എടക്കര: എയര്‍പോര്‍ട്ടില്‍ നിന്നു ലക്ഷങ്ങള്‍ വിമതിക്കുന്ന ലഗേജുമായി മുങ്ങിയ ദമ്പതികള്‍ പോലിസിന്റെ പിടിയിലായി. കാസര്‍ഗോഡ് കാഞ്ഞാങ്ങാട് ഒഴിഞ്ഞവളപ്പ് പുഴക്കല കല്ലില്‍ സിദ്ദിഖ് (30), ഭാര്യ മലപ്പുറം ജില്ലയിലെ വഴിക്കടവ് കാരക്കോട് ആനക്കല്ലന്‍ ഹസീന(35) എന്നിവരാണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. കാഞ്ഞാങ്ങാട് ഇഖ്ബാല്‍ ഗേറ്റില്‍ താമസിക്കുന്ന ഷംസുദീന്റെ പരാതിയിലാണ് അറസ്റ്റ്. വിദേശത്തു ബിസിനസ് നടത്തുന്ന ഷംസുദീന്റെ ഹൗസ് സര്‍വന്റായി ജോലി ചെയ്യുകയായിരുന്നു ഹസീന. കഴിഞ്ഞ 23ന് ഷംസുദീന്റെ കൂടെ ഹസീനയും നാട്ടിലേക്കു വന്നിരുന്നു. 24നു പുലര്‍ച്ചെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഷംസുദീന്‍ ശുചിമുറിയില്‍ പോകാന്‍ നേരം രണ്ടു ബാഗുകള്‍ ഹസീനയെ ഏല്‍പ്പിച്ചു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഹസീന ബാഗുകളുമായി കടന്നുകളഞ്ഞിരുന്നു. ബന്ധുക്കളുടെ വിവാഹാവശ്യത്തിനുള്ള വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളുമടക്കം 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ഇതിനിടെ ഹസീന വിവരം നല്‍കിയതനുസരിച്ച് ഭര്‍ത്താവ് സിദിഖ്, മംഗലാപുരം സ്വദേശികളായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം…
Read MoreCategory: Kannur
അടി, ഇടി, തൊഴി! സ്ത്രീപദവി പഠനത്തിലെ ചോദ്യാവലിയിൽ ഭർത്താവിന്റെ തല്ലിനെക്കുറിച്ചും ചോദ്യം
തളിപ്പറമ്പ്: സ്ത്രീപദവി പഠനത്തിലെ ചോദ്യാവലിയില്‍ ഭര്‍ത്താവ് എങ്ങനെയാണ് തല്ലുന്നതെന്നും ചോദ്യം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനതല സ്ത്രീപദവി പഠനത്തിനായി തയാറാക്കിയ മാതൃകാ ചോദ്യാവലിയിലാണ് തല്ലുന്നതിന്റെ രീതി വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മര്‍ദ്ദനം (അടി,ഇടി,തൊഴി), തല ഭിത്തിയില്‍ ഇടിച്ച്, വയറ്റില്‍ ചവിട്ടി, തീകൊളുത്താന്‍ ശ്രമിച്ച്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പാത്രങ്ങൾ പൊട്ടിച്ച്, ഭക്ഷണം നശിപ്പിച്ച്, വസ്ത്രം നശിപ്പിച്ച് എന്നിങ്ങനെയുള്ള ഉപചോദ്യങ്ങളുമുണ്ട്. ഭര്‍ത്താവിന് ഭാര്യയെ തല്ലാന്‍ അവകാശം ഉണ്ടെന്ന് കരുതുന്നുണ്ടോ? ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് അംഗത്വം? ആര്‍ത്തവസമയത്ത് എന്താണ് ഉപയോഗിക്കുന്നത്? തുടങ്ങി 113 ചോദ്യങ്ങളാണ് ഇതിലുള്ളത്. ചോദ്യാവലി കുടുംബശ്രീ പ്രവര്‍ത്തകര്‍ അഭിമുഖത്തിലൂടെയാണ് ഇത് തയാറാക്കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.
Read Moreകൊറോണ! മുങ്ങിനടക്കുന്നവർ കണ്ണൂരിലും; ചൈനയിൽ നിന്നും വന്നവർ “ഒളിവിൽ’
കണ്ണൂർ: കൊറോണ വൈറസ് നിരീക്ഷണത്തിന്റെ ഭാഗമായി ചൈനയിൽ നിന്ന് എത്തുന്നവർ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് കർശന നിർദേശവുമായി ആരോഗ്യവകുപ്പ്. കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ നിന്നും എത്തിയ നിരവധിപേർ കണ്ണൂരിൽ ഇപ്പോഴും ആശുപത്രി മുന്‍പാകെ റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ചെയ്യാത്തവരെ കണ്ടെത്താൻ അതാത് പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ചൈനയിൽ നിന്നും വന്നവർ റിപ്പോർട്ട് ചെയ്യാതെ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതും വ്യാപകമായിരിക്കുകയാണ്. ഇവരുമായി സന്പർക്കം പുലർത്തുന്ന പ്രദേശവാസികളും ഭീതിയിലാണ്. ചൈനയിൽ നിന്നും എത്തിയവർ നിർബന്ധമായും 28 ദിവസം കഴിഞ്ഞു മാത്രമേ പൊതുചടങ്ങുകളിൽ പങ്കെടുക്കാവൂയെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകി കഴിഞ്ഞു. വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് വീടുകളിൽ നിരീക്ഷണത്തിൽ തുടരും. ഉത്സവ-കല്യാണ സീസണായതുകൊണ്ട് നിരവധിയാളുകൾ ഒന്നിച്ച് കൂടുന്നതിനാൽ പെട്ടെന്ന് വൈറസ് പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണു വീടുകളിൽ…
Read Moreഈ പൂച്ച നിസാരക്കാരനല്ല! പൂച്ചയെ കാണാനില്ല; പോലീസ് അന്വേഷണം തുടങ്ങി
കൂത്തുപറമ്പ്: പൂച്ചയെ കാണാനില്ല. പോലീസ് അന്വേഷണം തുടങ്ങി. കിണവക്കൽ മെട്ടയിലെ ബിന്ദു സുനിലിന്റെ 25000 രൂപ വിലയുള്ള പേർഷ്യൻ പൂച്ചയെയാണ് മൂന്നാം തീയതി മുതൽ കാണാതായത്.രണ്ടു വർഷമായി ഇവർ വളർത്തുന്നതായിരുന്നു ഇതിനെ. അടുത്ത വീടുകളിലൊക്കെ പോകുമായിരുന്നുവെങ്കിലും വൈകുന്നേരത്തോടെ തിരിച്ചെത്തുമായിരുന്നു.കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.
Read Moreഫേസ്ബുക്ക് പ്രണയം ! പിഞ്ചു കുട്ടികളെ ഉപേക്ഷിച്ചു മുങ്ങിയ യുവതിയും കാമുകനും റിമാൻഡിൽ
കൂത്തുപറമ്പ്: രണ്ടു പിഞ്ചുകുട്ടികളെ ഉപേക്ഷിച്ചു മുങ്ങിയ യുവതിയും കാമുകനും റിമാൻഡിൽ. കതിരൂർ പുല്യോട്ടെ മോനിഷ (27)യാണു സെൻട്രൽ പൊയിലൂരിലെ ഷലിനിന്റെ (27) കൂടെ ഒളിച്ചോടിയത്. ഫേസ്ബുക്ക് വഴിയായിരുന്നു ഇരുവരും പ്രണയത്തിലായത്. ഈ മാസം 31 ന് രാത്രിയായിരുന്നു സംഭവം. മോനിഷക്ക് ആറും എട്ടും വയസുള്ള രണ്ടു കുട്ടികളുണ്ട്. മോനിഷയുടെ ഭർത്താവിന്റെ പരാതി പ്രകാരം ബാലപീഡന നിയമപ്രകാരമാണു കതിരൂർ പോലീസ് കേസെടുത്തത്. തലശേരി എസിജെഎം കോടതി ഇരുവരേയും റിമാൻഡ് ചെയ്തു.
Read Moreമലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താനുള്ള ശ്രമം പാളി; കണ്ണൂർ വിമാനത്താവളത്തിൽ 15.2 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 15.2 ലക്ഷത്തിന്റെ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാസർഗോഡ് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് 379 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇയാൾ ബുധനാഴ്ച പുലർച്ചെ 5.25 ന് ദുബായിൽനിന്ന് ഗോഎയർ വിമാനത്തിലാണ് എത്തിയത്. സ്വർണം ഗുളിക രൂപത്തിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെടുത്തത്.
Read Moreആർഎസ്എസ് നേതാവിന്റെ കോളജിലെ കായികമേള ഉദ്ഘാടനം ചെയ്തു; ഇരിട്ടി എഎസ്പിയെ മാറ്റി; സജേഷ് വാഴാളപ്പിനെ നിയമിച്ചു
ഇരിട്ടി: ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി പ്രിന്‍സിപ്പലായ പ്രഗതി കോളജില്‍ കായിക മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തെത് തെറ്റാണെന്ന തരത്തില്‍ ഭരണകക്ഷിയിലെ ഒരു ഭാഗം പ്രചരണം നടത്തുന്നതിനിടില് ഐപിഎസ്കാരനായ ഇരിട്ടി എഎസ്പി ആര്. ആനന്ദിനെ സ്ഥലം മാറ്റി. പകരം മുന്‍ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. തമിഴ്നാട് സ്വദേശിയായ ആര്. ആനന്ദ് ക്രമസമാധാനാപാലനത്തില് മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്നു. ഹൈദരാബാദില്‍ പോലീസ് അക്കാദമിയില്‍ കോഴ്സിന് പോയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും എഎസ്പി തസ്തികയില്‍ ഒരു വര്‍ഷം തികഞ്ഞ ശേഷം എസ്പി പ്രൊമേഷനോടെയാണ് സാധാരണ ഐപിഎസുകാരെ സ്ഥലം മാറ്റാറുള്ളൂ എന്നാണ് കീഴ് വഴക്കം. പ്രഗതി കോളജില്‍ കായിക മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് തെറ്റല്ലന്ന നിലപാടില്‍ എഎസ്പി ഉറച്ച് നിന്നിരുന്നു. മുന്‍ ഡിവൈഎസ്പിമാരും കായിക മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തുവെന്നും ഇതില്‍ തെറ്റില്ലന്നും പോലീസ് രഹസ്യാന്വേഷണ…
Read Moreകണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ വിതരണം പുലിവാലാകുന്നു; ഇന്നലെ നശിപ്പിച്ചു കളഞ്ഞത് 100 ലിറ്ററിലേറെ പാൽ
പരിയാരം: സൗജന്യപാല് വിതരണം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് അധികൃതര്‍ പുലിവാല് പിടിച്ചു; ഇന്നലെ നശിപ്പിച്ചുകളഞ്ഞത് നൂറ് ലിറ്ററിലേറെ പാല്. ഇക്കഴിഞ്ഞ ഒന്ന് മുതലാണ് ബിപിഎല്‍ രോഗികള്‍ക്ക് സൗജന്യമായി പാലും റൊട്ടിയും വിതരണം ആരംഭിച്ചത്. പാല് ചൂടാക്കി നല്‍കാത്തതിനെ തുടര്‍ന്ന് തുടക്കത്തില്‍ തന്നെ പരിപാടി അലങ്കോലമാവുകയും ചെയ്തിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് അധികൃതര്‍ ഇടപെട്ട് ഇവിടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സൊസൈറ്റിയുടെ കാന്റീനുമായി ബന്ധപ്പെട്ട് ഒരാളില്‍ നിന്ന് രണ്ട് രൂപക്ക് പാല് ചൂടാക്കി നല്കാന് ധാരണയിലെത്തിയിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് പാല് വാങ്ങി അരകിലോമീറ്ററോളം നടന്ന് കാന്റീനിലെത്തി ക്യൂനിന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ഇപ്പോള്‍ പാല് ചൂടാക്കി കുടിക്കുന്നത്. ഇന്നലെ പാല് ചൂടാക്കുമ്പോള്‍ കരിഞ്ഞ് പാത്രത്തിനടിയില്‍ ഒട്ടിപ്പിടിച്ചതിനാല്‍ ഉപയോഗിക്കാനാവാതെ ഈ പാല് മുഴുവന്‍ ഒഴുക്കികളഞ്ഞ് നശിപ്പിക്കുകയായിരുന്നുവെന്ന് രോഗികള്‍ പറഞ്ഞു. ഇപ്പോള്‍ പയ്യന്നൂരിലെ സഹകരണ സൊസൈറ്റിയില്‍ നിന്നും എത്തിക്കുന്ന പാല് അളന്ന് നല്‍കുകയാണ്…
Read Moreപടക്കം പൊട്ടിച്ചാൽ ശബ്ദമുണ്ടാകും, കുപ്പി പൊട്ടിച്ചാൽ ദുരിതവും! ഒരു നാട്ടുകാരെ മുഴുവൻ സങ്കടത്തിലാക്കിയിരിക്കുകയാണ് എക്സൈസിന്റെ ഈ കുപ്പി പൊട്ടിക്കൽ..!
ചാലക്കുടി: മദ്യക്കുപ്പി പൊട്ടിക്കുന്നിടത്തു ആളുകൂടുക സ്വാഭാവികം. വെറുതെയിരിക്കട്ടെ എന്നുപറഞ്ഞ് വേസ്റ്റ് ഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്നതും സ്വാഭാവികം. പക്ഷേ, എക്സൈസുകാർ കുപ്പി പൊട്ടിച്ചാലോ.. അതും ഒന്നല്ല, ഒരു ചാക്കുകെട്ടു നിറയെ ഫുള്ളും ഹാഫുമൊക്കെ പൊട്ടിച്ചുകളഞ്ഞാലോ. ഒരു നാട്ടുകാരെ മുഴുവൻ സങ്കടത്തിലാക്കിയിരിക്കുകയാണ് എക്സൈസിന്റെ ഈ കുപ്പി പൊട്ടിക്കൽ..! ചാലക്കുടിയിൽ കെഎസ്ആർടിസി റോഡിലുള്ള ബാറിൽ കാലാവധിതീർന്ന മദ്യക്കുപ്പികൾ കണ്ടെടുത്തു നശിപ്പിക്കുകയായിരുന്നു എക്സൈസുകാർ. ഞെട്ടേണ്ട… 2014ൽ കാലാവധി കഴിഞ്ഞ മദ്യമാണ് എക്സൈസുകാർ നശിപ്പിച്ചത്. ബാറിനോടു ചേർന്ന സ്ഥലത്തു കുഴിയുണ്ടാക്കി കുപ്പികൾ പൊട്ടിച്ചു മദ്യം നശിപ്പിക്കുകയായിരുന്നു. മദ്യം ഒഴുക്കിയ കുഴി പരിസരവാസികളുടെ കിണറിനടുത്താണ്. ഇതുമൂലം കിണറിലെ വെള്ളം മലിനമാകുമെന്നാണ് പരിസരവാസികളുടെ ആശങ്ക. പരിസരമാകെ ഒഴുക്കിക്കളഞ്ഞ മദ്യത്തിന്റെ രൂക്ഷമായ ഗന്ധമാണ്. വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുവരികയാണെന്നും നാട്ടുകാർ പറയുന്നു. നഗരസഭാ അധികൃതർക്കും പോലീസിനും പരിസരവാസികൾ പരാതി നൽകിയിട്ടുണ്ട്.
Read More“കവർച്ച എതിർക്കുന്നവരെ കൊല്ലും’; കണ്ണൂരിൽ മാധ്യമപ്രവർത്തകനെ കെട്ടിയിട്ട് കവർച്ച ചെയ്ത കേസിലെ മുഖ്യപ്രതി ക്രൂരനായ കവർച്ചാക്കാരൻ
കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരി (36) ക്രൂരനായ കവർച്ചാക്കാരനെന്ന് പോലീസ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വച്ച് കോൽക്കത്ത എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരി (36)യുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂരിൽ കൊണ്ടുവന്നത്. ഇയാളെ പിടികൂടിയശേഷം കോൽക്കത്ത വിമാനത്താവളത്തിൽവച്ചും പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴും പോലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ചും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറെപണിപ്പെട്ടാണ് വിമാനമാർഗം പോലീസ് കണ്ണൂരിലെത്തിച്ചത്. കൊള്ളസംഘത്തിന്റെ നേതാവും മൂന്നു കൊലക്കേസിലും നിരവധി കവർച്ചാകേസുകളിലും പ്രതിയായ ഇയാൾ ഇല്യാസ് ഖാൻ, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മറ്റൊരു കവർച്ചാകേസിൽ ഡൽഹിയിൽ റിമാൻഡിൽ കഴിയുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി ആലങ്കീറി (32) നെ കണ്ണൂർ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇല്യാസാണ്…
Read More