കണ്ണൂര്‍: ജനരോഷം പ്രതികൂലമാകുമെന്ന തിരിച്ചറിവില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം പൂട്ടിച്ച കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ കരിയാപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യസംസ്കരണ കമ്പനി ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ജനങ്ങളുടെ വോട്ടുനേടാനായി പാര്‍ട്ടി നേതാക്കള്‍ നടത്തിയ വിശ്വാസ വഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധവുമുയരുന്നു. സത്യപ്രതിജ്ഞ നടക്കുന്ന 21ന് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് കരിയാപ്പിലെ ജനങ്ങള്‍. വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കി കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് എന്ന മത്സ്യ സംസ്കരണ കേന്ദ്രത്തിനെതിരെ നിരവധി പ്രക്ഷോഭ സമരങ്ങളാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. പഞ്ചായത്തിലെ ആലപ്പടമ്പ് തെയ്യോട്ടു കാവിന് സമീപത്ത് പ്രവര്‍ത്തനമാരംഭിച്ച ലാറ്റക്സ് കമ്പനി, ആലക്കാട്ടെ ടാര്‍ മിക്സിംഗ് യൂണിറ്റ് എന്നിവയ്ക്കെതിരേയയും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മത്സ്യങ്ങള്‍ കേടുകൂടാതിരിക്കാനായി ഉപയോഗിക്കുന്ന ഫോര്‍മാലിനാണ് ഫാക്ടറിയില്‍നിന്നും മലിനജലത്തോടൊപ്പം പുറത്തേക്ക് ഒഴുകുന്നതെന്നും ഇത് കുടിവെള്ളത്തില്‍ കലര്ന്നുണ്ടാക്കുന്ന ഭീകരമായ ആരോഗ്യ പ്രശ്നങ്ങളും എല്ലാ ജീവജാലങ്ങളേയും മത്സ്യ സമ്പത്തും ഇല്ലാതാക്കുന്ന…
Read MoreCategory: Kannur
യാത്രക്കാർക്ക് അനുഗ്രഹം ചൊരിഞ്ഞ് മുത്തപ്പൻ റെയിൽവേ സ്റ്റേഷനിൽ
പഴയങ്ങാടി: വടക്കേ മലബാറുകാരുടെ സ്വന്തം ഇഷ്ടദേവൻ മുത്തപ്പൻ. റെയിൽവേയ്ക്കുമുണ്ട് മുത്തപ്പന്റെ കഥ പറയാൻ.1920 ൽ അന്നത്തെ പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ (ഇപ്പോൾ ബേക്കൽ ഫോർട്ട് സ്റ്റേഷൻ) മദ്രാസിൽ നിന്നുള്ള യന്ത്രസാമഗ്രികൾ ഇറക്കിവച്ചു. ഉടമ വരുന്നതിനു മുമ്പേ ഈ യന്ത്രസാമഗ്രികൾ കാണാതാകുന്നു. മുത്തപ്പവിശ്വാസിയായ സ്റ്റേഷൻ മാസ്റ്റർ മുത്തപ്പനെ ഉള്ളുരുകി പ്രാർഥിക്കുന്നു. സാമഗ്രികൾ തിരിച്ചുകിട്ടിയാൽ മുത്തപ്പനെ കെട്ടിയാടിക്കാമെന്ന് പറയുന്നു. പിറ്റേനാൾ കടലോരത്തുവച്ച് സാധനം കണ്ടെത്തുന്നു. അന്നത്തെ കാലത്ത് ഒരു ലക്ഷത്തോളം രൂപ വരുന്നതായിരുന്നു അത്രെ അത്.സ്റ്റേഷൻ മാസ്റ്റർ അന്നത്തെ മദിരാശിയിലെ റെയിൽവേ ഉദ്യോഗസ്ഥർക്ക് സന്ദേശം കൈമാറി. കെട്ടിയാടിക്കാൻ അനുവാദം ലഭിച്ചു. മുത്തപ്പൻ തനിക്ക് ഇവിടെ ആരൂഢം നിർമിക്കണമെന്ന് കോലം മുഖേന പറഞ്ഞ കാര്യം വീണ്ടും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. തുടർന്ന് അനുവാദം ലഭിക്കുന്നു… ഇത് ചരിത്രം. പിന്നീട് തിരൂർ മുതൽ മംഗലാപുരം വരെയുള്ള പല റെയിൽവേ സ്റ്റേഷനുകൾക്കു സമീപവും റെയിൽവേ മുത്തപ്പൻ…
Read Moreവന്യമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം: കണ്ണൂരിൽ 50 മണിക്കൂർ ഉപവാസം
കണ്ണൂർ: വന്യമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 15 മുതൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഉപവാസ സത്യഗ്രഹത്തിന്റെ ഭാഗമായി കണ്ണൂരിലും 50 മണിക്കൂർ ഉപവാസം നടക്കും. കർഷക സംഘടനാ രംഗത്ത് ദീർഘകാല പ്രവർത്തനപാരമ്പര്യമുള്ള കിസാൻ ജോസാണ് 50 മണിക്കൂർ ഉപവസിക്കുന്നത്.നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഉപവാസം കണ്ണൂർ അമൃതാന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ല ഗാന്ധി സെന്റിനറി സൊസൈറ്റി പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അധ്യക്ഷത വഹിക്കും. വിവിധ കർഷക സംഘടനാ നേതാക്കളും സാമൂഹ്യ സാംസ്കാരിക സംഘടനാനേതാക്കളും അഭിവാദ്യമർപ്പിക്കും. 19 ന് വൈകുന്നേരം അഞ്ചിന് 50 മണിക്കൂർ ഉപവാസം സമാപിക്കും.സമാപന സമ്മേളനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
Read Moreപട്ടാപ്പകല്‍ നിസ്കാര സമരത്ത് വയോധികയുടെ രണ്ടര പവന്റെ മാല കവര്‍ന്നു; കഴുത്ത് ഞെരിച്ചും കണ്ണിൽ കുത്തിയും പരിക്കേൽപിച്ചു
പെരിങ്ങോം: വീട്ടില്‍ അതിക്രമിച്ച് കടന്ന്, നിസ്കരിക്കുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വര്‍ണമാല കവർന്നു. കുറ്റൂര്‍ കോയിപ്രയിലെ എ.പി. പാത്തുമ്മയുടെ (75) സ്വര്‍ണമാലയാണ് തസ്കരന് പൊട്ടിച്ചെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വീട്ടില്‍ വയോധിക മാത്രമാണ് സംഭവ സമയത്തുണ്ടായിരുന്നത്. നിസ്കരിക്കുന്നതിനിടയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പാത്തുമ്മയുടെ പിന്നിലെത്തി ഇവരുടെ കഴുത്തില്‍നിന്നും മാല പൊട്ടിച്ചെടുത്തത്. നിസ്കാര സമയത്തിട്ടിരുന്ന തട്ടം ഊരിയെടുത്ത് വയോധികയുടെ മുഖം മുഴുവനായും മറച്ചശേഷം മോഷ്ടാവ് രണ്ട് കൈകൊണ്ട് വയോധികയുടെ കഴുത്തു പിടിച്ച് ഞെരിച്ച് നിശബ്ദയാക്കിയിരുന്നു. കൂടാതെ, വയോധികയുടെ കണ്ണില്‍ കുത്തി ഒന്നും കാണാന്‍ പറ്റാത്ത സാഹചര്യവുമുണ്ടാക്കി. ഇതിന് ശേഷമായിരുന്നു ലോക്കറ്റോടുകൂടിയ രണ്ടര പവനോളം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടത്. ഇവരുടെ കൈകകളിലുണ്ടായിരുന്ന മൂന്നുവളകളും ഊരിയെടുത്തു. ശാരീരിക അസ്വസ്ഥതയിലായ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൈയിലെ മൂന്നു വളകള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. കണ്ണില്‍ കുത്തുകയും കഴുത്ത് ഞെരിക്കുകയും…
Read Moreപിണറായി പഞ്ചായത്തിലെ ഓലായിക്കരയിൽ എസ്ഡിപിഐ പ്രവർത്തകയുടെ കാർ തകർത്തു
കൂത്തുപറമ്പ്: പിണറായി പഞ്ചായത്തിലെ ഓലായിക്കരയിൽ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനിലേക്ക് മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥിയുടെ കാറിനു നേരേ അക്രമം. എസ്ഡിപിഐ ഓലായിക്കര ബ്രാഞ്ച് സെക്രട്ടറി കെ.പി.അഷറഫിന്റെ ഭാര്യ കെ.സി. നൗഷീനയുടെ കാറിന്റെ ചില്ലുകൾ തകർത്തു. എസ്ഡിപിഐയുടെ പോഷക സംഘടനയായ വുമൺ ഇന്ത്യാ മൂവ്മെന്റിന്റെ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റാണ് നൗഷീന. കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നൗഷീന പാട്യം ഡിവിഷനിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇടവഴി ഇന്റർലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി വീടിനോട് ചേർന്നുള്ള റോഡ് സൈഡിൽ വാഹനം നിർത്തിയിട്ട് രാത്രി ഏഴോടെ അഷറഫും കുടുംബവും പുറത്തുപോയ സമയത്താണ് കാറിന്റെ പിൻഭാഗത്തെ ചില്ലുകൾ അടിച്ചു തകർത്തത്. രാത്രി 9.30 ഓടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അഞ്ചുവർഷങ്ങൾക്ക് മുമ്പ് അഷറഫിന്റെ വീടിന് നേരേ ബോംബെറിഞ്ഞിരുന്നു.വിവരമറിഞ്ഞ ഉടൻ പിണറായി പോലീസ് സ്ഥലത്തെത്തി.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൗഷീന പിണറായി പോലീസിൽ പരാതി…
Read Moreഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ ആക്രമണം; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തലശേരി പോലീസ്.പാനൂർ പാറാട് പുത്തൂർ ക്ലബിന് സമീപം മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ തലശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. അശ്വതിയുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ തലശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് തലശേരി എസ്എച്ച്ഒ ബിജു പ്രകാശ്, എസ്ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തി. വൈകുന്നേരം 6.10-ഓടെ തലശേരി സദാനന്ദപൈ പെട്രോൾ…
Read Moreമാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായം ഇല്ല
ഇരിട്ടി: തലശേരി-മൈസൂരു അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരം റോഡിൽ ഹനുമാൻ കോവിലിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 6.30 ഓടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ണൂർ ജില്ലയിലെ നീർവേലിയിൽ നിന്നും കർണാടകയിൽ യാത്രക്കാരെ ഇറക്കി തിരിച്ചു വരികയായിരുന്ന ബിഷാറ ബസിനാണ് തീപിടിച്ചത്. ബസിന് തീ പിടിക്കുമ്പോൾ ഡ്രൈവറും സഹായിയും മാത്രമായിരുന്നു ഉണ്ടായിരുന്നത് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ഇരിട്ടിയിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തി നശിച്ചിരുന്നു. വനത്തിന് നടുവിലെ ചുരം പാതയിൽ മൊബൈൽ നെറ്റ്വർക്കുകൾ ലഭ്യമല്ലാതിരുന്നതിനാൽ വിവരം പുറം ലോകത്തെ അറിയിക്കാൻ വൈകിയതാണ് ബസ് പൂർണമായും കത്തിനശിക്കാൻ കാരണം. ഇതോടെ ചുരം പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ബസിന്റെ തീ പൂർണമായും അണച്ച ശേഷം…
Read Moreവീഡിയോ കോളിൽ വിളിച്ച് ആത്മഹത്യാശ്രമം; യുവാവിന് രക്ഷകരായി തലശേരി പോലീസ്
തലശേരി: സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച യുവാവിനെ തലശേരി പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തലശേരി ചിറക്കരയിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യുമെന്ന് യുവാവ് വീഡിയോ കോളിലൂടെ അറിയിച്ചതിനെ തുടർന്ന് സുഹൃത്ത് വിവരം തലശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ഒട്ടും സമയം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേയ്ക്ക് കുതിച്ചു. എസ്ഐ ഷമീൽ, എസ്ഐ അശ്വതി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർ ലിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ചിറക്കരയിലെ വീട്ടിലെത്തിയത്. വീട്ടിലെ ഫാനിൽ കെട്ടി തൂങ്ങാൻ ഒരുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.ലഹരിക്ക് അടിമയായ യുവാവിനെ ഡി-അഡിക്ഷൻ ചികിത്സയ്ക്ക് വിധേയനാക്കാൻ പോലീസ് നിർദേശിച്ചു. ഇതിന്റെ ഭാഗമായി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സുഹൃത്തുക്കൾക്ക് പോലീസ് നിർദേശം നൽകി.
Read Moreവിശ്രമ ജീവിതം നയിക്കുന്ന സിപിഎം നേതാവ് സി.കെ.പി. പദ്മനാഭനെ സന്ദർശിച്ച് കെ. സുധാകരൻ
പയ്യന്നൂര്‍: വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന സിപിഎം നേതാവ് സി.കെ.പി. പദ്മനാഭനെ കുഞ്ഞിമംഗലം തെക്കുന്പാട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരന് എംപി. കുഞ്ഞിമംഗലത്തെ യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തശേഷമാണ് സുധാകരന് മുന്‍ എംഎല്‍എയായിരുന്ന സി.കെ.പി. പദ്മനാഭനെ കാണാനെത്തിയത്. സൂധാകരനെ കണ്ടയുടന്‍ അവശതകള്‍ മറന്ന സി.കെ.പി. സന്തോഷത്തോടെ കൈനീട്ടി സ്വീകരിച്ചു. രോഗ വിവരങ്ങളും സുഖാന്വേഷണങ്ങളുമായി സമയം ചെലവിടുന്നതിനിടെ തെരഞ്ഞെടുപ്പിന്റെ കൊടുംചൂടായിട്ടും രാഷ്ട്രീയത്തെ പൂർണമായും മാറ്റി നിർത്തിയായിരുന്നു ഇരുവരുടെയും സംഭാഷണം. രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളിലാണെങ്കിലും വ്യക്തിപരമായും എംഎൽഎയായിരുന്നപ്പോഴും ഏറെക്കാലത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് സി.കെ.പി. പദ്മനാഭനെന്നും സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നതിനാലാണ് കാണാനെത്തിയതെന്നും കെ. സുധാകരൻ എംപി പറഞ്ഞു.
Read Moreബസിൽ നിന്നിറങ്ങുന്പോൾ വീട്ടമ്മയുടെ നാലര പവന്റെ താലി മാല മോഷ്ടിച്ചു; അന്വേഷണമാരംഭിച്ച് പോലീസ്
പയ്യന്നൂര്‍: ബസിൽ നിന്നിറങ്ങുന്പോൾ കഴുത്തിലണിഞ്ഞിരുന്ന താലിയുള്‍പ്പെടെയുള്ള നാലര പവന്റെ സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് കൊണ്ടുപോയെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുണ്ടയംകൊവ്വലിലെ പി.വി. സുജാതയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം അഞ്ചോടെ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. കാസര്‍ഗോഡ് ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ തളിപ്പറമ്പില്‍ നിന്നു കയറിയതായിരുന്നു പരാതിക്കാരി. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡില്‍ ഇറങ്ങുന്ന സമയത്താണ് ആരോ മാല വലിച്ചു പൊട്ടിച്ചെടുത്തത്. താലിയുള്‍പ്പെടെയുള്ള കയര്‍പിരി മോഡലിലുള്ള മാലയാണ് അപഹരിച്ചത്. പരാതിയില്‍ കേസെടുത്ത പോലീസ് മാല അപഹരിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചു.
Read More