വ്യാ​പാ​രി​യെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മിച്ച കേസ്: അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​ന്

ഇ​രി​ട്ടി: വൈ​ദ്യു​ത ലൈ​നി​ല്‍ നി​ന്നും വീ​ടി​ന്‍റെ ഗ്രി​ല്‍​സി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് ഇ​രി​ട്ടി​യി​ല്‍ വ്യാ​പാ​രി​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ഇ​രി​ട്ടി എ​സ്‌​ഐ പി.​എം. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.

ഇ​രി​ട്ടി​യി​ലെ കൈ​ര​ളി സ്റ്റോ​ര്‍ ഉ​ട​മ പ​യ​ഞ്ചേ​രി​യി​ലെ പു​തി​യ​പ​റ​മ്പ​ന്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​ത​പോ​സ്റ്റി​ലെ ലൈ​നി​ല്‍ നി​ന്നും വീ​ട്ടു​വ​രാ​ന്ത​യി​ലെ ഗ്രി​ല്‍​സി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി സാ​ജു കെ.​ഏ​ബ്ര​ഹാം, സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ര്‍​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ഉ​ണ​ര്‍​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ഗ്രി​ല്‍​സ് തു​റ​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​യ​ത്തെ റ​ബ​ര്‍ കാ​ര്‍​പ്പെ​റ്റി​ല്‍ നി​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ലൈ​ന്‍ ഓ​ഫാ​ക്കി വീ​ട്ടു​മു​റ്റ​ത്തി​ന് സ​മീ​പ​ത്തെ പോ​സ്റ്റി​ലെ ലൈ​നി​ല്‍ ഘ​ടി​പ്പി​ച്ച വ​യ​റു​ക​ള്‍ വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു.

വൈ​ദ്യു​തി വ​കു​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന സ​ര്‍​വീ​സ് വ​യ​റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​വ​യ​റു​ക​ള്‍ അ​യ​ല്‍​പ​ക്ക​ത്തെ വീ​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന​ത് ക​ള​വ് ചെ​യ്ത് അ​ബ്ദു​ള്ള​ക്കു​ട്ടി​യെ വ​ധി​ക്കാ​നാ​യി ലൈ​നി​ല്‍ ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts