അ​ച്ച​ട​ക്കം ക​ർ​ശമാക്കും! ത​ട​വു​കാ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട പ​രോ​ൾ നി​ഷേ​ധി​ക്ക​രു​ത്: ജ​യി​ൽ മേ​ധാ​വി

ക​ണ്ണൂ​ർ: ത​ട​വു​കാ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട പ​രോ​ൾ നി​ഷേ​ധി​ക്കു​ന്ന സ​മീ​പ​നം ഉ​ണ്ടാ​ക​രു​തെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജ​യി​ൽ ക്ഷേ​മ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രോ​ൾ റി​പ്പോ​ർ​ട്ട് മൂ​ന്നു​ത​വ​ണ നെ​ഗ​റ്റീ​വാ​യി ന​ൽ​കി ത​ട​വു​കാ​രു​ടെ പ​രോ​ൾ നീ​ട്ടു​ന്ന സ​മീ​പ​ന​മു​ണ്ടാ​യാ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്തെ​ഴു​തി വി​ശ​ദീ​ക​ര​ണം തേ​ടും. പ​രോ​ൾ കാ​ര്യ​ത്തി​ൽ ജ​യി​ൽ വ​കു​പ്പി​ന് യാ​തൊ​രു റോ​ളു​മി​ല്ല. ത​ട​വു​കാ​ർ​ക്കും അ​വ​ക​ശ​ങ്ങ​ളു​ണ്ട്. വി​ചാ​ര​ണ ത​ട​വു​കാ​രെ കൃ​ത്യ​മാ​യി കോ​ട​തി​യി​ൽ എ​ത്തി​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ലോ​ക്ക​ൽ പോ​ലീ​സാ​ണ് ത​ട​വു​കാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി കോ​ട​തി​യി​ൽ എ​ത്തി​ക്കേ​ണ്ട​ത്. ജോ​ലി​ഭാ​ര​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് ത​ട​വു​കാ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ വൈ​ക​രു​ത്. ആ​ദ്യ​മാ​സ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. അ​ത് നി​ഷേ​ധി​ച്ചാ​ൽ ശി​ക്ഷ ക​ഴി​ഞ്ഞും ത​ട​വു​കാ​ർ ജ​യി​ലി​ൽ ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. വി​ചാ​ര​ണ യാ​ത്ര മു​ട​ക്കു​ന്ന സ​മീ​പ​നം പോ​ലീ​സ് സ്വീ​ക​രി​ച്ചാ​ൽ അ​ത്ത് പോ​ലീ​സ് മേ​ധാ​വി​ക​ളെ ജ​യി​ൽ ഡി​ജി​പി ത​ന്നെ കാ​ണേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും.…

Read More

കോ​ട​തി കോ​മ്പൗ​ണ്ടി​ല്‍ എ​ഴു​പ​തു​കാ​ര​ന് മ​ര്‍​ദ്ദ​നം! പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്, ഒ​രാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​പ്പോ​ള്‍ പ്ര​തി സ്ഥാ​ന​ത്ത് നാ​ലു പേ​ര്‍

ത​ല​ശേ​രി: എ​ഴു​പ​തു​കാ​ര​നെ ത​ട​ഞ്ഞു നി​ര്‍​ത്തി വ​ധ​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യും മ​ര്‍​ദ്ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്. പ​വ​ര്‍ ഓ​ഫ് അ​റ്റോ​ണി ഉ​പ​യോ​ഗി​ച്ച് കേ​സ് ന​ട​ത്തു​ക​യും കോ​ട​തി​ക​ളി​ല്‍ സ്വ​ന്തം കേ​സു​ക​ള്‍ വാ​ദി​ക്കു​ക​യും ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ ക​ണ്ണൂ​ര്‍ എ​ള​യാ​വൂ​ര്‍ ല​ക്ഷ്മി പ്ര​ഭ​യി​ല്‍ വി.​വി പ്ര​ഭാ​ക​ര​ന്‍റെ പ​രാ​തി​യി​ല്‍ അ​ഡ്വ.​കെ വി​ശ്വ​ന്‍, അ​ഡ്വ. പ്രി​ഥ്യു, അ​ഡ്വ. നി​സാ​ര്‍, അ​ഡ്വ.​ര​ഞ്ജി​ത് എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം മു​റു​കു​ക​യാ​ണ്. പ​രാ​തി​യെ​ക്കു​റി​ച്ച് പ്ര​ഥ​മി​കാ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ പ്ര​മു​ഖ​രാ​യ അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ലോ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ടു കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ ര​ണ്ട് ത​വ​ണ​യും ഒ​ക്ടോ​ബ​റി​ല്‍ ഒ​രു ത​വ​ണ​യും അ​ഭി​ഭാ​ഷ​ക​രു​ടെ അ​ക്ര​മം സം​ബ​ന്ധി​ച്ച് പ്ര​ഭാ​ക​ര​ന്‍ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്പി​യെ നേ​രി​ല്‍ ക​ണ്ട് പ്ര​ഭാ​ക​ര​ന്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ക്കേ​ണ്ടി…

Read More

പ​ണം തി​രി​ച്ച് ചോ​ദി​ച്ച​തി​ന് അ​പ​വാ​ദ പ്ര​ച​ര​ണം, മാ​ന​ഹാ​നി: തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ കോ​ട​തി ന​ട​പ​ടി

പ​യ്യ​ന്നൂ​ര്‍: കി​ട്ടാ​നു​ള്ള പ​ണം തി​രി​ച്ച് ചോ​ദി​ച്ച​തി​ന് വീ​ട്ട​മ്മ​യ്‌​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ഭ​ര്‍​ത്താ​വി​നേ​യും മ​ക​നേ​യും ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കോ​ട​തി​യു​ടെ ന​ട​പ​ടി. തൃ​ക്ക​രി​പ്പൂ​രി​ലെ ഒ​രു സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​വും സി​പി​എം അം​ഗ​വു​മാ​യ വീ​ട്ട​മ്മ​യാ​ണ് ഒ​ടു​വി​ല്‍ കോ​ട​തി​യി​ല്‍ നീ​തി തേ​ടി​യെ​ത്തി​യ​ത്. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗ​വും ഹ​യ​ര്‍ ഗു​ഡ്‌​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​വി.​ബാ​ല​ന്‍ എ​ന്ന ശോ​ഭ ബാ​ല​ന​ട​ക്കം അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ വീ​ട്ട​മ്മ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച് ന​ട​പ​ടി​യെ​ടു​ത്ത​ത്. കു​ടും​ബ സു​ഹൃ​ത്താ​യി​രു​ന്ന ബാ​ല​ന്‍ ക​ടം​വാ​ങ്ങി​യ 50,000 രൂ​പ​യും ചി​ട്ടി വി​ളി​ച്ചെ​ടു​ത്ത​തും മ​റ്റു​മാ​യ 92,000 രൂ​പ​യും പ​രാ​തി​ക്കാ​രി തി​രി​കെ ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും ഈ ​വി​രോ​ധ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​വാ​യ യു​വ​തി​യെ​പ്പ​റ്റി ബാ​ല​ന്‍ അ​പ​വാ​ദ​ങ്ങ​ള്‍ പ്ര​ചരി​പ്പി​ച്ചു​വെ​ന്നും ഇ​ത് കു​ടും​ബ​ത്തി​ന് മാ​ന​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നും വീ​ട്ട​മ്മ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു. ച​ന്തേ​ര…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച സ്കൂ​ട്ട​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു; കേ​സ് പേ​ടി​ച്ച് നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​ക​ളെ കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തി

ശ്രീ​ക​ണ്ഠ​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച സ്കൂ​ട്ട​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് നാ​ടു​വി​ട്ട നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചു​ഴ​ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വ്യാ​പാ​രി​യു​ടെ സ്കൂ​ട്ട​ർ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ക്കാ​ൻ വാ​ങ്ങു​ക​യാ​യി​രു​ന്നു. മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കേ​സ് ഭ​യ​ന്ന് വീ​ട്ടി​ലെ​ത്തി വ​സ്ത്രം മാ​റി​യ ശേ​ഷം ക​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് കോ​ഴി​ക്കോ​ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. മൂ​വ​ർ സം​ഘം പോ​കു​ന്ന​ത​റി​ഞ്ഞ് സു​ഹൃ​ത്താ​യ വി​ദ്യാ​ർ​ഥി​യും ഒ​പ്പം കൂ​ടി. രാ​ത്രി വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നി​ടെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യു​ടെ ഫോ​ണി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ലോ​ഡ്ജി​ൽ വെ​ച്ച്…

Read More

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​യ​പ്പോ​ൾ പ​യ്യ​ന്നൂ​ർ പോ​ലീ​സ് ത​ക​ര്‍​ത്ത​ത് വ​ന്‍ ജ്വ​ല്ല​റി ക​വ​ര്‍​ച്ച

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ക്ഷേ​ത്ര മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്കാ​യി വി​രി​ച്ച വ​ല​യി​ല്‍ തി​മിം​ഗ​ല​ങ്ങ​ളെ കു​ടു​ക്കി​യ​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തി​ല്‍ ക​ഴി​യു​ന്ന പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് ഇ​നി​യും അ​ഭി​മാ​നി​ക്കാ​നേ​റെ. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി​യ​തി​ലൂ​ടെ പോ​ലീ​സ് ത​ട​യി​ട്ട​ത് പ​യ്യ​ന്നൂ​രി​ല്‍ ന​ട​ത്താ​ന്‍ ആ​സൂ​ത്ര​ണം ചെ​യ്ത വ​ന്‍ ജ്വ​ല്ല​റി ക​വ​ര്‍​ച്ച. ഇ​ന്ന​ലെ രാ​ത്രി​യി​ലെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പോ​ലീ​സി​നേ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​ന്‍​പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ തി​രു​വ​ല്ല ആ​ഞ്ഞി​ലി​ത്താ​നം പ​ര​ത്തി​ക്കാ​ട്ട് മ​ണ്ണി​ല്‍ സ​ന്ധ്യാ​ഭ​വ​ന​ത്തി​ല്‍ സ​ന്തോ​ഷ് കു​മാ​ര്‍ (49) എ​ന്ന ഹ​സ​ന്‍ സ​ന്തോ​ഷും ചെ​ങ്ങ​ന്നൂ​ര്‍ തൃ​പ്പ​നം​തു​റ​യി​ലെ തു​മ്പി​നാ​ത്ത് ഹൗ​സി​ല്‍ തീ​പ്പൊ​രി പ്ര​സാ​ദു(52) മാ​ണ് ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജ​യി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ ഇ​രു​വ​രും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ വ​ല​യി​ല്‍ കു​ടു​ങ്ങി​യ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴു​ള്ള പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ; ലി​യൂ​ര്‍ ബീ​വ​റേ​ജി​ന്‍റെ ഔ​ട്ട്‌​ലെ​റ്റി​ല്‍ സെ​ക്യൂ​രി​റ്റി​ക്കാ​ര​നെ കെ​ട്ടി​യി​ട്ട് മ​ദ്യ​വും പ​ണ​വും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം…

Read More

ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ ഫോ​ൺ വന്നു; ഫോ​ൺ ചെ​യ്യാ​ൻ മാ​റി നി​ന്ന യു​വാ​വ് ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ക​ണ്ണൂ​ർ: ഗാ​ന​മേ​ള​യു​ടെ ശ​ബ്ദ​ത്തി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ മാ​റി ന​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. തി​ല്ലാ​നൂ​ർ സ​ത്ര​ത്തെ മു​ഹ​മ്മ​ദ് റോ​ഷ​ൻ (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. താ​ഴെ​ചൊ​വ്വ കാ​ഞ്ചി​കാ​മാ​ക്ഷി​യ​മ്മ​ൻ കോ​വി​ലി​ൽ ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഗാ​ന​മേ​ള കേ​ൾ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് റോ​ഷ​ൻ. ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ ഫോ​ൺ വ​ന്ന​തി​നെ തു​ട​ർ​ന്ന് ശ​ബ്ദ​ത്തി​ൽ​നി​ന്നു മാ​റി ന​ട​ക്കു​ന്ന​തി​നി​ടെ അ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ള​ത്തി​നി​ടെ ട്രെ​യി​നി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കാ​നാ​വാ​ത്ത​താ​കാം അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച മു​ഹ​മ്മ​ദ് റോ​ഷ​ൻ. സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ്-​സാ​ബി​റ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഹ്മ​ത്ത്, താ​ഹി​റ. ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞ് താ​ഴെ​ചൊ​വ്വ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും.

Read More

അ​ഞ്ച് പേ​രു​ടെ സ​മ​രം വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​തുമെന്ന്  രാ​ഹു​ൽ​ഗാ​ന്ധി എം.പി

ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത യാ​ത്രാ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​ർ ന​ട​ത്തു​ന്ന സ​മ​രം വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​തു​മാ​ണ്. സ​മ​ര​ത്തി​ന് എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ചാ​ണ് എ​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി. ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്രാ നി​രോ​ധ​ന​ത്തി​നെ​തി​രെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബ​ത്തേ​രി​യി​ൽ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ നി​രാ​ഹാ​ര​മ​നു​ഷ്ടി​ക്കു​ന്ന അ​ഞ്ച് പേ​രെ​യും നി​രാ​ഹാ​രം അ​നു​ഷ്ടി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ച്പേ​രെ​യും രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന് തീ​ർ​ച്ച​യാ​യും ഇ​ട​പെ​ടും. ദേ​ശീ​യ​പാ​ത 766 ൽ ​നി​ല​വി​ലു​ള്ള യാ​ത്രാ​നി​രോ​ധ​നം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും രാ​ജ്യ​ത്തെ പ്ര​മു​ഘ​രാ​യ അ​ഭി​ഭാ​ഷ​ക​രെ ഉ​പ​യോ​ഗി​ച്ച് കേ​സ് വാ​ദി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യും യാ​ത്രാ​നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്തി​യ രാ​ഹു​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​ര​പ​ന്ത​ലി​ൽ ചെ​ല​വ​ഴി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ്…

Read More

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘിയെന്ന് മുല്ലപ്പള്ളി

കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ശങ്കർ റേയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ശങ്കർ റേ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാര നാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. തന്ത്രിയുടെ അനുഗ്രഹം തേടി പ്രചരണം തുടങ്ങിയത് ഇതിന്‍റെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ സിപിഎം-ബിജെപി വോട്ടുകച്ചവടം നടക്കാൻ പോകുന്നുവെന്നതിന്‍റെ തെളിവാണിതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Read More

പ​യ്യ​ന്നൂ​ര്‍ മ​ഠ​ത്തും​പ​ടി ക്ഷേ​ത്ര ​ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന്  കവർച്ച;   അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി പ്രസിഡന്‍റ്

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ):​ പ​യ്യ​ന്നൂ​ര്‍ എ​ല്‍​ഐ​സി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ മ​ഠ​ത്തും​പ​ടി ക്ഷേ​ത്ര​ത്തി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ച. ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ ഓ​ഫീ​സി​ന​ക​ത്തെ അ​ല​മാ​ര​യും മേ​ശ​യും കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന​താ​യി കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ക്ക​മ്മി​റ്റി​യെ വി​വ​ര​മ​റി​യി​ച്ച​ത്.​ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തി​ന് ശേ​ഷം പൂ​ട്ടി​യ ഓ​ഫീ​സാ​ണ് രാ​വി​ലെ കു​ത്തി​ത്തു​റ​ന്ന് നി​ല​യി​ല്‍ ക​ണ്ട​ത്. ഓ​ഫീ​സി​ന​ക​ത്തെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. സ​മീ​പ​ത്തെ മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​വാ​യി​രം രൂ​പ ന​ഷ്ട​മാ​യെ​ന്ന് ക്ഷേ​ത്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ത​മ്പാ​ന്‍ പ​റ​ഞ്ഞു.​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Read More

 പിലിക്കോട് രഘുവിന്‍റെ വീട്ടിലെ മങ്കക്കായ വാഴ കുലച്ചു;  പ​ച്ച​ക്കാ​യ​ക്ക് പ​ക്ഷി​യു​ടെ രൂ​പം

തൃ​ക്ക​രി​പ്പൂ​ർ(കാസർഗോഡ്): പി​ലി​ക്കോ​ട് എ​ക്ക​ച്ചി​യി​ലെ പി.​വി. ര​ഘു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കാ​യ്ച വാ​ഴ​ക്കു​ല​യി​ൽ പ​ക്ഷി​യു​ടെ രൂ​പ​ത്തി​ലു​ള്ള കാ​യ. മ​ങ്ക​ക്കാ​യ ഇ​ന​ത്തി​ൽ പെ​ട്ട വാ​ഴ​യി​ലെ ഒ​രു കാ​യ​യാ​ണ് പ​ക്ഷി​യു​ടെ രൂ​പ​ത്തി​ലു​ള്ള​ത്. കൊ​ക്കും ക​ണ്ണും ചി​റ​കു​മെ​ല്ലാ​മു​ണ്ട് ഇ​തി​ന്. ര​ഘു​വി​ന്‍റെ മ​ക​ൾ ശി​ഖ ഈ ​കൗ​തു​ക​ക്കാ​യ​യു​മാ​യാ​ണ് ത​ന്‍റെ വി​ദ്യാ​ല​യ​മാ​യ ച​ന്തേ​ര ഇ​സ​ത്തു​ൽ ഇ​സ്ലാം എ​എ​ൽ​പി സ്കൂ​ളി​ൽ എ​ത്തി​യ​ത്. കു​ട്ടി​ക​ളി​ലെ​ല്ലാം പ​ക്ഷി​യു​ടെ രൂ​പ​ത്തി​ലു​ള്ള പാ​ച​ക്കാ​യ കൗ​തു​കം നി​റ​ച്ചു.

Read More