ത​ല​ശേ​രി​ക്ക് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി;7 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 5 വീ​ടു​ക​ള്‍ ആ​ക്ര​മി​ച്ച് ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ള്‍

ത​ല​ശേ​രി: പു​തു​വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച രാ​ത്രി പൈ​തൃ​ക ന​ഗ​രി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യാ​യി. ബോം​ബ് സ്‌​ഫോ​ട​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളേ​ന്തി​യ ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളു​ടെ തേ​ര്‍​വാ​ഴ്ച​യും ന​ഗ​ര​ത്തി​ന്‍റെ സ്വ​സ്ഥ​ത ന​ശി​പ്പി​ച്ചു. ജി​ല്ലാ ജ​ഡ്ജി​യു​ള്‍​പ്പെ​ടെ നി​ര​വ​ധി ന്യാ​യാ​ധി​പ​ന്മാ​രു​ടെ വാ​സ സ്ഥ​ല​വും ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​സ്ഥാ​ന​വും സ്ഥി​തി ചെ​യ്യു​ന്ന ഹോ​ളേ വേ ​റോ​ഡി​ല്‍ പോ​ലും അ​ക്ര​മി​ക​ള്‍ അ​ഴി​ഞ്ഞാ​ടി. ഹോ​ളേ വേ ​റോ​ഡി​ലെ സി​പി​എം മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ശ​ശി​യു​ടെ വീ​ടി​നു നേ​രെ ന​ട​ന്ന ബോം​ബാ​ക്ര​ണം ആ ​പ്ര​ദേ​ശ​ത്തെ​യാ​കെ ഞെ​ട്ടി​ച്ചു. സ്‌​ഫോ​ട​ന ശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ളോ​ളം കേ​ട്ട​താ​യി ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം 5.30 ന് ​തു​ട​ങ്ങി​യ അ​ക്ര​മ പ​ര​മ്പ​ര​ക്ക് അ​ര്‍​ദ്ധ രാ​ത്രി​യി​ലാ​ണ് വി​ര​മ​മാ​യ​ത്. അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഏ​ഴ് മ​ണി​ക്കൂ​ര്‍ പൈ​തൃ​ക ന​ഗ​രി വി​റ​ങ്ങ​ലി​ച്ചു നി​ന്നു. എം​എ​ല്‍​എ​യു​ടെ വീ​ടും എം​പി​യു​ടെ വീ​ടും അ​ക്ര​മി​ക്ക​പ്പെ​ട്ട​തോ​ടെ എ​ന്തും സം​ഭ​വി​ക്കാ​വു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്തു. സി​പി​എം ഏ​രി​യാ ക​മ്മ​റ്റി അം​ഗം വാ​ഴ​യി​ല്‍ ശ​ശി​യു​ടെ വീ​ടും ആ​ര്‍​എ​സ്എ​സ്…

Read More

നാ​വി​ക അ​ക്കാ​ഡ​മി മാ​ലി​ന്യ​പ്ര​ശ്‌​നം: അ​ന്വേ​ഷി​ക്കാ​ന്‍ കലക്ടർക്ക് നിർദേശം നൽകി മന്ത്രി എ.സി മൊയ്തീൻ

പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. മ​ന്ത്രി എ.​സി. മൊ​യ്തീ​നാ​ണ് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി സ​മ​ര്‍​പ്പ​ണ യോ​ഗ​ത്തി​ല്‍ വ​ച്ച് ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന മാ​ലി​ന്യ​പ്ര​ശ​ന​ത്തി​ന് ഇ​തു​വ​രേ​യും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ നാ​വി​ക അ​ധി​കൃ​ത​ര്‍​ക്കാ​യി​ട്ടി​ല്ലെ​ന്നും ആ​റാ​യി​ര​ത്തോ​ളം പേ​ര്‍ താ​മ​സി​ക്കു​ന്ന അ​ക്കാ​ഡ​മി പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള കേ​ന്ദ്ര​ത്തി​ലാ​ണ് എ​ത്തു​ന്ന​തെ​ന്നും രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​വി​ന്ദ​ന്‍ യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സം​സ്‌​ക​ര​ണ സം​വി​ധാ​നം ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​തി​നാ​ല്‍ മ​ലി​ന ജ​ല​മൊ​ഴു​കി​യെ​ത്തി കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ളം പോ​ലും മ​ലി​ന​മാ​യി. ഖ​ര​മാ​ലി​ന്യ പ്ര​ശ്ന​ത്തി​നും സം​സ്‌​ക​ര​ണ സം​വി​ധാ​ന​മി​ല്ലെ​ന്നും ഇ​തി​നെ​ല്ലാം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഇ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ച​ത്. സ്വ​യം പ​ര്യാ​പ്ത​മാ​യി​രു​ന്ന ഒ​രു​നാ​ടി​നെ ഒ​ട്ടേ​റെ പ്ര​തീ​ക്ഷ​യോ​ടെ നാ​വി​ക അ​ക്കാ​ഡ​മി​ക്കാ​യി വി​ട്ടു​കൊ​ടു​ത്ത ജ​ന​ങ്ങ​ള്‍ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന് ശേ​ഷം തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ള്‍ നി​രാ​ശ​യി​ലാ​ണെ​ന്ന്…

Read More

ജില്ലയിലെ രാഷ്ട്രീയ അക്രമം തടരുന്നു;  മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​ന് ക​ന​ത്ത സു​ര​ക്ഷയൊരുക്കി പോലീസ്

 കൂ​ത്തു​പ​റ​മ്പ്: ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ണ​റാ​യി​യി​ലെ വ​സ​തി​ക്കും ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലും പ്ര​ത്യേ​കി​ച്ച് ത​ല​ശേ​രി മേ​ഖ​ല​യി​ലും ഇ​പ്പോ​ഴും അ​ക്ര​മം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ണ​റാ​യി പാ​ണ്ഡ്യാ​ല​മു​ക്കി​ലെ വ​സ​തി​ക്കും പ​രി​സ​ര​ത്തു​മാ​യി ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ നേ​ര​ത്തെ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് പോ​ലീ​സ് സു​ര​ക്ഷ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പി​ണ​റാ​യി സ്റ്റേ​ഷ​നി​ലെ ഒ​രു എ​എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം പോ​ലീ​സു​കാ​രാ​ണ് വ​ലി​യ പോ​ലീ​സ് വാ​ഹ​ന സ​ഹി​തം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. വ​സ​തി​യു​ടെ നാ​ല് ഭാ​ഗ​വും സ്ഥി​രം പോ​ലീ​സ് നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​കും. നേ​ര​ത്തെ ഒ​രു പോ​ലീ​സ് ജീ​പ്പും നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും സ്ഥി​ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് സു​ര​ക്ഷ​യ്ക്കാ​യി നി​യ​മി​ച്ചി​രു​ന്നു. നേ​ര​ത്തെ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി ഉ​ൾ​പ്പെ​ടു​ന്ന…

Read More

ഹർത്താലിന് പിന്നാലെ രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്ക് നേരെ  ആക്രമണം;  ക​ണ്ണൂ​രി​ൽ സാ​യു​ധ സേ​ന​യെ വി​ന്യ​സി​ച്ചു; നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ​ക്ക് പോ​ലീ​സ് കാ​വ​ൽ

ത​ല​ശേ​രി(​ക​ണ്ണൂ​ർ): പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടേ​യും എം​എ​ല്‍​എ-​എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും വീ​ടു​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തെ തു​ട​ര്‍​ന്ന് ക​ടു​ത്ത സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന ത​ല​ശേ​രി മേ​ഖ​ല​യി​ല്‍ സാ​യു​ധ സേ​ന ന​ട​ത്തി​യ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ 27 സി​പി​എം-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ത​ല​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ട്ട് പ്ലാ​റ്റൂ​ൺ സാ​യു​ധ സേ​ന​യെ വി​ന്യ​സി​ച്ചു. പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും മൊ​ബൈ​ല്‍ പ​ട്രോ​ളിം​ഗു​ക​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, ബി​ജെ​പി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം പി.​കെ കൃ​ഷ്ണ​ദാ​സ്, ത​ല​ശേ​രി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ന​ജ്മ ഹാ​ഷിം, മ​ഹി​ളാ മോ​ര്‍​ച്ച നേ​താ​വ് സ്മി​ത ജ​യ​മോ​ഹ​ൻ, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി.​സു​മേ​ശ് തു​ട​ങ്ങി ബി​ജെ​പി -സി​പി​എം നേ​താ​ക്ക​ളു​ടെ വീ​ടു​ക​ള്‍​ക്ക് പോ​ലീ​സ് കാ​വ​ലേ​ര്‍​പ്പെ​ടു​ത്തി. രാ​ത്രി​യി​ല്‍ ന​ട​ന്ന വ്യാ​പ​ക​മാ​യ റെ​യ്ഡി​ല്‍ പി​ടി​യി​ലാ​യ​വ​രി​ല്‍ വി.​മു​ര​ളീ​ധ​ര​ന്‍ എം​പി​യു​ടെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ള​ള​താ​യി​ട്ടാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം…

Read More

പു​തി​യ​തെ​രു​വി​ൽ ബി​ജെ​പി ഓ​ഫീ​സി​നു ബോം​ബേ​റ്; ഒ​രാ​ൾ​ക്ക് പ​രി​ക്ക് ; എ​റി​ഞ്ഞ​ത് പെ​ട്രോ​ൾ ബോം​ബ്

വ​ള​പ​ട്ട​ണം(കണ്ണൂർ): പു​തി​യ​തെ​രു​വി​ൽ ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.​ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.​ചി​റ​ക്ക​ൽ ധ​ന​രാ​ജ് തീ​യേ​റ്റ​റി​ന് സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​ന് മു​ന്നി​ൽ വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വ​ള​പ​ട്ട​ണം മൂ​പ്പ​ൻ​പ്പാ​റ​യി​ലെ സു​രേ​ശ​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്.​ ദേ​ശീ​യ പാ​ത​യി​ലെ വാ​ഹ​ന യാ​ത്ര​ക്കാ​ർ ന​ൽ​കി​യ വി​വ​ര​മ​റി​ഞ്ഞ് വ​ള​പ​ട്ട​ണം പോ​ലീ​സ് എ​ത്തി തീ ​കെ​ടു​ത്തി.​ഓ​ഫീ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. മേ​ൽ​കൂ​ര​യ്ക്ക് ഭാ​ഗി​ക​മാ​യി തീ​പി​ടി​ച്ചു.​പ​രി​ക്കേ​റ്റ സു​രേ​ശ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് വാ​തി​ൽ ത​ക​ർ​ത്ത്അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചി​റ​ക്ക​ൽ ക​ട​ലാ​യി ക്ഷേ​ത്ര പ​രി​സ​ര​ത്തെ കൊ​ടി​ക​ളും ന​ശി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ക​നാ​യ അ​ർ​ജു​ന്‍റെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ കൊ​ണ്ടി​ട്ട നി​ല​യി​ലാ​ണ്.​ പൊ​തു​വെ സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന ചി​റ​ക്ക​ൽ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തി​ന് പി​ന്നി​ല്ലെ​ന്ന്…

Read More

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു ക​ല്ലേ​റ്; ഡ്രൈവർക്ക് പരിക്കേറ്റ സംവത്തിൽ 6 പേ​ര്‍​ക്കെ​തി​രെ കേ​സ്

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): പ​യ്യ​ന്നൂ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു പേ​ര്‍​ക്കെ​തി​രെ കേ​സ്.​ബൈ​ക്കു​ക​ളി​ലെ​ത്തി ക​ല്ലേ​റ് ന​ട​ത്തി ര​ണ്ട് ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കാ​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് കേ​സ്. ഇ​ന്ന​ലെ രാ​വി​ലെ 5.45നും ​ആ​റി​നു​മാ​ണ് എ​ടാ​ട്ട് കോ​ള​ജ് സ്റ്റോ​പ്പി​ന് സ​മീ​പം വെ​ച്ച് ബ​സു​ക​ള്‍​ക്ക് ക​ല്ലേ​റു​ണ്ടാ​യ​ത്.​ പ​ത്ത​നം​തി​ട്ട-​കാ​ഞ്ഞ​ങ്ങാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സൂ​പ്പ​ര്‍ എ​ക്സ​പ്ര​സി​നും കോ​ട്ട​യം-​കാ​ഞ്ഞ​ങ്ങാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​നും നേ​രെ​യാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ന്‍റെ ഡ്രൈ​വ​ര്‍ പെ​ട്ടി​ക്കു​ണ്ട് ചാ​ന​ടു​ക്ക​ത്തെ കെ.​സു​രേ​ന്ദ്ര​നാ​ണ്(41)​സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

Read More

ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​ൻ ക​ണ്ണൂ​രി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​നെ ക​ണ്ണൂ​രി​ലെ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ പാ​തി​രാ​പ്പ​ള്ളി​യി​ൽ ഇ​ട്ടി​ക്കു​ന്ന​ത്ത് ഐ.​എ. ജോ​ർ​ജി​ന്‍റെ മ​ക​ൻ അ​ഗ​സ്റ്റി​ൻ (55) നെ​യാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ന്‍റെ റൂ​മി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ഇ​യാ​ളെ കാ​ണാ​താ​യ​താ​യു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Read More

കാ​സ​ർ​ഗോ​ഡ് അ​ക്ര​മം തു​ട​രു​ന്നു;  മൂ​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ക്ര​മം തു​ട​രു​ന്നു. മൂ​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു. മം​ഗ​ളൂ​രു​വി​ല്‍ എ​സി ടെ​ക്‌​നീ​ഷ്യ​നാ​യ ക​ട​മ്ബാ​റി​ലെ ഗു​രു​പ്ര​സാ​ദ് (23), സു​ഹൃ​ത്തും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ കി​ര​ണ്‍ കു​മാ​ര്‍ (27), കു​മ്പ​ള ഷി​റി​യ​യി​ലെ വ​സ​ന്ത​ന്‍ (40) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ്സം​ഭ​വം. ക​ട​മ്പാ​ര്‍ വി​ഷ്ണു മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് വെ​ച്ചാ​ണ് ഗു​രു​പ്ര​സാ​ദി​നും കി​ര​ണി​നും വെ​ട്ടേ​റ്റ​ത്. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ആ​റം​ഗ സം​ഘ​മാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​രു​വ​രെ​യും മം​ഗ​ളൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു പ്ര​സാ​ദി​ന് വ​യ​റി​ന് പി​റ​കു​വ​ശ​ത്തും കൈ​ക്കു​മാ​ണ് പ​രി​ക്ക്. കി​ര​ണി​ന്‍റെ കൈ​ക്കും കാ​ലി​നു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.കു​മ്പ​ള ഷി​റി​യ സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് വെ​ച്ചാ​ണ് വ​സ​ന്ത​ന് കു​ത്തേ​റ്റ​ത്. ഷി​റി​യ സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ദി​വാ​ക​ര​ന്‍റെ മ​ക​ന്‍ ച​ര​ണ്‍ രാ​ജി​നെ ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വ​സ​ന്ത​ന് കു​ത്തേ​റ്റ​ത്. ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ മം​ഗ​ളൂ​രു​വി​ലെ…

Read More

അ​ശു​ദ്ധ​ര​ല്ല അ​ന്ത​സു​ള്ള​വ​രാ​ണ് സ്ത്രീ​ക​ള്‍: മ​ന്ത്രി ശൈ​ല​ജ

ഇ​രി​ട്ടി: സ്ത്രീ​ക​ള്‍ അ​ശു​ദ്ധ​ര​ല്ലെ​ന്നും അ​വ​ര്‍ അ​ന്ത​സു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പാ​യം പ​ഞ്ചാ​യ​ത്തി​ല്‍ സ്റ്റു​ഡ​ന്‍റ് ഡോ​ക്ട​ര്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കാ​നോ അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നോ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഇ​ന്ന് സ​മ​യ​മി​ല്ല. കു​ട്ടി​ക​ള്‍ ദു​ശീ​ല​ങ്ങ​ള്‍​ക്ക് അ​ടി​മ​പ്പെ​ടാ​ന്‍ ര​ക്ഷി​താ​ക്ക​ളു​ടെ ഇ​ത്ത​രം സ​മീ​പ​ന​വും കാ​ര​ണ​മാ​കു​ന്നു​ണ്ട്. സ​മൂ​ഹ​ത്തെ ന​ല്ല ശീ​ല​ങ്ങ​ള്‍ പ​ഠി​പ്പി​ക്കാ​നും ര​ക്ഷി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും വ​ഴി​കാ​ട്ടി​ക​ളാ​കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സ്റ്റുഡന്‍റ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ 13 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത 101 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ ആ​രോ​ഗ്യ രം​ഗ​ത്ത് സ​ജീ​വ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ് പ​ദ്ധ​തി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ ഡോ​ക്ട​ര്‍​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​ന​വും ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, പ്ര​ഥ​മ ശു​ശ്രൂ​ഷ, കു​ടി​വെ​ള്ള ശു​ചീ​ക​ര​ണം, ക്ലോ​റി​നേ​ഷ​ന്‍ രീ​തി, ബോ​ധ​വ​ത്ക​ര​ണ…

Read More

സ്വ​പ്‌​ന​ഗൃ​ഹ​ത്തി​ല്‍ അ​ന്തി​യു​റ​ങ്ങാ​നാ​വാ​തെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ഘു​നാ​ഥ്; മ​ര​ണം വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ ത​ട്ടി​യെ​ടുക്കുകയായിരുന്നു

പ​യ്യ​ന്നൂ​ര്‍: ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ട്ടി​ല്‍ അ​ന്തു​യു​റ​ങ്ങും മു​മ്പേ​യു​ള്ള അ​ന്ത്യ​യ​യാ​ത്ര​യാ​യി മാ​റി ര​ഘു​നാ​ഥി​ന്‍റേ​ത്. ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ദി​വ​സം തീ​രു​മാ​നി​ച്ച് അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കാ​ങ്കോ​ല്‍ എ​ല്‍​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ തെ​ക്കേ​ട​ത്ത് പു​തി​യ വീ​ട്ടി​ല്‍ ര​ഘു​നാ​ഥി​നെ (45) മ​ര​ണം വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത്. അ​മ്മ​യും സ​ഹോ​ദ​രി​യും ര​ഘു​നാ​ഥി​ന്‍റെ കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന ത​റ​വാ​ട് വീ​ട്ടി​ന​ടു​ത്ത് ത​ന്നെ​യാ​ണ് ര​ഘു​നാ​ഥ് പു​തി​യ വീ​ട് നി​ര്‍​മി​ച്ച​ത്.​ത​ന്‍റെ സ്വ​പ്‌​ന സാ​ഫ​ല്യ​മാ​യ വീ​ടി​ന്‍റെ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.​ര​ഘു​നാ​ഥി​ന്‍റെ കു​ടും​ബ​ത്തി​ന് ഊ​രാ​ള സ്ഥാ​ന​മു​ള്ള കാ​ങ്കോ​ല്‍ ക​ള​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി ഡ്യൂ​ട്ടി​ക്കാ​യി ത​ന്‍റെ ബു​ള്ള​റ്റ് ബൈ​ക്കി​ല്‍ പ​യ്യ​ന്നൂ​രി​ലേ​ക്ക് വ​ര​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ന് ​പെ​രു​മ്പ സ്റ്റീ​ക് ഹൗ​സ് ഹോ​ട്ട​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ര​ഘു​നാ​ഥ് സ​ഞ്ച​രി​ച്ചി​രു​ന്ന…

Read More