കണ്ണൂർ: ട്രെയിനിലെ ലേഡീസ് കന്പാർട്ട്മെന്റിൽ കയറി സ്ത്രീയെ കയറിപ്പിടിച്ച തമിഴ്നാട് സ്വദേശിയെ ഒരു വർഷം തടവിനും 2,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തമിഴ്നാട് വില്ലുപുരത്തെ കൃഷ്ണമൂർത്തിയെ (50) യാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) ശിക്ഷിച്ചത്. 2016 ഒക്ടോബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം. കോയന്പത്തൂരിൽനിന്നും മംഗളൂരുവിലേക്കു പോകുന്ന ട്രെയിനിലെ ലേഡീസ് കന്പാർട്ട്മെന്റിൽ തലശേരിയിൽനിന്നും മദ്യപിച്ച് കയറിയ കൃഷ്ണമൂർത്തി പയ്യന്നൂർ സ്വദേശിനിയെ കയറിപ്പിടിക്കുകയായിരുന്നു. കൂടാതെ മറ്റു സ്ത്രീകൾക്കുനേരേ അസഭ്യവർഷവും നടത്തി. റെയിൽവേ പോലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്.
Read MoreCategory: Kannur
തെയ്യം സൂപ്പർ..! തെയ്യം കാണാൻ കടൽ കടന്ന് അവരെത്തി; പോർച്ചുഗീസുകാരനായ പെഡ്റോയും ഗ്രീക്കുകാരി ക്രിസ്റ്റീനയുമാണ് തെയ്യത്തെക്കുറിച്ചറിയാൻ കണ്ണൂരിലെത്തിയത്
കൂത്തുപറമ്പ്: കണ്ണൂരിലെ കളിയാട്ട മഹോത്സവത്തിന് അതിഥിയാകാൻ കടൽ കടന്ന് രണ്ടുപേർ. പോർച്ചുഗീസുകാരനായ പെഡ്റോയും ഗ്രീക്കുകാരിയായ ക്രിസ്റ്റീനയുമാണ് തെയ്യം കലയെ കുറിച്ചറിയാൻ കണ്ണൂർ ജില്ലയിലെത്തിയത്. കൂത്തുപറമ്പിനടുത്ത് കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിൽ ഇന്നലെ കെട്ടിയാടിയ തെയ്യക്കോലങ്ങൾ ഇരുവർക്കും വിസ്മയക്കാഴ്ചയായി. കണ്ണൂരിലെ തെയ്യങ്ങളെ കുറിച്ച് ഇന്റർനെറ്റിലൂടെയും ടൂറിസ്റ്റ് ഗൈഡുകളിൽ നിന്നുമുള്ള വിവരങ്ങൾ മാത്രമായിരുന്നു ഇതുവരെ ഇരുവർക്കും. ടൂറിസ്റ്റ് ഗൈഡ് വിനീതിനൊപ്പം കൈതേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിയ ഇവർ വാദ്യമേളങ്ങൾക്കൊപ്പം ഉറഞ്ഞാടിയ തെയ്യങ്ങളുടെ ഭാവങ്ങളോരോന്നും കാമറയിലും പകർത്തി. തെയ്യം കല വളരെ മനോഹരമാണെന്ന് പറഞ്ഞ ഇരുവരും തെയ്യങ്ങളെ കുറിച്ചും തറികളുടെ നാടായ കണ്ണൂരിനെ കുറിച്ചും കൂടുതൽ അറിയാൻ താല്പര്യമുണ്ടെന്നും വ്യക്തമാക്കി. അടുത്ത ദിവസം ഇവർ സ്വദേശത്തേക്ക് മടങ്ങും.
Read Moreകോഴിക്കോട്ട് കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് മറിഞ്ഞു; നാലു പേരുടെ നില ഗുരുതരം; കണ്ണൂർ പയ്യന്നൂരിൽ നിന്നുള്ള ബസാണ് അപടത്തിൽപ്പെട്ടത്
കോഴിക്കോട്: പുതിയാപ്പയിൽ കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് മറിഞ്ഞു. നിരവധിപ്പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ പയ്യന്നൂരിൽ നിന്നുള്ള ബസാണ് അപടത്തിൽപ്പെട്ടത്.
Read Moreസുന്ദരനും സുന്ദരിയും പക്ഷേ കൈയിലിരുപ്പ്..! ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്ന മയക്കുമരുന്നുകളുമായി യുവതിയും യുവാവും പിടിയിൽ; സമ്പന്നരായ ഇവർ മയക്കുമരുന്നു വില്പനയുടെ ഇടനിലക്കാരെന്ന് എക്സൈസ്
കാട്ടിക്കുളം(മാനന്തവാടി): ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്ന മയക്കുമരുന്നുകളുമായി കർണാടക സ്വദേശികളായ യുവാവും യുവതിയും തോൽപ്പെട്ടിയിൽ എക്സൈസ് സ് ക്വാഡിന്റെ പിടിയിലായി. ബംഗളൂരു കൊൽക്കണ്ടഹള്ളി സർജാർപൂർ റോഡിലെ മൈറോൺ (25), സുഹൃത്ത് ബംഗളൂരു കോറമംഗല കെഎച്ച്ബി കോളനിയിലെ അഫീഫ ഇമ്രാൻ (23) എന്നിവരാണ് 180 ഗ്രാം എൽഎസ്ഡിയും ആറ് ഗ്രാം ഹാഷിഷും സഹിതം അറസ്റ്റിലായത്. ബംഗളൂരുവിൽനിന്നു പൾസർ ബൈക്കിൽ കേരളത്തിലേക്ക് വന്ന ഇവർ കഴിഞ്ഞ ദിവസം വൈകുന്നേരം തോൽപ്പെട്ടിയിൽ വാഹനപരിശോധനയ്ക്കിടെയാണ് കുടുങ്ങിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.പി. ജോർജ്, പ്രവിന്റീവ് ഓഫീസർമാരായ സജിമോൻ, ശശികുമാർ, കെ. ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. ശിവൻ, പ്രിൻസ്, രജിത്ത്, ലത്തീഫ്, വിപിൻ, അനുദാസ്, ചാക്കോ. ശ്രീജമോൾ, വിപിത എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്. ഉന്നതവിദ്യാഭ്യാസം നേടിയ സമ്പന്നരാണ് ഇവരെന്നും ദീർഘകാലമായി മയക്കുമരുന്നുകൾ കൈകാര്യം ചെയ്തുവരികയാണെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. വിനോദസഞ്ചാരമേഖലയിലാണ് മൈറോണ്‍…
Read Moreപുലിയന്നൂരിലെ അധ്യാപിക ജാനകിയുടെ കൊലപാതക കേസന്വേഷണം ഇഴയുന്നു; പോലീസ് നടപടയിൽ നാട്ടുകാരുടെ പ്രതിഷേധം; രാഷ്ട്രീയ കക്ഷികൾ പ്രക്ഷോഭം തുടങ്ങി
ചീമേനി: റിട്ട. അധ്യാപികയുടെ കൊലപാതക കേസിലെ പ്രതികൾ പുറത്തുതന്നെ. രാഷ്ട്രീയ കക്ഷികൾ പ്രക്ഷോഭവുമായി രംഗത്ത്. പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക പി.വി. ജാനകിയുടെ കൊലപാതകം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ ഇനിയും പോലീസിന് ആയിട്ടില്ല. രാത്രിയിൽ വീട്ടിൽ ഇരച്ചുകയറി കൊലപാതകവും അക്രമവും നടത്തി പണവും സ്വർണാഭരങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ ആദ്യം പോലീസ് കാട്ടിയ വേഗം ഏതാണ്ട് നിലച്ച മട്ടാണ്. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടവരുത്തിയത്. രണ്ടു പോലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് കിട്ടിയ തെളിവുകൾ ഇനിയും കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ബന്ധിപ്പിക്കാനായിട്ടില്ലെന്നാണ് സൂചന. കൊലപാതകം നടന്ന ദിവസം പുലിയന്നൂർ ടവർ ലൊക്കേഷനിൽ നടന്ന ഒരു മൊബൈൽ വിളി കേന്ദ്രീകരിച്ചാണ് അവസാനമായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധ. അതെ സമയം നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതികളെ…
Read Moreതലശേരിയിൽ ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണം: ആരോഗ്യവിഭാഗം വിജിലന്‍സ് ജനറല്‍ ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി
തലശേരി: തലശേരി ജനറല്‍ ആശുപത്രിയില്‍ പൂർണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിജിലന്‍സ് സംഘം തലശേരി ജനറല്‍ ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്ത് വയല്‍ മനോജ് ഭവനില്‍ മനോജിന്റെ ഭാര്യ രമ്യയും (30) ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തിലാണ് വിജിലന്‍സ് സംഘം ഇന്നലെ ജനറല്‍ ആശുപത്രിയില്‍ എട്ട് മണിക്കൂര്‍ നീണ്ടു നിന്ന തെളിവെടുപ്പ് നടത്തിയത്. കോഴിക്കോട് നിന്നുള്ള വിജിലന്‍സ് വിഭാഗം-2 ലെ ഡെപ്യൂട്ടി ഡിഎംഒ ഡോ.ആശാദേവിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. രാവിലെ പത്തോടെയെത്തിയ സംഘം സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ജീവനക്കാര്‍ രമ്യയുടെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരില്‍ നിന്നും മൊഴിയെടുത്തു.വൈകുന്നേരം ആറുവരെ അന്വേഷണ സംഘം ജനറല്‍ ആശുപത്രിയില്‍ ചിലവഴിച്ചു. വിശദമായ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ഹെല്‍ത്ത് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡോ.ആശാദേവി രാഷ്ട്രദീപികയോട് പറഞ്ഞു.…
Read Moreപാനൂരിൽ ആർഎസ്എസ് പരിപാടിയിൽ സിപിഎം നേതാവ്; സിപിഎം-ബിജെപി അക്രമ രാഷ്ട്രീയം പാനൂർ മേഖലയിൽ അസ്വസ്ഥത പടർത്തുമ്പോഴാണ് പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ. പ്രേമൻ പങ്കെടുത്തത് ചർച്ചയാകുന്നത്
പാനൂർ: സിപിഎം-ബിജെപി അക്രമ രാഷ്ട്രീയം പാനൂർ മേഖലയിൽ അസ്വസ്ഥത പടർത്തുമ്പോഴും ആർഎസ്എസ് പരിപാടിയിൽ സിപിഎം നേതാവിന്റെ സാന്നിധ്യം. ആർഎസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂർ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂർ യുപി സ്കൂളിൽ നടന്ന പരിപാടിയിലാണ് സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ. പ്രേ മൻ പങ്കെടുത്തത്. സിപിഎം പ്രവർത്തകർക്കു നേരെ നടന്ന അക്രമങ്ങളിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിക്കുമ്പോഴും ലോക്കൽ സെക്രട്ടറി പങ്കെടുത്തത് ഏറെ ചർച്ചയായിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സിപിഎം ബിജെപി നേതൃത്വത്തെ ഉൾപ്പെടുത്തി പാനൂർ സിഐ വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചയും പ്രാദേശിക തലത്തിൽ കമ്മിറ്റികളും രൂപീകരിച്ച് വരുന്നതിനിടയിൽ ആർഎസ്എസ് പരിപാടിയിൽ സിപിഎം നേതാവ് പങ്കെടുത്തത് സമാധാനകാംക്ഷികൾക്ക് ആശ്വാസം പകരുന്നതാണ്.
Read Moreചില തെറ്റായ പ്രവണതകൾ..! സ്വയം മഹത്വവത്ക്കരിക്കുന്നുവെന്നുള്ള പി. ജയരാജനെതിരെയുള്ള സംസ്ഥാന സമിതിയുടെ നടപടി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ചർച്ചയ്ക്ക്
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയുള്ള സംസ്ഥാന സമിതിയുടെ നടപടി ജില്ലാ സമ്മേളനത്തിൽ ചർച്ചയായേക്കും. ഇതിനു മുന്നോടിയായി നടപടി ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി. സിപിഎം ഏരിയ സമ്മേളനങ്ങൾ പൂർത്തിയായതോടെ ചില തെറ്റായ പ്രവണതകൾ എന്ന പേരിലുള്ള കുറിപ്പാണു ബ്രാഞ്ചുകളിൽ അവതരിപ്പിക്കുന്നത്. പി.ജയരാജൻ സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സംസ്ഥാന സമിതിയുടെ കുറ്റപ്പെടുത്തൽ. 27 മുതൽ 29 വരെയാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം.ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായി ജില്ലാ സമ്മേളനത്തിനായി ഒരുങ്ങുന്പോഴാണ് ജില്ലാ സെക്രട്ടറിക്ക് എതിരെയുള്ള കുറിപ്പ് ബ്രാഞ്ച് കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. നിലവിലുള്ള സംഘടനാ രീതിക്ക് വിരുദ്ധമായാണ് പി.ജയരാജനെ മഹത്വവത്ക്കരിക്കാൻ ശ്രമം നടന്നത്. നവംബർ 11ന് സംസ്ഥാന സമിതി അംഗീകരിച്ച കുറിപ്പാണ് കീഴ് ഘടകങ്ങളിൽ വായിക്കുന്നത്.പുറച്ചേരി ഗ്രാമീണ കലാവേദിയുടെ സംഗീത ആൽബം, പി.ജയരാജൻ മാത്രമുള്ള ഫ്ളെക്സ് ബോർഡുകൾ, യുഎപിഎ ചുമത്തപ്പെട്ടപ്പോൾ വിശദീകരണ യോഗങ്ങൾക്കായി തയാറാക്കിയ…
Read Moreപുതുവത്സര ‘കുടി’യിൽ കണ്ണൂർ ഒന്നാംസ്ഥാനത്ത്; എറണാകുളം പാലാരിവട്ടത്ത് 66.21 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടക്കാർ 61 ലക്ഷം രൂപയുടെയുടം മദ്യം കുടിച്ചു
കണ്ണൂർ: ഇത്തവണത്തെ പുതുവത്സര ‘കുടി’യിൽ കണ്ണൂർ ഒന്നാംസ്ഥാനത്ത്. സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷനുകീഴിൽ ഇത്തവണ കൂടുതൽ മദ്യവിൽപ്പന നടന്നത് കണ്ണൂരിലാണ്. 31ന് കണ്ണൂർ പാറക്കണ്ടിയിലുള്ള ഔട്ട്ലെറ്റിൽ 67.91 ലക്ഷം രൂപയുടെ മദ്യവില്പന നടന്നു. എറണാകുളം പാലാരിവട്ടത്ത് 66.21 ലക്ഷം രൂപയുടെയും കൊപ്പത്ത് 62.14 ലക്ഷം രൂപയുടെയും മദ്യം വിറ്റു. ഇരിങ്ങാലക്കുടയിൽ 61 ലക്ഷം രൂപയുടെ മദ്യം വിറ്റു. മാഹിയിൽ അനൗദ്യോഗികകണക്കുകൾ പ്രകാരം പുതുവത്സരത്തലേന്ന് രണ്ടേക്കാൽ കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. സാധാരണ ദിവസങ്ങളിൽ ശരാശരി ഒരു കോടിയാണ് മാഹിയിലെ കച്ചവടം. 62 മദ്യശാലകളാണ് മാഹിയിലുള്ളത്. മാഹിയിൽനിന്നുള്ള മദ്യക്കടത്ത് തടയുന്നതിന് പോലീസ് ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഊടുവഴികളിലൂടെയുള്ള കടത്ത് നിർബാധം തുടർന്നു. മദ്യക്കടത്ത് തടയാൻ എക്സൈസ് സംഘവും രംഗത്തുണ്ടായിരുന്നു.
Read Moreകണ്ണൂർ നഗരത്തിൽ വിദ്യാർഥിനിക്കുനേരേ അതിക്രമം; പുലർച്ചെ കോളജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ആസാം സ്വദേശി കയറിപ്പിടിക്കുകയായിരുന്നു; യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
കണ്ണൂർ: നഗരത്തിൽ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ മക്കാനിയിൽ ഇന്നു പുലർച്ചെ 7.30 ഓടെയാണ് സംഭവം. കോളജിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ ആസാം സ്വദേശിയായ അതുൽനാഥ് (25) കയറിപ്പിടിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ നിലവിളികേട്ട വ്യാപാരികളടക്കമുള്ളവർ വനിതാപോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ എസ്ഐ സി. മല്ലികയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങൾക്കു മുന്‍പ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം സ്ത്രീയെ മാനഭംഗപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.
Read More