മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന  കുട്ടി​ക്കു പീ​ഡ​നം; കൗ​മാ​ര​ക്കാ​ര​നെ​തിരേ പോ​ക്‌​സോ കേ​സ്

പ​യ്യ​ന്നൂ​ര്‍: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ ഡി​ഗ്രി ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം കേ​സ്. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന 16 കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യെ കൗ​മാ​ര​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്നു ബ​ന്ധു​ക്ക​ള്‍ കാ​ര​ണ​മ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു വി​ദ്യാ​ര്‍​ഥി​നി വി​വ​രം പ​റ​ഞ്ഞ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പോ​ലീ​സ് ഇ​ന്നു ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

പ്രളയത്തിൽ  വീട് നിലംപൊത്തി; ക്യാമ്പ് പിരിച്ചുവിട്ടാൽ  ശാരീരികാവശതകൾ ഉള്ള മക്കളെയും  കൊണ്ട് എങ്ങോട്ട് എന്ന ചോദ്യവുമായി കുഞ്ഞാമിന

മ​ട്ട​ന്നൂ​ർ: ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​മ്പോ​ൾ ഇ​നി എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന​റി​യാ​തെ​യി​രി​ക്കു​ക​യാ​ണ് വ​യോ​ധി​ക​യും കു​ടും​ബ​വും. മ​ട്ട​ന്നൂ​ർ വെ​ളി​യ​മ്പ്ര കൊ​ട്ടാ​ര​ത്തി​ലെ 70കാ​രി​യാ​യ കു​ഞ്ഞാ​മി​ന​യും മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മാ​ണ് പോ​കാ​നി​ട​മി​ല്ലാ​തെ ബാ​ഫ​ക്കി ത​ങ്ങ​ൾ എ​ൽ പി ​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്. ക്യാ​മ്പി​ൽ ക​ഴി​യു​ന്ന 73 കു​ടും​ബ​ങ്ങ​ളി​ൽ കി​ട​പ്പി​ലാ​യ കു​ഞ്ഞാ​മി​ന​യു​ടെ മ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​ർ നൊ​മ്പ​ര​ക്കാ​ഴ്ച​യാ​കു​ക​യാ​ണ്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത പ്രാ​യ​മാ​യ മ​ക​ന് ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷ​മേ കു​ഞ്ഞാ​മി​ന വെ​ള്ളം പോ​ലും കു​ടി​ക്കൂ. കൊ​ട്ടാ​ര​ത്തി​ലെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വ​രെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. ര​ണ്ട് ദി​വ​സം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്തെ വീ​ട് പൂ​ർ​ണ​മാ​യും നി​ലം​പ​തി​ച്ച​തി​നാ​ൽ ഒ​രു സാ​ധ​നം പോ​ലും ല​ഭി​ച്ചി​ല്ല. അം​ഗ പ​രി​മി​ത​രാ​യ മൂ​ന്നു മ​ക്ക​ളും ഇ​തേ അ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന പേ​ര​ക്കു​ട്ടി​യു​മ​ൾ​പ്പെ​ട്ട കു​ടും​ബ​മാ​ണ് കു​ഞ്ഞാ​മി​ന​യോ​ടൊ​പ്പം ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്. സ്കൂ​ൾ…

Read More

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​ത്തി​ന്‍റെ മി​ക​ച്ച അ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള മെ​ഡ​ൽ ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന് 

ക​ണ്ണൂ​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​ത്തി​ന്‍റെ മി​ക​ച്ച അ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള മെ​ഡ​ലി​ന് കേ​ര​ള​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ൻ​പ​തു പേ​രി​ൽ ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലും. പ്ര​മാ​ദ​മാ​യ അ​ഞ്ചു കൊ​ല​പാ​ത​ക​ക്കേ​സു​ക​ൾ തെ​ളി​യി​ച്ച​തി​നു​ള്ള മി​ക​വി​നാ​ണ് അ​ദ്ദേ​ഹം മെ​ഡ​ലി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് ചീ​മേ​നി സ്വ​ദേ​ശി​യാ​യ കെ.​വി. വേ​ണു​ഗോ​പാ​ൽ നേ​ര​ത്തെ ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഡി​വൈ​എ​സ്പി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ​ങ്ങാ​ടി​യി​ൽ അ​ൽ​ഫ​ത്തീ​ബി ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ മി​ക​വി​നും അ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​നു പു​റ​മെ ക​മാ​ൻ​ഡ​ന്‍റ് കെ.​ജി. സി​മ​ൺ, എ​സ്പി എം.​എ​ൽ. സു​നി​ൽ, എ​സ്ഐ വി. ​അ​നി​ൽ കു​മാ​ർ, അ​സി. പോ​ലീ​സ് ചീ​ഫ് എ​സ്. ഷം​സു​ദ്ദീ​ൻ, എ​സ്പി എ​സ്.​ശ​ശി​ധ​ര​ൻ, ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ, ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു പൗ​ലോ​സ്, എ​സ്ഐ എം.​പി. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ്…

Read More

മ​ഴ​ക്കെ​ടു​തി​ക്കി​ട​യി​ൽ ത​ല​ശേ​രി ഐ​സ് പ്ലാ​ന്‍റി​ൽ വ​ൻ ക​വ​ർ​ച്ച; ക​വ​ർ​ന്ന​ത് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ബോ​ക്സു​ക​ൾ

ത​ല​ശേ​രി: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി മു​ൻ നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ത​ല​ശേ​രി​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ പി.​പി.​എം.​റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​ല​ശേ​രി മാ​ക്കൂ​ട്ടം ത​ലാ​യി​ൽ സ്ഥി​തി ചെ​യു​ന്ന സ​തേ​ൺ സ്റ്റാ​ർ ഐ​സ് പ്ലാ​ന്‍റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ണ്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഐ​സ് ബോ​ക്സു​ക​ളാ​ണ് ലോ​റി​യി​ലെ​ത്തി​യ മോ​ഷ്‌​ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. രാ​ത്രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യു​ടെ മ​റ​വി​ൽ ആ​യി​രു​ന്നു മോ​ഷ​ണം. തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ വാ​ഹ​നം നി​ർ​ത്തി ബോ​ക്സു​ക​ൾ ക​യ​റ്റി കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ മ​ത്സ്യ​മൊ​ത്ത വി​ത​ര​ണ ഗ്രൂ​പ്പാ​യ പി.​പി.​എം അ​സോ​സി​യേ​റ്റ്സി​ന്‍റേ​താ​ണ് മാ​ക്കൂ​ട്ട​ത്തെ ഐ​സ് പ്ലാ​ന്‍റ്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​താ​യും അ​റി​യു​ന്നു.

Read More

ക​ട​ക​ളിലെ മാ​ലി​ന്യം എ​ങ്ങോ​ട്ട് കൊ​ണ്ടു​പോ​കും? വ്യാ​പാ​രി​ക​ളു​ടെ ദു​രി​തം തീ​രു​ന്നി​ല്ല; 150 കോ​ടി​യോ​ളം ന​ഷ്‌​ടം

ക​ണ്ണൂ​ർ: ക​ട​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന മാ​ലി​ന്യം എ​ങ്ങോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന​റി​യാ​തെ ശ്രീ​ക​ണ്ഠ​പു​ര​ത്തെ വ്യാ​പാ​രി​ക​ൾ. ന​ഗ​ര​സ​ഭ കാ​ണി​ച്ചു ത​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ എ​ത്തു​ന്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​യു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ. അ​ടി​യ​ന്ത​ര​മാ​യി ന​ഗ​ര​സ​ഭ ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​സ​മി​തി പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി പ​റ​ഞ്ഞു. ശ്രീ​ക​ണ്ഠ​പു​ര​ത്ത് ക​ട​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മാ​ലി​ന്യം എ​വി​ടെ നി​ക്ഷേ​പി​ക്കു​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം. ആ​യി​ര​ത്തോ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി;150 കോ​ടി​യോ​ളം ന​ഷ്‌​ടം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​യി​ര​ത്തോ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ എ​ന്നാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. 100 മു​ത​ൽ 150 കോ​ടി രൂ​പ​യു​ടെ വ​രെ ന​ഷ്‌​ടം ക​ണ​ക്കാ​ക്കു​ന്നു. ന​ഷ്‌​ട​പ​രി​ഹാ​ര തു​ക ഉ​ൾ​പ്പെ​ടെ വി​ല​യി​രു​ത്താ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ണ്ണൂ​ർ വ്യാ​പാ​ര ഭ​വ​നി​ൽ ചേ​രു​ന്നു​ണ്ട്.…

Read More

ക​ണ്ണൂ​രി​ൽ  റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ ആ​ശ​ങ്ക നീ​ങ്ങി; മഴ പെയ്യുന്നുണ്ടെങ്കിലും ശക്തമല്ല;  ആറുദിവസമായി  ജില്ലയുടെ വിവിധ മേഖലകളിൽ വൈദ്യുതിയില്ല

ക​ണ്ണൂ​ർ: ഇ​ന്ന​ലെ റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ ആ​ശ​ങ്ക നീ​ങ്ങി മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ജി​ല്ല​യി​ൽ രാ​വി​ലെ മു​ത​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പെ​ടെ മ​ഴ പെ​യ്യു​ന്നു​ണ്ട്.​ക​ന​ത്ത മ​ഴ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച ഇ​രി​ട്ടി,കൊ​ട്ടി​യൂ​ർ,ആ​ല​ക്കോ​ട് മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ന് നേ​രി​യ ശ​മ​ന​മു​ണ്ട്. എ​ന്നാ​ൽ ആ​ല​ക്കോ​ട്,തേ​ർ​ത്ത​ല്ലി,എ​രു​വേ​ശി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ​മു​ണ്ടേ​രി​ക്ക​ട​വ് റോ​ഡി​ൽ വെ​ള്ളം ക​യ​റി അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു.​പു​ഴ​യും റോ​ഡും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.​തേ​ർ​ത്ത​ല്ലി തോ​ടി​നു കു​റു​കെ​യു​ള്ള ന​ട​പ്പാ​ത ഒ​ലി​ച്ചു​പോ​യി.​ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി വൈ​ദ്യു​തി ഇ​ല്ലാ​ത്ത മേ​ഖ​ല നി​ര​വ​ധി​യാ​ണ്.​ മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ജി​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വ്വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു.71 സ​ർ​വ്വീ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്ത​ത്.​ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ 24 സ​ർ​വ്വീ​സു​ക​ളാ​ണ് നി​ർ​ത്തി​യ​ത്യ കോ​യ​മ്പ​ത്തൂ​ർ,മൈ​സൂ​രൂ,ബെം​ഗ​ള​രു,ഊ​ട്ടി,വി​രാ​ജ്പേ​ട്ട എ​ന്നീ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വ്വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ നി​ർ​ത്തി​വ​​ച്ച​ത്.​പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും ഒ​ൻ​മ്പ​തും ത​ല​ശേ​രി ഡി​പ്പോ​യി​ൽ 38 സ​ർ​വീ​സും റ​ദ്ദു​ചെ​യ്തു.​രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി.

Read More

 മഴയ്ക്ക് ശമനമെങ്കിലും വെള്ളമിറങ്ങാതെ ശ്രീ​ക​ണ്ഠ​പു​രവും ചെ​ങ്ങ​ളാ​യിയും;  വ്യാ​പാ​രി​ക​ൾ​ക്കു കോ​ടി​ക​ളു​ടെ ന​ഷ്ടം

ശ്രീ​ക​ണ്ഠ​പു​രം: മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും ശ്രീ​ക​ണ്ഠ​പു​ര​വും ചെ​ങ്ങ​ളാ​യി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം താ​ഴു​ന്നി​ല്ല. ചെ​ങ്ങ​ളാ​യി​യി​ൽ ര​ണ്ടു​നി​ല വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗം വ​രെ ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ലാ​ണ്. ശ്രീ​ക​ണ്ഠാ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് മു​ഴു​വ​നും വെ​ള്ള​ത്തി​ലാ​യ​പ്പോ​ൾ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, വ​സ്ത്രാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​വി​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ലാ​യി. കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും വെ​ള്ളം ക​യ​റു​ന്ന​താ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ​ത്തെ ക​യ​റ്റം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സ്ഥി​ര​മാ​യി വെ​ള്ളം ക​യ​റാ​ത്ത ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​തെ നി​ന്ന​വ​ർ​ക്കാ​ണു കൂ​ടു​ത​ൽ ന​ഷ്ടം സം​ഭ​വി​ച്ച​ത്. അ​രി​ച്ചാ​ക്കു​ക​ളും തു​ണി​ത്ത​ര​ങ്ങ​ൾ, കം​പ്യൂ​ട്ട​റു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യും ശ്രീ​ക​ണ്ഠ​പു​ര​ത്തെ ത​ടി​മി​ല്ല് വ്യാ​പാ​രി​യു​ടെ ല​ക്ഷ​ങ്ങ​ളു​ടെ മ​ര​ങ്ങ​ളും വെ​ള​ളം കൊ​ണ്ടു​പോ​യി. കോ​ട്ടൂ​ർ​പു​ഴ പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്നു ഗ​തി​മാ​റി ഒ​ഴു​കി​യ​തി​നാ​ൽ ടൗ​ണി​ലും പ​രി​സ​ര​ത്തും രൂ​ക്ഷ​മാ​യ ഒ​ഴു​ക്കാ​ണ് . ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു​സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​ചെ​യ്യു​ന്ന ടൗ​ണി​ലെ വാ​ട​ക മു​റി​ക​ളി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​ണ്. മി​ക്ക…

Read More

പ​ള്ളി​ക്കു​ന്നി​ൽ  വാ​ർ​ത്താ​സം​ഘ​ത്തി​ന്‍റെ കാ​റി​ൽ ബ​സി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്; സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക​ണ്ണൂ​ർ:  വാ​ർ​ത്താ​സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽ ബ​സി​ടി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്നു​രാ​വി​ലെ ഏ​ഴോ​ടെ പ​ള്ളി​ക്കു​ന്ന് ശ്രീ​പു​ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ണ്ണൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് കാ​റി​ലി​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​മു​ള്ള ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. മാ​തൃ​ഭൂ​മി ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ അ​രു​ൺ ഗോ​പി, കാ​മ​റാ​മാ​ൻ ജി​ഷ്ണു, ഡ്രൈ​വ​ർ സു​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ട്ടാ​ന്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read More

കനത്ത മഴ; ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്നും വൈ​കു​ന്നു

മ​ട്ട​ന്നൂ​ർ‌: ക​ന​ത്ത മ​ഴ കാ​ര​ണം ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്നും വൈ​കു​ന്നു. മി​ക്ക വി​മാ​ന​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് എ​ത്തി​ച്ചേ​രു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്. കു​വൈ​റ്റ്, മും​ബൈ, ബം​ഗ​ളൂ​രൂ, ഹൈ​ദ​രാ​ബാ​ദ്, മ​സ്ക്ക​റ്റ്, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തും ക​ണ്ണൂ​രി​ലെ​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​മാ​ണ് വൈ​കു​ന്ന​ത്. ഇ​ന്ന​ലെ​യും വി​മാ​ന​ങ്ങ​ൾ വൈ​കി​യാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് 4.10ന് ​ക​ണ്ണൂ​രി​ൽ എ​ത്തേ​ണ്ട വി​മാ​നം 6.40നാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്. സി​ഗ്ന​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ ത​വ​ണ സി​ഗ്ന​ൽ പ​രി​ധി​ക്കു​ള്ളി​ൽ വ​ട്ടം ക​റ​ങ്ങി​യ ശേ​ഷ​മാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ല വി​മാ​ന​ങ്ങ​ളും റ​ൺ​വേ​യി​ൽ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ഴി​തി​രി​ച്ചു വി​ട്ടി​രു​ന്നു.

Read More

ക​ണ്ണൂ​രി​ൽ മ​ഴ​ദു​രി​തം തു​ട​രു​ന്നു; 91 ദു​രി​താ​ശ്വാ​സ ക്യാ​മ്പുകളിൽ 1946 കു​ടും​ബ​ങ്ങൾ; ജില്ലയിൽ നാല് മരണം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മ​ഴ​ദു​രി​തം തു​ട​രു​ന്നു. 91 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ജി​ല്ല​യി​ൽ തു​റു​ന്നു. 1946 കു​ടും​ബ​ങ്ങ​ളി​ലെ 8707 ആ​ളു​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ നാ​ലു​പേ​ർ മ​രി​ച്ചു. ഇ​ന്ന് പ​യ്യ​ന്നൂ​ർ കൊ​റ്റി​യി​ലും പു​ളി​ങ്ങോ​ത്ത് ആ​റാ​ട്ടു​ക​ട​വി​ലും ര​ണ്ടു​പേ​ർ മ​രി​ച്ചു. പാ​നൂ​ർ, മാ​ഹി, ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ, ച​പ്പാ​ര​പ്പ​ട​വ്, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പാ​നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ൽ പാ​നൂ​ർ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. ബ​സ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. കു​പ്പം, ആ​ല​ക്കോ​ട് പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ആ​ല​ക്കോ​ട് പാ​ത്ത​ൻ​പാ​റ​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ൽ പൊ​ന്ന്യം പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ ക​ട​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​യ്യ​ന്നൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 150 ഓ​ളം…

Read More