നല്ല പോലീസ്..! ക​ള​ഞ്ഞു​കി​ട്ടി​യ പേ​ഴ്സ് ഉ​ട​മ​യ്ക്ക് ന​ൽ​കി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി.​കെ. അ​ക്ബ​റി​നാണ് മറ്റുള്ളവർക്ക് മാ​തൃ​കയായത്

കൂ​ത്തു​പ​റ​മ്പ്: യാ​ത്ര​യ്ക്കി​ടെ റോ​ഡി​ൽ നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പേ​ഴ്സ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​നാ​യി. ഇ​രി​ക്കൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും മ​ട്ട​ന്നൂ​ർ ക​ട്ട​ൻ​ക​വ​ർ സ്വ​ദേ​ശി​യു​മാ​യ പി.​കെ. അ​ക്ബ​റി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ട്ട​ന്നൂ​രി​ൽ നി​ന്നും കൂ​ത്തു​പ​റ​മ്പി​ലേ​ക്കു​ള്ള ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ മൂ​ന്നാം​പീ​ടി​ക​യി​ൽ നി​ന്നും എ​ടി​എം കാ​ർ​ഡു​ക​ൾ, ഐ​ഡി​കാ​ർ​ഡ്, ലൈ​സ​ൻ​സ്,ആ​ധാ​ർ​കാ​ർ​ഡ്, പ​ണം എ​ന്നി​വ അ​ട​ങ്ങി​യ പേ​ഴ്സ് വീ​ണു കി​ട്ടി​യ​ത്.

പേ​ഴ്സ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​നാ​യ​ത്. നീ​ർ​വേ​ലി​യി​ലെ റ​ഹ്‌​നാ​സ് ക​ഴി​ഞ്ഞ​ദി​വ​സം സ്റ്റേ​ഷ​നി​ലെ​ത്തി പേ​ഴ്സ് ഏ​റ്റു​വാ​ങ്ങി.

Related posts