തളിപ്പറമ്പ്: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ഞിരങ്ങാട്ടെ തങ്കച്ചനെ (60) യാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ തങ്കച്ചനെ റിമാൻഡ് ചെയ്തു.
Read MoreCategory: Kannur
സധൈര്യം മുന്നോട്ട്! രാത്രി നടത്തവുമായി ആന്തൂരിലെ പെണ്ണുകൾ; വഴികാട്ടിയായി ആന്തൂരിന്റെ നഗരമാതാവും
തളിപ്പറമ്പ്: മറവില്‍ തിരിവുകളെ സൂക്ഷിക്കേണ്ടതില്ലെന്നും സധൈര്യം മുന്നോട്ടു പോകാമെന്നും അടിവരയിട്ടു പറഞ്ഞിരിക്കുകയാണ് ആന്തൂരിലെ പെണ്ണുങ്ങള്. അന്‍പതോളം വരുന്ന ഇവര്‍ക്ക് വഴികാട്ടിയായി ആന്തൂരിന്റെ നഗരമാതാവായ പി.കെ. ശ്യാമള മുന്നിലുണ്ടായിരുന്നു. ഇന്നലെ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെയാണു ബക്കളത്തുനിന്നും വിവിധ ഊടുവഴികളിലൂടെ രണ്ടു സ്ത്രീകള്‍ വീതം സധൈര്യം ധര്‍മശാല ജംഗ്ഷനിലേക്കു കാല്‍നടയാത്ര ചെയ്തത്. ജനപ്രതിനിധികളും വീട്ടമ്മമാരും പൊതുപ്രവര്‍ത്തകരും അങ്കണവാടി ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണു രണ്ടുപേരായി നടന്ന് പലവഴികളിലൂടെ ധര്‍മശാല ജംഗ്ഷനില്‍ പുലര്‍ച്ചെ ഒന്നോടെ സംഗമിച്ചത്. തുടര്‍ന്ന് എല്ലാവരും സധൈര്യം മുന്നോട്ട് പ്രതിജ്ഞയെടുത്തു. ആന്തൂര്‍ നഗരസഭാ ചെയര്പേഴ്സന് പി.കെ. ശ്യാമളയാണ് ബക്കളത്ത് രാത്രി 11ന് നടന്ന സധൈര്യം മുന്നോട്ട് പരിപാടി ഉദ്ഘാടനം ചെയ്തത്. വികസന സ്ഥിരം സമിതി ചെയര്പേഴ്സന് പി.പി. ഉഷ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം. സതി, കെ. ശ്രീജ, കെ. സവിത, വി. സുനിത, ജനാധിപത്യ മഹിളാ…
Read Moreഗര്‍ഭസ്ഥ ശിശുവിന്റെയും അമ്മയുടെയും മരണം: വനിത ഡോക്ടര്‍ക്കെതിരേ കേസ്
തലശേരി: ചികിത്സയിലെ അനാസ്ഥ കാരണം ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ വനിത ഡോക്ടര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം തലശേരി ടൗണ്‍ പോലീസ് കേസെടുത്തു. ചോമ്പാല കണ്ണൂക്കര ഒഞ്ചിയം സ്വദേശി വിനീഷിന്റെ പരാതി പ്രകാരം തലശേരി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.പി പ്രീജക്കെതിരേയാണ് ടൗണ്‍ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളത്. 2018 ജൂണ്‍ 11 നാണ് കേസിനാസ്പദമായ സംഭവം. വിനീഷിന്റെ ഭാര്യ നിധിനയെ പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2018 ജൂണ്‍ 12 ന് ഗര്‍ഭസ്ഥ ശിശു മരണമടഞ്ഞു. തുടര്‍ന്ന് നിധിനയെ വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 2018 ജൂണ്‍ 15 ന് നിധിനയും മരണമടഞ്ഞു. ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലെ അനാസ്ഥയാണ് ഇരുവരും മരണമടയാന്‍ കാരണമെന്ന് കാണിച്ച് വിനീഷ് കോടതിയെ സമീപിക്കുകയായിരുന്നു.
Read Moreദിനേശ് ബീഡിയുടെ വ്യാജ ലേബൽ! തമിഴ്നാട് സ്വദേശി അറസ്റ്റിൽ; കഴിഞ്ഞ ആറ് മാസമായി ഇയാൾ ഒളിവിലായിരുന്നുവെന്ന് പോലീസ്
തളിപ്പറമ്പ്: ദിനേശ് ബീഡിയുടെ വ്യാജ ലേബലുകൾ എത്തിച്ചു നൽകിയ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുദുനഗർ, തിരുത്തങ്കൽ മുരുകൻ കോളനി പള്ളിപ്പട്ടി റോഡിൽ ആർ.മുരുകയ്യ (61) നെയാണ് ശിവകാശിയിൽ വച്ച് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ഇയാൾ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ശിവകാശിയിലെത്തിയതായി സൂചന ലഭിച്ചതനുസരിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തി മുരുകയ്യയെ പിടികൂടിയത്. തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈൻ, ക്രൈംസ്ക്വാഡിലെ സീനിയർ സിപിഒമാരായ സുരേഷ് കക്കറ, ടി.കെ.ഗിരീഷ് , തളിപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐ വിനയൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിതിരിക്കയാണ്. കേരളത്തിലും പുറത്തും വ്യാപകമായി വ്യാജ ദിനേശ് ബീഡി വിറ്റഴിച്ച സംഘത്തെ വലയിലാക്കിയതിന് ഇതിന് നേതൃത്വം നൽകിയ പോലീസ് സംഘത്തെ ദിനേശ്…
Read Moreചെറുകുന്ന് പള്ളിച്ചാലിൽ കാറുകള്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു; അപകടത്തിൽപ്പെട്ടത് കോട്ടയം സ്വദേശികൾ
പരിയാരം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ മദര്‍തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തില്‍ സിസ്റ്റര്‍ സുഭാഷി എംസി(72) യാണ് മരിച്ചത്. സിസ്റ്ററിന്റെ ചേച്ചി ലീലാമ്മയുടെ മകന് ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച ഡോണ്‍ ബോസ്കോ (55), ഭാര്യ ഷൈലമ്മ (47), മകന് ഷിബിന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. കോട്ടയത്തുനിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാര്‍ കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയിലെ ചെറുകുന്ന് പള്ളിച്ചാലില്‍ വച്ച് കാസര്‍ഗോഡ് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 4.30നായിരുന്നു അപകടം. മംഗലാപുരത്ത് ഇവര്‍ക്കുള്ള സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്. മുംബൈയില്‍ നിന്ന് കഴിഞ്ഞദിവസമാണ് സിസ്റ്റര്‍ സുഭാഷി നാട്ടിലെത്തിയത്. പരിക്കേറ്റവരെ കണ്ണപുരം പോലീസ് ഉടന്‍തന്നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചു. ആശുപത്രിയില്‍ വച്ചാണ്…
Read Moreറോഡില്‍ ഒരാള്‍ പഴം നല്കാന് ശ്രമിച്ചപ്പോള്‍ പാപ്പാന് വേണ്ടെന്നുപറഞ്ഞു! പഴയന്നൂരിൽ ആന ഇടഞ്ഞോടി
പഴയന്നൂർ: ആന ഇടഞ്ഞോടിയതു പരിഭ്രാന്തി പരത്തി. ചിറയ്ക്കൽ ശബരീനാഥ് എന്ന ആനയാണ് നടത്തിക്കൊണ്ടുപോകുന്നതിനിടെ പഴയന്നൂർ വെള്ളാർകുളം അയ്യപ്പക്ഷേത്രത്തിനടുത്തുവച്ച് ഇടഞ്ഞോടിയത്. ഇന്നലെ രാവിലെ 7.45ഓടെയാണ് സംഭവം. ആനയെ കൊണ്ടുപോകുന്നതിനിടെ ഒരാൾ പഴം നൽകാൻ ശ്രമിച്ചപ്പോൾ പാപ്പാൻ വേണ്ടെന്നുപറഞ്ഞതിനെതുടർന്നാണ് ആന ഇടഞ്ഞോടിയതെന്നു പറയുന്നു. ജനവാസ മേഖലയിലൂടെ ഓടിയ ആനയെ പിന്നീട് കോഴിക്കാട് പൂനം ഭാഗത്തു കൊടവംപാടത്തു പ്രകാശന്റെ റബർ തോട്ടത്തിൽവച്ച് തളച്ചു. ആനയെ കയറ്റിക്കൊണ്ടുവന്നിരുന്ന വാഹനം കായാന്പൂവം ഭാഗത്തുവച്ച് കേടായതിനെതുടർന്നാണ് ആനയെ തിരുവില്വാമല ആക്കപ്പറന്പ് ഭാഗത്തേക്ക് ഉത്സവത്തിനായി നടത്തിക്കൊണ്ടുപോയിരുന്നത്. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ വിനു രാഹുലിനെ വലിച്ചു താഴെയിട്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനപാലകരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read Moreപോക്കറ്റിൽ നിന്ന് പണമടങ്ങിയ പേഴ്സ് അടിച്ചുമാറ്റുന്നതിനിടെ പണിപാളി! ബസിൽ പോക്കറ്റടിച്ച വിരുതൻ കുടുങ്ങി
കണ്ണൂർ: ബസിൽ നിന്ന് പോക്കറ്റടിച്ച വിരുതനെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പോലീസിൽ ഏൽപിച്ചു. നിരവധി കളവ് കേസിൽ പ്രതിയായ വയനാട് പുൽപ്പള്ളിയിലെ ബി.എസ്. ബിനോയി (44) യെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.തോട്ടടയിൽ നിന്ന് കണ്ണൂരിലേക്ക് ബസിൽ കയറിയ മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദിന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത്. സീറ്റിൽ തൊട്ടടുത്തിരുന്ന ബിനോയ് അബ്ദുൾ മജീദിന്റെ പോക്കറ്റിൽ നിന്ന് പണമടങ്ങിയ പേഴ്സ് അടിച്ചുമാറ്റുന്നതിനിടെ പഴ്സ് നിലത്തുവീഴുകയായിരുന്നു. അബ്ദുൾ മജീദ് ബഹളം വച്ചതിനെ തുടർന്ന് ബസിലെ യാത്രക്കാർ ചേർന്ന് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ബസ് പഴയ ബസ്സ്റ്റാൻഡിൽ എത്തിയ ശേഷം ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ടൗൺ എസ്ഐ ടി. ബാവിഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ അറസ്റ്റുചെയ്തു. ചക്കരക്കൽ, മയ്യിൽ, മട്ടന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കളവ് കേസിൽ പ്രതിയാണ്…
Read Moreബ്ലേഡ് മാഫിയാ സംഘത്തിൽ വനിതകളും, പോലീസ് റെയ്ഡിൽ യുവതി അറസ്റ്റിൽ
പാനൂർ: ബ്ലേഡ് ഇടപാട് രംഗത്ത് ജില്ലയിൽ വനിതകളും സജീവം. പണം നൽകുന്നതിനും പലിശ പിരിക്കുന്നതിനും പുരുഷൻമാർക്കു പകരം വനിതകളെ ഉപയോഗിച്ചുള്ള ബ്ലേഡ് മാഫിയയുടെ പുതിയ രീതിക്കു പിന്നാലെയാണ് വനിതകൾ കൂടി ബ്ലേഡ് രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ പുരുഷൻമാരെ ഉപയോഗപ്പെടുത്തി പണം നൽകലും പലിശ പിരിക്കലും നടത്തിയിരുന്ന ബ്ലേഡ് സംഘങ്ങൾ പുരുഷൻമാർക്ക് പകരം സ്ത്രീകളെ ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. പുരുഷൻമാർ പലരും പണപ്പിരിവിൽ വെട്ടിപ്പ് നടത്തിയതോടെയാണ് പലരും ഇതിനായി വനിതകളെ ഉപയോഗപ്പെടുത്തുന്നത്. പണപ്പിരിവിനും മറ്റും പുരുഷ ഏജന്റുമാരെക്കാളും കുറവ് പണമാത്രം സ്ത്രീകൾക്കു നൽകിയാൽമതിയെന്നതും ഒരു കാരണമാണ്. ഇത്തരത്തിൽ പണമിടപാടും പലിശപിരിവും നടത്തിയ വനിതകൾ തങ്ങളുടെ ബന്ധങ്ങളും പരിചയവും ഉപയോഗപ്പെടുത്തി സ്വന്തം നിലയിൽ ബ്ലേഡ് ഇടപാട് ആരംഭിച്ചതായാണ് രഹസ്വാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പാനൂർ, ചൊക്ലി മേഖലയിൽ ഇത്തരം വനിതാ ബ്ലേഡ് സംഘങ്ങൾ സജീവമാണ്. ചൊക്ലി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read Moreസ്വാശ്രയ ഫീസ്: കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പുറത്താക്കി; പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം
പരിയാരം: സ്വശ്രയ ഫീസ് അടയ്ക്കാൻ വിസമ്മതിച്ച കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥികളെ വീണ്ടും ക്ലാസുകളിൽ നിന്ന് പുറത്താക്കി. വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.ഇന്ന് രാവിലെ 8.30 ന് ക്ലാസിൽ കയറിയ വിദ്യാർഥികളോട് ഫീസ് അടച്ചതിന്റെ രസീത് കാണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഇല്ലാത്തതിനാൽ എല്ലാവരേയും പുറത്താക്കുകയായിരുന്നു. തുടർന്ന് പുറത്താക്കപ്പെട്ട എല്ലാ വിദ്യാർത്ഥികളും കോളജ് ഭരണ വിഭാഗം ഓഫീസിന് മുന്നിൽ സംഘടിച്ച് മുദ്രാവാക്യം മുഴക്കുകയും തുടർന്ന് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് ആരംഭിച്ചിരിക്കുകയുമാണ്. പോസ്റ്റ് ഗ്രാജ്വേഷൻ, എംബിബിഎസ്, ബിഡിഎസ്, ബിഫാം, നഴ്സിംഗ്, എം എൽടി, പാരാമെഡിക്കൽ വിഭാഗങ്ങൾ എന്നീ കോഴ്സുകളിൽ പഠിക്കുന്ന അഞ്ഞൂറിലേറെ വിദ്യാർഥികളെയാണ് പുറത്താക്കിയിട്ടുള്ളത്. സ്വാശ്രയ കോളജിൽ നിലവിലുള്ള ഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന മുദ്രാവാക്യവുമായാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയിട്ടുള്ളത്. ഒന്നാം തീയതിയാണ് സ്വാശ്രയ ഫീസ് അടക്കാത്തതിന് ഇവരെ ക്ലാസിൽ നിന്ന് പുറത്താക്കിയത്.പുറത്താക്കിയ വിദ്യാർത്ഥികൾ അന്ന് കാമ്പസിൽ…
Read Moreസൗമ്യയുടെ തൂങ്ങിമരണം; വീഴ്ച വരുത്തിയ വനിതാ ജയിൽ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു ;നിയമനം ജയിൽ ഡിജിപിയെ മറികടന്ന്
പി. ജയകൃഷ്ണൻ കണ്ണൂർ: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയെന്ന കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലായിരുന്ന തടവുകാരി പിണറായിയിലെ സൗമ്യ ജയിൽവളപ്പിൽ ജീവനൊടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ് മറികടന്നാണ് ഇവരെ തിരിച്ചെടുത്തതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വനിതാ ജയിൽ സൂപ്രണ്ടായിരുന്ന പി. ശകുന്തള, അസിസ്റ്റന്റ് സൂപ്രണ്ട് സി.സി. രമ എന്നിവരുടെ സസ്പെൻഷനാണ് റദ്ദാക്കിയത്. പി. ശകുന്തളയെ തിരുവനന്തപുരം വനിതാ തുറന്ന ജയിൽ സൂപ്രണ്ടായാണ് നിയമിച്ചത്. നിലവിൽ ഇവിടെ സൂപ്രണ്ടായിരുന്ന സോഫിയാ ബീവിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയാണ് നിയമനം. സി.സി. രമയെ ഹൊസ്ദുർഗ് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടാക്കി. തിരുവനന്തപുരം വനിതാ ജയിൽ സൂപ്രണ്ടായിരുന്ന ഒ.വി.വല്ലിയെ തിരിച്ചെടുത്ത് കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ടായും ഹൊസ്ദുർഗ് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് സുധയെ അസിസ്റ്റന്റ് സൂപ്രണ്ടായും നിയമിച്ചിട്ടുണ്ട്. സൗമ്യ ജീവനൊടുക്കിയ സംഭവത്തിൽ സൗമ്യ…
Read More