കൂത്തുപറമ്പ്: എലിപ്പനി വ്യാപനം പോലെയുള്ള പ്രതിസന്ധി നേരിടാൻ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും നിപ്പ വൈറസിനെ നേരിട്ട രീതിയിൽ തന്നെ എലിപ്പനിയെയും പിടിച്ചു കെട്ടുമന്നും മന്ത്രി കെ. കെ.ശൈലജ .വേങ്ങാട് ദർഗയിൽ ഹസ്രത്ത് ശൈഖ് അബ്ദുള്ളാ ഷാ ഖാദിരി അൽ ഖദീരി ഉപ്പാവയുടെ പത്താമത് ഉറൂസെ ഉപ്പാവയുടെ ഭാഗമായി നടന്ന സർവ മത സൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രവചനങ്ങൾക്ക് അതീതമായ മഴയാണ് ഈ വർഷം ലഭിച്ചത്. കണക്ക് കൂട്ടിയതിനേക്കാൾ വെള്ളം ഉയർന്നു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണെന്നും മന്ത്രി പറഞ്ഞു. ഹസ്രത്ത് ശൈഖ് മസീഹ സത്താർ ഷാ ഖാദിരി അധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒന്നര ലക്ഷം രൂപ എ.ടി. അബ്ദുൽ അസീസ് ഹാജി മന്ത്രി കെ.കെ. ശൈലജക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി.സുമേഷ്, മുൻ മന്ത്രി കെ.പി.മോഹനൻ,…
Read MoreCategory: Kannur
ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം തട്ടാൻ ശ്രമം; പോലീസുകാരന് സസ്പെൻഷൻ; കാലാവധികഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും പോലീസിൽ ഡ്രൈവർ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു. ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി കെ. സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെയും ഇത്തരത്തില്‍ സന്തോഷ് തട്ടിപ്പ് നടത്തിയിരുന്നതായും ജോലി കൊടുക്കാന്‍ കഴിയാതെവന്നതോടെ തുക തവണകളിലായി തിരിച്ചുകൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റദ്ദായ പോലീസ് ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു സന്തോഷ് കുമാറിനെതിരേയുള്ള പരാതി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നവംബറില്‍ തീര്‍ന്നിരുന്നു. ഇതില്‍ നിയമനം ലഭിക്കാത്തവര്‍ കാലാവധി നീട്ടിക്കിട്ടുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കെ സന്തോഷ് ഇവരുടെ രഹസ്യയോഗം വിളിച്ചു. കാലാവധി നീട്ടി ജോലി വാങ്ങിത്തരാമെന്നും ജില്ലയില്‍ മുന്‍പും ഇത്തരത്തില്‍ പോലീസ് ഡ്രൈവര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടാന്‍…
Read Moreകണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്ക് ഗോവൻ മദ്യം എത്തുന്നത് വ്യാപകം; മദ്യം എത്തുന്നത് ട്രെയിൻ വഴി, കടത്തുന്നത് സ്ത്രീകളെ ഉപയോഗിച്ച്
കണ്ണൂർ: ട്രെയിൻ വഴി മദ്യം കടത്തുന്നതു വ്യാപകമാകുന്നു. ഗോവയിൽനിന്നുള്ള മദ്യമാണ് വിവിധ സംഘങ്ങൾ ട്രെയിനുകൾ വഴി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെത്തിക്കുന്നത്. യാത്രക്കാരായ സ്ത്രീകളെ ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ മദ്യം എത്തിക്കുന്നത്. കൊങ്കൺ വഴി കടന്നുപോകുന്ന ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് കന്പാർട്ടുമെന്റുകളിൽ ബർത്തിനു മുകളിലും സീറ്റുകൾക്ക് അടിയിലും വിവിധ പെട്ടികളിലും ബാഗുകളിലുമായാണ് മദ്യം കാസർഗോഡ്, കണ്ണൂർ ജില്ലകളിലെത്തിക്കുന്നത്. മംഗളൂരു റെയിൽവേ പോലീസും കണ്ണൂർ, കാസർഗോഡ് റെയിൽവേ പോലീസും പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഗോവൻ മദ്യകടത്ത് സജീവമായി തുടരുകയാണ്. പുത്തൻ ബ്രാൻഡുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ് ഗോവൻ മദ്യം കടത്താൻ കാരണമാകുന്നത്. അതേസമയം കൊങ്കൺ വഴി വരുന്നതും പോകുന്നതുമായ എല്ലാ ട്രെയിനുകളിലും മുഴുവൻ സമയ പരിശോധന തുടരുന്നതായി റെയിൽവേ പോലീസ് അറിയിച്ചു.
Read Moreനാറാത്ത് മേഖലയിൽ ‘കള്ള് കട്ടുകുടി’; പിന്നില്‍ ആര് ?
മയ്യിൽ: നാറാത്ത് പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നും ഷെഡിൽ സൂക്ഷിക്കുന്ന കള്ള് മോഷണം പോവുന്നത് പതിവാകുന്നു. നാറാത്ത് പഞ്ചായത്തിലെവെടിമാട്, കാക്കതുരുത്തി, സ്റ്റെപ്പ് റോഡ് പ്രദേശങ്ങളിൽ നിന്നാണ് വ്യാപകമായി കള്ള് മോഷണം.ദിവസങ്ങളായി ചെത്ത് തൊഴിലാളികൾ അന്തി ചെത്ത് കഴിഞ്ഞു ഷെഡിൽ ഇറക്കിവച്ച കള്ളാണ് ലിറ്റർകണക്കിന് മോഷണം പോകുന്നത്.കഴിഞ്ഞ വർഷവും ഇത്തരത്തിൽ ലിറ്റർ കണക്കിന് കള്ള് മോഷണം പോയിരുന്നു. സാമൂഹ്യ വിരുദ്ധർ ആയിരിക്കാം കള്ള് മോഷ്ടിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ഷെഡിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷണം. ഷെഡിൽ കൂട്ടിവെച്ച 200 ഓളം തേങ്ങകളും സാമൂഹ്യ വിരുദ്ധർ കൊണ്ടുപോയി. ചില ഭാഗങ്ങളിൽ തെങ്ങിന്റെ മുകളിൽ കയറി കള്ള് മോഷ്ടിക്കുന്നവരും ഉണ്ടായിരുന്നു. മയ്യിൽ പോലീസിൽ പരാതി നൽകി.
Read Moreതുരത്താൻ ശ്രമിക്കുമ്പോൾ ആക്രമിക്കും!! ശിവപുരത്ത് വ്യാപാര സ്ഥാപനങ്ങളിൽ കുരങ്ങുശല്യം; ഒന്നും ചെയ്യാനാവാതെ വ്യാപാരികളും നാട്ടുകാരും
ഉരുവച്ചാൽ: ശിവപുരത്തു വ്യാപാര സ്ഥാപനങ്ങളിൽ കുരങ്ങുശല്യം. ശിവപുരം ടൗണിലും സമീപ പ്രദേശങ്ങളിലും കുരങ്ങുശല്യം ഉണ്ടായിരുന്നുവെങ്കിലും ആദ്യമായാണു ഇവ കടകളിലേക്കെത്തുന്നത്. മുന്തിരി, ആപ്പിൾ, അനാർ, നാരങ്ങ തുടങ്ങിയ പഴവർഗങ്ങളാണ് കുരങ്ങന്മാർ അകത്താക്കുന്നത്. വെമ്പടിതട്ട്, പടുപാറ, ശിവപുരം ചാപ്പ, വെള്ളിലോട് നടുവനാട് എന്നിവിടങ്ങളിൽ കുരങ്ങുശല്യം രൂക്ഷമായിട്ടുണ്ട്. ശിവപുരം ടൗണിലെ മരത്തിൽ പക്ഷികൾ കെട്ടിയ കൂടും വാനരൻമാർ തകർത്തിട്ടുണ്ട്. കൂട്ടത്തോടെയെത്തുന്ന വാനരൻമാർ കാർഷിക വിളകളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നതായും പരാതിയുണ്ട്. തുരത്താൻ ശ്രമിക്കുമ്പോൾ അക്രമിക്കാനെത്തുന്നതായും നാട്ടുകാർ പറയുന്നു. ശിവപുരം, നടുവനാട് മേഖലയിൽ വാഴക്കുലകൾ, പച്ചക്കറി തുടങ്ങിയവ നശിപ്പിക്കുന്നതിനാൽ കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
Read Moreമലപ്പുറത്ത് സദാചാര ഗുണ്ടകൾ കെട്ടിയിട്ട് മർദിച്ച യുവാവ് ജീവനൊടുക്കി
മലപ്പുറം: മലപ്പുറത്ത് സദാചാര ഗുണ്ടായിസം ചമഞ്ഞ് ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവ് ജീവനൊടുക്കി. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിതാണ് ജീവനൊടുക്കിയത്. മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് സാജിത്തിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതിനുശേഷം യുവാവിനെ നാട്ടുകാർ പോലീസിന് കൈമാറി. യുവാവിന്റെ ശരീരത്തിൽ കെട്ടോ പരിക്കുകളോ ഉണ്ടായിരുന്നില്ല. ഇരുകൂട്ടർക്കും പരാതി ഇല്ലാതിരുന്നതിനാൽ കേസ് എടുത്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീടാണ് യുവാവിനെ മർദിക്കുന്നതിനിടെ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ ചിലർ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത്. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു.
Read Moreമനോജിന്റെ അഞ്ചാം ബലിദാന്‍ ദിനാചരണം നാളെ; കതിരൂരില്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്
തലശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിരിലെ ഇളന്തോട്ടത്തില്‍ മനോജിന്റെ അഞ്ചാം ബലിദാന്‍ ദിനാചരണം നാളെ കതിരൂരില്‍ നടക്കും. ഇതോടനുബന്ധിച്ച് കനത്ത സരുക്ഷ സംവിധാനങ്ങളാണ് ഈ മേഖലയില്‍ പോലീസ് ഒരുക്കിയിട്ടുള്ളത്. പ്രദേശത്ത് രണ്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിക്കുമെന്നും മൊബൈല്‍ പട്രോളിഗും പിക്കറ്റ് പോസ്റ്റുകളും ഏര്‍പ്പെടുത്തുമെന്നും എഎസ്പി ചൈത്ര തെരേസ ജോണ്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreപയ്യന്നൂരിലെ കവര്‍ച്ച: തകർത്ത നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക്
പയ്യന്നൂര്‍: പയ്യന്നൂരിലെ ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി റൂറൽ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം സൂക്ഷ്മ പരിശോധന നടത്തുന്നു. ബാങ്കിന്റെ തകര്‍ക്കപ്പെട്ട നിരീക്ഷണ കാമറയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളാണു പോലീസ് പരിശോധന നടത്തുന്നത്. താഴെനിന്നും കൈ ഉയര്‍ത്തി കാമറ തകര്‍ക്കുന്ന ആളുടെ രൂപം കാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രകാശ കുറവുമൂലം ദൃശ്യം അവ്യക്തമാണ്. ഇതിനാലാണു ദൃശ്യം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നു വിശദമായ ചോദ്യം ചെയ്യലിനു ശേഷം കുറ്റക്കാരല്ലെന്നു കണ്ടു ഇവരെ വിട്ടയക്കുകയും ചെയ്തു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ നിന്നും 10,000 രൂപയോളം വില വരുന്ന വെള്ളിയാഭരണങ്ങള്‍ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടിരുന്നു. പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് കെട്ടിടത്തിലും ഇതേ കെട്ടിടത്തിലെ കൈരളി ഹോട്ടലിലും നടത്തിയ കവര്‍ച്ചാ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി 11.30 ഓടെയാണു…
Read Moreവിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ
തൃക്കരിപ്പൂർ: പത്തുവർഷത്തോളം പലയിടങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായഡിവൈഎഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി വലിയപറമ്പ് സെൻട്രലിലെ രതീഷ് കുതിരുമ്മലി(33)നെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് പോലീസ് കേസെടുത്തത്. വലിയപറമ്പിലെ മാടക്കാൽ സ്വദേശിനിയായ 23 കാരി യുവതിയാണ് പരാതി നൽകിയത്. തനിക്കു 13 വയസുള്ള 2008 മുതൽ വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടിൽ വെച്ചും യുവതിയുടെ വീട്ടിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവ സിപിഎം നേതാവ് കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിൽ ജീവനക്കാരനാണ്. അറസ്റ്റിലായ രതീഷിനെ ചന്തേര പോലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോടതി സെപ്റ്റംബർ 13 വരെ റിമാൻഡ് ചെയ്തു.
Read Moreകണ്ടാൽ സുന്ദരി, ചെന്നാൽ “തരികിട’; കണ്ണൂരിൽ “സുന്ദരി’മാരുടെ പിടിച്ചുപറി സംഘം; സുന്ദരികളായി എത്തി തട്ടിപ്പു നടത്തുന്നത് യുവാക്കൾ
സ്വന്തം ലേഖകൻ കണ്ണൂർ: സ്ത്രീകളുടെ വേഷംകെട്ടി കണ്ണൂർ നഗരത്തിൽ പിടിച്ചുപറി സംഘം. രാത്രി 10 കഴിഞ്ഞാൽ കണ്ണൂർ നഗരത്തിൽ എത്തുന്നവരാണ് ഇവരുടെ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ ആറോളം കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നിവടങ്ങളിൽ നിന്നുള്ള 25 ഓളം പേർ പിടിച്ചുപറി സംഘത്തിലുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്ന യാത്രക്കാരെ ലക്ഷ്യമാക്കിയാണ് ഇവരുടെ മോഷണം. കൂടാതെ ആൾക്കാരെ വശീകരിച്ച് കൊണ്ടുപോയി പണം പിടിച്ചുവാങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. മുനീശ്വരൻകോവിൽ റോഡ്, താളിക്കാവ്, കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ചിലപ്പോൾ സംഘടിച്ച് നിന്ന് കൂട്ടമായി പോകുന്ന യാത്രക്കാരുടെ നേരെ അസഭ്യവർഷവും നടത്താറുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്.…
Read More