വ്യാ​പാ​രി​യെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മിച്ച കേസ്; പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന

ഇ​രി​ട്ടി: വൈ​ദ്യു​ത ലൈ​നി​ല്‍ നി​ന്നും വീ​ടി​ന്‍റെ ഗ്രി​ല്‍​സി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് വ്യാ​പാ​രി​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ കൃ​ത്യ​മാ​യ അ​റി​വു​ള്ള​യാ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​രി​ട്ടി എ​സ്‌​ഐ പി.​എം. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​രി​ട്ടി കൈ​ര​ളി സ്റ്റോ​ര്‍ ഉ​ട​മ പ​യ​ഞ്ചേ​രി​യി​ലെ പു​തി​യ​പ​റ​മ്പ​ന്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​ത​പോ​സ്റ്റി​ലെ ലൈ​നി​ല്‍ നി​ന്നും വീ​ട്ടു​വ​രാ​ന്ത​യി​ലെ ഗ്രി​ല്‍​സി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ഉ​ണ​ര്‍​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ഗ്രി​ല്‍​സ് തു​റ​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​യ​ത്തെ റ​ബ​ര്‍ കാ​ര്‍​പ്പെ​റ്റി​ല്‍ നി​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts