കേളകം: കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര വടംവലി ശക്തമായി. അടുത്തിടെ നടക്കുന്ന വനിത കോ-ഓപ്പറേറ്റിവ് സംഘം തെരഞ്ഞെടുപ്പിൽ സംഘം പിടിച്ചെടുക്കാൻ ഇരുകൂട്ടരും ശക്തമായ നീക്കം തുടങ്ങി. പഞ്ചായത്തംഗങ്ങളും മുൻ മണ്ഡലം പ്രസിഡന്റുമാരും ഡിസിസി സെക്രട്ടറിയും ചേരിതിരിഞ്ഞാണ് ബാങ്ക് പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നത്. കേളകം മേഖലയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സഹകരണ ബാങ്കാണ് വനിത കോ-ഓപ്പറേറ്റിവ് സഹകരണ സംഘം. നിലവിലുള്ള ഭരണസമതി തുടരാൻ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ മണ്ഡലം പ്രസിഡന്റ് ചാർജെടുത്തതോടെ നിലവിലെ ഭരണസമതിയോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഐ ഗ്രൂപ്പു ഭരിച്ചു കൊണ്ടിരുന്ന കേളകം മണ്ഡലം അടുത്തിടയ്ക്കാണ് എ ഗ്രൂപ്പിന്റെ കൈകളിലെത്തിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേളകത്ത് നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പുകളികൾ ശക്തമാണ്. നിരവധി തവണ ഡിസിസിയും കെപിസിസിയും ഇടപെട്ട് ചർച്ച നടത്തിയെങ്കിലും നാളിതുവരെയായിട്ടും പരിഹാരമായിട്ടില്ല. കഴിഞ്ഞതവണത്തെ പഞ്ചായത്ത് ഭരണം…
Read MoreCategory: Kannur
കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ കവർച്ച നടത്തിയ രണ്ടംഗസംഘം അറസ്റ്റിൽ; രാത്രിയിൽ വെള്ളം ചോദിച്ചെത്തിയ അപരിചിതരെ പൂജാരി തിരിച്ചറിഞ്ഞു; തന്ത്രപരമായ നീക്കത്തിലൂടെ പൂജാരിയും നാട്ടുകാരും പ്രതികളെ കുടുക്കുകയായിരുന്നു
മയ്യിൽ: കണ്ണാടിപ്പറന്പ് കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരവും വിളക്കും ഉരുളിയും കിണ്ടിയുമാണ് മോഷ്ടിച്ചത്. പുല്ലൂപ്പിയിൽ താമസിക്കുന്ന പട്ടാന്പി സ്വദേശി സുദേവൻ (59), 17 വയസുകാരൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ മയ്യിൽ പോലീസ് പ്രചരിപ്പിച്ചിരുന്നു. ഇന്നലെ രാത്രി കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയുടെ വീട്ടിൽ വെള്ളം ചോദിച്ച് രണ്ട് അപരിചിതർ എത്തുകയായിരുന്നു. സംശയം തോന്നിയ പൂജാരി സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു. അവരെത്തി ഇവരെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് മയ്യിൽ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കവർച്ചകാരാണെന്ന് മനസിലായത്.
Read Moreകണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനയാത്രാ ബുക്കിംഗ്: ടിക്കറ്റുകൾ 55 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനത്തിന്റെ ടിക്കറ്റുകൾ 55 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു. ഉദ്ഘാടനദിനത്തിൽ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 186 ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഡിസംബർ ഒമ്പതിനാണ് എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെടുക. അബുദാബി, റിയാദ്, മസ്കറ്റ്, ഷാർജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സർവീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ആഴ്ചയിൽ റിയാദിലേക്ക് മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും സർവീസ് നടത്തും. ഷാർജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സർവീസുണ്ടാകും. മസ്കറ്റിലേക്ക് മൂന്ന് ദിവസമാണ് സർവീസുണ്ടാകുക. ദുബായിലേക്ക് ആദ്യഘട്ടത്തിൽ സർവീസ് ഉണ്ടായിരിക്കില്ല. ഉദ്ഘാടന ദിവസം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. അബുദാബിയിലേക്ക് സർവീസ് നടത്താനുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം എട്ടിനു വൈകുന്നേരം തിരുവനന്തപുരത്തുനിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും.
Read Moreകണ്ണൂരിൽ ഓഡിറ്റോറിയം തകർന്ന് പോലീസുകാർക്ക് പരിക്കേറ്റ സംഭവം; റിസോർട്ട് ഉടമയ്ക്കും കോൺട്രാക്ടർക്കുമെതിരേ കേസെടുത്തു; പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: പോലീസ് അസോസിയേഷൻ ജില്ലാ പഠനക്യാന്പിനിടെ റിസോർട്ടിന്റെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്ന് 58 പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. റിസോർട്ട് ഉടമ ഡോ. ജിതേന്ദ്രനാഥിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്. അശാസ്ത്രീയമായ രീതിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കെട്ടിടം നിർമിച്ചതിനെതിരേയാണ് കേസ്. കൂടാതെ കെട്ടിടം പണിത കോൺട്രാക്ടർക്കെതിരേ പോലീസ് കേസെടുത്തു. ഓടും തെങ്ങും പഴയ മരപ്പട്ടികയും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 30 വർഷം മുന്‍പ് പഞ്ചായത്ത് അനുവദിച്ച കെട്ടിട നന്പറിൽ തന്നെ റിസോർട്ട് എന്ന പേരിൽ പ്രവർത്തിക്കുകയായിരുന്നുവെന്ന് കോർപറേഷൻ പറയുന്നത്. റിസോർട്ടിന് പ്രത്യേകം അനുമതി വാങ്ങിയിട്ടില്ല. പ്രധാന കെട്ടിടത്തോടനുബന്ധിച്ച് ചേർന്ന് അനുമതിയില്ലാതെ നിർമിച്ച ഹാളാണ് തകർന്നു വീണത്. അനുമതിയില്ലാതെ നിർമാണങ്ങൾ നടത്തി പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ മേയർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പരിക്കേറ്റ…
Read Moreസ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തല്‍; ഒരുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാൻ വൈകുന്ന പോലീസ് നടപടിയില്‍ ദുരൂഹത
പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലിന് ഒരുമാസം പിന്നിട്ടിട്ടും തുടര്‍ നടപടിയെടുക്കാന്‍ പോലീസിന് വിമുഖത. വെളിപ്പെടുത്തല്‍ നടത്തിയ ആള് മൊഴിയെടുക്കാനായി പോലീസ് നല്കിയ നോട്ടീസ് അവഗണിച്ചതിനെ തുടര്‍ന്ന് പോലീസ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആഴ്ചകള്‍ കഴിഞ്ഞിട്ടും അതിനും നടപടിയുണ്ടായില്ല.പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ഗോപാലന് എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ മികച്ച ആദ്ധ്യാത്മിക പ്രഭാഷകനായിരുന്നു സ്വാമി ഗോപാല്‍ജി. പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് ഉത്തരേന്ത്യയിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും ഗോപാല്‍ജിയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഗോപാല്‍ജിക്ക് വേണ്ടിയുള്ള അന്വേഷണം തുടരണമെന്നും ഗോപാല്ജിയെപ്പറ്റി വിവരം ലഭിച്ചാല്‍ കോടതിയെ സമീപിക്കണമെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. പിന്നീട് തിരോധാനം സംബന്ധിച്ച് തുടരന്വേഷണങ്ങളൊന്നും നടക്കാതെ വര്‍ഷങ്ങള്‍ പിന്നിട്ടു.…
Read Moreതോട്ടട കിഴുന്നയിൽ റിസോർട്ടിന്റെ ഓഡിറ്റോറിയം തകർന്ന് 60ഓളം പോലീസുകാർക്ക് പരിക്ക്; കണ്ണൂർ ജില്ലാ പോലീസ് അസോസിയേഷന്റെ പഠന ക്യാമ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്
കണ്ണൂർ: തോട്ടട കിഴുന്നയിൽ റിസോർട്ടിന്റെ ഓഡിറ്റോറിയം തകർന്നുവീണ് 60 ഓളം പോലീസുകാർക്ക് പരിക്ക്. നാല് പോലീസുകാർക്ക് ഗുരുതരം. ഇന്നു രാവിലെ 10.30ഓടെയാണ് സംഭവം. കണ്ണൂർ ജില്ലാ പോലീസ് അസോസിയേഷന്റെ പഠന ക്യാന്പ് നടക്കുന്ന തോട്ടട കിഴുന്നയിലെ കാൻബേ റിസോർട്ടിന്റെ ഓഡിറ്റോറിയമാണ് തകർന്ന് വീണത്. പോലീസ് അസോസിയേഷൻ അംഗങ്ങളായ 60 പേരും തെരഞ്ഞെടുക്കപ്പെട്ട 20 പേരും ഉൾപ്പെടെ 80 പേരായിരുന്നു പഠനക്യാന്പിൽ പങ്കെടുക്കുന്നത്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമായിരുന്നു ക്യാന്പിന്റെ ഉദ്ഘാടനം. 11നായിരുന്നു ക്യാന്പിന്റെ ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായുള്ള ക്ലാസ് നടക്കുന്നതിനിടെയാണ് വൻശബ്ദത്തോടെ ഓഡിറ്റോറിയത്തിന്റെ മേൽകൂര തകർന്നു വീഴുകയായിരുന്നു. ഓഡിറ്റോറിയത്തിനുള്ളിൽ സംഭവസമയത്ത് വനിതാ പോലീസടക്കം 60 ഓളം പോലീസുകാർ ഉണ്ടായിരുന്നു. മേൽക്കൂര പൂർണമായും പോലീസുകാരുടെ മേൽപതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയവരും രജിസ്ട്രേഷൻ കൗണ്ടറിലുള്ള പോലീസുകാരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഓടുകളും ഇരുന്പ് തൂണുകളും പോലീസുകാരുടെ മേൽപതിച്ചാണ് പരിക്കേറ്റത്.…
Read Moreലഹരി മൂത്ത യുവാവ് തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു; കഴുത്തും കൈത്തണ്ടയും മുറിച്ചു; തടയാന്‍ ചെന്ന പോലീസുകാരനും പരിക്ക്
തലശേരി: തലശേരിയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരി മൂത്ത യുവാവ് തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനുള്ളില്‍ ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചു. തടയാന്‍ ചെന്ന പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കഴുത്തിനും കൈഞരമ്പുകള്‍ക്കും ആഴത്തില്‍ സ്വയം മുറിവേല്പിച്ച് ഗുരുതരാവസ്ഥയിലായ ചാലില്‍ സ്വദേശിയായ 28കാരനെ പോലീസ് അതിസാഹസികമായി കീഴടക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമം തടയുന്നതിനിടയില്‍ ബ്ലേഡു കൊണ്ട് മുറിവേറ്റ തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലഹരിക്കടിമയാണ് യുവാവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം മാര്‍ക്കറ്റില്‍ അടിപിടിയുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഇറങ്ങിയ ഇയാള്‍ ബ്ലെയ്ഡുമായി തലശേരി സ്റ്റേഷനിലെത്തുകയും കഴുത്തും കൈത്തണ്ടയും മുറിക്കുകയുമായിരുന്നു.…
Read Moreപ്രഥമ കർത്തവ്യം ഓർമിപ്പിച്ച്; റോഡപകടങ്ങളിൽ പെട്ടവരുടെ ചിത്രങ്ങൾ മൊബൈലിൽ എടുക്കാതെ ആദ്യം ആശുപത്രിയിലെത്തിക്കൂ; ആശുപത്രിയിൽ എത്തിച്ചവരെ പോലീസ് ചോദ്യം ചെയ്യുകയല്ല ആദ്യം വേണ്ടതെന്ന് ഗവർണർ പി സദാശിവം
കണ്ണൂർ: റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നവർ ജീവൻ രക്ഷാ ആപ്വഴി ആംബുലൻസിനെ വിളിക്കുകയാണു ആദ്യം ചെയ്യേണ്ടതെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം. ലൂബ്നാഥ് ഷാ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആര്യബന്ധു പുരസ്കാരം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.പി.എസ്. ഹെൽത്ത് കെയർ ചെയർമാനും എംഡിയുമായ ഡോ. ഷംസീർ വയലിലിന് സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുവാക്കൾ നല്ല വിദ്യാഭ്യാസയോഗ്യതയുള്ളവരും കർമശേഷിയുള്ളവരുമാണെങ്കിലും റോഡപകടങ്ങളെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും അവർക്ക് നല്ല പരിശീലനം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആയിരത്തിമുന്നൂറോളം വാഹനങ്ങൾ ദിനംപ്രതി നിരത്തിലിറങ്ങുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് കേരളത്തിലാണ്. അപകടങ്ങളിൽ കൂടുതൽ മരിക്കുന്നതാകട്ടെ യുവാക്കളുമാണ്. റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ ആദ്യം അവർക്ക് ചികിത്സയാണു നൽകേണ്ടത്. അല്ലാതെ ആശുപത്രിയിൽ എത്തിച്ചവരെ പോലീസ് ചോദ്യംചെയ്യുകയല്ല വേണ്ടത്. ആശുപത്രിയിൽ എത്തിക്കുന്നവർക്കെതിരേ അനാവശ്യമായി കേസെടുക്കാനും ചോദ്യംചെയ്യാനും അനുവദിക്കില്ല. ഇക്കാര്യങ്ങൾ ഡിജിപിയുമായി ചർച്ചചെയ്തിട്ടുണ്ട്. കേരളം നിപ്പാ…
Read Moreഇരുപതിലേറെ കുട്ടികളെ പീഡിപ്പിച്ചു; മദ്രസയിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ; ഇരകളായത് പത്തു വയസിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും
കൂത്തുപറമ്പ്: മദ്രസ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അവിടത്തെ അധ്യാപകരായ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി കൊടുവൻമുഴിയിൽ എരിഞ്ഞിക്കോത്തെ കെ.കെ. അബ്ദുൾ റഹ്മാൻ മൗലവി (44), വയനാട് കെല്ലൂർ നാലാംമൈലിലെ ടി. അബ്ദുനാസർ മൗലവി (48)എന്നിവരെയാണ് കണ്ണവം എസ്ഐ കെ.വി. ഗണേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ പോക്സോ വകുപ്പ് പ്രകാരം 22 കേസുകളാണ് നിലവിൽ രജിസ്റ്റർചെയ്തിരിക്കുന്നത്. പത്തു വയസിന് താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ ഇരുപതിലേറെ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പരാതിയുമായി കൂടുതൽ വിദ്യാർഥികൾ എത്തിയേക്കുമെന്നാണ് സൂചന. പോലീസ് വിശദമായി അന്വേഷണം നടത്തിവരുകയാണ്. രണ്ടു വർഷമായി ഇവർ മദ്രസ അധ്യാപകരായി ജോലിചെയ്തുവരികയായിരുന്നു. തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പീഡനം സംബന്ധിച്ച് ചൈൽഡ്ലൈൻ അധികൃതർ പോലീസിൽ അറിയിച്ചതോടെയാണ് നടപടികൾക്കു തുടക്കമായത്.
Read Moreഅയറോട്ട് നിവാസികൾക്ക് പുലി ഭീതി അകലുന്നില്ല; വാർത്തയറിഞ്ഞതോടെ ജനങ്ങളാകെ ഭയപ്പാടില്‍
രാജപുരം: അയറോട്ട് നിവാസികൾക്ക് പുലി ഭീതി അകലുന്നില്ല. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി അയറോട്ട് ഗോപാലകൃഷ്ണനാണ് ഇന്നലെ കാവുംകാലിൽ വച്ച് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസർ സുനിൽ നരേത്ത്, പനത്തടി സെക്ഷൻ ഫോറസ്റ്റർ പി.പ്രഭാകരൻ, എം.രാജീവൻ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.വാർത്തയറിഞ്ഞതോടെ ജനങ്ങളാകെ ഭയപ്പാടിലാണ്. എന്നാൽ പുലുപ്പേടിക്കെതിരേ ഒന്നും ചെയ്യാനാവാതെ വലയുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. പുലിയെ ഒരേ സ്ഥലങ്ങളിൽ കാണാനായാൽ കെണിവെച്ച് പിടിക്കാമായിരുന്നു. പലസ്ഥലങ്ങളിൽ പുലിയെ കാണുന്നതുകൊണ്ട് കൂടുവെച്ച് പുലിയെ പിടിക്കാൻ കഴിയാത്ത സ്ഥിതിയാണു ള്ളത്.
Read More