പിലാത്തറ: പി.പി. ഗോവിന്ദന് കൃത്രിമത്വങ്ങളും നാട്യങ്ങളുമില്ലാത്ത സിനിമക്കാരനായിരുന്നുവെന്ന് പ്രിയശിഷ്യന് കൂടിയായ സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞു. പിലാത്തറയില്‍ സംവിധായകന് പി.പി. ഗോവിന്ദന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അന്തിക്കാട്. സ്നേഹത്തിന്റെ വാത്സല്യ രൂപമാണ് ഗോവിന്ദേട്ടന്. ഗോവിന്ദേട്ടന്റെ ശീലങ്ങളാണ് എന്റെ സിനിമാ ജീവിതത്തില്‍ പകര്‍ത്തിയതെന്നും അദ്ദേഹത്തിന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ച് പ്രവര്‍ത്തിച്ച സത്യന് അന്തിക്കാട് അനുസ്മരിച്ചു. മലബാര്‍ ഫിലിം ഡയറക്ടേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ പിലാത്തറയില്‍ നടന്ന ഒന്നാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങില്‍ ടി.വി. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മികച്ച സംവിധായകനുള്ള പി.പി. ഗോവിന്ദന് സ്മാരക പുരസ്കാരം ലിജോ ജോസ് പെല്ലിശരിക്ക് നല്കി. മധുപാല്‍ മുഖ്യാതിഥിയായിരുന്നു. പ്രദീപ് ചൊക്ലി, സംവിധായകന് സന്തോഷ് മണ്ടൂര്‍, മോഹന്‍ കുപ്ലേരി, ഗിരീഷ് കുന്നുമ്മല്‍, പി. പ്രേമചന്ദ്രന്, ഉത്പല്‍ വി. നാരായണന്, ഷെറി ഗോവിന്ദ്, കൃഷ്ണന് മുന്നാട്,…
Read MoreCategory: Kannur
മോസ്കില്‍ നിസ്കരിക്കാനെത്തിയ വീട്ടമ്മയുടെ ബാഗുമായി അജ്ഞാതസ്ത്രീ മുങ്ങി; പോലീസിന്റെ സമയോചിത ഇടപെടലില്‍ ബാഗ് കണ്ടെത്തി
കാസര്‍ഗോഡ്: മോസ്കിൽ നിസ്കരിക്കാനെത്തിയ വീട്ടമ്മയുടെ ബാഗുമായി അജ്ഞാതസ്ത്രീ കടന്നുകളഞ്ഞു. പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം പണവും സ്വര്‍ണവുമടങ്ങിയ ബാഗ് കണ്ടെത്താനായി. ശനിയാഴ്ച ഉച്ചയോടെ കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്‍ഡിലെ മുബാറക് പള്ളിയില്‍ വച്ചാണ് സംഭവം. മകള്‍ക്കൊപ്പം നിസ്കരിക്കാനായി മോസ്കിലെത്തിയതായിരുന്നു സ്ത്രീ. കൈയ്യിലുണ്ടായിരുന്ന ബാഗ് കുട്ടിയെ ഏല്‍പ്പിച്ചു വീട്ടമ്മ ശുചിമുറിയില്‍ കയറി. ഈ സമയത്താണ് അജ്ഞാതസ്ത്രീയെത്തി ബാഗ് തന്ത്രപൂര്‍വം കൈക്കലാക്കി കടന്നുകളഞ്ഞത്. പുറത്തെത്തി സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ നിലവിളിക്കുകയും ആളെകൂട്ടി പള്ളി ഇമാമിനെയും പോലീസിനെയും വിളിച്ചുവരുത്തി. വനിതാ എസ്ഐ അജിതയും സിപിഒ മധു കാരക്കടവത്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ ഒരു സ്ത്രീ നഗരത്തിലെ ഒരു കടയുടെ ഇടവഴിയിലൂടെ ബാഗുമായി കടന്നുകളയുന്നത് ശ്രദ്ധയില്‍പ്പെട്ടു.പോലീസ് ഈവഴി പിന്നാലെപോയി നടത്തിയ പരിശോധനയില്‍ ഒരു കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ബാഗ് സൂക്ഷിച്ചുവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട്…
Read Moreകാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാത! ദുരിതം ഇരട്ടി; ടാറിംഗും കോൺക്രീറ്റും രണ്ടു തട്ടിൽ
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ മഴയിൽ ടാറിഗ് തകർന്ന സ്ഥലങ്ങളിൽ റോഡ് കോൺക്രീറ്റ് ചെയ്തത് വാഹനങ്ങൾക്ക് ഇരട്ടി ദുരിതമായി. ഉയരത്തിന്റെ കാര്യത്തിൽ ടാറിംഗും കോൺക്രീറ്റും രണ്ടു തട്ടിലായതോടെ ടാറിംഗിൽ നിന്ന് കോൺക്രീറ്റിലേക്കും തിരിച്ചും കടക്കുന്പോൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ലീഫ് പൊട്ടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും തുടർക്കഥയായി. ഏഴാംമൈൽ മുതൽ പൂടംകല്ല് വരെ മെക്കാഡം ടാറിംഗ് നടത്തിയ റോഡിൽ പടിമരുത്, ചുള്ളിക്കര ഡോൺ ബോസ്കോ ഭാഗങ്ങളാണ് മഴയിൽ വീണ്ടും പൊട്ടിപ്പൊളിഞ്ഞത്. തുടർന്നു തകർന്നഭാഗം പൊളിച്ചുനീക്കി അവിടെ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ഇതാണ് ടാർ ചെയ്ത പ്രതലവുമായി ഗണ്യമായ ഉയരവ്യത്യാസം വന്നത്. കോൺക്രീറ്റ് ചെയ്ത ഭാഗം വീണ്ടും ഉയർത്തിയാൽ മാത്രമേ ഇനി പ്രശ്നം പരിഹരിക്കാനാവൂ എന്ന അവസ്ഥയാണ്.
Read Moreഒന്നരവയസുകാരന്റെ കൊലപാതകം! ശരണ്യയുടെ കാമുകൻ ചോദ്യംചെയ്യലിന് എത്തിയില്ല
കണ്ണൂർ: തയ്യിലിലെ ഒന്നരവയസുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യംചെയ്യലിനായി അമ്മ ശരണ്യയുടെ കാമുകൻ പോലീസ് സ്റ്റേഷനിൽ ഹാജരായില്ല. കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനുവേണ്ടിയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ കണ്ണൂർ സിറ്റി സ്റ്റേഷനിൽ ഹാജരാകാൻ വലിയന്നൂർ സ്വദേശിയായ യുവാവിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നത്. ഇയാൾ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ് അയയ്ക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Read Moreഎടൂരിൽനിന്നൊരു മതസൗഹാർദ മാതൃക! നിസ്കാരം നടത്താൻ ദേവാലയ പാരിഷ് ഹാൾ തുറന്നുനൽകി
ഇരിട്ടി: മഗ്രിബ് നിസ്കാരത്തിന് പള്ളിവക പാരിഷ് ഹാൾ തുറന്നുനൽകി വൈദികനും ദേവാലയ അധികൃതരും. എടൂർ സെന്റ് മേരിസ് ഫൊറോന പള്ളിയുടെ മെൻസാ ക്രിസ്റ്റി ഹാളാണ് ഫൊറോനാ വികാരി ഫാ .ആന്റണി മുതുകുന്നേലിന്റെ നേതൃത്വത്തിൽ മുസ്ലിം സഹോദരങ്ങൾക്കായി തുറന്നുനൽകി മതസൗഹാർദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചത്. ആറളം പൗരാവലിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരേ ആറളത്തുനിന്ന് ചെടിക്കുളം വഴി എടൂരിലേക്ക് ലോംഗ് മാർച്ച് നടത്തിയിരുന്നു. സമാപനസ്ഥലമായ എടൂരിൽ മാർച്ച് എത്തിയപ്പോൾ രാത്രി ഏഴായി. മഗ്രിബ് നിസ്കാരത്തിനുള്ള സമയവുമായി. നൂറുകണക്കിന് ഇസ്ലാം മതവിശ്വാസികളാണ് മാർച്ചിൽ അണിനിരന്നിരുന്നത്. മുസ്ലിം പള്ളി ഇല്ലാത്തതിനാൽ മാർച്ചിനു നേതൃത്വം നൽകിയവർ പള്ളിവക സ്കൂൾ മൈതാനം നിസ്കാരം നിർവഹിക്കാനായി അനുവദിക്കുമോയെന്ന് ഫൊറോനാ വികാരിയെ സമീപിക്കുകയായിരുന്നു. മണ്ണും പൊടിയും നിറഞ്ഞ മൈതാനത്തിനു പകരം നിസ്കാരത്തിനായി പാരിഷ് ഹാൾ തുറന്നുനൽകുകയായിരുന്നു.
Read Moreകണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു; മൂന്ന് ദിവസം ഏഴ് പേരിൽ നിന്നായി പിടികൂടിയത് 5 കിലോ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1212 ഗ്രാം സ്വർണം പിടികൂടി. വിമാന യാത്രക്കാരനായ വടകര ഇടച്ചേരി നോർത്ത് സ്വദേശി സാദിഖിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. ഇന്നു പുലർച്ചെ ദുബായിയിൽ നിന്ന് ഗോഎയർ വിമാനത്തിലെത്തിയ യുവാവിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സാദിഖ് ധരിച്ച ഷൂസിനുള്ളിൽ ഷോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പേസ്റ്റ് രൂപത്തിൽ രണ്ടു പേയ്ക്കറ്റുകളാക്കിയായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ് പേരിൽ നിന്നായി അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ കസ്റ്റംസ് അസി. ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, രാജു നിക്കുന്നത്ത്, എസ്. നന്ദകുമാർ, ഇൻസ്പെക്ടർമാരായ വി. പ്രകാശൻ, ഗുർമിത്ത് സിംഗ്, കെ. ഹബീബ്, ദിലീപ് കൗശൽ,…
Read Moreശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ ജോലി; തെറ്റുപറ്റിയതായി പാർട്ടി നേതൃത്വം അറിയിച്ചെന്ന് ശുഹൈബിന്റെ പിതാവ്
കണ്ണൂർ: ശുഹൈബ് കൊലക്കേസ് പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് ഭരിക്കുന്ന സ്ഥാപനത്തിൽ ജോലി നൽകിയ സംഭവത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്നും അറിയാതെ സംഭവിച്ചതാണെന്നും പാർട്ടി നേതൃത്വം അറിയിച്ചതായി ശുഹൈബിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അവർ ഇപ്പോൾ ജോലി ചെയ്യുന്നില്ലെന്ന് ശുഹൈബിന്റെ പിതാവ് പറഞ്ഞെങ്കിലും അവിടെ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇന്നു കൂടി നോക്കട്ടെ, ബാക്കി കാര്യങ്ങൾ നാളെ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ ചെയ്തു പോയതാണെന്നാണ് വിശ്വസിക്കുന്നതെന്നും കെ. സുധാകരൻ എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreറോഡുണ്ടാക്കി കഴിഞ്ഞില്ലേ? ഇനി കുഴിക്കാം! റോഡ് നിർമാണം പകുതിഭാഗം പൂര്‍ത്തിയായപ്പോൾ റോഡില്‍ കുഴിയെടുത്തു പൈപ്പിടാന്‍ നീക്കവുമായി ജല അഥോറിറ്റി
ബദിയഡുക്ക: സര്‍ക്കാര്‍ വകുപ്പുകളില്‍ ഏകോപനമില്ലാത്തതു വികസനത്തിന് വെല്ലുവിളിയാകുന്നു. വര്‍ഷങ്ങളായി തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ പ്രവൃത്തി ആരംഭിച്ച് ഏതാണ്ട് പകുതിഭാഗം പൂര്‍ത്തിയായപ്പോഴാണ് റോഡില്‍ കുഴിയെടുത്തു പൈപ്പിടാന്‍ നീക്കവുമായി ജല അഥോറിറ്റി രംഗത്തുവന്നത്. വര്‍ഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയിലെ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡില്‍ കാടമന മുതല്‍ ബദിയഡുക്ക വരെ ഏതാണ്ട് പകുതിഭാഗം പൂര്‍ത്തിയായ റോഡിലാണ് വീണ്ടും കുഴിയെടുക്കാന്‍ വാട്ടര്‍ അഥോറിറ്റി നീക്കം ആരംഭിച്ചത്. ദീര്‍ഘനാളത്തെ മുറവിളിയെ തുടര്‍ന്നു ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തിക്കുള്ള കോണ്‍ക്രീറ്റിംഗ് അവസാനഘട്ടത്തിലാണ്. അതേസമയം കാടമന മുതല്‍ ബദിയഡുക്ക വരെയുള്ള റോഡിന്റെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദിവസങ്ങള്‍ക്കകം മെക്കാഡം ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നു പൊതുമരാമത്ത് അധികൃതരുടെ അറിയിപ്പിന് പിന്നാലെയാണ് ജലവിതരണ വകുപ്പ് കെടഞ്ചിയില്‍ പൈപ്പുകള്‍ ഇറക്കിയത്. മെക്കാഡം ടാറിംഗ് പ്രവൃത്തി കഴിയുന്നതിന് പിന്നാലെ തലംപാടി ശുദ്ധജല…
Read Moreഓളിച്ചോട്ടങ്ങള് തുടരുന്നു..! മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ
പരിയാരം: രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു. ആലക്കാട് വലിയപള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന് ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരെയാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്നലെ രാവിലെ ഇരുവരും പരിയാരം പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. കഴിഞ്ഞ 12 നാണ് കുട്ടിയെ അമ്മയെ ഏല്‍പ്പിച്ച് ഷോപ്പിംഗിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അച്ഛൻ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.
Read Moreസംഘപരിപാറിന്റെ ലക്ഷ്യം ഇന്ത്യയുടെ മതേതരത്വം നശിപ്പിക്കലെന്ന് സ്വാമി സന്ദീപാനന്ദഗിരി
തളിപ്പറമ്പ്: വിവേകാനന്ദ സ്വാമികൾ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ സംഘപരിവാരം അദ്ദേഹത്തെ കൊല്ലുമായിരുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി. പുരോഗമന കലാസാഹിത്യ സംഘവും മുൻ എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമയും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച മതം രാഷ്ട്രീയം സംസ്കാരം പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിക്ക് സംഭവിച്ച അതേ അവസ്ഥ തന്നെയായിരിക്കും സംഘപരിവാരത്തിൽ നിന്നും സ്വാമി വിവേകാനന്ദനും സംഭവിക്കുക. ജനുവരി 12ന് വിവേകാനന്ദ ജയന്തി ദിവസം പശ്ചിമബംഗാളിലെ രാമകൃഷ്ണ മിഷൻ ആസ്ഥാനം സന്ദർശിച്ച നരേന്ദ്ര മോദിയോട് മിഷൻ അധികൃതർ പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയത് അവർ വിവേകാനന്ദ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മതേതര മനസുകളുടെ ഇന്ത്യയെ നശിപ്പിക്കുക എന്നതാണ് സംഘപരിവാറിന്റെ ദൗത്യമെന്നും ഇതിനെ ചെറുക്കേണ്ടതുണ്ടെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ഗ്രാൻമ പ്രസിഡന്റ് പ്രഫ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. എം. സന്തോഷ്, പ്രഫ.ഇ.കുഞ്ഞിരാമൻ, ടി.മോഹനൻ, യു.വി.വേണു എന്നിവർ പ്രസംഗിച്ചു.
Read More