കൊച്ചി: വയനാട്ടിലെ അനിത വധക്കേസിലെ രണ്ടു പ്രതികൾക്കു വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി 25 വർഷം കഠിന തടവായി ഇളവുചെയ്തു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഒന്നും രണ്ടും പ്രതികളായ മാനന്തവാടി പടിഞ്ഞാറേത്തറ കളത്തിൽ നാസർ, ചെന്നാലോട് ആസാദ് നഗർ കോളനിയിൽ ഇരട്ടവീട്ടിൽ അബ്ദുൾ ഗഫൂർ എന്നിവർ നൽകിയ അപ്പീലിലാണു ഹൈക്കോടതിയുടെ ഉത്തരവ്. 2011 ഓഗസ്റ്റ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടിയിലെ ഒരു പാരലൽ കോളജിലെ വിദ്യാർഥിനിയായ അനിതയെ പ്രതികൾ തിരുനെല്ലിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നെന്നാണ് കേസ്. 2013 ഫെബ്രുവരി 27 നാണ് കല്പറ്റ സെഷൻസ് കോടതി പ്രതികൾക്കു വധശിക്ഷ വിധിച്ചത്. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽ ഈ കേസിനെ പരിഗണിക്കാനാവില്ലെന്നതടക്കമുള്ള നിരീക്ഷണങ്ങളോടെ വധശിക്ഷ ഹൈക്കോടതി ഇളവു ചെയ്യുകയായിരുന്നു.
Read MoreCategory: Kannur
ശുഹൈബ് വധം; സിബിഐ അന്വേഷണം വൈകുന്നതിൽ ആശങ്ക -ശുഹൈബിന്റെ പിതാവ്
മട്ടന്നൂർ: മകന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വൈകുന്നതിൽ ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ശുഹൈബിന്റെ പിതാവ് പി.പി.മുഹമ്മദ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ട കേസ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ 23നു കേസ് വിളിച്ചിരുന്നുവെങ്കിലും മധ്യവേനൽ അവധിക്ക് ശേഷം കേസ് മാറ്റുകയായിരുന്നു. മകനെ കൊല്ലിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു സിബിഐ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. കേസ് സർക്കാർഅട്ടിമറിക്കാൻ പോകുന്നത് പോലെയാണ് തോന്നുന്നതെന്നും ലക്ഷങ്ങൾ ചിലവിട്ടാണ് കേസ് നടത്താൻ അഭിഭാഷകനെ സർക്കാർ കൊണ്ടുവന്നതെന്നും മുഹമ്മദ് പറഞ്ഞു. കോടതി വിധി ലഭിച്ചാൽ മാത്രമേ കേസുമായി മുന്നോട്ടു പോകാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 12നു രാത്രി തെരൂർ പാലയോട്ടെ തട്ടുകടയിൽ വച്ചു ചായ കുടിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു 11 സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കണ്ണൂർ…
Read Moreപന്ത്രണ്ടുകാരനെ ആശുപത്രിയിലെത്തി അടിച്ചുവീഴ്ത്തിയ സംഭവം; രണ്ടു പേർ അറസ്റ്റിൽ; കേസിൽ ചൈൽഡ് ലൈനും ഇടപെടുന്നു
തലശേരി: രോഗിയായ 12 വയസുകാരനെ ആശുപത്രിയില്‍ അടിച്ചു വീഴ്ത്തി ബോധം കെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്ഐ എം. അനിലും സംഘവും അറസ്റ്റ് ചെയ്തു. ന്യൂ മാഹി അഴീക്കല്‍ ബീച്ചിലെ കോട്ടക്കുന്നുമ്മല്‍ ഫൗജറിന്റെ മകന് ഹസന് ഷാക്കിബിനെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മര്‍ദ്ദിച്ച കേസിലാണ് ചോമ്പാല പള്ളിപ്പറമ്പത്ത് മുത്തുക്കോയ തങ്ങള്‍(63), ചെറ്റംകുന്ന് സീനാസില്‍ മുഹമ്മദ് റിയാസ്(40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് രണ്ട് പ്രതികളുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗിയായ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ രാഷ്ട്രദീപികവാര്ത്ത പ്രസിദീകരിച്ചതിനു പിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം നല്കി…
Read Moreലക്ഷങ്ങളുടെ ഒറ്റ നമ്പർ ചൂതാട്ടം; മുഖ്യകണ്ണിയടക്കം മൂന്നു പേർ അറസ്റ്റിൽ; കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും 3,80,000 രൂപയും പിടിച്ചെടുത്തു
കണ്ണൂർ: ലക്ഷങ്ങളുടെ ഒറ്റനന്പർ ചൂതാട്ടം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയടക്കം 3 പേർ അറസ്റ്റിൽ. ചക്കരക്കൽ എസ്ഐ പി. ബിജുവിന്റേയും കണ്ണൂർ എസ്പിയുടെ ഷാഡോ സംഘത്തിന്റെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ലോട്ടറി തട്ടിപ്പിലെ മുഖ്യകണ്ണിയായ ആറ്റടപ്പ മുട്ടോളംപാറയിലെ വിനോദ് (50), കൂത്തുപറന്പ് മാറോളിയിലെ സി. രതീഷ് (34), മുഴപ്പിലങ്ങാട് സ്വദേശി പി. ദീപേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ വിനോദിന്റെ ആറ്റടപ്പ തങ്കേക്കുന്നിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, നിരവധി മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. വീടിന്റെ ഒരു മുറി ചൂതാട്ടകേന്ദ്രത്തിന്റെ ഓഫീസായി പ്രവർത്തിക്കുകയായിരുന്നു. ഇവിടെ രണ്ട് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ റെയ്ഡിൽ 3,80,000 രൂപയാണ് പിടിച്ചെടുത്തത്. കണ്ണൂർ നഗരത്തിൽ ഇയാളുടെ നിയന്ത്രണത്തിൽ നാല്…
Read Moreമദ്യപിക്കാന്‍ പണമാവശ്യപ്പെട്ടു; കൊടുക്കാതിരുന്ന ഭാര്യയെ സ്റ്റീല്‍ പാത്രംകൊണ്ട് തലയ്ക്കടിച്ചു; സംഭവം പത്താഴക്കാട്:
പത്താഴക്കാട്: മദ്യപിക്കാൻ പണമാവശ്യപ്പെട്ട് ഭാര്യയെ ആക്രമിച്ച ഭർത്താവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പത്താഴക്കാട് സ്വദേശി തുപ്രാട്ട് വിനോദി(35)നെയാണ് എസ്ഐ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ മാസം 25നാണു കേസിനാസ്പദമായ സംഭവം. വീട്ടിൽ പണം ചോദിച്ചെത്തിയ ഇയാൾ പണം കിട്ടാതായതോടെ ഭാര്യയെ സ്റ്റീൽ പാത്രംകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ സിന്ധുവിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreഇരുതലമൂരിയെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആഡംബര ബൈക്ക് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി
പഴയങ്ങാടി: മാടായിയിലെ ആളൊഴിഞ്ഞ വീടിന് സമീപത്ത് വച്ച് ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച സംഘത്തിൽ നിന്ന് പിടികൂടിയ ബൈക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി. കഴിഞ്ഞ നവംബർ 30 നാണ് അപരിചിതരായ നാലംഗസംഘം ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഇടപെട്ടത്. ഇതോടെ സംഘം ആഡംബര ബൈക്കും ഇരുതലമൂരിയെയും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് പഴയങ്ങാടി എസ്ഐ പി.ബി.സജീവും സംഘവും സ്ഥലത്തെത്തുകയായിരുന്നു. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിലെ വൈൽഡ് ലൈഫ് റെസ്ക്യുവർ പവിത്രൻ അന്നൂകാരൻ സ്ഥലത്തെത്തി ഇരുതലമൂരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് പഴയങ്ങാടി എസ്ഐ സംഘവും ആഡംബര ബൈക്കും ഇരുതലമൂരിയെയും തളിപ്പറമ്പ് വനംവകുപ്പ് അധികൃതർക്ക് കൈമാറി. നവംബർ 30 ന്ഇരുതലമൂരിയേയും ആഡംബര ബൈക്കും വനംവകുപ്പിന് കൈമാറിയത്. തുടർന്ന് എസ്ഐ പി.ബി. സജീവൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോൾ പഴയങ്ങാടി സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച ബൈക്കാണ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷ്യമായത്. സംഭവത്തിൽ വനംവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ…
Read Moreഇനിയൊരു മനുഷ്യരക്തവും ഇവിടെ വീഴരുത്; ശുഹൈബിനെ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ വിശ്രമമില്ലെന്ന് സതീശൻ പാച്ചേനി
ഇരിട്ടി : ശുഹൈബിനെ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ വിശ്രമിക്കില്ലെന്നും പോരാട്ടം തുടരുമെന്നും ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. നവദര്‍ശന്‍ യാത്രയ്ക്ക് ഇരിട്ടിയില്‍ നല്കിയ സ്വീകരണത്തിന് മറുപടിപറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കേസുകളില്‍ പ്രതിയായ പി. ജയരാജന് കൊല്ലപ്പെട്ട ശുഹൈബിനെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. പാവപ്പെട്ടവന് റേഷനും കെഎസ്ആര്‍ടിസി ക്കാര്‍ക്ക് പെന്‍ഷനും കൊടുക്കാന്‍ കാശില്ലാതെ നട്ടം തിരിയുന്ന പിണറായി വിജയന് ലക്ഷങ്ങള്‍ പ്രതിഫലം നല്കി സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവരുന്നു. കണ്ണൂരുകാര് ചോരക്കൊതിയന്മാരാണ് എന്ന് പറയുന്നവരുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ് ഇന്ന്. ഈ അവസ്ഥ മാറ്റിയെടുത്തേ പറ്റൂ. ഇനിയൊരു മനുഷ്യരക്തവും ഇവിടെ വീഴാന്‍ ഇടവരരുതെന്നും അതിനായാണ് ഈ പോരാട്ടമെന്നും സതീശന് പാച്ചേനി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്…
Read Moreകീഴാറ്റൂർ വിഷയത്തിൽ നിലപാട് വിശദീകരിക്കാൻ സിപിഎം ജാഥകൾ നടത്തുന്നു; ജയിംസ് മാത്യുവും കെ.കെ. രാഗേഷും ജാഥകൾ നയിക്കും
കണ്ണൂർ: കീഴാറ്റൂർ വിഷയത്തിൽ സിപിഎം നിലപാട് വിശദീകരിക്കാൻ ” സമാധാനം, വികസനം’ എന്ന മുദ്രാവാക്യമുയർത്തി കണ്ണൂരിൽ മേഖലാ ജാഥകൾ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ നാലു മുതൽ ഒൻപത് വരെ രണ്ടു മേഖലാ ജാഥകൾ ജില്ലയിൽ പര്യടനം നടത്തും. സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു എംഎൽഎ നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഏപ്രിൽ നാലിന് തെരൂർ-പാലയോട് വച്ച് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. എൻ. ചന്ദ്രൻ, ടി.ഐ. മധുസൂദനൻ, വി.നാരായണൻ, പി.പി.ദിവ്യ, എം.ഷാജർ, എം.വിജിൻ എന്നിവരാണ് ജാഥാംഗങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷ് എംപി നയിക്കുന്ന വടക്കൻ മേഖലാ ജാഥ കണ്ണൂർ സിറ്റിയിൽ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. എം. പ്രകാശൻ, പി. ഹരീന്ദ്രൻ, കെ.എം. ജോസഫ്, എം.വി. സരള,…
Read Moreലീഗ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 17 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്; സാക്ഷിയുടെ വീടിനു നേരെ ആക്രണം; സംഭവത്തിൽ പോലീസ് കേസെടുത്തു
തളിപ്പറമ്പ്: മുസ്ലിം ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്ത കേസില്‍ 17 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്. സാക്ഷിപറഞ്ഞ ബന്ധുവിന്റെ വീട് ഇന്ന് പുലര്‍ച്ചെ അജ്ഞാതസംഘം ആക്രമിച്ചു. വീടിന്റെ ജനലുകള്‍ കല്ലേറില്‍ തകര്‍ന്നു, പുറത്ത് നിര്‍ത്തിയിട്ട കാറിനും കേടുപറ്റി. 2009 ല്‍ ചെനയന്നൂരിലെ മുസ്ലിം ലീഗ് നേതാവ് കെ.കെ. മുഹമ്മദ്കുഞ്ഞി ഹാജിയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിക്കുകയും വീട് പൂര്‍ണമായി അടിച്ച് തകര്‍ക്കുകയും ചെയ്ത കേസിലാണ് ഇന്നലെ കണ്ണൂര്‍ അസി. സെഷന്‍സ് കോടതി കാഞ്ഞിരങ്ങാട്-ചെനയന്നൂര്‍ സ്വദേശികളായ 17 സിപിഎമ്മുകാരെ ശിക്ഷിച്ചത്. സിപിഎം പ്രവർത്തകരായ ടി.കെ.വിജയന്, ശ്രീജിത്ത്, വല്സന്, ദിലീപ്, സുജീഷ്, ബിജു, പ്രമേഷ്, ദിനേശന്, കെ.പി.ബാലകൃഷ്ണന്, കെ.രാമകൃഷ്ണന്, ഒ.പി.നാരായണന്, മടപ്പള്ളി രാജന്, എം.ഒ.ഗംഗാധരന്, കല്ലേന്‍ നാരായണന്, കെ.പ്രവീണ്‍, എ.ലിഗേഷ്, സുനില്‍കുമാര്‍ എന്നിവരെയാണ് വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. കേസിലെ പ്രധാന…
Read Moreആദിദേവിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും; ശരീരമാസകലം വ്രണം പിടിക്കുന്ന രോഗം ബാധിച്ചു കഴിയുന്ന ആദിദേവിന്റെ ദുരിതത്തെക്കുറിച്ച് രാഷ്ട്രദീപിക വാർത്തയാക്കിയിരുന്നു
മട്ടന്നൂർ: ശരീരമാസകലം വ്രണം പിടിക്കുന്ന രോഗം ബാധിച്ചു വേദന തിന്നുകഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മട്ടന്നൂർ നഗരസഭയിലെ ഇടവേലി കാനത്തിൽ ഗീതാ നിവാസിൽ കെ.ശശിധരൻ-പി.എം. സജിനി ദമ്പതികളുടെ മകനായ ആദിദേവിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എപ്പിഡർ മോളിസിസ് ഡുള്ളോസ എന്ന രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന ആദിദേവിന്റെ ദുരിതത്തെക്കുറിച്ച് രാഷ്ട്രദീപികയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത അറിഞ്ഞ മന്ത്രി ഇന്നലെ രാവിലെ 10.30 ഓടെ ആദിദേവിന്റെ വീട്ടിലെത്തുകയായിരുന്നു. ശ്വാസകോശത്തിനുൾപ്പെടെ പ്രശ്നമുള്ളതിനാൽ വിദഗ്ധ പരിശോധന നടത്തി ചികിത്സ നൽകാൻ ആരോഗ്യ വകുപ്പ് തയാറാകും. നിലവിലുള്ള എല്ലാ ചികിത്സാസൗകര്യവും ആദിദേവിന് നൽകുമെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ സെക്യൂരിറ്റി മിഷന്റെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽനിന്നും ആവശ്യമായ പണം അനുവദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇതുപോലുള്ള നാല് കേസുകൾ സർക്കാരിന്റെ മുന്നിൽ വന്നിട്ടുണ്ടെന്നും തിരുവനന്തപുരത്തെ ആശുപത്രിയിൽ ഒരു…
Read More