സു​രേ​ഷ് കീ​ഴാറ്റൂ​രി​ന്‍റെ വീ​ടാ​ക്ര​മ​ണം; എ​സ്എ​ഫ്ഐ നേ​താ​വി​നെ വി​ട്ട​യ​ച്ച​ത് ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: വ​യ​ൽ​ക്കി​ളി സ​മ​ര നേ​താ​വ് സു​രേ​ഷ് കീ​ഴ​റ്റൂ​രി​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മം ന​ട​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തെ പോ​ലീ​സ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും സി​പി​എം സ​മ്മ​ർ​ദം കാ​ര​ണം അ​റ​സ്റ്റ് ചെ​യ്യാ​തെ വി​ട്ട​യ​ച്ച സം​ഭ​വം ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ജി​ല്ല​യി​ൽ പോ​ലീ​സും സി​പി​എ​മ്മും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. എ​സ്എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണു പി​ടി​യി​ലാ​യ​തെ​ന്നാ​ണു വി​വ​രം. മാ​ർ​ച്ച് 22 ന് ​പു​ല​ർ​ച്ചെ​യാ​ണു വീ​ടി​നു നേ​രെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​ല്ലേ​റ് ന​ട​ത്തി​യ​ത്. ഇ​വ​ർ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​നു ന​ൽ​കി​യ ആ​ളു​ടെ ബ​ന്ധു​വാ​യ പാ​ർ​ട്ടി അം​ഗ​ത്തി​ന്‍റെ വീ​ടി​നു നേ​രെ​യും ക​ല്ലേ​റ് ന​ട​ന്നി​രു​ന്നു. വീ​ട് അ​ക്ര​മ​ണ​ത്തി​നു ശേ​ഷം ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ സ്ഥി​രം അ​ന്തേ​വാ​സി​യാ​യ എ​സ് എ​ഫ്ഐ നേ​താ​വാ​ണു പ്ര​തി എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പോ​ലീ​സ്…

Read More

ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി; കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

കാ​സ​ർ​ഗോ​ഡ്: ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം കേ​സു​ക​ളി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മൊ​ന്നും വേ​ണ്ടെ​ന്നും സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ആ​രും ശ്ര​മി​ക്ക​ണ്ട​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

 നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ മ​ര​ത്തി​ലി​ടി​ച്ചു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

മ​ട്ട​ന്നൂ​ർ: ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ടു മ​ര​ത്തി​ലി​ടി​ച്ചു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മ​ട്ട​ന്നൂ​ർ -ചാ​ലോ​ട് റോ​ഡി​ൽ വാ​യാ​ന്തോ​ട് ഇ​റ​ക്ക​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ട്ട​ന്നൂ​ർ ടൗ​ണി​ലെ ആ​ദ്യ​കാ​ല ജീ​പ്പ് ഡ്രൈ​വ​റും ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​യ കാ​ര​യി​ലെ കൈ​യാ​ല​ച്ചി​ൽ വി.​കെ.​മ​ണി (46)യാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന അ​രു​ൺ (40), ശ​ശി (45), അ​ച്ചു​ത​ൻ (43) എ​ന്നി​വ​രെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ൽ പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ വാ​യ​ന്തോ​ട് ഇ​റ​ക്ക​ത്തി​ൽ വ​ച്ചു റോ​ഡി​നു കു​റു​കെ തെ​രു​വ് നാ​യ ഓ​ടി​യ​തി​നെ തു​ട​ർ​ന്നു ഓ​ട്ടോ വെ​ട്ടി​ക്കു​മ്പോ​ൾ മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​റി​ഞ്ഞ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ നി​ന്നും മ​ണി​യെ പു​റ​ത്തെ​ടു​ത്ത് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും രാ​വി​ലെ ആ​റോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം…

Read More

വി​ഷു, അം​ബേ​ദ്ക്ക​ര്‍ ജ​യ​ന്തി അ​വ​ധി ദി​വ​സം​  കൂ​ടു​ത​ൽ അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി; ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യം

പ​യ്യ​ന്നൂ​ര്‍: വി​ഷു, അം​ബേ​ദ്ക്ക​ര്‍ ജ​യ​ന്തി അ​വ​ധി ദി​വ​സ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു കെ​എ​സ്ആ​ര്‍​ടി​സി ഇ​ന്നു മു​ത​ല്‍ 17 വ​രെ കൂ​ടു​ത​ല്‍ അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും മൈ​സൂ​ര്‍-​ബാം​ഗ്ലൂ​ര്‍ മേ​ഖ​ല​ക​ളി​ല​ക്കും തി​രി​ച്ചും ന​ട​ത്തും. കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ധി​ക സ​ര്‍​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം ചു​വ​ടെ ചേ​ര്‍​ക്കു​ന്നു. യാ​ത്ര​ക്കാ​ര്‍​ക്ക് ഓ​ണ്‍​ലൈ​നി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​വു​മു​ണ്ട്. ബാം​ഗ്ലൂ​രി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ (നാ​ളെ മു​ത​ല്‍ 14 വ​രെ): 21.10, ബാം​ഗ്ലൂ​ര്‍-​കോ​ഴി​ക്കോ​ട് (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) മാ​ന​ന്ത​വാ​ടി, കു​ട്ട (വ​ഴി) 21.25 (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്), 21.35(സൂ​പ്പ​ര്‍ ഡീ​ല​ക്സ്)23.55 ബാം​ഗ്ലൂ​ര്‍-​സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി (സൂ​പ്പ​ര്‍ ഫാ​സ്റ്റ്) മൈ​സൂ​ര്‍ (വ​ഴി), 19.15 ബാം​ഗ്ലൂ​ര്‍-​തൃ​ശൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 18.35 ബാം​ഗ്ലൂ​ര്‍-​എ​റ​ണാ​കു​ളം (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 18.05 ബാം​ഗ്ലൂ​ര്‍-​കോ​ട്ട​യം (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 21.01 ബാം​ഗ്ലൂ​ര്‍-​ക​ണ്ണൂ​ര്‍ (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്) ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ (വ​ഴി), 22.15 ബാം​ഗ്ലൂ​ര്‍-​പ​യ്യ​ന്നൂ​ര്‍ (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്) ചെ​റു​പു​ഴ (വ​ഴി), 21.50 ബാം​ഗ്ലൂ​ര്‍-​ക​ണ്ണൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ (വ​ഴി),…

Read More

ദേശീയപാത സ്ഥലമേറ്റെടുക്കൽ: പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ; കുറച്ച് വീടുകള്‍ നഷ്ടമാകുന്ന അലൈന്‍മെന്‍റ് സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം

തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഏറ്റവും കുറച്ച് വീടുകള്‍ നഷ്ടമാകുന്ന അലൈന്‍മെന്‍റ് സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി സര്‍വകക്ഷി യോഗത്തിനുശേഷം വ്യക്തമാക്കി. പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച സർവേ പുനഃരാരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറത്തുനിന്നുള്ള എംപിമാരും എംഎല്‍എമാരും ജില്ലയിലെ മറ്റ് രാഷ്ട്രീയനേതാക്കളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സർവേ തുടരാൻ തീരുമാനമായത്‍. 2013ലെ അലൈന്‍മെന്‍റും പുതിയ അലൈന്‍മെന്‍റും പരിശോധിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്ഥലം നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ചയില്‍ പ്രതിപക്ഷപാര്‍ട്ടികളും തൃപ്തി രേഖപ്പെടുത്തി. യുഡിഎഫ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന ഉറപ്പ് ലഭിച്ചെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അതേസമയം, പ്രശ്നംപരിഹരിക്കാതെ സര്‍വേ തുടരാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്.

Read More

എനിക്കെതിരേ ആരോ ഉണ്ട്;  ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ​ത് വാ​സ്തു​ഭം​ഗി കാ​ണാ​ൻ; രാ​ഷ്‌​ട്രീ​യ​വി​രോ​ധം തീ​ർ​ക്കാ​ൻ എ​നി​ക്കെ​തി​രേ ആ​രോ വാ​ർ​ത്ത​ക​ൾ എ​ഴു​തി​ക്കു​ക​യാ​ണെ​ന്ന് ഇ.പി. ജയരാജൻ

സി​ജി ഉ​ല​ഹ​ന്നാ​ൻ ക​ണ്ണൂ​ർ‌: രാ​ഷ്‌​ട്രീ​യ​വി​രോ​ധം തീ​ർ​ക്കാ​ൻ എ​നി​ക്കെ​തി​രേ ആ​രോ വാ​ർ​ത്ത​ക​ൾ എ​ഴു​തി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി.​ജ​യ​രാ​ജ​ൻ. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മു​ഴ​ക്കു​ന്ന് മൃ​ദം​ഗ​ശൈ​ലേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി എ​ന്ന വി​വാ​ദം സം​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ “രാ​ഷ്‌​ട്ര​ദീ​പി​ക’​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ” അ​വ​ർ​ക്കൊ​ക്കെ ഭ്രാ​ന്താ​ണ്. അ​ല്ലാ​തെ ഇ​ത്ത​രം വി​വ​ര​ക്കേ​ട് ചെ​യ്യു​മോ. പൂ​ര​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ആ​യോ​ധ​ന ക​ള​രി​യി​ൽ പ​ത്മ​ശ്രീ നേ​ടി​യ മീ​നാ​ക്ഷി​യ​മ്മ ഗു​രു​ക്ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് 2017 ഏ​പ്രി​ൽ ആ​റി​ന് ഞാ​ൻ ക്ഷേ​ത്ര​ത്തി​ൽ പോ​യ​ത്. എ​ന്‍റെ മ​ണ്ഡ​ല പ​രി​ധി​യി​ലു​ള്ള പു​രാ​ത​ന ക്ഷേ​ത്ര​മാ​ണി​ത്. പ​രി​പാ​ടി​ക്കെ​ത്തി​യ​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ന്‍റെ​യു​ള്ളി​ലെ അ​ത്യ​പൂ​ർ​വ്വ​മാ​യ വാ​സ്തു​ഭം​ഗി കാ​ണു​ന്ന​തി​നാ​യി ക്ഷേ​ത്ര അ​ധി​കൃ​ത​ർ എ​ന്നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഞാ​ൻ ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ‌ ചെ​രു​പ്പു​ക​ളും ഷ​ർ​ട്ടും അ​ഴി​ക്ക​ണ​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​ത് മാ​ത്ര​മേ ഞാ​നും ചെ​യ്തു​ള്ളൂ. അ​ല്ലാ​തെ ദ​ർ​ശ​നം ന​ട​ത്തി​യ​തൊ​ന്നു​മ​ല്ല. ആ​രു​ടെ​യോ താ​ത്പ​ര്യ​ത്തി​ന് വേ​ണ്ടി അ​ങ്ങ​നെ എ​ഴു​തി​ക്കു​ക​യാ​ണ്.…

Read More

സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന അനുനയ ശ്രമവുമായി സിപിഎം; പി.ജയരാജന്‍ കീഴാറ്റൂർ സമരക്കാരുടെ വീടുകൾ സന്ദർശിച്ചു

കണ്ണൂർ: കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സമരക്കാരുടെ വീടുകള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശിച്ചു. രാവിലെ 8.30മുതലാണ് അദ്ദേഹം സമരക്കാരുടെ വീടുകളിൽ സന്ദർശനം നടത്തിയത്. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജയരാജൻ സമരക്കാരോട് ആവശ്യപ്പെട്ടു. സർക്കാർ നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ സമരം കീഴാറ്റൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ജയരാജൻ കീഴാറ്റൂരിലെത്തിയത്.

Read More

കീ​ഴാ​റ്റൂ​രി​ലേത് ന്യായമായ സമരം; സ​മ​രം ചെ​യ്യു​ന്ന​വ​രെ മാ​വോ​യി​സ്റ്റു​ക​ളാ​യും തീ​വ്ര​വാ​ദി​ക​ളാ​യും ചി​ത്രീ​ക​രി​ക്കു​ന്ന​തു ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെന്ന് സ​ത്യ​ൻ മൊ​കേ​രി

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​ർ വി​ഷ​യ​ത്തി​ൽ ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റാ​വ​ണ​മെ​ന്നും ബ​ദ​ൽ നി​ർ​ദേ​ശം ആ​രാ​യ​ണ​മെ​ന്നും കി​സാ​ൻ സ​ഭ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി. ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ​യു​ടെ സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യാ​യ​മാ​യ സ​മ​ര​മാ​ണു കീ​ഴാ​റ്റൂ​രി​ൽ ന​ട​ക്കു​ന്ന​ത്. ക​ർ​ഷ​ക​രോ​ട് വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. സ​മ​രം ചെ​യ്യു​ന്ന​വ​രെ മാ​വോ​യി​സ്റ്റു​ക​ളാ​യും തീ​വ്ര​വാ​ദി​ക​ളാ​യും ചി​ത്രീ​ക​രി​ക്കു​ന്ന​തു ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന​തു ക​ഴു​ക​ൻ​മാ​രു​മ​ല്ല. കൃ​ഷി​യി​ട​ങ്ങ​ൾ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു തീ​റെ​ഴു​തു​ന്ന ബി​ജെ​പി കീ​ഴാ​റ്റൂ​രി​ൽ ന​ട​ത്തി​യ​തു നാ​ട​ക​മാ​ണ്. അ​തി​നെ തു​റ​ന്നു കാ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കൃ​ഷി​ക്കാ​രെ ആ​ട്ടി​യോ​ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ വ​ലി​യ തോ​തി​ൽ ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​ലാ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​യം ന​ട​പ്പി​ലാ​ക്കി​യ​തു കോ​ൺ​ഗ്ര​സാ​ണ്. കു​ന്നു​ക​ളും മ​ല​ക​ളും ത​ക​ർ​ത്തു​കൊ​ണ്ടു​ള്ള വി​ക​സ​നം ആ​വ​ശ്യ​മി​ല്ല. മ​ണ്ണും ക​ല്ലും ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​വേ​ണ്ടി…

Read More

 നാൽപത് ശ​ത​മാ​നം കൂലി വർധന ആവശ്യപ്പെട്ട് പ​യ്യ​ന്നൂ​രി​ല്‍ ചു​മ​ട്ടു തൊ​ഴി​ലാ​ളി സ​മ​രം തു​ട​ങ്ങി

പ​യ്യ​ന്നൂ​ര്‍: കൂ​ലി വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ​യും രാ​മ​ന്ത​ളി, കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് തു​ട​ങ്ങി. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യോ​ടെ പെ​രു​മ്പ ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ ക്ഷേ​മ​നി​ധി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വീ​ണ്ടും ച​ര്‍​ച്ച ന​ട​ക്കു​ന്നു​ണ്ട്. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 40 ശ​ത​മാ​നം കൂ​ലി വ​ര്‍​ധ​ന അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ വ്യാ​പാ​രി സ​മി​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തു ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്ന് വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ അ​സി.​ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മൂ​ന്നു​വ​ട്ടം ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. 21 ശ​ത​മാ​നം കൂ​ലി വ​ര്‍​ധ​ന അ​നു​വ​ദി​ക്കാ​നു​ള്ള ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശം തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് ഒ​ടു​വി​ല​ത്തെ ച​ര്‍​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം 21 ശ​ത​മാ​നം കൂ​ലി വ​ര്‍​ധ​ന അ​നു​വ​ദി​ക്കാ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​യാ​റാ​യ​തി​നെ തു​ട​ര്‍​ന്ന് സ​മി​തി അം​ഗ​ങ്ങ​ളാ​യ വ്യാ​പാ​രി​ക​ളു​ടെ…

Read More

ചി​ത്ര​ലേ​ഖ​യു​ടെ ച​രി​ത്രം അ​റി​യാ​ത്ത​വ​ർ അ​വ​രെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നുവെന്ന്  സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ചി​ത്ര​ലേ​ഖ​യു​ടെ ച​രി​ത്രം അ​റി​യാ​ത്ത​വ​രാ​ണ് അ​വ​രെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. അ​യ​ൽ​വാ​സി​ക​ളാ​യ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കെ​തി​രേ കേ​സ് കൊ​ടു​ത്ത വ്യ​ക്തി​യാ​ണ് ചി​ത്ര​ലേ​ഖ. ഇ​ത്ത​ര​മൊ​രു വ്യ​ക്തി​യേ​യാ​ണ് പ​ട്ടി​ക​ജാ​തി​യു​ടെ ക​ണ്ണൂ​രി​ലെ പ്ര​തി​നി​ധി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.​ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ​ത്തി​നെ​തി​രേ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭി​വൃ​ദ്ധി​ക്കു​വേ​ണ്ടി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ത്മാ​ർ​ഥ​മാ​യി ശ്ര​മി​ക്കു​ന്പോ​ൾ ഇ​തി​നു ക​ട​ക​വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ളാ​ണ് വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളും മ​റ്റു ചി​ല​രും ശ്ര​മി​ക്കു​ന്ന​ത്. ചി​ത്ര​ലേ​ഖ​യു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​വ​മ​തി​പ്പി​ക്കു​ണ്ടാ​കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ എ​ല്ലാ കാ​ല​ത്തും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മു​ന്നോ​ട്ടു പോ​കാ​ൻ ആ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ത്ര​ലേ​ഖ​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് സി​പി​എം പ​ട്ടി​ക​ജാ​തി വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ളും…

Read More