കാസര്‍ഗോഡ്: നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച അന്തര്‍സംസ്ഥാന സംഘത്തിലെ കണ്ണി കാസര്‍ഗോഡ് പോലീസിന്റെ പിടിയിലായി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷറഫുദ്ദീ(29)നാണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 13 വീതം എടിഎം കാര്‍ഡുകളും പാസ്ബുക്കുകളും രണ്ട് സിം കാര്‍ഡുകളും നിരവധി പിന് നമ്പറുകളും കണ്ടെടുത്തു. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ റാസിഖിന്റെ പരാതിയിലാണ് പോലീസ് ഷറഫുദ്ദീനെ വലയില്‍ കുരുക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷറഫുദ്ദീന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞാണ് റാസിഖിനെ സ്വാധീനിച്ചത്. ഇതിനായി റാസിഖ് സ്വന്തം പേരില്‍ പുതിയൊരു മൊബൈല്‍ സിംകാര്‍ഡ് എടുക്കുകയും മംഗളൂരുവിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. അക്കൗണ്ട് വിവരങ്ങളും പാസ്ബുക്കും എടിഎം കാര്‍ഡും സിമ്മും ഷറഫുദ്ദീന് കൈമാറി. പ്രതിഫലമായി 3000 രൂപ ഷറഫുദ്ദീന് നല്‍കുകയും ചെയ്തു. നാളുകള്‍ കഴിഞ്ഞിട്ടും ഇവ ഉപയോഗിച്ച് എന്തു ബിസിനസാണ് നടത്തുന്നതെന്ന് ഷറഫുദ്ദീന് വ്യക്തമാക്കാതിരുന്നതോടെ തന്റെ വിവരങ്ങള്‍…
Read MoreCategory: Kannur
ആറുവർഷം പിന്നിടുമ്പോൾ ഖാദി-ഗാന്ധി മ്യൂസിയം തറക്കല്ലിൽ ഒതുങ്ങി
സ്വന്തം ലേഖകൻ പയ്യന്നൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണ നിലനിര്‍ത്താനും ഗാന്ധിദര്‍ശനങ്ങള്‍ പുതുതലമുറയ്ക്ക് പകരാനും പയ്യന്നൂരിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഖാദി-ഗാന്ധി മ്യൂസിയം തറക്കല്ലിൽ ഒതുങ്ങുമോ..? മഹാത്മജിയുടെ 150 -ാം ജന്മവാര്‍ഷികം നാടെങ്ങും ആഘോഷിക്കുമ്പോള്‍ പയ്യന്നൂരിൽ ഗാന്ധിയുടെ ഓർമകൾ ഗാന്ധിമാവിലും ഉപ്പുസത്യഗ്രഹം നടന്ന ഉളിയത്ത്കടവിലും പിന്നീട് ഗാന്ധിപാര്ക്കായി മാറിയ ഗാന്ധി മൈതാനിയിലും വാഹനങ്ങള്‍ തു രുന്പിക്കുന്ന പോലീസ് മൈതാനിയിലും ചരിത്രഗ്രന്ഥങ്ങളിലും ഒതുങ്ങുകയാണ്. 2013 ഒക്ടോബര്‍ ഒമ്പതിനാണ് കേന്ദ്ര അഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഒന്നരക്കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതി ആറു വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ത്തന്നെ. ഖാദിയുടെ പാരമ്പര്യവും സ്വാതന്ത്ര്യസമരത്തിലെ ഖാദിയുടെ പങ്കും പിന്നീടുണ്ടായ വികാസപരിണാമങ്ങളും സജ്ജീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതിനായി മഹാത്മാഗാന്ധി നൂല്‍നൂല്‍ക്കുന്നതിന് ഉപയോഗിച്ച രണ്ടുകതിര് ചര്‍ക്ക മുതല്‍ പന്ത്രണ്ട് കതിര് ചര്ക്കവരെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും പദ്ധതിയിട്ടിരുന്നു.കുഴിത്തറി മുതലുള്ള പതിനെട്ടോളം ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രചാരണം. ഖാദിയെ…
Read Moreഅധ്യാപികയെ മർദിച്ച വിദ്യാർഥിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; വിദ്യാർഥി ഒളിവി ല്‍
തളിപ്പറമ്പ്: അധ്യാപികയുടെ കഴുത്തിനു പിടിച്ച് അമർത്തുകയും മർദിക്കുകയും ചെയ്ത വിദ്യാർഥിക്കെതിരെ തളിപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ ബികോം മാർക്കറ്റിംഗ് വിദ്യാർഥി ഇരിക്കൂർ സ്വദേശിയായ ഇരുപതുകാരന് എതിരെയാണ് തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സെപ്റ്റംബർ 30 ന് ഉച്ചകഴിഞ്ഞ് 3.15 നാണ് സംഭവം. ഒന്നാം വർഷം ബിരുദ വിദ്യാർഥികൾക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെ അവിടെയെത്തിയ വിദ്യാർഥിയോട് ക്ലാസിന് പുറത്തുപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് അധ്യാപികയുടെ കഴുത്തിന് പിടിച്ച് അമർത്തുകയും മർദിക്കുകയും അശ്ശീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തത്. അധ്യാപിക പ്രിൻസിപ്പലിന് നൽകിയ പരാതി അദ്ദേഹം പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 323, 354, 294 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.വിദ്യാർഥി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥികൾ തമ്മിൽ സംഘട്ടനവും മറ്റ് പ്രശ്നങ്ങളും നടക്കുന്ന സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read Moreകണ്ണൂർ പോലീസിന്റെ ഓപ്പറേഷനിൽ “പയ്യാന്പലം മനോഹരം’
കണ്ണൂർ: മാലിന്യങ്ങൾ നിറഞ്ഞ പയ്യാന്പലം ബീച്ചിന് ശാപമോക്ഷം നൽകി കണ്ണൂർ പോലീസ്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് കണ്ണൂരിലെ 500 ഓളം പോലീസുകാർ ചേർന്നാണ് പയ്യാന്പലം ബീച്ച് ശുചീകരിച്ചത്. പ്രളയത്തിന്റെ ഭാഗമായി പയ്യാന്പലം കടൽത്തീരത്ത് വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മാലിന്യങ്ങൾ ശല്യമായി മാറിയിരുന്നു. ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ബീച്ചിൽ കുമിഞ്ഞുകൂടിയത് പയ്യാന്പലം ബീച്ചിന്റെ സൗന്ദര്യത്തെ തന്നെ നശിപ്പിച്ചിരുന്നു. കണ്ണൂർ ഡിഐജി കെ.സേതുരാമൻ, ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ, കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പയ്യാന്പലത്ത് തിങ്കളാഴ്ച മുതൽ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചത്. രാവിലെ ഏഴുമുതൽ 10വരെയായിരുന്നു ശുചീകരണം. ഒരു ദിവസം 150 ഓളം പോലീസുകാരായിരുന്നു ശുചീകരണത്തിൽ പങ്കെടുത്തത്. ഇന്ന് രാവിലെയോടുകൂടി ബീച്ചിലെ മാലിന്യങ്ങൾ മുഴുവൻ നീക്കംചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് കണ്ണൂർ കോർപറേഷന് നൽകുകയും ചെയ്തു.
Read Moreവോട്ട് കഴിയുംവരെ നവോത്ഥാനം മാറിനിൽക്കട്ടെ..! ; ശബരിമലയിൽ ആചാരം ലംഘിക്കുന്നതിനോട് യോജിപ്പില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി
കാസർഗോഡ്: ശബരിമലയിൽ ആചാരം ലംഘിക്കുന്നതിനോട് യോജിപ്പില്ലെന്ന് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റേ. യുവതികളും ആചാരം പാലിച്ചുപോകണം. നിലവിലുള്ള രീതികൾ തുടരുകയാണ് വേണ്ടത്. കോടതി വിധിയെ കുറിച്ച് സർക്കാർ പറയട്ടേയെന്നും ശങ്കർ റേ പറഞ്ഞു.
Read Moreമഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികാഘോഷം! വീഡിയോ നിര്‍മിച്ചും ഫോട്ടോയെടുത്തും സമ്മാനം നേടാം
കണ്ണൂർ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിര്‍മാണം, ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം. ഗാന്ധിയന്‍ മാതൃക എന്ന നിലയില്‍ സമൂഹത്തില്‍ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു ആശയത്തില്‍ 60 സെക്കൻഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വചലച്ചിത്രമാണ് മത്സരത്തിന് അയക്കേണ്ടത്. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനവും, രചനകളും എന്ന വിഷയത്തിലാണ് ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരം. 10,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3,000 രൂപയുമാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിവാക്യമാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം…
Read Moreരണ്ടു ലക്ഷം രൂപയുടെ ചെക്കിന് ട്രഷറിയിൽനിന്ന് നല്‍കിയത് ഇരുപത് ലക്ഷം; സംഭവം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും പണം തിരിച്ചുപിടിക്കാൻ നടപടിയില്ല
നിശാന്ത് ഘോഷ് കണ്ണൂർ: കരാറുകാരന് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ രണ്ടു ലക്ഷം രൂപയുടെ ചെക്കിന് ജില്ലാ ട്രഷറിയിൽനിന്ന് 20 ലക്ഷം രൂപ നൽകിയ സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരിച്ചുപിടിക്കാൻ നടപടിയില്ല. 18 ലക്ഷവും ഇതിന്റെ പലിശയുമടക്കം തിരിച്ചുപിടിക്കണമെങ്കിലും നടപടികൾ വൈകിപ്പിക്കുകയാണ്. സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ ജപ്തി ഉൾപ്പെടെയുള്ളവ സ്വീകരിക്കാറുണ്ടെങ്കിലും ഇതിനുള്ള നീക്കംപോലും ഉണ്ടായിട്ടില്ല. പകരം കരാറുകാരനിൽനിന്നു പണം കിട്ടുന്പോൾ വാങ്ങിക്കാമെന്ന നിലപാടാണ് ട്രഷറി വകുപ്പ് പുലർത്തുന്നത്. കരാറുകാരനും ചില ഉന്നതരും തമ്മിലുള്ള ബന്ധമാണ് കാരണമെന്നും ആരോപണമുണ്ട്. ചെക്ക് സ്ക്രൂട്ടിനി ചെയ്ത അക്കൗണ്ടന്റിനെ കൂത്ത്പറന്പ് സബ് ട്രഷറിയിലേക്കും ചെക്ക് പാസാക്കിയ ജൂണിയര്‍ സൂപ്രണ്ടിനെ ചക്കരക്കല്‍ സബ് ട്രഷറിയിലേക്കും സ്ഥലംമാറ്റുക മാത്രമാണ് ട്രഷറി വകുപ്പ് ചെയ്തത്. 2018 ഓഗസ്റ്റ് 20ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാറുകാരന് നല്കിയ രണ്ടു ലക്ഷത്തിന്റെ എക്സ് വൈ 2568840 നമ്പര്‍…
Read Moreക്ഷേമനിധി, ടാക്സ് എന്നിവ അടച്ച് ബ്രേക്ക് എടുത്തുതരാമെന്ന് പറഞ്ഞ് തട്ടിപ്പ്; പയ്യാവൂര്‍ സ്വദേശിയില്‍ നിന്നും 60,000 രൂപ തട്ടിയെടുത്ത വാഹനബ്രോക്കര് അറസ്റ്റില്‍
തളിപ്പറമ്പ്: വാഹനത്തിന്റെ ക്ഷേമനിധി, ടാക്സ് എന്നിവ അടച്ച് ബ്രേക്ക് എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് പയ്യാവൂര്‍ സ്വദേശിയില്‍ നിന്നും 60,000 രൂപ തട്ടിയെടുത്ത വാഹനബ്രോക്കര് അറസ്റ്റില്‍. കാനൂല് മോറാഴയിലെ തറമ്മല്‍ വീട്ടില്‍ ടി.മഹേഷി (48)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്തത്. 2016 ജനുവരി 20 ന് പയ്യാവൂരിലെ കീച്ചേരിക്കുന്നേല്‍ വീട്ടില്‍ ബോബന്തോമസില് നിന്നാണ് മഹേഷ് 60,000 രൂപയും വാഹനത്തിന്റെ ആര്‍സി ബുക്കും മറ്റും വാങ്ങിയെങ്കിലും പണം അടക്കാതെ മുങ്ങിയത്. തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ലളിത മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളിന്റെ നടത്തിപ്പുകാരനാണ് മഹേഷ്. ടാക്സ് അടച്ചില്ലെന്ന് മാത്രമല്ല, ആര്‍സി ബുക്കും മറ്റ് രേഖകളും തിരിച്ച് നല്‍കാതെ ഒളിച്ചുനടക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റിലായ മഹേഷില്‍ നിന്നും ആറുപതിലേറെ ആര്‍സി ബുക്കുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി പേര് ഇയാള്‍ക്കെതിരെ സമാനമായ പരാതികളുമായി രംഗത്തുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ…
Read Moreവിവാഹ ഔട്ട് ഡോര്‍ ചിത്രീകരണത്തിനിടെ കാര്‍ തകര്‍ത്ത് മോഷണം; അന്വേഷണം അന്തിമഘട്ടത്തില്‍, പ്രതികളെപ്പറ്റി സൂചന
പയ്യന്നൂര്‍: കാനായി കാനത്ത് വിവാഹ ശേഷമുള്ള ഔട്ട് ഡോര്‍ ചിത്രീകരണത്തിനെത്തിയ സംഘത്തിന്റെ രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും പണവും വീഡിയോ കാമറയും ലെന്‍സും കവര്‍ന്ന സംഭവത്തില്‍ പ്രതികളെപ്പറ്റി പോലീസിന് സൂചന ലഭിച്ചു. പ്രതിയുടെ രേഖാചിത്രവും പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ചുവന്ന പള്‍സര്‍ ബൈക്കിനെപ്പറ്റിയുമുള്ള വിവരങ്ങളും പോലീസ് പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് പ്രതികളെപ്പറ്റിയുള്ള നിര്‍ണായക സൂചന ലഭിച്ചത്. വാഹന ഉടമകളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ശക്തമാക്കിയതിനിടയിലാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന ചുവന്ന പള്‍സര്‍ ബൈക്കിനെപറ്റിയുള്ള വിവരം ലഭിച്ചത്.ബൈക്കില്‍ വന്നിരുന്ന ആളെ കണ്ടിരുന്ന ദൃക്സാക്ഷിയില്നിന്നും ലഭിച്ച വിവരണത്തിലാണ് പോലീസ് രേഖാചിത്രം തയാറാക്കിയത്. ഈ രേഖാചിത്രവും പ്രതികളിലേക്കെത്താന്‍ പോലീസിന് സഹായകമായിട്ടുണ്ട്.സൈബര്‍ സെല്ലിന്റെ പരിശോധനാ റിപ്പോര്‍ട്ടുകൂടി ലഭിക്കുന്നതോടെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിക്കും. കഴിഞ്ഞ 21ന് ഉച്ചക്ക് 1.30 ഓടെ ഇവിടെ എത്തിയ ദമ്പതികളും കാമറാമാന്മാരും റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷം…
Read Moreവലയിൽ കുടുങ്ങിയ മത്സ്യങ്ങൾ വേർതിരിക്കുന്നതിനിടെ വലിയ ഞണ്ട് ഇറുക്കി; ആയിക്കരയിലെ മത്സ്യത്തൊഴിലാളി ആശുപത്രിയിൽ
കണ്ണൂർ: ഞണ്ടിന്റെ ഇറുക്കലിൽ മത്സ്യത്തൊഴിലാളിക്ക് പരിക്ക്. തമിഴ്നാട് കരൂർ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ അൻപഴകനാണ് (55) പരിക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം. ആയിക്കര കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വലയിൽ കുടുങ്ങിയ മത്സ്യങ്ങൾ വേർതിരിക്കുന്നതിനിടെ വലിയ ഞണ്ട് അൻപഴകന്റെ വലതുകൈയ്ക്ക് ഇറുക്കുകയായിരുന്നു. ഞണ്ട് പിടിവിടാത്തതിനെ തുടർന്ന് സഹപ്രവർത്തകരായ മത്സ്യത്തൊഴിലാളികൾ ഞണ്ടിനെ അടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അൻപഴകനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി ഇയാൾ കണ്ണൂർ ആയിക്കരയിൽ മത്സ്യബന്ധനം നടത്തിവരികയാണ്.
Read More