കണ്ണൂർ: യൂത്ത് കോൺഗ്രസും പോലീസും തമ്മിൽ കണ്ണൂരിൽ പോസ്റ്ററിന്റെ പേരിൽ യുദ്ധം. യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒൻപതിനു നടക്കുന്ന യുവജന പ്രതിരോധ സദസിന്റെ പ്രചാരണ ബോർഡ് കണ്ണൂർ താണയിൽ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ബോർഡ് എടുത്തുമാറ്റി പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പോലീസ് സ്ഥാപിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. പോലീസ് സ്ഥാപിച്ച പോസ്റ്റർ ഇന്നലെ രാത്രിയിൽ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാറ്റുകയും അവിടെ തങ്ങളുടെ പോസ്റ്റർ സ്ഥാപിക്കുകയും ചെയ്തു. കെ. മുരളീധരൻ എംപിയാണ് യൂത്ത് കോൺഗ്രസിന്റെ യുവജന പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുന്നത്. സംഘപരിവാറിനെതിരേയാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിരോധ സദസെന്നും പോലീസിലെ സംഘപരിവാറുകാരാണ് പോസ്റ്റർ മാറ്റിയതിനു പിന്നിലെന്നും യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി പറഞ്ഞു. 11 മുതൽ 13 വരെയാണ് കേരള പോലീസ്…
Read MoreCategory: Kannur
തളിപ്പറമ്പ് മെയിൻ റോഡിലെ കച്ചവടം; കർശന നടപടിയുമായി പോലീസ്; അനധികൃത കച്ചവടത്തിനെതിരേ വ്യാപാരി-വ്യവസായി സംഘടനകളും
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിൽ കച്ചവടം റോഡിൽ നടത്തുന്ന തെരുവു കച്ചവടകാർക്കെതിരേ കർശന നടപടിയുമായി പോലീസ്. വാഹന ഗതാഗതം പോലും തടസപ്പെടുത്തിയാണ് തളിപ്പറന്പിലെ കച്ചവടം.തളിപ്പറമ്പ് നഗരത്തിലെ സുപ്രധാനമായ മെയിന്‍ റോഡില്‍ എല്ലാ വര്‍ഷവും പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്, ഈ വര്‍ഷം രണ്ട് മാസം മുമ്പാണ് രണ്ടരകോടി രൂപ ചെലവില്‍ മെക്കാഡം ടാറിംഗ് നടത്തിയത്. എന്നാല്‍ ഇത് തെരുവ് കച്ചവടക്കാര്‍ക്ക് മാത്രം സംവരണം ചെയ്തിരിക്കയാണ്. ആരെന്ത് നിയമം കൊണ്ടുവന്നാലും തങ്ങള്‍ക്കത് വെറും പുല്ലാണെന്ന നിലപാടിലാണ് ഇവർ. തളിപ്പറമ്പിലെ വ്യാപാരി-വ്യവസായി സംഘടനകള്‍ അനധികൃത തെരുവ് കച്ചവടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളൊന്നുമില്ല. തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ ട്രാഫിക് യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡിൽ കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ട്രാഫിക് എസ്ഐ കെ.വി.മുരളി, എഎസ്ഐ എം.രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ തെരുവ് കച്ചവടക്കാരെ നേരില്‍ കണ്ട് ഗതാഗതത്തിനും…
Read Moreതൊഴില്‍ സ്തംഭനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ സമരം ഒരുവശത്ത്; തുണിത്തരങ്ങള്‍ നെയ്തെടുക്കാനായി നൂലുകള്‍ തമിഴ്നാട്ടിലേക്കു കയറ്റിയയച്ച് പയ്യന്നൂർ ഖാദി കേന്ദ്രവും
പയ്യന്നൂര്‍: തൊഴില്‍ സ്തംഭനം പരിഹരിക്കണമെന്നും ഖാദി ബോര്‍ഡിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴിലെ തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ തുണിത്തരങ്ങള്‍ നെയ്തെടുക്കാനായി നൂലുകള്‍ തമിഴ്നാട്ടിലേക്കു കയറ്റിയയക്കുന്നു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴിലുള്ള 3,500 ഓളം തൊഴിലാളികള്‍ക്കു ജോലി നല്‍കാതെയാണു തമിഴ്നാട്ടിലേക്കു പയ്യന്നൂര്‍ ഖാദികേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന നൂലുകള്‍ കയറ്റിയയക്കുന്നത്. ഇവിടെ തുണിയുടെ ഉത്പാദനം കുറച്ചതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്ന നൂലുകളാണു തമിഴ്നാട്ടിലെ വിവിധ മില്ലുകളിലേക്കു കയറ്റിയയക്കുന്നത്.കയറ്റിയയക്കുന്ന നൂലുകള്‍ക്കു പകരം പണമീടാക്കാതെ ഇവ ഉപയോഗിച്ചു നെയ്ത തുണിത്തരങ്ങള്‍ തിരികെ വാങ്ങുകയാണു ഖാദി കേന്ദ്രം ചെയ്യുന്നത്. ഇത്തരത്തില്‍ തിരികെയെത്തുന്ന തുണിത്തരങ്ങള്‍ പയ്യന്നൂര്‍ ഖാദി എന്ന ലേബലില്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് തൊഴിലാളികൾ ആരോ പിക്കുന്നു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി 72 നൂല്നൂല്പ് കേന്ദ്രങ്ങളും 65 നെയ്ത്ത് കേന്ദ്രങ്ങളുമാണുള്ളത്. നെയ്ത്തിനാവശ്യമായ നൂലുകള്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. സാമ്പത്തിക…
Read Moreവീട്ടിൽ കയറി അമ്മയെയും മകനെയും മർദിച്ച സംഭവം; പ്രതികളെ പിടികൂടിയിട്ടും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചതായി പരാതി
പാനൂർ: വീട്ടിൽ കയറി അമ്മയെയും മകനെയും മർദിച്ചു. മൂന്നംഗ അക്രമിസംഘത്തെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചതായി ആരോപണം. പാലത്തായിലെ വലിയകാട്ടിൽ നബീസു (68), മകൻ മുസ്തഫ (50) എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ പാനൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് കണ്ണൂർ സ്വദേശി മുസ്തഫയടക്കം മൂന്ന് പേരെ പിടികൂടിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ ഞായറാഴ്ച രാത്രി തന്നെ വിട്ടയച്ചതായാണ് പരാതി. ഇന്നലെ വൈകുന്നേരത്തോടെയാണ് പാനൂർ പോലീസ് കേസെടുത്തത്. കേസെടുക്കാൻ വൈകിച്ചതായും അക്രമിസംഘത്തെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചതായും പരാതിയുണ്ട്. വീട് അടിച്ചു തകർക്കുകയും മാതാവിനെയും മകനെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ നിസാര വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ആരോപണമുണ്ട്. മർദനമേറ്റവരുടെ പരാതി പ്രകാരം സംഭവത്തിൽ ഡിഐജി ഇടപെട്ടിട്ടുണ്ട്.
Read Moreപണം പോകുന്നതെങ്ങോട്ട് ? തലശേരി റെയില്‍വെ സ്റ്റേഷനിലെ ഓട്ടോറിക്ഷ പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തനത്തില്‍ ദുരൂഹത
തലശേരി: തലശേരി റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ പ്രീ പെയ്ഡ് കൗണ്ടറിന്റെ പ്രവര്‍ത്തനം സംഘര്‍ഷത്തിലേക്ക്. ജനോപകാരപ്രദമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രീ പെയ്ഡ് കൗണ്ടറിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ കൗണ്ടര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ട്രാഫിക് പോലീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും പോലീസ് നിയന്ത്രിക്കുകയും ചെയ്യുന്ന പ്രീ പെയ്ഡ് കൗണ്ടറില്‍ ഓരോ ഓട്ടോറിക്ഷ യാത്രക്കാരനില്‍ നിന്നും രണ്ട് രൂപ വീതം ഈടാക്കുന്നുമുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മാസത്തില്‍ അമ്പതിനായിരത്തിലേറെ രൂപ വരുമാനവുമുള്ള ഈ കൗണ്ടറിലെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ആര്‍ക്കാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പട്ട് വിവിധ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കൗണ്ടറിലൂടെ ചുരുങ്ങിയത് അരക്കോടി രൂപയെങ്കിലും യാത്രക്കാരില്‍ നിന്നും പിരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ…
Read Moreനിർമാണം കഴിഞ്ഞ് ഒരുവർഷം പൂർത്തിയാക്കി; വിമാനത്താവള റോഡിലെ തെരുവു വിളക്കുകൾ നാളെ മുതൽ പ്രകാശിക്കും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ ലക്ഷങ്ങൾ ചെലവിട്ടു സ്ഥാപിച്ച തെരുവ് വിളക്കുകൾ നാളെ മുതൽ പ്രകാശിക്കും. നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും പ്രകാശിക്കാതെ നോക്കുകുത്തിയായ വിളക്കുകളാണ് നഗരസഭ ഇടപെട്ട് പ്രകാശിപ്പിക്കുന്നത്. സ്വിച്ച് ഓൺ കർമം നാളെ വൈകുന്നേരം ആറിന് വിമാനത്താവള കവാടമായ കല്ലേരിക്കരയിൽ നടക്കും. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പാണ് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂർ -അഞ്ചരക്കണ്ടി റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. വായാന്തോട് മുതൽ കാര പേരാവൂർ വരെയുള്ള അഞ്ച് കിലാമീറ്റർ റോഡിന്റെ ഇരുവശങ്ങളിലുമായി ഇരുന്നൂറോളം കൂറ്റൻ തെരുവ് വിളക്കുകളാണ് സ്ഥാപിച്ചത്. വിമാനത്താവള കമ്പനിയായ കിയാലിന്റെ ഫണ്ടു ഉപയോഗിച്ചാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നത്. നിർമാണ പ്രവൃത്തി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വിളക്കുകൾ പ്രകാശിപ്പിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. വൈദ്യുതചാർജ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നമാണ് തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാതെയിട്ടിരുന്നത്. തദ്ദേശ സ്വയം…
Read Moreകേരള -കർണാടക അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചിൽ ശക്തം; റോഡുകൾ തകർന്നതുമൂലം മാക്കൂട്ടം ചുരംപാത അടച്ചു
ഇരിട്ടി: കേരള -കർണാടക അന്തര്‍ സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിച്ചിലും റോഡ് തകര്‍ച്ചയും കാരണം ചുരം പാത അടച്ചു. ഗതാഗതം മാനന്തവാടി വഴി തിരിച്ച് വിട്ടു. ബസുകളും ചരക്ക് ലോറികളും സ്വകാര്യ വാഹനങ്ങളും ഉള്‍പെടെ നൂറ് കണക്കിന് വാഹനങ്ങള്‍ ചുരം റോഡില്‍ കുടുങ്ങി. ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ മഴയിലാണ് റോഡിലേക്ക് കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടത്. പുലർച്ചെ ഒന്നോടെ പെരുമ്പാടിക്ക് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നു പോവുകയും ചെയ്തിട്ടുണ്ട്. ഇരിട്ടി-വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്തു.
Read Moreആശുപത്രിയിൽ നഴ്സിനു നേരെ അക്രമവും അപമാനിക്കാൻ ശ്രമവും: നാല് പേർ അറസ്റ്റിൽ; മുഖത്ത് നോക്കി ചിരിച്ചു കൂടെ എന്ന് ചോദിച്ചായിരുന്നു അക്രമം
തലശേരി: മദ്യപിച്ച് ലക്ക് കെട്ട് പ്രമുഖ ആശുപത്രിയിലെ സ്റ്റാഫ്നഴ്സിനെ കടന്നു പിടിക്കാനും വസ്ത്രം വലിച്ച് മാറ്റാനും ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം. അക്രമികളെ മണിക്കൂറുകൾക്കുള്ളിൽ വ്യാപക റെയ്ഡിലൂടെ പോലീസ് പിടികൂടുകയായിരുന്നു. നെട്ടൂർ പുത്തൻ പുരയിൽ ഷുഹൈബ് (19), ലോട്ടസിനു സമീപം പാറക്കണ്ടി വീട്ടിൽ അനീസ് (28), ധർമടം സീനത്ത് മൻസിലിൽ മുഹമ്മദ് ഷഹർഷാദ് (19), ഗുഡ് ഷെഡ് റോഡിൽ പാറക്കണ്ടി വീട്ടിൽ ഷാനവാസ് (23) എന്നിവരെയാണ് സി ഐ സനൽകുമാർ, എസ് ഐ എ.അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പോലീസ് രാത്രിയിൽ തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയ സംഘം മുഖത്ത് നോക്കി ഒന്നു ചിരിച്ചു കൂടെ എന്ന് പറഞ്ഞ് നഴ്സിനെ സമീപിക്കുകയായിരുന്നു. തുടർന്ന്…
Read Moreകട്ട റൗഫ് വധം: മുഖ്യപ്രതികളിലൊരാളായ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ; കൊലപ്പെടുത്തിയതിനെക്കുറിച്ച് പോലീസ്പറയുന്നതിങ്ങനെ…
കണ്ണൂർ: ആദികടലായിയിലെ അബ്ദുൾ റൗഫ് എന്ന കട്ട റൗഫിനെ (29) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാളായ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. തയ്യിൽ കുറുവ റോഡിലെ സിറ്റി പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഹസ്രത്ത് നിസാമുദ്ദീനെയാണ് (24) കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ പി.ആർ. സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഹസ്രത്ത് നിസാമുദ്ദീൻ എബിവിപി പ്രവർത്തകനായിരുന്ന പള്ളിക്കുന്നിലെ സച്ചിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. കൂടാതെ കസാനക്കോട്ടയിൽ വച്ച് കൊല്ലപ്പെട്ട റൗഫിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. എസ്ഡിപിഐ പ്രവർത്തകനായ ഫാറൂഖിനെ കൊലപ്പെടുത്തിയ വിരോധവും റൗഫ് തിരികെ ആക്രമിക്കുമോ എന്നുള്ള ഭയവുമാണ് കൊലപ്പെടുത്തിയതിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. എസ്പിയുടെ സ്ക്വാഡംഗങ്ങളായ എഎസ്പിമാരായ സുനിൽകുമാർ, മഹിജൻ, രാജീവൻ, അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ…
Read Moreഏഴിമല നാവിക അക്കാഡമിയിലെ കുതിര ഇടഞ്ഞോടി; നാലുപേർക്കു പരിക്ക്
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയുടെ കുതിരലായത്തിൽനിന്ന് കുതിര ഇടഞ്ഞോടി. കുതിരയുടെ പരാക്രമം കണ്ട് ഭയന്നോടുന്നതിനിടെ ഒരു കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. കുതിരാലയത്തിൽനിന്നു പുറത്തുചാടിയ കുതിര നാല് കിലോമീറ്ററോളം അകലെ എട്ടിക്കുളത്തുള്ള നാവിക അക്കാഡമിയുടെ കണ്ണൂർ ഗേറ്റ് വഴിയാണ് പുറത്തേക്കു ചാടിയത്. എട്ടിക്കുളം കുതിരക്കല്ലിൽ താമസിക്കുന്നവർക്കാണ് ഭയന്നോടുന്നതിനിടെ വീണു പരിക്കേറ്റത്. ഒരു മണിക്കൂറിനുശേഷമാണ് കുതിരയെ അന്വേഷിച്ചെത്തിയ നാവിക അക്കാഡമി അധികൃതർ പുഞ്ചിരിമുക്കിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെ കുതിരയെ പിടികൂടിയത്.
Read More