കണ്ണൂർ: കേരളം മറ്റൊരു മഴക്കെടുതിയെ അഭിമുഖീകരിക്കുമ്പോള്‍ വീണ്ടും രക്ഷകരായി മത്സ്യത്തൊഴിലാളികൾ. അഗ്നിശമനസേന പോലും പിന്മാറിയ ദൗത്യമാണ് കണ്ണൂരിൽ കേരളത്തിന്റെ സൈന്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. കണ്ണൂരിലെ ശ്രീകണ്ഠാപുരത്താണ് സംഭവം. മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിൽ കുടുങ്ങി കിടന്ന അന്യ സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചത്. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഫയർഫോഴ്സ് ഉപേക്ഷിച്ച ദൗത്യമായിരുന്നു ഇത്.
Read MoreCategory: Kannur
അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം! കേരളത്തിലെ ഏറ്റവും വലിയ നടപ്പാലത്തിന്റെ ജീവൻ കവർന്ന് പെരുവെള്ളപ്പാച്ചിൽ
കാസർഗോഡ്: കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം കനത്ത മഴയിൽ ഒലിച്ചുപോയി. കാസർഗോട്ടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗമാണ് കനത്ത മഴയിലും വെള്ളപാച്ചിലിലും തകർന്നത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാലം ഏതു സമയത്തും തകർന്നു വീഴുമെന്ന നിലയിലായിരുന്നു. കോണ്‍ക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോഗിച്ചാണു പാലം നിർമിച്ചിരുന്നത്. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം. തേജസ്വിനി പുഴയിലെ നീരൊഴുക്ക് ശക്തമായതാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം തകരാൻ കാരണം. റോഡ് വഴി പാലം വരുന്നതിനു മുന്‍പ് അച്ചാംതുരുത്തി ദ്വീപ് നിവാസികൾ കോട്ടപ്പുറത്തെത്തിയിരുന്നത് ഈ നടപ്പാലം വഴിയായിരുന്നു. പുതിയ പാലം വന്നുവെങ്കിലും നടപ്പാലം പൊളിച്ചു മാറ്റിയില്ല. കാൽനടക്കാർ നിരവധി പേർ ഇതുവഴി കടന്നു പോയിരുന്നു.
Read Moreഇരിട്ടിയും ടൗണുകളും വെള്ളത്തിൽ! പേരട്ടയിൽ ഉരുൾപൊട്ടി; വള്ളിത്തോട്ടിൽ വെള്ളക്കെട്ടിൽ വീണ് മരണം
ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി മേഖലയിൽ ദുരിതം തുടരുന്നു. പേരട്ട തൊട്ടിപ്പാലത്ത് ഇന്നു പുലർച്ചെ ഉരുൾപൊട്ടി. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വള്ളിത്തോട്ടിൽ വെള്ളക്കെട്ടിൽ വീണു വയോധികൻ മരിച്ചു. കോളിത്തട്ടിലെ വില്ലംപാറ ജോയിയെ (77) ആണ് വള്ളിത്തോട് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഴവെള്ള പാച്ചിലിൽ കച്ചേരിക്കടവ് പഴയ പാലം തകർന്നു. കച്ചേരിക്കടവ് പഴയ പാലം തകർന്നുവെങ്കിലും പുതിയ പാലം കഴിഞ്ഞ മാസം തുറന്നതിനാൽ ഗതാഗത പ്രശ്നമുണ്ടാവില്ല. ഇന്ന് പുലർച്ചെ പാലം തകരും വരെ നൂറുകണക്കിന് പേർ വെള്ളം കാണാൻ പാലത്തിൽ ഉണ്ടായിരുന്നെങ്കിലും തകർച്ചാ സമയത്തു പാലത്തിൽ ആരുമില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. മാടത്തിൽ, കോളിക്കടവ്, ജബാർകടവ് , പയഞ്ചേരിമുക്ക് ,കോളിക്കടവ് ,പേരട്ട തുടങ്ങിയ ടൗണുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇരിട്ടി പുതിയ ബസ്…
Read Moreപറശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി; കനത്ത മഴയിൽ ക്ഷേത്രത്തിനകത്ത് കുടുങ്ങിയ ഭക്തരെ തോണിയിൽ രക്ഷപ്പെടുത്തി
തളിപ്പറമ്പ്: വളപട്ടണം പുഴയിൽ വെള്ളമുയർന്നതിനെ തുടർന്ന് പറശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി. വെള്ളക്കയറ്റം ശക്തമായതിനെ തുടർന്നു ക്ഷേത്രത്തിലെ തിരുവപ്പന വെള്ളാട്ടം നിർത്തി വച്ചു. പുലർച്ചെ നാലരയോടെ തുടങ്ങിയ ചടങ്ങുകൾ അഞ്ചരയോടെ നിർത്തുകയായിരുന്നു. കനത്ത മഴയിൽ ക്ഷേത്രത്തിനകത്ത് കുടുങ്ങിയ ഭക്തരെ തോണിയിലാണ് പുറത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇന്നലെയുണ്ടായതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
Read Moreകേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിനു പിന്നിൽ ആന്ധ്ര സ്വദേശി നാഗപ്പൻ; പാനൂർ പോലീസിന്റെ പിടിയിലായ കഞ്ചാവ് കേസ് പ്രതിയുടെ വെളിപ്പെടുത്തൽ
പാനൂർ(കണ്ണൂർ): കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ നിയന്ത്രണം ആന്ധ്ര സ്വദേശി നാഗപ്പനാണെന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തൽ. ആറുകിലോ കഞ്ചാവ് കടത്തവേ പാനൂർ പോലീസിന്റെ പിടിയിലായി ജയിലിൽ കഴിയുന്ന തളിപ്പറമ്പ് കുറുമാത്തൂരിലെ ചെക്കന്റകത്ത് അബ്ദുൾ ജാഫറി (46) നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി പാനൂർ സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ആന്ധ്രയിലെ നാഗപട്ടണത്തിലെ തൂനിയിൽ നിന്നാണ് വ്യാപകമായി കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നത്. കഞ്ചാവ് മൊത്തവ്യാപാരി നാഗപ്പന്റെ നേതൃത്വത്തിലാണ് കേരളത്തെ മൊത്തം വിഴുങ്ങുന്ന കഞ്ചാവ് വ്യാപാരം അരങ്ങു തകർക്കുന്നത്. ചെറിയ ചെറിയ പായ്ക്കറ്റുകളാക്കി ബസുകളിലൂടെയാണ് കടത്ത്. ബസിൽ കയറ്റിയാൽ വാങ്ങിയാൾക്കാണ് പൂർണ ഉത്തരവാദിത്വം. പിടിയിലായാലും സ്വയം ഉത്തരവാദിത്വമേൽക്കണം. ദിവസേന ലക്ഷകണക്കിന് രൂപയുടെ കഞ്ചാവാണ് ഇവിടെ നിന്നും കടത്തി പോവുന്നത്. കേരളത്തിലെ ഏജന്റുമാർ ഇത് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എത്തിക്കുന്നു. പിടിയിലായി ജയിലിലായാലും…
Read Moreവയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തും; ദേശീയ ദുരന്ത നിവാരണസേനയുടെ സഹായവും തേടി സർക്കാർ
കൽപ്പറ്റ: മഴക്കെടുതി രൂക്ഷമായ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തും. സൈന്യത്തിന്റെ 60 അംഗ സംഘമാണ് എത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് പലയിടത്തും ഉയരുന്നതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണസേനയുടെ സഹായവും സർക്കാർ തേടിയിട്ടുണ്ട്.
Read Moreനിരവധി തട്ടിപ്പുകള്‍ കണ്ടും കേട്ടും മടുത്തവര്‍ക്കിടയില്‍ വേറിട്ടൊരു തട്ടിപ്പ്! തട്ടിപ്പുകാരെ പറപ്പിച്ച് വ്യാപാരികള്‍; സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: നിരവധി തട്ടിപ്പുകള്‍ കണ്ടും കേട്ടും മടുത്തവര്‍ക്കിടയില്‍ പാറ്റയുടേയും കൊതുകിന്റെയും പേരിലുള്ള പുതിയ തട്ടിപ്പ്. പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറിന് എതിര്‍വശത്തായാണ് കുറച്ചു ദിവസമായി ഈ തട്ടിപ്പ് അരങ്ങേറുന്നത്. രണ്ടുപേരടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന്റെ കണ്ണികള്‍. വില്പനക്കാരന്റെ അനൗണ്‍സ്മെന്റിലാണ് ആളുകള്‍ വീഴുന്നത്. ഈ ഉപകരണം കറന്റിൽ കുത്തിവെച്ചാല്‍ രണ്ടായിരം സ്ക്വയര്‍ ഫീറ്റിനുള്ളില്‍ എലി, പല്ലി, പാറ്റ, ചിലന്തി, കൊതുക് എന്നിവയുണ്ടാകില്ല എന്നാണ് അനൗണ്‍സ്മെന്റ്. മൂന്ന് ദിവസം കഴിഞ്ഞാലെ ഇതിന്റെ ഫലം കാണുകയുള്ളുവെന്നും ഇയാളുടെ വിശദീകരണം. ആളുകള്‍ കൂടുന്നതോടെ ഒരാളെത്തി എനിക്ക് ഒന്നുകൂടി വേണം, പെങ്ങളുടെ വീട്ടിലേക്കാ എന്ന് പറഞ്ഞ് പൈസ കൊടുത്ത് ഒരെണ്ണം വാങ്ങുന്നു. ഞാനിന്നലെ ഒരെണ്ണം വാങ്ങി നല്ല സാധനമാ എന്ന് കൂടിനില്‍ക്കുന്നവരോട് ഇയാള്‍ പറയുന്നതോടെ ശങ്കിച്ച് നിന്നവരെല്ലാം നൂറ് രൂപ കൊടുത്ത് വാങ്ങുകയായി. വീട്ടില്‍കൊണ്ടുപോയി കറന്റില് കുത്തി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് എല്ലാവര്ക്കും മനസിലായത്.…
Read Moreബ്രഹ്മഗിരി മലനിരകളിൽ ഉരുൾപൊട്ടൽ; ഇരിട്ടി മേഖലയിലെ പുഴകളിൽ വെള്ളം ഉയർന്നു
ഇരിട്ടി : ബ്രഹ്മഗിരി മലനിരകളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഇരിട്ടി മേഖലയിലെ പുഴകളിൽ വെള്ളം ഉയർന്നു. പുഴയോരങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരിട്ടി, കൂട്ടുപുഴ, കച്ചേരിക്കടവ്, ഉളിക്കൽ, പൊയ്യൂർക്കരി, വയത്തൂർ, മണിക്കടവ് എന്നിവിടങ്ങളിലെ പുഴകളിലാണ് വെള്ളം ഉയർന്നിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പ്രാദേശിക അവധി നൽകിയതായി തഹസിൽദാർ അറിയിച്ചു. ഇന്നലെ പുഴകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതേത്തുടർന്നാണ് അവധി. പകരം ശനിയാഴ്ച്ച പ്രവൃത്തി ദിനമായിരിക്കും. അതിനിടെ, ഇരിട്ടി മേഖലയിൽ ഇന്ന് പുലർച്ചെവരെ തുടർന്ന കനത്ത മഴയ്ക്ക് അല്പം ആശ്വാസമായിട്ടുണ്ട്. എന്നാൽ, പുഴകളിൽ വെള്ളം ഉയരുന്നത് ആശങ്കയുയർത്തിയിരിക്കുകയാണ്. എടക്കാനം -പഴശി പദ്ധതി റൂട്ടിൽ ഇന്ന് പുലർച്ചെ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. കച്ചേരിക്കടവിൽ പുഴയോട് ചേർന്ന അഞ്ചു വീടുകളിൽ വെള്ളം കയറി. ഷൈനി…
Read Moreആരേ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം; പൂച്ചപ്പേടിയിൽ ജില്ലാ ആശുപത്രിയിലെ രോഗിക ളും ജീവനക്കാരും
കണ്ണൂർ: ജില്ലാ ആശുപത്രിയി വാർഡുകളിൽക്കൂടി നടക്കുന്നവർ സൂക്ഷിക്കുക. നിങ്ങൾക്ക് പൂച്ചയുടെ കടിയേൽക്കാൻ സാധ്യതയുണ്ട്. രോഗികളായാലും കൂട്ടിരിക്കുന്നവരായാലും നഴ്സായാലും പൂച്ചയ്ക്ക് പ്രശ്നമില്ല. ചാടിക്കടിക്കും. കഴിഞ്ഞദിവസം എഫ്എം-2 വാർഡിൽ നഴ്സിനെ പൂച്ച ചാടിക്കടിച്ചു. അവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നുരാവിലെ കൂട്ടിരിക്കാൻ എത്തിയ ഇതരസംസ്ഥാന തൊഴിലാളിക്കും പൂച്ചയുടെ അക്രമം നേരിടേണ്ടിവന്നു. രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾക്ക് പൂച്ചയുടെ കടിയേറ്റ് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി. വിവിധ വാർഡുകളിലായി 12 ഓളം പൂച്ചകൾ വിലസുന്നുണ്ട്. വാർഡുകളിലെ രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും പൂച്ചകൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. എത്രതവണ ആട്ടിയോടിച്ചാലും പൂച്ചകൾ വാർഡ് വിട്ട് പോകുന്നില്ലെന്നാണു കിടപ്പുരോഗികൾ പറയുന്നത്. എന്തായാലും പൂച്ചപ്പേടിയിലാണ് വാർഡുകളിലെ രോഗികൾ.
Read Moreതലശേരി റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ പ്രീപെയ്ഡ് കൗണ്ടര്‍ വിവാദം: മോട്ടോര്‍ വാഹന വകുപ്പും പോലീസും അന്വേഷണം തുടങ്ങി
തലശേരി: തലശേരി റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിന് മുന്നിലെ ഓട്ടോറിക്ഷ പ്രീപെയ്ഡ് കൗണ്ടറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസും രാഷ്ട്രദീപിക വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ് പുത്തലത്തിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിക്കുകയായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് രോഗികളെ സൗജന്യമായി കൊണ്ടുപോകുമെന്ന വാഗ്ദാനത്തോടെ തുടങ്ങിയ പ്രീ പെയ്ഡ് കൗണ്ടറിലൂടെ കഴിഞ്ഞ ഏഴു വര്‍ഷമായി സ്വരൂപിച്ച അര ക്കോടിയോളം രൂപയുടെ കണക്കുകള്‍ സംബന്ധിച്ച ദുരൂഹത തുടരുകയാണ്. ഇതിനിടയില്‍ കൗണ്ടര്‍ വഴി പിരിക്കുന്ന പണത്തില്‍ പോലീസ് ഔട്ട്പോസ്റ്റിന്റെ നാമമാത്രമായ കറന്റ് ബില്‍ മാത്രമാണ് ജെസിഐ അടയ്ക്കുന്നതെന്നും ബാക്കി പണം ജെസിഐ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രീപെയ്ഡ് കൗണ്ടറിന്റെ ദുരൂഹമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം…
Read More