വ​നി​താ​ മ​തി​ലി​ലേ​ക്ക് ബൈ​ക്കി​ടി​ച്ച് ക​യ​റ്റാ​ൻ ശ്ര​മി​ച്ച സം​ഭ​വം; ആ​റ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ദേ​ശീ​യ​പാ​ത​യി​ല്‍ ത​ലാ​യി ഹാ​ര്‍​ബ​റി​ന് മു​ന്നി​ല്‍ വ​നി​താ മ​തി​ലി​ൽ വി​ള്ള​ലു​ണ്ടാ​ക്കി ബൈ​ക്ക് ഓ​ടി​ച്ച് പോ​കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ബി​ജെ​പി- ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.​ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ലാ​യി​യി​ലെ രാ​ജീ​വ​നെ (51) യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ വ​നി​താ​മ​തി​ലി​ല്‍ പ​ങ്കെ​ടു​ത്ത ബ്ര​ണ്ണ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന​തി​നും വ​നി​ത മ​തി​ലി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ അ​ടി​ക്കു​ക​യും ത​ല​മു​ടി പി​ടി​ച്ചു​വ​ലി​ച്ച് അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ത്തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 143,147, 323,324,354 (റെ​ഡ് വി​ത്ത് 149 ഐ​പി​സി) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ബ്ര ​ണ്ണ ന്‍​കോ​ള​ജ് ബി​രു​ദ​വി​ദ്യാ​ര്‍​ഥി​നി കു​ട്ടി​മാ​ക്കൂ​ലി​ലെ വ​യ​ലോ​മ്പ്ര​ന്‍ വീ​ട്ടി​ല്‍ വി.​ഹീ​മ (21), അ​ച്ഛ​ന്‍…

Read More

കൊ​ട്ടി​യൂ​രി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ; ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ സാ​യു​ധ പോ​ലീ​സ് കാ​വ​ൽ

കേ​ള​കം(കണ്ണൂർ): കൊ​ട്ടി​യൂ​ർ, ആ​റ​ളം, തി​രു​നെ​ല്ലി വ​ന​മേ​ഖ​ല​ക​ളി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി പോ​ലീ​സ്. ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സി​ന്‍റെ കോം​ബി​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ട് ടീം ​തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ൾ മു​മ്പ് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് പ്രാ​ഥ​മി​ക തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. 200 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. ഇ​തൊ​ടൊ​പ്പം വ​നാ​തി​ർ​ത്തി​യി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​രീ​ക്ഷ​ണ​വും കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. മു​മ്പ് മാ​വോ​യി​സ്റ്റു​ക​ൾ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ രാ​മ​ച്ചി, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ക്യേ​രി കോ​ള​നി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണ​വും രാ​ത്രി കാ​ല​ങ്ങ​ളി​ൽ കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Read More

വനിതാ മതിലിനെതിരേ കാസർഗോഡ് ഉണ്ടായ സംഘർഷം; കണ്ടലറിയാവുന്ന 200 പേർക്കെതിരെ കേസ്; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

കാസര്‍ഗോഡ്: ചേറ്റുകുണ്ടിൽ വനിതാ മതിലിനിടെയുണ്ടായ സംഘർഷത്തില്‍ 200 പേർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചേറ്റുകുണ്ടിൽ ഉണ്ടായ അക്രമം ചെറുക്കാന്‍ അഞ്ച് റൗണ്ട് വെടിയാണ് പോലീസ് ആകാശത്തേക്ക് ഉതിർത്തത്. ഡി​വൈ​എ​സ്പി നാ​ലു റൗ​ണ്ടും എ​സ്പി ഒ​രു റൗ​ണ്ടു​മാ​ണ് വെ​ടി​വ​ച്ച​ത്. ആ​ർ​എ​സ്എ​സ്- ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് കൈ​യേ​റി, വ​നി​താ മ​തി​ൽ ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. അ​ക്ര​മി​ക​ൾ സ്ത്രീ​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ന​ട​ത്തു​ക​യും മ​തി​ലി​നു സ​മീ​പം തീ​യി​ടു​വാ​നും ശ്ര​മി​ച്ചു. ക​ല്ലേ​റി​ൽ ആ​റു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. റെ​യി​ല്‍​വേ പാ​ത​യോ​ടു ചേ​ര്‍​ന്നു​ള്ള പു​ല്ലി​നാ​ണ് അ​ക്ര​മി​ക​ൾ തീ​യി​ട്ട​ത്. ഇ​തോ​ടെ പു​ക വ്യാ​പി​ച്ചു. സ്ത്രീ​ക​ൾ​ക്ക് മ​തി​ൽ തീ​ർ​ക്കാ​ൻ റോ​ഡി​ൽ നി​ൽ​ക്കാ​ൻ പ​റ്റാ​തെ​യാ​യി. ക​ല്ലേ​റും കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ മു​ക്കാ​ൽ കി​ലോ​മീ​റ്റ​റോ​ളം മ​തി​ൽ തീ​ർ​ക്കേ​ണ്ട​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ്…

Read More

ക​ഞ്ചാ​വ് വി​ൽ​പ​ന ; നാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ റെയ്ഡ്;  നെ​ടു​ങ്ങോ​ത്ത് പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: വ​ള​ർ​ത്തു നാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ കു​ര്യ​ച്ചി​റ ഒ​ല്ലൂ​രി​ലെ നെ​ല്ലി​ക്ക​ൽ പാ​ല​ക്കു​ഴി​യി​ൽ വൈ​ശാ​ഖ് എ​ൻ. വി​ന​യ​നെ (21) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ടി. യേ​ശു​ദാ​സ​നും സം​ഘ​വും ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ഗു​ക​ളി​ലാ​ക്കി ക​ട്ടി​ലി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച അ​ഞ്ച് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ർ റോ​ഡ​രി​കി​ൽ നെ​ടു​ങ്ങോം റ​ബ​ർ എ​സ്റ്റേ​റ്റി​ന് സ​മീ​പം വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​യ പ​രി​ശീ​ല​ന​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘ​മാ​ണ് ഇ​വി​ടു​ന്ന് വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ നി​ന്ന് നാ​യ​ക​ളെ ഇ​വി​ടെ പ​രി​ശീ​ലി​പ്പി​ക്കാ​നെ​ത്തി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ക​ഞ്ചാ​വ് ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​തെന്ന് പോലീസ് പറഞ്ഞു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഷി​ബു, ഗോ​വി​ന്ദ​ൻ മൂ​ല​യി​ൽ, എം.​വി. അ​ഷ്റ​ഫ്, പി.​വി. പ്ര​കാ​ശ​ൻ, വി. ​ല​ത്തീ​ഫ് എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

വയനാട്ടിൽ മാ​വോ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്നു: കാ​ഴ്ച​ക്കാ​രാ​യി പോ​ലീ​സ്

വെ​ള്ള​മു​ണ്ട: ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വ​രെ അ​ർ​ധ​രാ​ത്രി​ക​ളി​ൽ മാ​ത്രം വ​ന​ത്തി​നോ​ട് ചേ​ർ​ന്ന ആ​ദി​വാ​സി​കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചും വ​ന​ത്തി​ലേ​ക്ക് മ​റ​യു​ക​യും ചെ​യ്തി​രു​ന്ന മാ​വോ​വാ​ദി സം​ഘ​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. നേ​ര​ത്തെ തൊ​ണ്ട​ർ​നാ​ട് കു​ഞ്ഞോം, തി​രു​നെ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന മാ​വോ​സം​ഘ​ങ്ങ​ൾ ഇ​പ്പോ​ൾ ത​വി​ഞ്ഞാ​ലി​ലും സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ച്ചു. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ മാ​റി സ​ഞ്ച​രി​ക്കാ​വു​ന്ന കേ​ള​കം,തി​രു​നെ​ല്ലി,ബ്ര​ഹ്മ​ഗി​രി,പാ​നോം വി​ല​ങ്ങാ​ട്, പേ​ര്യ വ​ന​ത്തി​ലൂ​ടെ​യാ​ണ് സ​ഞ്ചാ​ര പാ​ത തെ​ളി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ അ​ന്പാ​യ​ത്തോ​ട് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ തോ​ക്കു​ക​ളേ​ന്തി പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് വ​ർ​ഷ​ങ്ങ​ളാ​യി തി​ര​യു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. മൊ​യ്തീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം. രാ​മു, കീ​ർ​ത്തി എ​ന്ന ക​വി​ത എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പ് മാ​ത്രം ത​ല​പ്പു​ഴ​യി​ലും പേ​ര്യ അ​യ​നി​ക്ക​ലി​ലും സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​മു​ണ്ടാ​യി. ത​ല​പ്പു​ഴ 44 ൽ ​വൈ​കു​ന്നേ​രം…

Read More

ഒരു മതിലിനുള്ള ആളായി; പ​യ്യ​ന്നൂ​രി​ൽ അ​യ്യ​പ്പ ജ്യോ​തി​ക്കി​ടെ സം​ഘ​ര്‍​ഷം: ര​ണ്ട് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍; ഇതോടെ 18പേർ ഇതുവരെ അറസ്റ്റിലായി

പ​യ്യ​ന്നൂ​ര്‍: ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ന​ട​ത്തി​യ അ​യ്യ​പ്പ ജ്യോ​തി തെ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി.​ക​രി​വെ​ള്ളൂ​രി​ലെ വി​പി​ന്‍, സ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ക​രി​വെ​ള്ളൂ​ര്‍ ആ​ണൂ​ര്‍ വി.​വി സ്മാ​ര​ക വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കാ​ഞ്ഞ​ങ്ങാ​ട് സ​ജ്ജീ​വ​നി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് പ​റ​ക്ക​ളാ​യി​യി​ലെ ടി.​വി.​ഗീ​ത(44) യു​ടെ പ​രാ​തി​യി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന പ​തി​ന​ഞ്ചോ​ളം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ​അ​ടി​ച്ചും ച​വി​ട്ടി​യും ക​ല്ലെ​റി​ഞ്ഞും ന​ര​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​താ​യു​ള്ള ഗീ​ത​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ധ​ശ്ര​മ​മു​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ കേ​സെ​ടു​ത്തി​രു​ന്ന​ത്.​ഈ കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.​വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ 162 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി 16 പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

പോലീസിനെ വെട്ടി കാസർകോട്ട് പുതുവത്‌സരാഘോഷത്തിന് തുടക്കം; സാരമായ പരുക്കുകളോടെ ബേ​ക്ക​ൽ എ​എ​സ്ഐ​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​കോ​ട്ട് ബേ​ക്ക​ലി​ൽ എ​എ​സ്ഐ​ക്ക് വെ​ട്ടേ​റ്റു. ബേ​ക്ക​ൽ എ​എ​സ്ഐ ജ‍​യ​രാ​ജ​നാ​ണ് വെ​ട്ടേ​റ്റ​ത്. പ​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് എ​എ​സ്ഐ​ക്ക് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ‍​യ​രാ​ജ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

എ.ജെ.സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ! വ്യാജം മൊത്തം വ്യാജം; കിരാലൂരിലെ വ്യാജ വെളിച്ചെണ്ണ നിര്‍മാണ കമ്പനി അടച്ചുപൂട്ടി

എ​രു​മ​പ്പെ​ട്ടി: വേ​ലൂ​ർ കി​രാ​ലൂ​രി​ലെ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ ക​ന്പ​നി​യാ​യ എ.​ജെ.​സ​ണ്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം പ​ഞ്ചാ​യ​ത്ത് അ​ട​ച്ചുപൂ​ട്ടി.​ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും പ​ല​പേ​രു​ക​ളി​ൽ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ നി​ർ​മി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന ക​ന്പ​നി​യാ​ണ് എ.​ജെ.​സ​ണ്‍​സെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ക​ണ്ടെ​ത്തി. വേ​ലൂ​ർ കി​രാ​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​ജെ.​സ​ണ്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​തി​നാ​യി​രം ലി​റ്റ​റി​ല​ധി​കം അ​ള​വി​ൽ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ പി​ടി​കൂ​ടി​യി​രു​ന്നു.മാ​യം​ക​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​രോ​ധി​ച്ച കേ​ര​നാ​ട്, ബ്രി​ല്യ​ന്‍റ് എ​ന്നീ പേ​രു​ക​ളി​ലു​ള്ള വെ​ളി​ച്ചെ​ണ്ണ​യാ​ണ് ക​ന്പ​നി ഗോ​ഡൗ​ണി​ലും 15 ക​ണ്ട​യ്ന​ർ ലോ​റി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ നി​രോ​ധി​ച്ച ബ്രാ​ന്‍റു​ക​ളി​ലു​ള്ള വെ​ളി​ച്ചെ​ണ്ണ പാ​ക്ക​റ്റ് പൊ​ളി​ച്ച് കാ​നു​ക​ളി​ലാ​ക്കി ലൂ​സ് വെ​ളി​ച്ചെ​ണ്ണ​യെ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വി​ത​ര​ണം ന​ട​ത്താ​നും മ​റ്റു ബ്രാ​ന്‍റു​ക​ളി​ൽ ക​ല​ർ​ത്തി വി​ൽ​പ്പ​ന ന​ട​ത്തു​വാ​നു​മാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.…

Read More

ആ​മ്പി​ലാ​ട് വ​നി​താ മ​തി​ലി​ന്‍റെ സം​ഘാ​ട​ക ഓ​ഫീ​സി​നു തീ​യി​ട്ടു നശിപ്പിച്ചു;  അക്രമത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം

കൂ​ത്തു​പ​റ​മ്പ്: ആ​മ്പി​ലാ​ട് വാ​ക്കു​മ്മ​ലി​ൽ വ​നി​താ മ​തി​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ൽ. വാ​ക്കു​മ്മ​ൽ സു​ധീ​ഷ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ മു​ന്നി​ൽ കെ​ട്ടി​യ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സാ​ണ് ക​ത്തി​ച്ച​ത്. പു​ൽ​ക്കൂ​ട് മാ​തൃ​ക​യി​ൽ അ​ല​ങ്കാ​ര ലൈ​റ്റു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും മ​റ്റും ഒ​രു​ക്കി​യാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. ഇ​വ മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു സം​ശ​യി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം. ​രാ​ഘ​വ​ൻ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കി.

Read More

ശ്രീ​ക​ണ്ഠാ​പു​ര​ത്തെ പ​മ്പി​ൽ നി​ന്നും ഡീ​സ​ൽ മോ​ഷ്‌​ടി​ച്ച പി​ടി​കി​ട്ടാ​പ്പു​ള്ളി  ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം പിടിയിൽ

ശ്രീ​ക​ണ്ഠ​പു​രം: പെ​ട്രോ​ൾ പ​മ്പി​ൽ സൂ​ക്ഷി​ച്ച 200 ലി​റ്റ​ർ ഡീ​സ​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി 21 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ൽ. കൊ​ട്ടൂ​ർ വ​യ​ലി​ലെ നാ​ഗ​ല​ക്ഷ്മി​ക്ക​ൽ മാ​ത്യു എ​ന്ന മ​ത്താ​യി (43) യെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ സി. ​പ്ര​കാ​ശ​നും സം​ഘ​വും ഇ​ന്ന് പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്. 1991 മാ​ർ​ച്ചി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ർ പാ​ല​ത്തി​ന് സ​മീ​പ​ത്തെ ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ബാ​ര​ലു​ക​ളി​ൽ സൂ​ക്ഷി​ച്ച ഡീ​സ​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വി​ൽ​പ​ന​ക്കാ​യി പു​ല​ർ​ച്ചെ ലോ​റി​യി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് വെ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ഇ​യാ​ളെ 2010 ൽ ​ത​ളി​പ്പ​റ​മ്പ് കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തോ​ള​മാ​യി ബാം​ഗ്ലൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മാ​ത്യു​വി​നെ ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ ഇ​വി​ടെ വെ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ്…

Read More