പിസി ജോര്‍ജ് നടനായി! ഷൂട്ടിംഗ് കഴിഞ്ഞു; പിസി ജോര്‍ജിന്റെ ജനപക്ഷ നിലപാടുകളാണു അദ്ദേഹത്തെ പ്രധാന റോളില്‍ പരിഗണിക്കാന്‍ കാരണമെന്നു സംവിധായന്‍

PCകളമശേരി: കേരളം നേരിടുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനായി നിര്‍മിക്കുന്ന ചെറുചലച്ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. എവിടെ തുടങ്ങും എന്ന പേരില്‍ നിര്‍മിക്കുന്ന ഡോക്യുഫിക്ഷന്റെ ചിത്രീകരണം കളമശേരിയില്‍ പൂര്‍ത്തിയായി.

മാലിന്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പി.സി. ജോര്‍ജ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതാണു കളമശേരിയില്‍ ചിത്രീകരിച്ചത്. കളമശേരി കണ്ടെയ്‌നര്‍ റോഡിനു സമീപം പുതിയ റോഡില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ചു വരെയായിരുന്നു ഷൂട്ടിംഗ്. പി.സി. ജോര്‍ജിന്റെ ജനപക്ഷ നിലപാടുകളാണു പ്രധാന റോളില്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമെന്നു സംവിധായന്‍ ജിയേഷ് പറഞ്ഞു. പ്ലാസ്റ്റിക് നിരോധനമല്ല, സ്വയം നിയന്ത്രണമാണു വേണ്ടതെന്ന സന്ദേശമാണു പത്തു മിനിറ്റ് നീളുന്ന ചിത്രത്തിലുള്ളതെന്നു നിര്‍മാതാവ് നെജുമുദ്ദീന്‍ പറഞ്ഞു.

Related posts