ആരുടെ ബുദ്ധിയാണോ, എന്തോ !റോ​ഡ് പ​ണി​ത് ഉ​ദ്ഘാ​ട​ന​വും ക​ഴി​ഞ്ഞു വാ​ഹ​ന​മോ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ തടസമായി ഇലക്ട്രിക് പോസ്റ്റിന്‍റെ സ്റ്റേ

തൃ​ക്ക​രി​പ്പൂ​ർ: റോ​ഡ് പ​ണി​ത് ഉ​ദ്ഘാ​ട​ന​വും ക​ഴി​ഞ്ഞു വാ​ഹ​ന​മോ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ റോ​ഡി​ന്‍റെ ഒ​ത്ത ന​ടു​വി​ൽ അ​പ​ക​ട കു​രു​ക്കാ​യി വൈ​ദ്യു​ത തൂ​ണി​നെ താ​ങ്ങി നി​ർ​ത്താ​നു​ള്ള സ്റ്റേ ​വ​യ​ർ. പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലോ​ടി​ക​ല്യാ​ട്ട് റോ​ഡി​ലാ​ണ് നാ​ട്ടു​കാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ സ്റ്റേ ​വ​യ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

വ​യ​ലോ​ടി മൂ​ല​യി​ൽ ക​ട​വി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും സു​ബ്ര​ഹ്മ​ണ്യ കോ​വി​ലി​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് കൂ​ടി ക​ട​ന്നു പോ​കു​ന്ന ക​ല്യാ​ട്ട് റോ​ഡ് നി​ർ​മി​ച്ചി​ട്ട് വ​ർ​ഷം മൂ​ന്നാ​യെ​ങ്കി​ലും അ​പ​ക​ട കു​രു​ക്കാ​യ് മാ​റി​യ വൈ​ദ്യു​ത തൂ​ണി​ന്‍റെ സ്റ്റേ ​നീ​ക്കാ​ൻ ആ​രും ത​യ്യാ​റാ​യി​ട്ടി​ല്ല.

അ​ത് കൊ​ണ്ട് ത​ന്നെ ഇ​ത് വ​ഴി ക​ട​ന്നു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും നി​ത്യ സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ര​ണ്ട് ത​വ​ണ ഓ​ട്ടോ​റി​ക്ഷ​യും ഒ​രു ത​വ​ണ ബൈ​ക്കും തൊ​ട്ട​ടു​ത്ത വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞാ​താ​യും ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​തെ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​ത്രി​യി​ൽ ഇ​തു​വ​ഴി പോ​കു​ന്ന​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ തെ​രു​വ് വി​ള​ക്ക് പോ​ലും ഇ​ല്ലാ​ത്ത​ത് മൂ​ലം ഭ​യ​പ്പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts