കൗമാരക്കാരുടെ രാത്രികാല കറക്കം; പിടികൂടിയാൽ കർശന നടപടിയെന്ന് പോലീസ്

ക​ണ്ണൂ​ർ: കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ രാ​ത്രി​കാ​ല ക​റ​ക്കം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ്. ഇ​ന്ന​ലെ രാ​ത്രി നാ​ല് ബൈ​ക്കും ഒ​രു കാ​റു​മ​ട​ക്കം ക​റ​ങ്ങു​ക​യാ​യി​രു​ന്ന 12 ഓ​ളം കൗ​മാ​ര​ക്കാ​രെ ടൗ​ൺ എ​സ്ഐ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് നി​ര​വ​ധി കൗ​മാ​ര​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ട​യ​ച്ച​ത്. ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്.

ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​ചാ​ടി നി​ര​വ​ധി കൗ​മാ​ര​ക്കാ​ർ അ​സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ ബൈ​ക്കി​ൽ ചീ​റി​പ്പാ​യു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ൽ നി​ന്നും ഇ​ത്ത​രം രാ​ത്രി​സ​ഞ്ചാ​രി​ക​ളാ​യ കൗ​മാ​ര​ക്കാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി​യ​ത്.

Related posts