കൂത്തുപറമ്പ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കൈതേരിയിലെ ധർമരാജനെ (61) യാണ് കൂത്തുപറമ്പ് സിഐ എം.പി. ആസാദും സംഘവും അറസ്റ്റ് ചെയ്തത്. 2017 ഏപ്രിൽ മാസമാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ കാറിൽ കയറ്റി ഇയാളുടെ ഉടമസ്ഥതയിലുള്ള മാനന്തേരി പന്ത്രണ്ടാം മൈലിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രലോഭിപ്പിച്ച് പലതവണ പീഡനം ആവർത്തിച്ചതായും കുട്ടി മൊഴി നൽകിയിരുന്നു. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആലപ്പുഴ സ്വദേശിയെയും പ്രണയം നടിച്ച് പീഡിപ്പിച്ച ശിവപുരം സ്വദേശിയായ യുവാവിനെയും സംഭവത്തിന് കൂട്ടുനിന്ന മറ്റൊരാളെയും കൂത്തുപറമ്പ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ നടത്തിയ കൗൺസലിംഗിലാണ് മറ്റ് ചിലരും തന്നെ പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ധർമരാജനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്…
Read MoreCategory: Kannur
ഹീറോയായി സ്വയം വിശ്വസിച്ചതാണ് വിജയത്തിന് അടിസ്ഥാനം: ബിനീഷ് ബാസ്റ്റിൻ
പൈസക്കരി: ജീവിതത്തിൽ ഹീറോയായി സ്വയം വിശ്വസിച്ചതു കൊണ്ടാണ് അടുത്തകാലത്തായി സിനിമകളിൽ ഉയർന്നുവരാൻ തനിക്ക് കഴിഞ്ഞതെന്ന് സിനിമാ നടൻ ബിനീഷ് ബാസ്റ്റിൻ. പൈസക്കരി ദേവമാതാ കോളജിൽ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേവമാതാ കോളജ് മാനേജർ ഫാ. സിബി പാലക്കുഴിയിൽ യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളജ് യൂണിയൻ ചെയർമാൻ അഖിൽ തോമസ് അധ്യക്ഷത വഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, റോയി സേവ്യർ, കെ.പി.മേഴ്സി, പി.എസ്. ഷൈജോ, ഇ.കെ.ബീന, സി.എം. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreസംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പാലക്കാട് ജില്ല; സ്കൂൾ കിരീടം നേടി മാർ ബേസിൽ സ്കൂൾ
കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്കൂൾ കിരീടം നേടി. 61.5 പോയിന്റ് നേടിയാണ് സ്കൂൾ കിരീടം മാർ ബേസിൽ സ്വന്തമാക്കിയത്. മാർ ബേസിലിന് കനത്ത വെല്ലുവിളി ഉയർത്തിയ പാലക്കാട് കല്ലടി സ്കൂൾ രണ്ടാമതെത്തി. കല്ലടി സ്കൂൾ 58.5 പോയിന്റ് നേടി. മാർ ബേസിൽ സ്കൂൾ കിരീടം നേടിയെങ്കിലും ഓവറോൾ ചാമ്പ്യൻഷിപ്പ് എറണാകുളത്തിന് നേടാനായില്ല. 200 പോയിന്റുമായി പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എറണാകുളം 157 പോയിന്റുകൾ നേടി.
Read Moreപരിയാരം പോലീസ് സ്റ്റേഷനിൽ സിനിമാ ഷൂട്ടിംഗ്, നടനോടൊപ്പം സെൽഫിഎടുക്കുന്ന തിരക്കിൽ പോലീസുകാർ; പരാതിക്കാർ വലഞ്ഞു; ഒടുവിൽ സിനിമാ സ്റ്റെലിൽ….
പരിയാരം: പോലീസ് സ്റ്റേഷൻ സിനിമാ ഷൂട്ടിംഗിന് വിട്ട് നൽകിയതോടെ സ്റ്റേഷനിൽ പരാതിയുമായി എത്തിയവർ വലഞ്ഞു. പരിയാരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനാണ് ഇന്നലെ രാവിലെ മുതൽ ഷൂട്ടിംഗ് സംഘം കൈയടക്കിയത്. ഷൂട്ടിംഗ് സാമഗ്രികളും വാഹനങ്ങളും കൊണ്ട് സ്റ്റേഷനും പരിസരങ്ങളും നിറഞ്ഞതോടെ പരാതിക്കാർക്ക് അകത്തേക്കു പോയിട്ട് സ്റ്റേഷൻ പരിസരത്തു പോലും കടക്കാൻ പറ്റാതായി. പോലീസുകാർ പലരും നടൻ ജയസൂര്യയുമൊത്ത് സെൽഫിയെടുക്കാനുള്ള ആവേശത്തിലായതോടെ സ്റ്റേഷൻ മൊത്തത്തിൽ കുത്തഴിഞ്ഞ അവസ്ഥയിലായി. പരാതിയുമായും മറ്റാവശ്യങ്ങൾക്കും സ്റ്റേഷനിലെത്തിയവരെ സിനിമാ ഷൂട്ടിംഗുകാർ തടഞ്ഞതോടെ പലരും സിഐ കെ.വി.ബാബുവിനെ ഫോണിൽ ബന്ധപ്പെട്ടു. ജില്ലാ പോലീസ് മേധാവി വിളിച്ചുചേർത്ത ഒരു അടിയന്തിര യോഗത്തിലായതിനാൽ അദ്ദേഹം സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ ഉടൻ സ്റ്റേഷനുമായി ബന്ധപ്പെട്ട അദ്ദേഹം പരാതിക്കാരെ തടയരുതെന്ന് നിർദേശം നൽകി. ഇത് സിനിമയുമായി ബന്ധപ്പെട്ടവർ തന്നെ അനൗൺസ് ചെയ്തതോടെയാണു പരാതിക്കാർക്ക് സ്റ്റേഷനിലേക്ക് പ്രവേശനം ലഭിച്ചത്. ഉച്ചക്ക് ശേഷം സി…
Read Moreമദ്യപിച്ച് സ്കൂള്‍ കുട്ടികളുമായി ഓട്ടോ ഓടിച്ചു , പിടിച്ചപ്പോൾ പോലീസിനു നേരെ കൈയ്യേറ്റം
തളിപ്പറമ്പ്: മദ്യപിച്ചു സ്കൂള്‍ കുട്ടികളുമായി ഓട്ടോറിക്ഷയോടിച്ചു പിടിയിലായപ്പോള്‍ ട്രാഫിക് പോലീസുകാരെ കൈയേറ്റം ചെയ്തു രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിലായി. കടമ്പേരി അയ്യങ്കോലിലെ ഷാഹിനാ മന്‍സിലില്‍ ഷാജഹാനെ (31) യാണു തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്. ഇയാളെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകുന്നേരം 4.30 ന് തളിപ്പറമ്പ് ഗ്രാഫിക് എസ്ഐ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാന്തംകുണ്ട് ഭാഗത്തു വാഹനപരിശോധന നടത്തുന്നതിനിടയിലാണ് അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞു സ്കൂള്‍ വിദ്യാര്‍ഥികളുമായി ഓട്ടോറിക്ഷ വരുന്നതു കണ്ടത്. ഇതോടെ വാഹനത്തെ പിന്തുടരുകയായിരുന്നു. ഒരു കുട്ടിയെ ഇറക്കാനായി നിര്‍ത്തിയപ്പോഴാണു പോലീസെത്തി പരിശോധന നടത്തിയത്. മദ്യപിച്ചതായി മനസിലായതിനെ തുടര്‍ന്നു കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോൾ എആര്‍ ക്യാമ്പിലെ പോലീസുകാരായ വിനോദ്, ഷൈജു എന്നിവരെ ഷാജഹാന് മര്‍ദിച്ചത്. പ്രതിയുടെ നഖംകൊണ്ട് പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. തളിപ്പറമ്പ്…
Read Moreസംസ്ഥാന സ്കൂൾ കായികമേള; കിരീടത്തിനായ് ഇഞ്ചോടിഞ്ച് പോരാട്ടം; സ്കൂളുകൾ തമ്മിലുള്ളപോരാട്ടത്തിൽ കല്ലടി എച്ച്എസും കോതമംഗലം മാർ ബേസിലും തമ്മിൽ കടുത്ത പോര്
സ്പോർട്സ് ലേഖകൻ മാങ്ങാട്ടുപറന്പ് (കണ്ണൂർ): 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ കിരീടധാരണം ഇന്ന്. മികച്ച സ്കൂളിനായുള്ള കിരീട പോരാട്ടത്തിൽ പാലക്കാട് കല്ലടി എച്ച്എസും കോതമംഗലം മാർ ബേസിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. രണ്ട് പോയിന്റ് ത്രമാണ് ഇരു സ്കൂളുകളും തമ്മിലുള്ള വ്യത്യാസം. മൂന്നാംദിനത്തെ പോരാട്ടം അവസാനിച്ചപ്പോൾ നാല് സ്വർണവും ഒന്‍പത് വെള്ളിയും മൂന്ന് വെങ്കലവും നല്കിയ 48.33 പോയിന്റുമായി കല്ലടി സ്കൂൾ ഒന്നാം സ്ഥാനത്താണ്. അഞ്ച് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമായി 46.33 പോയിന്റോടെ മാർ ബേസിൽ തൊട്ടുപിന്നിലുണ്ട്. മികച്ച സ്കൂളിനു സർക്കാർ നല്കുന്ന മൂന്ന് ലക്ഷം രൂപ ആരു സ്വന്തമാക്കുമെന്ന് ഇന്നു വ്യക്തമാകും. ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട് കിരീടത്തിലേക്കുള്ള കുതിപ്പിലാണ്. 16 സ്വർണവും 18 വെള്ളിയും 11 വെങ്കലവും സമ്മാനിച്ച 153.33 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് തവണയും ചാന്പ്യൻപട്ടം കരസ്ഥമാക്കിയ എറണാകുളം…
Read Moreവാണിമേലിൽ വീട്ടുമുറ്റത്തിരുന്ന വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു; സംഭവം ഇന്ന് പുലര്‍ച്ചെ 1.30ന് ; പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍
നാദാപുരം: വാണിമേല്‍ പരപ്പുപാറയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ തീ വെച്ച് നശിപ്പിച്ചു.ചേരനാണ്ടിയില് കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലികുട്ടിയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട സ്ക്കൂട്ടറുകളും, ബൈക്കുകളുമാണ് തീ വെച്ച് നശശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിന്ന് വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാര്‍ പോര്‍ച്ചിലും,മുറ്റത്തുമായി വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് തി കെടുത്തുകയായിരുന്നു.കുഞ്ഞാലിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ ,ചിയ്യൂര് സ്വദേശി പരവത്ത് ഹാരിസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറുകളും കുരുന്നം കണ്ടി സജീറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 18-6995 നമ്പര്‍ ബുള്ളറ്റിനും മയങ്ങിയില്‍ അനൂപിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 -56 -5009 നമ്പര്‍ ബൈക്കിനും കേട് പാടുകള്‍ പറ്റി.വളയം സി ഐഎ വി.ജോണ്‍, എസ്ഐ ആര്. സി.ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിദേത്തുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുമായി…
Read Moreപാനൂരുലെ കൊലയ്ക്കു പിന്നിൽ ഭർത്താവിന്റെ സംശയ രോഗം; വീടിന് മുന്നിലൂടെ പോകുന്നവരെ വരെ ഇയാൾക്ക് സംശമായിരുന്നുവെന്ന് നാട്ടുകാർ
പാനൂർ: ചമ്പാട് മനേക്കര റോഡിൽ ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പൊടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലേക്ക് നയിച്ചത് വർഷങ്ങളായി നില നിൽക്കുന്ന സംശയരോഗമെന്ന് പോലീസ്. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദമ്പതികളുടെ മരണങ്ങൾ. മനേക്കര റോഡിൽ കുണ്ടുകുളങ്ങരയിൽ പരോറത്ത് അനൂപ് ഭവനിൽ കുട്ടികൃഷ്ണ (68)നാണ് ഭാര്യ നിർമല (60) യെ വീടിനകത്ത് വെച്ച് പ്ലാസ്റ്റിക്ക് കയർ കൊണ്ട് കഴുത്തു മുറുക്കി കൊന്നത്. ഭാര്യ നിർമല വീടിനകത്ത് വീണ് പരിക്കേറ്റെന്ന് അയൽവാസികളോട് പറഞ്ഞതിന് ശേഷം അയൽവാസികളുടെ സഹായത്തോടെ നിർമലയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിർമലയെയും കൊണ്ട് അയൽവാസികൾ ആശുപത്രിയിലേക്ക് പോയതിന് ശേഷമാണ് കുട്ടികൃഷ്ണൻ തൂങ്ങി മരിച്ചത്. വീടിന്റെ പിൻഭാഗത്ത് രണ്ടാം നിലയിൽ ചുമരിനോട് ചേർന്നാണ് കുട്ടികൃഷ്ണൻ തൂങ്ങിയത്. വർഷങ്ങളായി കുട്ടികൃഷ്ണന് ഭാര്യ നിർമലയുടെ ചാരിത്ര്യത്തിൽ സംശയമായിരുന്നെന്ന് പരിസരവാസികളും പറയുന്നു. പുലർച്ചെ വീടിന് മുന്നിലെ റോഡിലൂടെ പ്രഭാത സവാരി നടത്തുന്നവരെ പോലും…
Read Moreകണ്ണൂരിലേക്ക് ലക്ഷങ്ങളുടെ ലഹരി കടത്ത്: മൂന്നു പേർ ബംഗളൂരുവിൽ അറസ്റ്റിൽ
തലശേരി: ആന്ധ്രയിൽ നിന്നു ബംഗളൂരു വഴി കണ്ണൂരിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് ഉൾപ്പെടെയുള്ള ലക്ഷങ്ങൾ വില വരുന്ന ലഹരി വസ്തുക്കളുമായി മൂന്നു പേരെ ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി ഷാക്കിർ മസൂദ് (32), എടക്കാട് സ്വദേശി നസീൽ (30), വളപട്ടണം സ്വദേശി മുഹമ്മദ് സിയാദ് (26) എന്നിവരെയാണ് സി ഐ ലക്ഷ്മികാന്തയുടെ നേതൃത്വത്തിലുള്ള ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് നർക്കോട്ടിക് വിംഗ് അറസ്റ്റു ചെയ്തത്. ഒന്നേകാൽ കിലോ ഹാഷിഷ് രണ്ടു കിലോ കഞ്ചാവ് 12 ഗ്രാം എംഡിഎം എ എന്നിവയാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും ബൈക്കും പോലീസ് പിടിച്ചെടുത്തു. 2015ൽ തലശേരി പുതിയ ബസ് സ്റ്റാൻഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നും എട്ടു കിലോ കഞ്ചാവുമായി ഇതേ സംഘത്തെ തലശേരി പോലീസ് പിടികൂടിയിരുന്നു. അന്നത്തെ സിഐ വിശ്വംഭരൻ…
Read Moreസാമ്പത്തിക വിഷമം കാരണമാണ് സാറേ..! ജ്വല്ലറിക്കാരന്റെ കളവുനാടകം പൊളിച്ച് റെയിൽവേ പോലീസ്
കണ്ണൂർ: കണ്ണൂരിലെ വ്യവസായിക്ക് നിർമിച്ചുനൽകാനേറ്റ ഡയമണ്ട് കാപ്പ് പറഞ്ഞ സമയത്ത് നൽകാൻ കഴിയാത്തതിനെ തുടർന്ന് തലശേരിയിലെ ഒരു ജ്വല്ലറിക്കാരന്റെ കളവുനാടകം റെയിൽവേ പോലീസ് പൊളിച്ചു. കഴിഞ്ഞ ദിവസമാണ് തലശേരിയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രാമധ്യേ രണ്ടുലക്ഷം രൂപയും 150 ഗ്രാം സ്വർണവും ഒന്നേമുക്കാൽകിലോഗ്രാം വെള്ളിയും കളവുപോയെന്നു കാണിച്ച് ഇയാൾ കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ സംശയം തോന്നിയ റെയിൽവേ പോലീസ് ഇയാൾ യാത്ര ചെയ്ത സ്ഥലങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ചപ്പോൾ ഇയാളുടെ അസാന്നിധ്യം വ്യക്തമായതാണ് സംശയത്തിന് വഴിവച്ചത്. തുടർന്ന് ഇയാളെ തുടർച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് സാന്പത്തിക വിഷമം കാരണം കണ്ണൂരിലെ വ്യവസായി പറഞ്ഞ ഡയണ്ട് വച്ച കാപ്പ് യഥാസമയത്ത് നൽകാൻ കഴിയാത്തതിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് കളവുനാടകം നടത്തിയതെന്ന് വ്യക്തമായത്. തലശേരിയിലെ സ്വർണപ്പണിക്കാരിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി ജില്ലയിലെ വിവിധ ജ്വല്ലറികളിൽ വില്പന നടത്തുകയാണ്…
Read More