്തോളം ഹയർ ഗുഡ്സ് രംഗത്തുള്ള ചമ്പാട് സ്വദേശി രാജീവൻ പറയുന്നു. മൂഴിക്കരയിൽ പാതയോരത്താണ് രാജീവന്റെ ഹയർ ഗുഡ്സ് കട പ്രവർത്തിക്കുന്നത്. എല്ലാം ശരിയാകുമെന്ന് കരുതി ലോക്ക്ഡൗൺ തുടങ്ങിയ ശേഷം തന്റെ കട അടച്ചതാണ്. ഇനിയും കാത്തു നിന്നാൽ എല്ലാം അവതാളത്തിലാകുമെന്ന ആശങ്കയിൽ കഴിഞ്ഞ ദിവസം തന്റെ ഗോഡൗണിൽ പലചരക്ക് വ്യാപാരം തുടങ്ങി. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വാടക സാധനങ്ങൾ സ്വന്തം വീട്ടിലേക്ക് മാറ്റിയാണ് രാജീവൻ പഴയ മേഖല ഉണർവ് വരുന്നതുവരെ അനാദി കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സഹായത്തിനായി ഭാര്യയും മകനുമുണ്ട്. കല്യാണ സീസൺ, മറ്റ് ഉത്സവ ആഘോഷങ്ങൾ എന്നിവ തുടങ്ങിയതോടെയായിരുന്നു കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ തുടങ്ങിയത്. കല്യാണ ഓർഡറുകളെല്ലാം റദ്ദ് ചെയ്തതോടെ ഭീമമായ നഷ്ടവും സംഭവിച്ചു. കല്യാണപ്പന്തലും മറ്റും ഒരുക്കുന്ന തുണിത്തരങ്ങൾക്ക് പൂപ്പൽ…
Read Moreമുപ്പത്തഞ്ചുകാരിയെയും മകളെയും കാണാതായി; തപ്പിയിറങ്ങിയ പ്പോൾ അറിഞ്ഞു അയല്‍വാസിയെയും കാണാനില്ല; പയ്യന്നൂരിൽ രണ്ടാഴ്ചക്കുള്ളിൽ ഒളിച്ചോടുന്ന രണ്ടാമത്തെ വീട്ടമ്മ
പയ്യന്നൂര്‍: മുപ്പത്തഞ്ചുകാരിയെയും എട്ടുവയസുള്ള മകളെയും കാണാതായതായി പരാതി. പയ്യന്നൂരിനടുത്തുള്ള സ്ഥലത്തെ യുവതിയെയും മകളെയുമാണ് കാണാതായതായി ബന്ധു പോലീസില്‍ നല്കിയ പരാതി. തറവാട്ടുവീട്ടില്‍ എട്ടുവയസുള്ള മകളുമായെത്തിയ യുവതിയെയാണ് ഇന്നലെ നേരം പുലര്‍ന്നപ്പോള്‍ കാണാതായത്. വീട്ടുകാര്‍ നോക്കിയപ്പോള്‍ ഇവരുടെ കിടപ്പുമുറി ശൂന്യമായിരുന്നു. തലേദിവസം തറവാട്ടിലെത്തിയപ്പോള്‍ യുവതി കൊണ്ടുവന്നിരുന്ന ബാഗും കാണാനില്ലായിരുന്നു. യുവതിക്ക് അയല്‍വാസിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്ന് മനസിലാക്കിയ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളേയും കണ്ടെത്താനായില്ല. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാളുടെ ആള്‍ട്ടോ കാറിലാണ് ഇവര്‍ കടന്നതെന്ന സംശയമുള്ളതായി യുവതിയുടെ ബന്ധു പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ പയ്യന്നൂരിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്ന 38-കാരി അഞ്ചുവയസുള്ള മകനെയുംകൂട്ടി 20 പവനോളം ആഭരണങ്ങളുമായി ആംബുലന്‍സ് ഡ്രൈവറോടൊപ്പം കടന്നതായുള്ള പരാതിയുമുണ്ടായിരുന്നു. ഇയാള്‍ക്കും ഭാര്യയും കുട്ടിയുമുണ്ട്.
Read Moreജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീനെ കൈയകലത്തില്‍ നിര്‍ത്തി സ്വയം കവചമൊരുക്കി ലീഗ്
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കിയ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പ്രശ്നപരിഹാരത്തിന് വഴി തേടി ലീഗ്. ആറുമാസത്തിനകം നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കി കടബാധ്യതകള്‍ തീര്‍ക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം വിവാദത്തിലുള്‍പ്പെട്ട എം.സി. കമറുദ്ദീന് എംഎല്‍എക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടൊപ്പം പാണക്കാട് നടന്ന ചര്‍ച്ചകളില്‍ നിന്ന് കമറുദ്ദീനെ മാറ്റിനിര്‍ത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്നുള്ളതിന്റെ സൂചനയുമായി. നിക്ഷേപകരുടെ വിവരവും സ്വന്തം ആസ്തിവകകളും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സെപ്റ്റംബര്‍ 30 നകം കമറുദ്ദീന് പാര്‍ട്ടിക്ക് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും നിക്ഷേപകരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കും ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തി. നിക്ഷേപകരുടെ ഭാഗത്തുനിന്നും പരാതികള്‍ ഉണ്ടാകാത്തവിധം ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. ആവശ്യപ്പെടുന്ന എല്ലാവര്ക്കും നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപ തുക തിരികെ നല്കുന്ന…
Read Moreജിന്ന് ഒഴിപ്പിക്കാനെത്തി പതിനാറുകാരിയെ ശാരീരികമായി നശിപ്പിച്ചു; പെൺകുട്ടിയുടെ പരാതിയിൽ അൻപതുകാരൻ അറസ്റ്റിൽ
തളിപ്പറമ്പ്: ജിന്ന് ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മധ്യവയസ്കനെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ബദരിയ നഗറിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമി (50) നെയാണ് തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പെൺകുട്ടിയുടെ ബന്ധുവിന്റെ കാല് വേദന മാറ്റാനെത്തിയ ഇയാൾ പെൺകുട്ടിക്ക് ജിന്ന് ബാധയുണ്ടെന്ന് പറഞ്ഞ് വീട്ടിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ ഇന്നലെ വൈകുന്നേരം തളിപ്പറമ്പിൽ വച്ച് സിഐ എൻ.കെ.സത്യനാഥും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreഎസ്ഡിപിഐ പ്രവർത്തകൻ സലാഹുദീൻ കൊല്ലപ്പെട്ട സംഭവം; കൊലയ്ക്കു പ്രേരിപ്പിച്ചതിനെക്കുറിച്ച് അറസ്റ്റിലായവർ പറഞ്ഞതിങ്ങനെ…
കൂത്തുപറമ്പ്: കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്റെ(30) കൊലപാതക കേസിൽ മുഖ്യപ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾക്കു വേണ്ടി ഇന്നലെ രാത്രി തലശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കണ്ണവം സിഐ കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തി. കൊലയ്ക്കു പ്രേരിപ്പിച്ചത്കേസിൽ ഗൂഢാലോചന, മുഖ്യപ്രതികളെ സഹായിക്കൽ തുടങ്ങിയ കുറ്റമാരോപിച്ച് ഇന്നലെ ആർഎസ്എസ് പ്രർത്തകരായ കണ്ണവം ചുണ്ടയിലെ എം.അമൽരാജ് (22), പി.കെ.പ്രിബിൻ (23), എം.ആഷിഖ് ലാൽ (25) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്നലെ രാത്രിയോടെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവർ ഉടൻ പിടിയിലാകുമെന്നും കണ്ണവം സിഐ കെ.സുധീർ പറഞ്ഞു. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സിസിടിവി ഇല്ലെങ്കിലും…
Read Moreതേർത്തല്ലിയിലെ വയോധികന്റെ മരണം കൊലപാതകം; മദ്യപാനത്തിനിടെയുണ്ടായ വാക്ക്തർക്കം’
ആലക്കോട്: മദ്യപാനത്തിനിടയുണ്ടായ വാക്ക് തർക്കമാണ് തേർത്തല്ലി സ്വദേശിയായ വയോധികന്റെ കൊലപാതകത്തിന് കാരണമെന്ന് പോലീസ്. തേർത്തല്ലി കോട്ടപ്പള്ളി സ്വദേശിയായ കുര്യന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആലക്കോട് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ കടുവക്കൻഞ്ചേരി ഹനീഫ (45) യെ ആലക്കോട് സി ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നാണ് കോളി റോഡിലെ സിപിഐ ഓഫീസിന് സമീപത്തു നിർത്തിയിട്ട ലോറിക്ക് പിറകിൽ കുര്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയതിനാൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവ ദിവസം ഇവർ ഒരുമിച്ചിരുന്നു മദ്യപിച്ചതായും തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രതി പോലീസിന് നല്കിയ മൊഴിയിൽ പറയുന്നത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreമലപ്പട്ടം കാപ്പാട്ടുകുന്നിൽ ലഹരിവസ്തു വില്പന വ്യാപകം; അധികൃതർക്ക് മൗനം
ശ്രീകണ്ഠപുരം: മലപ്പട്ടം കാപ്പാട്ടുകുന്നിൽ ലഹരി വസ്തുക്കളുടെ വില്പന തകൃതിയായി നടക്കുമ്പോഴും അധികൃതർക്ക് മൗനം. കാപ്പാട്ടുകുന്ന് റോഡരികിലെ വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വായനശാല കേന്ദ്രീകരിച്ചാണ് കഞ്ചാവും മറ്റ് പുകയില ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും വിദ്യാർഥികൾക്ക് വരെ വില്പന നടത്തുന്നത്. ഇതിനായി വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ഏജന്റുമാർ തന്നെയുണ്ട്. രാപകൽ ഭേദമില്ലാതെ ലഹരി സംഘങ്ങൾ വായനശാലയിൽ തമ്പടിക്കുകയാണ്. ഇവിടം സാമൂഹിക വിരുദ്ധർ താവളമാക്കിയതോടെ രാത്രി സമയങ്ങളിൽ ഇതുവഴി പോകാൻ പോലും ആളുകൾ പ്രയാസപ്പെടുകയാണ്. പ്ലസ്ടു വിദ്യാർഥികൾ മുതൽ ലഹരി മാഫിയ സംഘത്തിലുണ്ട്. തുടക്കത്തിൽ സൗജന്യമായാണ് ലഹരി വസ്തുക്കൾ നൽകുന്നത്. ഒന്നോ രണ്ടോ ദിവസം ഇത് ആവർത്തിച്ചാൽ പിന്നീട് ഇത് വില കൊടുത്ത് വാങ്ങാൻ നിർബന്ധിതരാകും. കഞ്ചാവ് കത്തിച്ച് വലിക്കുകയാണ് ചെയ്യുന്നതെങ്കിൽ അതിന് തയാറാകാത്തവർക്കാണ് നാവിനടിയിൽ വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള ലഹരി വസ്തുക്കൾ നൽകുന്നത്. സിഗരറ്റിൽ ഉൾപ്പെടെ ഉരുക്കി തേച്ച്…
Read More