സൗമ്യമാർ ഇനി വേണ്ട..! ട്രെ​യി​നി​ലെ ലേഡീസ് കംപാർട്ടുമെന്‍റിൽ കയറി സ്ത്രീ​യെ കടന്നുപി​ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് ത​ട​വും പി​ഴ​യും

ക​ണ്ണൂ​ർ: ട്രെ​യി​നി​ലെ ലേ​ഡീ​സ് ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി സ്ത്രീ​യെ ക​യ​റി​പ്പി​ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ഒ​രു വ​ർ​ഷം ത​ട​വി​നും 2,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു. ത​മി​ഴ്നാ​ട് വി​ല്ലു​പു​ര​ത്തെ കൃ​ഷ്ണ​മൂ​ർ​ത്തി​യെ (50) യാ​ണ് ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് (ര​ണ്ട്) ശി​ക്ഷി​ച്ച​ത്. 2016 ഒ​ക്ടോ​ബ​ർ 16നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കു​ന്ന ട്രെ​യി​നി​ലെ ലേ​ഡീ​സ് ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ ത​ല​ശേ​രി​യി​ൽ​നി​ന്നും മ​ദ്യ​പി​ച്ച് ക​യ​റി​യ കൃ​ഷ്ണ​മൂ​ർ​ത്തി പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ മ​റ്റു സ്ത്രീ​ക​ൾ​ക്കു​നേ​രേ അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തി. റെ​യി​ൽ​വേ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്.

Related posts