റോ​ഡ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്ക് സംയുക്ത ബോ​ധ​വ​ത്ക​ര​ണം; നി​യ​മം പാ​ലി​ച്ചു വ​രു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​ധു​ര പ​ല​ഹാ​രം

മ​ട്ട​ന്നൂ​ർ: റോ​ഡ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കു ന​ൽ​കി​യ ബോ​ധ​വ​ത്ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി. ഇ​രി​ട്ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബോ​ധ​വ​ൽ​ക്ക​ര​ണം. ഇ​രി​ട്ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ടം ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണു റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.

ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യ​ത്‌. മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ന്നി​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും വ​ച്ചു​മാ​ണ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കി​യ​ത്.

നി​യ​മം തെ​റ്റി​ച്ചു വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഘു​ലേ​ഖ​യും നി​യ​മം പാ​ലി​ച്ചു വ​രു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​ധു​ര പ​ല​ഹാ​രം ന​ൽ​കി​യു​മാ​ണ് വി​ട്ട​ത്. ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഡാ​നി​യ​ൽ സ്റ്റീ​ഫ​ൻ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണം.

റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നും പ​ത്തു​വ​രെ ബോ​ധ​വ​ത്ക​ര​ണം തു​ട​രു​മെ​ന്നും ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഡാ​നി​യ​ൽ സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

Related posts