മൊബൈൽ രക്ഷകനായ കഥ..!  ​തളി​പ്പ​റ​മ്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ചെ​ന്ന് സോഷ്യൽ മീഡിയയിൽ പ്ര​ചാ​ര​ണം; കോ​ൺ​ഗ്ര​സ് നേ​താ​വും  അണികളും കുടുങ്ങി;  ചതിച്ചയാളെ കണ്ടെത്തിയതിങ്ങനെ…

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്ത​ല്‍ ച​ട​ങ്ങു​ക​ള്‍ മു​ഴു​വ​ന്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മൊ​ബൈ​ല്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത് കൊ​ണ്ട് മാ​ത്രം നേ​താ​ക്ക​ള്‍ ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ നി​ന്നും പോ​ലീ​സ് കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ടു. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് മു​ന്നി​ലെ കൊ​ടി​മ​ര​ത്തി​ല്‍ ഉ​യ​ര്‍​ത്തി​യ ദേ​ശീ​യ​പ​താ​ക​യു​ടെ ച​ര​ട് പൊ​ട്ടി​യ​ത് ചി​ല കു​ബു​ദ്ധി​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​താ​ണ് സം​ഭ​വ​ത്തെ വി​വാ​ദ​മാ​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഓ​ഫീ​സി​ന് മു​ന്നി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞു​പോ​യ​ശേ​ഷം ഉ​ച്ച​യോ​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ദേ​ശീ​യ​പ​താ​ക ത​ല​തി​രി​ച്ചു​കെ​ട്ടി​യ​താ​യി ഫോ​ട്ടോ​യും വാ​ര്‍​ത്ത​യും വ​ന്ന​ത്.

ഇ​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും നാ​ട്ടു​കാ​രു​മെ​ല്ലാം കോ​ണ്‍​ഗ്ര​സ് മ​ന്ദി​ര​ത്തി​ന്‍റെ പ​രി​സ​ര​ത്തെ​ത്തി. പ​താ​ക ത​ല​തി​രി​ഞ്ഞു​കി​ട​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​ച്ച​തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി.

എ​ന്നാ​ല്‍ പ​താ​ക ശ​രി​യാ​യി​ട്ടാ​ണ് ഉ​യ​ര്‍​ത്തി​യ​തെ​ന്നും ച​ര​ട് പൊ​ട്ടി​യ​താ​ണെ​ന്നും ച​ട​ങ്ങ് മു​ഴു​വ​ന്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ കോ​ണ്‍​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ കെ.​ര​ഞ്ജി​ത്ത് വീ​ഡി​യോ​യു​ടെ സി​ഡി സ​ഹി​തം പോ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് വി​വാ​ദം അ​വ​സാ​നി​ച്ച​തും നേ​താ​ക്ക​ള്‍​ക്കും പോ​ലീ​സി​നും ആ​ശ്വാ​സ​മാ​യ​തും.

 

Related posts