കാ​ൽ​ന​ട​യാ​യി ശ​ബ​രി​മ​ല​യ്ക്ക്, 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി ക​ണ്ണൂ​രി​ലെ സം​ഘം; ഇരുപത്തി മൂന്നാം ദിവസം സ​ന്നി​ധാ​ന​ത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ശ​ബ​രി​മ​ല​യി​ലേ​ക്കു കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ന്ന സം​ഘം കാ​ൽ​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്നു. ക​ണ്ണൂ​ർ ആ​ശു​പ​ത്രി-​അ​ഴീ​ക്കോ​ട്-​പു​തി​യ​തെ​രു റൂ​ട്ടി​ലോ​ടു​ന്ന ആ​ർ​ബി​ടി ബ​സ് ക്ലീ​ന​ർ എം. ​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 11 അം​ഗ സം​ഘ​മാ​ണു ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി കാ​ൽ​ന​ട​യാ​യി ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ യാ​ത്ര വെള്ളിയാഴ്ച ആ​രം​ഭി​ച്ചു. റോ​ഡ​രി​കി​ലൂ​ടെ ശ​ര​ണം വി​ളി​ച്ചു വി​ശ്ര​മി​ച്ചു 23 ാമ​ത്തെ ദി​വ​സ​മാ​ണു സ​ന്നി​ധാ​ന​ത്ത് എ​ത്തു​ക. എ​ല്ലാ​വ​ർ​ഷ​വും ന​വം​ബ​റി​ലെ ആ​ദ്യ​ത്തെ ആ​ഴ്ച​യാ​ണു സം​ഘം ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​റു​ള്ള​ത്. സ​തീ​ശ​നെ കൂ​ടാ​തെ അ​ഴീ​ക്കോ​ട്, പ​ഴ​യ​ങ്ങാ​ടി, ഏ​ഴോം, പ​ള്ളി​ക്ക​ട​വ്, അ​ല​വി​ൽ, ചി​റ​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്വാ​മി​മാ​രും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ​യു​ണ്ട്. ക​ണ്ണൂ​രി​ൽ നി​ന്നും ബ​സ് ക​യ​റി കൊ​ല്ലൂ​ർ മൂ​കാം​ബി​ക​യി​ൽ എ​ത്തി​യ​ശേ​ഷം കെ​ട്ടു​നി​റ​ച്ച് അ​വി​ടെ നി​ന്നു​മാ​ണു കാ​ൽ​ന​ട​യാ​ത്ര തു​ട​ങ്ങു​ന്ന​ത്. പു​ല​ർ​ച്ചെ മൂ​ന്നു​മു​ത​ൽ പ​ത്തു​വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ​യു​മാ​ണു ന​ട​ക്കു​ക. തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കും. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യൂ​ണ് റോ​ഡ​രി​കി​ലെ വീ​ടു​ക​ളി​ൽ നി​ന്നും…

Read More

ഈ ​കാ​റൊ​ന്നു മാ​റ്റി​ത്ത​രു​മോ ? അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പ​ണ​മി​ല്ല; കാ​റി​ന്‍റെ സ്റ്റീ​രി​യോ ഉ​ട​മ ത​ന്നെ അ​ഴി​ച്ചു​മാ​റ്റി

ക​ല്യാ​ശേ​രി: ക​ല്യാ​ശേ​രി ടൗ​ണി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഒ​ന്ന​ര​മാ​സ​മാ​യി കാ​ർ മാ​റ്റി ത​രാ​മോ എ​ന്ന് ചോ​ദി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. ക​ല്യാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ത​ക​രാ​റി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു വ​ള​പ​ട്ട​ണം സ്വ​ദേ​ശി നാ​രാ​യ​ണ​ൻ ന​മ്പ്യാ​രു​ടെ മാ​രു​തി​കാ​ർ. നി​ർ​ത്തി​യി​ട്ട കാ​റി​ൽ രാ​ത്രി ഏ​തോ വാ​ഹ​ന​മി​ടി​ച്ച​തോ​ടെ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പി​ന്നെ കാ​ർ മാ​റ്റാ​ൻ ക​ഴി​യാ​തെ ക​ട​ക​ൾ​ക്കു മു​ന്നി​ൽ ദു​രി​ത​മാ​യി കി​ട​ന്നു. കാ​റി​ന്‍റെ സ്റ്റീ​രി​യോ ഉ​ട​മ ത​ന്നെ അ​ഴി​ച്ചു​മാ​റ്റി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണു കാ​ർ ക​ട​യ്ക്കു മു​ന്നി​ൽ കി​ട​ക്കു​ന്ന​തെ​ന്ന് ക​ല്യാ​ശേ​രി​യി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. കാ​ർ റോ​ഡ​രി​കി​ൽ നി​ന്നു മാ​റ്റാ​ത്ത​ത് സ്കൂ​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി​ട്ടു​ണ്ട്. കാ​ർ മാ​റ്റാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ പാ​പ്പി​നി​ശേ​രി ടൈം​സും ക​ള‌​ക്‌​ട​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മു​ട്ട രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം മ​ല​ദ്വാ​ര​ത്തി​ൽ! ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു 36 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി, ഒ​രാ​ൾ പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കു​ങ്കു​മ പൂ​വ് ശേ​ഖ​ര​വും സ്വ​ർ​ണ​വും ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി ന​വാ​സി​ൽ നി​ന്നാ​ണു 36 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 916 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​യാ​ത്ര​ക്കാ​ര​നാ​യ ന​വാ​സി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം മു​ട്ട രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​ണ്ടെ​ടു​ത്ത പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ന്നീ​ട് വേ​ർ​തി​രി​ച്ചെ​ടു​ത്തു. ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ സ്വ​ർ​ണം സ​ർ​ക്കാ​രി​ലേ​ക്കു ക​ണ്ടു​കെ​ട്ടു​ക​യാ​ണു പ​തി​വ്. ഇ​ന്ന​ലെ രാ​വി​ലെ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ഗോ​എ​യ​ർ വി​മാ​ന​യാ​ത്ര​ക്കാ​രാ​യ കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള​യി​ലെ തൊ​ട്ടി അ​ബ്ദു​ള്ള ഇ​ബ്രാ​ഹിം (56), ച​ട്ട​ഞ്ചാ​ൽ തെ​ക്കി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ മു​സ്ലി​യാ​ർ റ​ഹൂ​ഫ് (60) എ​ന്നി​വ​രി​ൽ നി​ന്നാ​യി 25 കി​ലോ കു​ങ്കു​മ​പ്പൂ​വും സ്വ​ർ​ണ​വും സി​ഗ​റ​റ്റും അ​ട​ക്ക​മു​ള്ള ല​ഹ​രി…

Read More

ക​ള്ള​ൻ​മാ​ർ ഇ​നി ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി വ​രും! തൃ​ക്ക​രി​പ്പൂ​രി​ൽ ക​വ​ർ​ന്ന 40 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ മു​ക്കു പ​ണ്ടം

തൃ​ക്ക​രി​പ്പൂ​ർ: മാ​റി​യ കാ​ല​ത്ത് ക​ള്ള​ൻ​മാ​ർ ഇ​നി ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി വ​രും. ക​വ​ർ​ച്ച ന​ട​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ൾ മു​ക്കു​പ​ണ്ട​മാ​ണോ എ​ന്ന് നോ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അ​വ​ർ. തൃ​ക്ക​രി​പ്പൂ​ർ വ​ട​ക്കേ കൊ​വ്വ​ലി​ലെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ വീ​ട്ടു​കാ​രി​ല്ലാ​ത്ത സ​മ​യ​ത്ത് ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം നാ​ടെ​ങ്ങു​മ​റി​ഞ്ഞെ​ങ്കി​ലും എ​ന്തൊ​ക്കെ ന​ഷ്ട​പ്പെ​ട്ടെ​ന്ന ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​രും പോ​ലീ​സു​മെ​ത്തി​യ​പ്പോ​ഴാ​ണ് ക​ള്ള​ൻ​മാ​ർ​ക്കും അ​ക്കി​ടി പ​റ്റു​മെ​ന്ന് മ​ന​സി​ലാ​യ​ത്. വീ​ട്ടു​കാ​ർ പു​റ​ത്തു പോ​യ വേ​ള​യി​ൽ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന് കി​ട​പ്പു​മു​റി​ക​ളി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ കൊ​ണ്ട് പോ​യി. 40 പ​വ​നി​ല​ധി​കം തൂ​ക്ക​മു​ള്ള വി​ദേ​ശ നി​ർ​മി​ത മു​ക്ക് പ​ണ്ട​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തോ​ടൊ​പ്പം അ​ര പ​വ​ൻ സ്വ​ർ​ണ​വും 5000 രൂ​പ​യും മാ​ത്ര​മാ​ണ് വീ​ട്ടു​കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. വീ​ടി​ന് പി​ന്നി​ലെ ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന പി​ക്കാ​സും പാ​ര​യും കൈ​ക്കോ​ട്ടു​മെ​ടു​ത്താ​ണ് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത​ത്. കി​ട്ടി​യ​തൊ​ക്കെ എ​ടു​ത്തു സ്ഥ​ലം വി​ട്ട ക​ള്ള​ന് ഇ​ങ്ങ​നെ​യൊ​രു അ​ക്കി​ടി പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വി​ല്ല.

Read More

കു​വൈ​ത്തി​ൽ ക​ട​ലി​ൽ അകപ്പെട്ട സുഹൃത്തിന്‍റെ മക്കളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മലയാളി യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

കു​വൈ​ത്ത് സി​റ്റി: വി​നോ​ദ​യാ​ത്ര​ക്കി​ടെ ക​ട​ലി​ൽ അകപ്പെട്ട സു​ഹൃ​ത്തു​ക്ക​ളു​ടെ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ പേ​രാ​വൂ​ര്‍ അ​നു​ങ്ങോ​ട് മ​ന​ത​ണ പ​ന്ത​പ്ലാ​ക്ക​ൽ സ​നി​ൽ ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക​ളു​ടെ കു​ട്ടി​ക​ൾ തി​ര​മാ​ല​ക​ളി​ല്‍ അ​ക​പ്പെടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ സ​നിലും ക​ട​ലി​ൽ അ​ക​പ്പെട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി സ​നി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ മു​ബാ​റ​ഖി​യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. നി​സാ​ന്‍ അ​ല്‍ ബാ​പ്റ്റെ​യി​ന്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു സ​നി​ൽ.

Read More

പു​ളി​ങ്ങോം കൊ​ട്ട​ത്ത​ല​ച്ചി​യി​ൽ പു​ലി​യി​റ​ങ്ങി‍?  പു​ലി​യു​ടേ​താ​ണെ​ന്ന് സം​ശ​യിക്കുന്ന കാൽപാടുകൾ കണ്ടെത്തി

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ട​ത്ത​ല​ച്ചി​യി​ൽ പു​ലി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ടു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ പ​ട്ടി​ക​ൾ നി​ർ​ത്താ​തെ കു​ര​യ്ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലാ​ണ് സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ൽ വ​ലി​പ്പ​മു​ള്ള കാ​ൽ പാ​ടു​ക​ൾ ക​ണ്ട​ത്. പു​ലി​യു​ടേ​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. പ​ട്ടി​യും പൂ​ച്ച​യും വ​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ ദൂ​രം ദൂ​ര​മാ​ണ് കാ​ൽ പാ​ടു​ക​ൾ കാ​ണു​ന്ന​ത്. ഇ​താ​ണ് പു​ലി​യാ​ണെ​ന്ന സം​ശ​യം വ​ർ​ദ്ധി​ക്കു​വാ​ൻ കാ​ര​ണം. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. ഇ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി കാ​വാ​ലം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. മു​ൻ​പ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഈ ​ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന​താ​ണ്.

Read More

സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ചും​ബി​ച്ചു; മു​ഴ​ക്കു​ന്നി​ൽ വ്യാ​പാ​രി അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി​യെ മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. 13ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ബന്ധുക്കളുടെ പരാതിയിൽ  വ്യാ​പാ​രി​യാ​യ ഇ​ച്ചൂ​ട്ടി​യെ​യാ​ണ് മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.

Read More

ബി​ജെ​പി​യു​ടെ “ഗാ​ന്ധി സ​ങ്ക​ൽ​പ്പ​യാ​ത്ര’ ക​ണ്ണൂ​രി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നേ​തൃ​ത്വം ന​ല്കും

ക​ണ്ണൂ​ർ: ഗാ​ന്ധി​ജി​യു​ടെ 150ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന “ഗാ​ന്ധി സ​ങ്ക​ൽ​പ്പ​യാ​ത്ര”​യ്ക്ക് ക​ണ്ണൂ​രി​ൽ ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നേ​തൃ​ത്വം ന​ൽ​കും.27 ന് ​പു​തി​യ​തെ​രു​വി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ സ​മാ​പി​ക്കും.​യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.​യോ​ഗം ബി​ജെ​പി സം​സ്ഥാ​ന സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ കെ.​ര​ഞ്ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി ഗം​ഗാ​ധ​ര​ൻ, പി.​കെ വേ​ലാ​യു​ധ​ൻ, കെ.​കെ വി​നോ​ദ് കു​മാ​ർ, വി​ജ​യ​ൻ വ​ട്ടി​പ്രം, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എ.​ഒ രാ​മ​ച​ന്ദ്ര​ൻ, പി.​വി വി​നീ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു ര​ക്ഷാ​ധി​കാ​രി​മാ​ർ: പി.​കെ വേ​ലാ​യു​ധ​ൻ, എം.​കെ വി​നോ​ദ്, കെ.​രാ​ധാ​കൃ​ഷ്ണ​ൻ,അ​ഡ്വ. അം​ബി​കാ​സു​ത​ൻ. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ: ഭാ​ഗ്യ​ശീ​ല​ൻ ചാ​ലാ​ട്, പി.​വി വി​നീ​ഷ് ബാ​ബു (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), അ​ഡ്വ.​ശ്രീ​കാ​ന്ത് വ​ർ​മ്മ, കെ.​എ​ൻ വി​നോ​ദ്,കെ.​പി ഹ​രീ​ഷ് ബാ​ബു (വൈ​സ് ചെ​യ​ർ​മാ​ൻ), ടി.​ടി സോ​മ​ൻ,കെ.​ജെ മാ​ത്യു,പ​ള്ളി​പ്രം പ്ര​കാ​ശ​ൻ,സു​മ​ൻ​ജി​ത്ത്…

Read More

തി​ങ്ങി​നി​റ​ഞ്ഞ നൂ​റു​ക​ണ​ക്കി​ന് ആ​സ്വാ​ദ​ക​ർ! കൈ​ക്കോ​ട്ടു​ക​ട​വി​ലെ മെ​ഗാ ഒ​പ്പ​ന​യി​ൽ ചു​വ​ടു വെ​ച്ച​ത് 320 കു​രു​ന്നു​ക​ൾ

തൃ​ക്ക​രി​പ്പൂ​ർ: കൈ​ക്കോ​ട്ടു​ക​ട​വി​ൽ 320 കു​രു​ന്നു​ക​ളാ​ണ് ഇ​ശ​ലു​ക​ൾ​ക്ക് ചു​വ​ട് വ​ച്ച് ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൈ​ക്കോ​ട്ടു​ക​ട​വ് പൂ​ക്കോ​യ ത​ങ്ങ​ൾ സ്മാ​ര​ക വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ലോ​വ​ർ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ കു​രു​ന്നു​ക​ളാ​ണ് ‘മെ​ഗാ ഒ​പ്പ​ന’ അ​വ​ത​രി​പ്പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ച​ച്ചാ​ജി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മാ​യ ഒ​പ്പ​ന നാ​ടി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ൾ ആ​ഘോ​ഷി​ച്ച​ത്. ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് പൊ​ലി​മ​യേ​റ്റാ​ൻ ക​ലാ​സ്വാ​ദ​ക​രു​ടെ മ​സ​സി​ൽ ഇ​ടം പി​ടി​ച്ച പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ടു ഗാ​യി​ക ക​ണ്ണൂ​ർ സീ​ന​ത്ത് കൂ​ടി പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​യാ​യെ​ത്തി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലെ വേ​ദി​യി​ൽ തി​ങ്ങി​നി​റ​ഞ്ഞ നൂ​റു​ക​ണ​ക്കി​ന് ആ​സ്വാ​ദ​ക​ർ​ക്ക് മു​ന്നി​ൽ ‘മ​ല​ക്കു​ൽ മൗ​ത്ത​സ്റാ​യി​ൽ അ​ണ​ഞ്ഞി​ടും മു​മ്പേ ….’ എ​ന്ന ഗാ​നം സീ​ന​ത്ത് ഒ​പ്പ​ന​ക്ക് മു​മ്പേ തു​ട​ങ്ങി​യ​തോ​ടെ ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 320 കു​രു​ന്നു​ക​ൾ ഒ​പ്പ​ന​യു​ടെ ത​ന​തു വേ​ഷ​ത്തി​ൽ ആ​ടി​പ്പാ​ടി കൈ​കൊ​ട്ടി ക​ളി​ച്ചു. നൂ​റു ക​ണ​ക്കി​ന് തോ​ഴി​മാ​രു​ടെ ന​ടു​വി​ൽ മ​ണ​വാ​ട്ടി​യാ​കാ​നു​ള്ള ഭാ​ഗ്യം…

Read More

“മ​ര​ത്ത​ൻ 1982′ വേ​ദി​യി​ലേ​ക്ക്, നോ​വ​ലി​സ്റ്റി​ന്‍റെ വേ​രു​ക​ൾ തേ​ടി​യ നാ​ട​ക സം​ഘം ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: 130 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​ല​യാ​ള നോ​വ​ൽ സ​ര​സ്വ​തി വി​ജ​യം കെ​പി​എ​സി നാ​ട​ക​മാ​ക്കി അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്പോ​ൾ നോ​വ​ലി​സ്റ്റി​ന്‍റെ വേ​രു​ക​ൾ തേ​ടി നാ​ട​കൃ​ത്ത്. അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന പോ​ത്തേ​രി കു​ഞ്ഞ​ന്പു​വെ​ന്ന നോ​വ​ലി​സ്റ്റി​ന്‍റെ പി​ൻ​മു​റ​ക്കാ​രെ​നാ​ട​കൃ​ത്ത് സു​രേ​ഷ് ബാ​ബു​വും സം​ഘ​വും ക​ണ്ണൂ​ർ പ​യ്യാ​ന്പ​ല​ത്തെ​ത്തി​യ​ത്. പോ​ത്തേ​രി കു​ഞ്ഞ​ന്പു വ​ക്കീ​ലി​ന്‍റെ ഇ​പ്പോ​ഴു​ള്ള നാ​ലാം ത​ല​മു​റ​യി​ലെ അം​ഗ​ങ്ങ​ളു​മാ​യാ​ണ് നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ സം​വ​ദി​ച്ച​ത്. പോ​ത്തേ​രി കു​ഞ്ഞ​ന്പു​വി​ന്‍റെ മ​ക​ളു​ടെ മ​ക​ളു​ടെ പേ​ര​ക്കു​ട്ടി​യു​ടെ മ​ക​നാ​യ ഡോ. ​അ​ജി​ത് കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സം​ഘം പോ​ത്തേ​രി കു​ടും​ബ​ത്തി​ലെ ത​ല​മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യും നോ​വ​ലി​സ്റ്റി​നെ കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. സാ​ഹി​ത്യ രം​ഗ​ത്തെ സ​വ​ർ​ണാ​ധി​പ​ത്യം ബോ​ധ​പൂ​ർ​വം മ​റ​ന്ന ഒ​പു നോ​വ​ലി​നെ​യും അ​തി​ലെ തീ​ക്ഷ്ണ​മാ​യ ജീ​വി​ത മു​ഹൂ​ർ​ത്ത​ത്തെ​യു​മാ​ണ് 130 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കെ.​പി​എ​സി “മ​ര​ത്ത​ന്‌ 1892′ എ​ന്ന പേ​രി​ൽ നാ​ട​ക​മാ​യി അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്. 1892ൽ ​ഉ​ത്ത​ര​മ​ല​ബാ​റി​ലെ സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ പോ​ത്തേ​രി കു​ഞ്ഞ​ന്പു ര​ചി​ച്ച സ​ര​സ്വ​തി വി​ജ​യ​മെ​ന്ന നോ​വ​ലാ​ണ് പു​തി​യ കാ​ല​ത്തോ​ട്…

Read More