കൂത്തുപറമ്പ്: വേങ്ങാട് ദുരൂഹ സാഹചര്യത്തിൽ അറുപത്തിയഞ്ചുകാരൻ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള മകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വേങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വളയങ്ങാടൻ ചന്ദ്രൻ (65) മരണപ്പെട്ട സംഭവത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ നിജിലി (34)നെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ഇന്ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിനിടെ നിജിൽ പിതാവ് ചന്ദ്രനെ മൂർച്ചയേറിയ പട്ടിക കഷ്ണം കൊണ്ടടിച്ച് തലയ്ക്ക് പരിക്കേല്പിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. മറ്റൊരു മര കഷ്ണം കൊണ്ട് കാലിനും അടിച്ചതിനാൽ ചന്ദ്രന്റെ കാലിന്റെ എല്ലും പൊട്ടിയ നിലയിലായിരുന്നു. ഈ സംഭവത്തെ തുടർന്ന് നിജിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ഓട്ടോറിക്ഷയിൽ ചന്ദ്രനെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിക്കുകയായിരുന്നു. അല്പസമയത്തിനകം ചന്ദ്രൻ മരിച്ചു. സംഭവ…
Read MoreCategory: Kannur
“അറബി സഹായം’: വീട്ടമ്മയ്ക്ക് സ്വർണമാല നഷ്ടപ്പെട്ടു; വൃദ്ധയായ വീട്ടമ്മയുടെ മാല കബളിപ്പിച്ചെടുത്ത തട്ടിപ്പിന്റെ പുത്തൻ രീതിയിങ്ങനെ…
പഴയങ്ങാടി: അറബിയുടെ സഹായധനം വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു. ചെങ്ങൽ സ്വദേശിനിയായ പോള നാരായണി (62) യുടെ രണ്ടരപവൻ സ്വർണമാലയാണ് യുവാവ് തട്ടിയെടുത്തത്. ഇന്നു രാവിലെ 9.30 ഓടെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് പരിചയപ്പെട്ട യുവാവ് വീട്ടുകാര്യങ്ങളും മറ്റും ചോദിച്ച് അടുപ്പ് കാട്ടുകയായിരുന്നു. സന്പന്നായ ഒര് അറബി കണ്ണൂരിലെ നിർധനരായ രോഗികൾക്ക് ചികിത്സയ്ക്കായി പണം നൽകുന്നുണ്ടെന്നു വിശ്വസിപ്പിക്കുകയായിരുന്നു. താൻ അരലക്ഷത്തോളം രൂപ അറബിയിൽ നിന്നും വാങ്ങിത്തരുമെന്നും യുവാവ് പറഞ്ഞു. അറബി ആശുപത്രിയിലെത്തിയിട്ടുണ്ടന്നും സ്വർണമാലയോ മറ്റ് ആഭരണങ്ങളോ ഉള്ളവർക്ക് സഹായം നൽകില്ലെന്നതിനാൽ മാല ഊരിവെക്കണമെന്നും നിർദേശിച്ചു. പിന്നീട് തന്ത്രപൂർവം മാല കൈക്കലാക്കിയ യുവാവ് അറബിയെ വിളിച്ചു കൊണ്ടുവരാമെന്നു പറഞ്ഞ് ബൈക്കിൽ കടന്നു കളയുകയായിരുന്നെന്ന് പറയുന്നു.
Read Moreഇരിക്കൂർ പുഴയെ മണൽമാഫിയ കുഴിച്ചു കൊല്ലുന്നു ; മണലൂറ്റിനെതിരെ അധികൃതർ നടപടികൾ എടുക്കുന്നില്ലെന്ന് നാട്ടുകാർ
ശ്രീകണ്ഠപുരം: വെള്ളം കുറഞ്ഞ ഇരിക്കൂർ പുഴയിൽ അനധികൃത മണൽവാരൽ വ്യാപകം. ഏറെ നാളായി നിലച്ചിരുന്ന മണലൂറ്റാണ് വീണ്ടും തുടങ്ങിയത്. മുൻപ് പുഴയുടെ വിവിധ ഭാഗങ്ങൾ മണൽ മാഫിയകൾ കയ്യടക്കിയ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പോലീസിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് മണൽകടത്ത് പാടെ നിലച്ചിരുന്നു. ഇപ്പോൾ വീണ്ടും പുഴ വിവിധ സംഘങ്ങൾ കയ്യടക്കി മണൽ വാരിത്തുടങ്ങിയിട്ടുണ്ട്. പുഴയുടെ ഇരിക്കൂർ പഞ്ചായത്തിന്റെ ഭാഗത്തോടു ചേർന്ന സ്ഥലങ്ങൾക്ക് പകരം മറുകരയിലാണ് മണലൂറ്റും കടത്തും വ്യാപകമായിരിക്കുന്നത്. പുലർച്ചെയും രാത്രിയുമാണ് മണൽ സംഭരണവും കടത്തും നടക്കുന്നത്. പുഴയിൽ നിന്ന് ചാക്കിൽ നിറച്ചാണ് മണൽ കടത്തുന്നത്. നൂറ് കണക്കിന് ചാക്കുകളിൽ നിറച്ച മണൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോവുകയാണ്. പുഴകളിൽ വലിയ കുഴികളുണ്ടാക്കിയാണ് മണൽ ശേഖരിക്കുന്നത്. ആഴമുള്ള കുഴികളിൽ നിന്ന് ശേഖരിക്കുന്ന മണൽ അരിച്ചെടുക്കുകയാണ് ചെയ്യുന്നത്. പുഴയുടെ ആയിപ്പുഴ, കൂരാരി, നിടുവള്ളൂർ, മണ്ണൂർ, പെടയങ്ങോട് ഭാഗങ്ങങ്കിൽ ഇത്തരത്തിൽ ഒട്ടേറെ വൻ…
Read Moreസ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ശമ്പളം ഉയർത്തി ; സർക്കാർ ജീവനക്കാരായ എൻഎച്ച്എം നഴ്സുമാർക്ക് തുച്ഛമായ ശമ്പളവും
കണ്ണൂർ: സ്വകാര്യ മേഖലയിലെ നഴ്സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും അടിസ്ഥാന ശന്പളം പുതുക്കി നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയപ്പോഴും അടിസ്ഥാന വേതനത്തിൽനിന്നും വളരെക്കുറവുമാത്രം ശന്പളം ലഭിക്കുന്നവർ ഇപ്പോഴും സർക്കാർ മേഖലയിൽ അവശേഷിക്കുന്നു. ആരോഗ്യ കേരളത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് മിഷനിലെ (എൻഎച്ച്എം) 7,000-ത്തോളം കരാർ ജീവനക്കാർക്കാണ് മിനിമം വേതനവും അർഹമായ അവധികളും നിഷേധിക്കപ്പെട്ടിരിക്കുന്നത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന ശന്പളം 20,000 രൂപയായി ഉയർത്തിയപ്പോൾ എൻഎച്ച്എമ്മിൽ ജോലിയിൽ പ്രവേശിക്കുന്ന സ്റ്റാഫ് നഴ്സിന്റെ ശന്പളം 13,900 മാത്രമാണ്. സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് സർവീസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെന്റ് എന്നിവ ലഭിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്പോഴും എൻഎച്ച്എമ്മിലെ സ്റ്റാഫ് നേഴ്സുമാർക്ക് ലഭിക്കുന്നത് പരമാവധി 15,102 ആണ്. അതും എട്ടും 10 വർഷം സർവീസ് ഉള്ളവർക്ക്. അതുപോലെ സ്വകാര്യമേഖലയിലെ എഎൻഎം (ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ്) നഴ്സുമാരിലെ തുടക്കക്കാർക്ക് (ഗ്രേഡ്-1) 17,680 രൂപയും…
Read Moreപാത്രം തലയിലായി; കുട്ടിക്കുറുന്പി പെട്ടു…! ഒടുവിൽ അഗ്നിശമനസേന രക്ഷകരായി
പയ്യന്നൂർ: അലൂമിനിയം പാത്രത്തിനുള്ളിൽ തല കുടുങ്ങിപ്പോയ ഒന്നര വയസുകാരിക്ക് അഗ്നിശമനസേന രക്ഷകരായി. രാമന്തളി കക്കംപാറയിലെ കാവിലവളപ്പിൽ സെയ്ഫുദ്ദീൻ-ആമിന ദമ്പതികളുടെ മകൾ സഫയ്ക്കാണ് പയ്യന്നൂർ അഗ്നിശമന സേനാംഗങ്ങൾ രക്ഷകരായത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ കുട്ടിയുടെ തല പാത്രത്തിനകത്ത് കുടുങ്ങുകയായിരുന്നു. വീട്ടുകാർ പരമാവധി ശ്രമിച്ചിട്ടും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. ഇതേത്തുടർന്ന് ഓട്ടോറിക്ഷയിൽ പയ്യന്നൂർ അഗ്നിശമന കേന്ദ്രത്തിലെത്തുകയായിരുന്നു. ഉടൻ ലീഡിംഗ് ഫയർമാൻ എം.പ്രേമന്റെ നേതൃത്വത്തിൽ പാത്രം മെറ്റൽ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുകയായിരുന്നു.പത്തു മിനിറ്റിനകം കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
Read Moreഗ്യാസ് സിലിണ്ടറിന് അധികവില, ബില്ലുമില്ല! കളക്ടർക്കും സപ്ലൈ ഓഫീസർക്കും പരാതി; ബിൽ ആവശ്യപ്പെട്ടാൽ കിട്ടുന്ന മറുപടിയോ..
കൊട്ടിയൂർ: ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറുകൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. കൂടാതെ ബിൽ ആവശ്യപ്പെട്ടാൽ ഏജൻസി ബില്ല് തരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്പായത്തോട് ജ്വാല ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിലുള്ള എച്ച്പിയുടെ വിതരണക്കാരായ പിഎംജെ ഏജൻസിക്കെതിരേ ജില്ലാ കളക്ടർ, താലൂക്ക് സപ്ലൈ ഓഫീസർ, സബ് കളക്ടർ മാനന്തവാടി എന്നിവർക്ക് പരാതി നൽകി. കൊട്ടിയൂർ, അന്പായത്തോട് പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന എച്ച്പിയുടെ മാനന്തവാടി പിഎംജെ ഏജൻസിയിൽനിന്നു വരുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് ഉപഭോക്താക്കൾ ബിൽ ആവശ്യപ്പെട്ടാൽ ബില്ല് നൽകാത്തത്. മറ്റ് പ്രദേശങ്ങളിൽനിന്നും ഗ്യാസ് സിലിണ്ടർ ഇങ്ങോട്ടുവരുന്പോൾ 710 രൂപയാണ് ഈടാക്കുന്നത്. എന്നാൽ മാനന്തവാടിയിൽനിന്ന് വരുന്ന ഗ്യാസ് സിലിണ്ടറിന് 770 രൂപ ഈടാക്കുന്നതായാണ് പരാതി.
Read More10 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍! കുറ്റസമ്മതം നടത്തി സൗമ്യ ശാന്തമായി ഉറങ്ങി; ഉറക്കമൊഴിഞ്ഞ് കാവലിരുന്നത് ആറ് വനിതാ പോലീസുകാര്‍
തലശേരി: മാതാപിതാക്കളും മകളുമുള്‍പ്പെടെ മൂന്ന് പേരെ വിഷം കൊടുത്തു കൊന്ന കേസിലെ പ്രതിയായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യക്ക് തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി കാവലിരുന്നത് ആറ് വനിതാ പോലീസുകാര്‍. തലശേരി ഗവ. റസ്റ്റ് ഹൗസില്‍ 10 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റസമ്മതം നടത്തിയ സൗമ്യയെ രാത്രി പത്തോടെയാണ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിലെത്തിച്ച ഉടന്‍ തന്നെ ചപ്പാത്തിയും പച്ചക്കറിയും സൗമ്യക്ക് നല്കി. സാവധാനത്തില്‍ ഭക്ഷണം കഴിച്ച സൗമ്യക്ക് പോലീസ് സ്റ്റേഷനിലെ വനിതാ മുറിയിലാണ് കിട്ടാക്കാന് സൗകര്യമൊരുക്കിയത്. സൗമ്യ ശാന്തമായി ഉറങ്ങിയപ്പോള്‍ ആറ് വനിതാ പോലീസുകാര്‍ ഉറക്കമൊഴിഞ്ഞ് സൗമ്യക്ക് കാവലിരുന്നു.
Read Moreബസ് കാത്തിരിക്കുന്നവരെ കാത്തിരിക്കുന്നത് വൻ ദുരന്തം; റോഡരുകിലെ ഈ അപകടങ്ങൾ കണ്ടിട്ടും കാണാത്തമട്ടിൽ അധികൃതർ
കണ്ണൂർ: കണ്ണൂരിലെ ചില ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ അപകടാവസ്ഥയിലായിട്ട് ദിവസങ്ങളായി. റോഡരികിൽ നിത്യം കാണുന്ന ഈ കാഴ്ചയോട് അധികൃതർ മുഖംതിരിച്ചാണ് നിൽപ്പ്. പൊടിക്കുണ്ട് മുതൽ കാൾടെക്സു വരെയുള്ള റോഡരികിൽ ഇരു ഭാഗങ്ങളിലും സ്ഥാപിച്ച നാലോളം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് അപകടാവസ്ഥയിലായിട്ടുള്ളത്. ഏതു നിമിഷവും ബസ് കാത്തുനിൽക്കുന്നവരുടെ മേൽ തകർന്നു വീഴാറായ നിലയിലാണ് ഇവയുള്ളത്. ഇരുന്പ് തകിടു പാകിയ ബസ് ഷെൽട്ടറിന്റെ മേൽക്കൂരകൾ പലതും തകർന്ന നിലയിലാണ്. മഴക്കാലം ആരംഭിക്കുന്നതോടെ അപകട സാധ്യത ഏറെയാണ്. ഇത്തരം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ സമീപത്ത് കോളജും സ്കൂളുകളും ഉൾപ്പെടെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അതുകൊണ്ടുതന്നെ നൂറുകണക്കിന് വിദ്യാർഥികൾ ബസ് കയറുവാൻ ഇവിടെ എത്തുന്നുണ്ട്. നഗരം സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി റോഡരുകിൽ ചെടികൾവച്ചു പിടിപ്പിക്കുകയും വൈദ്യുത തൂണിൽ പെയിന്റടിക്കുകയും ചെയ്യുന്ന കോർപ്പറേഷൻ വിദ്യാർഥികൾ ഉൾപെടെയുള്ള ബസ് യാത്രക്കാരുടെ ജീവൻപോലും അപകടത്തിലാക്കുന്ന ഇത്തരം ബസ്…
Read Moreലോകപുസ്തക ദിനത്തിൽ സുഹൃത്തും എഴുത്തുകാരനുമായ സുബ്രഹ്മണ്യന് കുറ്റിക്കോലിനെ കാണാന്‍ എം.വി. ഗോവിന്ദന് എത്തി
തളിപ്പറമ്പ്: ലോകപുസ്തക ദിനമായ ഇന്നലെ തന്റെ സുഹൃത്തും എഴുത്തുകാരനുമായ സുബ്രഹ്മണ്യന് കുറ്റിക്കോലിനെ കാണാന്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദന് എത്തി. ഹൈദരാബാദില്‍ നിന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സുഹൃത്തും എഴുത്തുകാരനുമായ സുബ്രഹ്മണ്യന് കുറ്റിക്കോല്‍ ലോക പുസ്തക ദിനത്തില്‍ പുതിയ നോവല്‍ പൂര്‍ത്തിയാക്കിയ വിവരം എം.വി ഗോവിന്ദന് അറിയുന്നത്. അന്തരിച്ച പ്രഫ. ടി.എം രാജഗോപാലിന്റെ വീട് സന്ദര്‍ശിച്ചശേഷം സുഹൃത്തിന്റെ കുറ്റിക്കോലിലെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ എം.വി ഗോവിന്ദന് തന്റെ ഭീഷ്മരും ശിഖണ്ഡിയും എന്ന നോവലിന്റെ കോപ്പി സുബ്രഹ്മണ്യന് നല്കി. ഹൃദ്രോഗം കാരണം പത്തുവര്‍ഷത്തോളമായി പൂര്‍ണ്ണമായും ശയ്യാവലംബിയായ സുബ്രഹ്മണ്യന് കുറ്റിക്കോല്‍ കിടന്നുകൊണ്ട് മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലുമായാണ് രചന നിര്‍വഹിക്കുന്നത്. മഹാഭാരതം ഇതിവൃത്തമാക്കിയുളള സുബ്രഹ്മണ്യന് കുറ്റിക്കോലിന്റെ നാലാമത്തെ നോവലാണ് ഖാണ്ഡവം. ഇവയുള്‍പ്പെടെ എട്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Moreവിമലയ്ക്കും ലീലയ്ക്കും ഇനി സ്നേഹവീട്ടില്‍ അന്തിയുറങ്ങാം; ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ എന്എസ്എസ്കുട്ടികളാണ് ഇവർക്ക് വീട് നിർമിച്ച് നൽകിയത്
പയ്യന്നൂര്‍: ഒരു വിദ്യാർഥി വളണ്ടിയര്‍ ആകുന്നത് മറ്റ് വിദ്യാർഥികളില്‍ നിന്ന് വ്യത്യസ്തമായി അവന് സമൂഹത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുമ്പോഴാണെന്ന് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി. കണ്ടങ്കാളിയിലെ കുഞ്ഞികൈപ്രത്ത് വീട്ടില്‍ വിമല, ലീല എന്നിവര്‍ക്കായി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ് നിർമിച്ച് നല്കിയ സ്നേഹവീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ഇടപെടല്‍ ഉദാത്തമാകുന്നത് സ്നേഹവീട് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ്. സ്വന്തമായി വീട് എന്നത് ഏതൊരു മനുഷ്യന്റേയും സ്വപ്നമാണ്. അത് വിദ്യാർഥികളുടെ കൂട്ടായ്മയിലൂടെ സാധ്യമായത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.ശാരീരിക മാനസിക അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന വിമലയും ലീലയും വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു താമസം. സ്കൂളിലെ വളണ്ടിയര്‍മാര്‍ പ്രദേശത്തെ വീടുകളില്‍ നിന്ന് സ്വരൂപിച്ച രണ്ട് ലക്ഷം രൂപ കൊണ്ടാണ് പ്രാഥമീക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാട്ടുകാരുടേയും സാംസ്കാരിക സ്ഥാപനങ്ങളുടേയും യോഗത്തില്‍ വച്ച് പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശിവട്ടക്കൊവ്വലിന്റെ…
Read More