ചട്ടിക്കെന്താ കുഴപ്പം..! വ​ധൂ​വ​രന്മാ​ർ​ക്കു മ​ണ്‍​ച​ട്ടി​യി​ൽ ഭ​ക്ഷ​ണം വിളമ്പാന്‍ കൂട്ടുകാരുടെ ശ്ര​മം; ക​ല്യാ​ണവീ​ട് ബ​ഹ​ള​ത്തി​ൽ മു​ങ്ങി

വ​ട​ക​ര: വ​ധു​വ​രന്മാ​ർ​ക്ക് മ​ണ്‍​ച​ട്ടി​യി​ൽ ഭ​ക്ഷ​ണം വി​ള​ന്പ​ണ​മെ​ന്ന വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ടും​പി​ടു​ത്തം ക​ല്യാ​ണ വീ​ട്ടി​ൽ ബ​ഹ​ള​ത്തി​നി​ട​യാ​ക്കി. പോ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ചോ​ന്പാ​ൽ ആ​വി​ക്ക​ര​യി​ലാ​ണ് സം​ഭ​വം. ഇ​രി​ങ്ങ​ലി​ൽ നി​ന്നു​ള്ള വ​ര​ന്‍റെ കൂ​ട്ടു​കാ​രാ​ണ് ഈ ​വി​ക്രി​യ​ക്കു ശ്ര​മി​ച്ച​ത്. ‘ താ​ലി കെ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം സ​ദ്യ​ക്കി​ട​യി​ൽ വ​ധൂ​വ​രന്മാ​ർ​ക്ക് ഇ​ല​ക്കു പ​ക​രം മ​ണ്‍​ച​ട്ടി​യി​ൽ ഭ​ക്ഷ​ണം വി​ള​ന്പാ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം. വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ഇ​തി​ന് വി​സ​മ്മ​തി​ച്ചെ​ങ്കി​ലും സു​ഹൃ​ത്തു​ക്ക​ൾ പിൻമാറാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നെ നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. രം​ഗം പ​ന്തി​യ​ല്ലെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ ചോ​ന്പാ​ല പോ​ലീ​സ് പ്ര​ശ്ന​ക്കാ​രെ താ​ക്കീ​ത് ചെ​യ്തു​വി​ട്ടു.  മ​ദ്യ​പി​ച്ചെ​ത്തി​യ​വ​രാ​ണ് കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ശ്നം പ​റ​ഞ്ഞു തീ​ർ​ക്കാ​ൻ വച്ചി​രി​ക്കു​ക​യാ​ണ്.

Read More

മറ്റുള്ളവരേക്കൂടി നശിപ്പിക്കാൻ..! ബീവറേ ജിൽ നിന്നും മദ്യം വാങ്ങി ഓട്ടോറിക്ഷ‍യിൽ കറങ്ങിനടന്ന് മദ്യം വിറ്റ രണ്ടു പേർ പിടിയിൽ

മു​ള​ന്തു​രു​ത്തി: ബീ​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ​ശാ​ല​യി​ൽ നി​ന്നും വ​ൻ​തോ​തി​ൽ മ​ദ്യം​വാ​ങ്ങി ശേ​ഖ​രി​ച്ച് വി​ല്പന ന​ട​ത്തി​വ​ന്ന ര​ണ്ട്പേ​രെ മാ​മ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. കു​ന്ന​ത്തു​നാ​ട് പ​റ​ക്കോ​ട് മ​ന​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​യ​ൻ (41), വെ​ന്പി​ള്ളി​ൽ മാ​ങ്ങ​നാ​ലി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (51) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു. ഇ​വ​രു​ടെ ഓ​ട്ടോ​റി​ക്ഷ​യും ഇ​തി​ൽ നി​ന്നും 7.2 ലി​റ്റ​ർ മ​ദ്യ​വും, 1520 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​ണ്ടു​പേ​രേ​യും റി​മാ​ൻഡ് ചെ​യ്തു. പൊ​തു സ്ഥ​ല​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന് തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി രാ​ജു​വി​നെ​തി​രേ​യും, അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന​തി​ന് മ​ണീ​ട് ഏ​ഴ​ക്ക​ര​നാ​ട് സ്വ​ദേ​ശി മോ​ഹ​ന​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ട പാ​ങ്ങോ​ട് കാ​ടാ​യ​ത്ത് ബാ​ല​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും, ഇ​തി​ലു​ണ്ടാ​യി​രു​ന്ന മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. റെ​യ്ഡി​ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​മേ​ഷ്, പ്രി​വി​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ…

Read More

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പ്..! ഇ​സ്ഹാ​ഖി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു മു​ന്തി​രി​വ​ള്ളി​ക​ൾ കായ്ച്ചു തുടങ്ങി; അഭിനന്ദിച്ച് നാട്ടുകാരും

കാ​ളി​കാ​വ്: വീ​ട്ടു​മു​റ്റ​ത്തു മു​ന്തി​രി​വ​ള്ളി​ക​ൾ കു​ല​ച്ച​തി​ന്‍​റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മാ​ളി​യേ​ക്ക​ലി​ലെ ഉ​ര​ലു​മ​ട​ക്ക​ലി​ലെ പ​ള്ളാ​ട്ടി​ൽ ഇ​സ്ഹാ​ഖി​ന്‍​റെ കു​ടും​ബം. ഇ​ൻ​സ്ട്രി​യ​ൽ ഷോ​പ്പ് ന​ട​ത്തി​പ്പു​കാ​ര​നാ​യ ഇ​സ്ഹാ​ഖ് വീ​ടി​നു മു​ന്നി​ൽ നി​ർ​മി​ച്ച പ​ന്ത​ലി​ലാ​ണ് മു​ന്തി​രി​വ​ള്ളി പ​ട​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ങ്ങാ​ടി​യി​ലെ ച​ന്ത​യി​ൽ നി​ന്നാ​ണ് ഇ​സ്ഹാ​ഖി​നു മു​ന്തി​രി വ​ള്ളി ല​ഭി​ച്ച​ത്. വ​ള്ളി​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ത​ട​ത്തി​ൽ ന​ടു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം ന​മ്മു​ടെ നാ​ട്ടി​ൽ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് നി​രു​ൽ​സാ​ഹ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പി​ൻ​മാ​റാ​ൻ ത​യാ​റാ​കാ​തെ ഇ​സ്ഹാ​ഖ് മു​ന്തി​രി​വ​ള​ളി​യെ പ​രി​പാ​ലി​ച്ചു. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും വ​ള​മാ​യി ഉ​പ​യോ​ഗി​ച്ചു.മു​ന്തി​രി വ​ള്ളി​ക​ൾ ത​ളി​ർ​ത്തു വ​ലു​താ​യ​പ്പോ​ൾ എ​ല്ലാ​വ​രും സ​ഹാ​യ​ത്തി​നെ​ത്തി. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഷോ​പ്പി​ന്‍​റെ ഉ​ട​മ​യാ​യ​തി​നാ​ൽ വ​ള്ളി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പ്ര​ത്യേ​കം ഇ​രു​ന്പി​ന്‍​റെ നെ​റ്റു​ക​ളും നി​ർ​മി​ച്ചു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പി​താ​വ് വ​ള​ളി​ക​ൾ​ക്ക് ത​ട​മൊ​രു​ക്കി. മാ​താ​വ് ക​ദീ​ജ​യും സ​ഹാ​യ​ത്തി​നെ​ത്തി. എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഷാ​നി​ൽ രാ​വി​ലെ ത​ന്നെ ഉ​ണ​ർ​ന്ന് വ​ള്ളി​ക​ൾ​ക്ക് വെ​ള്ള​മൊ​ഴി​ച്ച് കൊ​ടു​ക്കും. ഷെ​ഡ് നി​ർ​മി​ക്കാ​ൻ സ്ഥാ​പി​ച്ച പ​ന്ത​ലി​ൽ വ​ള്ളി​ക​ൾ…

Read More

ഇങ്ങനെ ഭയക്കുന്നത് എന്തിന്..! ടി.​പി. സ്മാ​ര​ക​ത്തി​നു നേ​രേ വീ​ണ്ടും അ​ക്ര​മം; സിപിഎം ഗൂഡാലോചനയെന്ന് ആർഎം.പിഐ

വ​ട​ക​ര: ഒ​ഞ്ചി​യ​ത്ത് ടി​പി സ്മാ​ര​ക​ത്തി​നു നേ​രെ വീ​ണ്ടും അ​ക്ര​മം. ആ​ർ​എം​പി​ഐ ഒ​ഞ്ചി​യം ബാ​ങ്ക് ഏ​രി​യ ബ്രാ​ഞ്ച് ഓ​ഫീ​സാ​യ ടി.​പി. സ്മാ​ര​ക​ത്തി​നു മീ​തെ ക​രി ഓ​യി​ൽ ഒ​ഴി​ക്കു​ക​യും ടി.​പി.​യു​ടെ ഫോ​ട്ടോ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​ഞ്ചി​യം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി അ​ക്ര​മം ന​ട​ത്താ​നു​ള്ള സി​പി​എം ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് സം​ഭ​വ​മെ​ന്ന് ആ​ർ​എം​പി​ഐ ഒ​ഞ്ചി​യം ഏ​രി​യാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. ഇ​ട​തു​മു​ന്ന​ണി ഗ​വ​ണ്‍​മെ​ന്‍​റ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​ഓ​ഫീ​സി​നു നേ​രെ അ​ക്ര​മം ന​ട​ക്കു​ന്ന​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും സ്തൂ​പ​ങ്ങ​ൾ​ക്കും നേ​രേ വ്യാ​പ​ക​മാ​യ അ​ക്ര​മ​മു​ണ്ടാ​യി​ട്ടും പോ​ലീ​സി​ന്‍​റെ നി​ഷ്ക്രി​യ​ത്വ​മാ​ണ് തു​ട​ർ​ച്ച​യാ​യ അ​ക്ര​മ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് ആ​ർ​എം​പി​ഐ കു​റ്റ​പ്പെ​ടു​ത്തി. നാ​ടി​ന്‍​റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി അ​ഴി​ഞ്ഞാ​ടു​ന്ന ക്രി​മി​ന​ൽ സം​ഘ​ത്തെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ മു​ഴു​വ​ൻ യോ​ജി​പ്പി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ആ​ർ​എം​പി​ഐ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

എല്ലാം മനസിലാകുന്നുണ്ട്..!സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ളെ അ​വ​ഗ​ണി​ച്ച് കൊ​ണ്ട് പു​രോ​ഗ​തി​യി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ക്കി​ല്ലെന്ന് മുഖ്യമന്ത്രി

ക​ണ്ണൂ​ർ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ന്ന് ധൈ​ര്യ​മാ​യി പ​രാ​തി പ​റ​യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള പോ​ലീ​സ് സ്ത്രീ ​സു​ര​ക്ഷാ സം​രം​ഭം പി​ങ്ക് പ​ട്രോ​ളിം​ഗ് ജി​ല്ലാ​ത​ല സം​വി​ധാ​ന​വും ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍​റെ ’കോ​ർ​പ​റേ​റ്റ് ഡി​സ​ഷ​ൻ​സ്’ പു​സ്ത​ക പ്ര​കാ​ശ​നം, ജി​ല്ലാ പോ​ലീ​സി​ന്‍​റെ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ പ​ദ്ധ​തി ’ആ​തു​ര​മി​ത്രം’ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ക​ണ്ണൂ​ർ എ.​ആ​ർ ക്യാ​ന്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രാ​തി പ​റ​യാ​നു​ള്ള സാ​ഹ​ച​ര്യം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ണ്ടാ​ക​ണം. പ​രാ​തി​ക്കാ​രെ ന​ല്ല​രീ​തി​യി​ൽ സ്വീ​ക​രി​ക്കു​ക​യും ഉ​ചി​ത​മാ​യ ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണം. മ​നു​ഷ്യ​മ​നഃ​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ദി​നം​പ്ര​തി വ​രു​ന്ന​ത്. ഒ​രു​വാ​ർ​ത്ത വ​ന്നു​ക​ഴി​ഞ്ഞാ​ൽ കു​റ​ച്ചു​സ​മ​യം കൊ​ണ്ടു സ​മൂ​ഹം മ​റ​ക്കു​ന്നു. പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ല രീ​തി​യി​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ചി​ല ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ത്യ​ന്തം വി​ക​ല​മാ​യ ചി​ന്ത​ക​ൾ, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഇ​വ​യൊ​ക്കെ സ്ത്രീ ​പീ​ഡ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു. പ​രാ​തി​യു​മാ​യി…

Read More

ഉണരൂ കോൺഗ്രസുകാരേ ..! ആർഎസ്എസ് ആക്രമണത്തെക്കുറിച്ച് കോ​ണ്‍​ഗ്ര​സ് ബോ​ധ​വാ​ൻ​മാ​രാ​ക​ണമെന്ന് പി ജയരാജൻ

ത​ല​ശേ​രി: അ​ധോ​ലോ​ക സം​ഘ​മാ​യാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. പ​ത്താ​യ​ക്കു​ന്നി​ൽ കോ​ണ്‍​ഗ്ര​സും ആ​ർ​എ​സ്എ​സും ത​മ്മി​ൽ യാ​തൊ​രു രാ​ഷ്ട്രീ​യ പ്ര​ശ്ന​വു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണു ക​ട​യി​ൽ​ക​യ​റി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.   കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വാ​ൻ​മാ​രാ​ക​ണം. സി​പി​എം അ​ക്ര​മ​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്താ​യ​ക്കു​ന്നി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ക​യ​റി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ എം.​സു​കു​മാ​ര​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച ആ​ർ​എ​സ്എ​സു​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സി​സി​ടി​വി കാ​മ​റ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ ജ​യി​ലി​ട​ച്ച​തി​ന്‍​റെ വി​രോ​ധ​ത്തി​ലാ​ണു നി​ര​പ​രാ​ധി​യാ​യ റി​ട്ട. അ​ധ്യാ​പ​ക​നെ ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു ത​ല​ശേ​രി ഇ​ന്ദി​ര​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന എം. ​സു​കു​മാ​ര​ന്‍​റെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധോ​ലോ​ക​സം​ഘ​മാ​യ ആ​ർ​എ​സ്എ​സി​നെ തു​റ​ന്നു​കാ​ട്ടു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി മൂ​ന്നി​നു ജി​ല്ല​യി​ലെ 206 കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​കീ​യ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പി ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

ഇവർ കൈവയ്ക്കാത്ത മേഖലകളില്ല..! ഉ​ത്സ​വ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ ഇ​നി ബം​ഗാ​ളി വാ​ദ്യ​മേ​ള​വും

ച​ങ്ങ​രം​കു​ളം : ഉ​ത്സ​വ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ ഇ​നി ബം​ഗാ​ളി വാ​ദ്യ മേ​ള​വും. ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഉ​ത്സ​വ​ത്തി​നാ​ണ് ബം​ഗാ​ളി​ക​ളാ​യ യു​വാ​ക്ക​ളു​ടെ വ്യ​ത്യ​സ്ഥ​മാ​യ ബാ​ൻ​ഡ് മേ​ളം അ​ര​ങ്ങേ​റി​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന വാ​ദ്യ​സം​ഘ​ത്തെ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കാ​റു​ള​ള ബാ​ൻ​ഡ് വാ​ദ്യ​ത്തോ​ട് സാ​മ്യ​മു​ള​ള ഈ ​ബം​ഗാ​ളി മേ​ളം കാ​ണാ​ൻ നൂ​റു​ക്ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തി​യ​ത്. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ങ്ങ​ളാ​ണ് സീ​സ​ണി​ൽ ന​ട​ക്കു​ക. നേ​ർ​ച്ച​ക​ളും പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ളും ഈ ​സീ​സ​ണി​ൽ ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ശി​ങ്കാ​രി​മേ​ളം, ബാ​ൻ​ഡ്മേ​ളം, ത​ന്പോ​റം, പ​ഞ്ചാ​രി​മേ​ളം തു​ട​ങ്ങി​യ വി​വി​ധ രീ​തി​യി​ലു​ള​ള മേ​ള​ങ്ങ​ൾ ഉ​ത്സ​വ​ത്തി​ന് കൊ​ഴു​പ്പേ​കാ​ൻ വി​വി​ധ ക​മ്മി​റ്റി​ക​ൾ വ​ൻ തു​ക മു​ട​ക്കി​യാ​ണ് കൊ​ണ്ടു വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ക​യ്യ​ട​ക്കി​യ ബം​ഗാ​ളി​ക​ളു​ടെ വാ​ദ്യ​മേ​ള​വും കേ​ര​ള​ത്തി​ലെ​ത്തി​യ​ത് കൗ​തു​ക​ത്തി​നൊ​പ്പം അ​ൽ​പം ആ​ശ​ങ്ക​യും പ​ങ്ക് വ​യ്ക്കു​ന്നു.…

Read More

പാർട്ടിക്കു വിധേയത്വം മുതലാളിമാരോട്..! ജി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തോ​ട് മു​ഖ്യ​മ​ന്ത്രി കാ​ട്ടി​യ​ത് തികഞ്ഞ അ​പ​രാ​ധമെന്ന് എ​ൻ.​വേണു

വ​ട​ക​ര: തൃ​ശൂ​ർ പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ദാ​രു​ണ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ജി​ഷ്ണു​വി​ന്‍റെ അ​മ്മ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ക​ത്തെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു. പ​രീ​ക്ഷ വൈ​കി​യ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളെ സം​ഘ​ടി​പ്പി​ച്ച​തി​ൽ മാ​നേ​ജ്മെ​ന്‍റി​നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് കോ​പ്പി​യ​ടി​ച്ചെ​ന്ന ക​ള്ള​ക്ക​ഥ​യു​ണ്ടാ​ക്കി പീ​ഡി​പ്പി​ച്ച് ജി​ഷ്ണു ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കി​യി​ട്ടും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും പോ​ലീ​സ് ത​യ്യാ​റാ​യാ​കാ​ത്ത​ത് വേ​ദ​നാ ജ​ന​ക​മാ​ണ്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രാ​ധ​ക​നു​മാ​യ ജി​ഷ്ണു​വി​ന്‍റെ മ​ര​ണം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ജി​ഷ്ണു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നോ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​നോ ത​യ്യാ​റാ​വ​ത്ത​ത് തി​ക​ഞ്ഞ അ​പ​രാ​ധ​മാ​ണ്.സാ​ന്പ​ത്തി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും വ​ലി​യ സ്വാ​ധീ​ന​മു​ള്ള നെ​ഹ്റു കോ​ള​ജ് ഉ​ട​മ​ക​ൾ ന​ട​ത്തി​യ നി​ഷ്ഠൂ​ര​ത​യു​ടെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന ദാ​സ്യ​വേ​ല​യാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വു​ന്ന​ത്. ജി​ഷ്ണു​വി​ന്‍റെ…

Read More

അ​ണ്ട​ലൂ​രി​ലെ സ​ന്തോ​ഷ് വ​ധം: സിപിഎമ്മിന് വേണ്ടി പ്രമുഖ അഭിഭാഷകൻ പ്രദ്യു ഹാജരാകും; രണ്ടാം പ്രതി കീഴടങ്ങിയേക്കും

ത​ല​ശേ​രി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ധ​ർ​മ​ടം അ​ണ്ട​ലൂ​ർ ചോ​മ​ന്‍റെ​വി​ട സ​ന്തോ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി ഇ​ന്നു കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങും. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ണ്ട​ല്ലൂ​ർ പാ​ല​യാ​ട്ടെ കാ​ർ​ത്തി​ക​യി​ൽ നി​ഥു​ൽ ര​മേ​ശ് എ​ന്ന അ​പ്പു​വാ​ണ് (23) ഇ​ന്നു കോ​ട​തി മു​ന്പാ​കെ കീ​ഴ​ട​ങ്ങാ​ൻ സാ​ധ്യ​ത. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യ റെ​യ്ഡു​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. നി​ഥു​ൽ ഉ​ൾ​പ്പെ​ടെ എ​ട്ടു പ്ര​തി​ക​ളാ​ണ് ഈ ​കേ​സി​ലു​ള്ള​ത്. മൂ​ർ​ച്ച​യേ​റി​യ ക​ത്തി​കൊ​ണ്ട് സ​ന്തോ​ഷി​ന്‍റെ പു​റ​ത്ത് നി​ഥു​ൽ കു​ത്തി​യ​താ​യി പോ​ലീ​സ് കോ​ട​തി​യി​ൽ ന​ല്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​ഴ​ത്തി​ലു​ള്ള ഈ ​മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ ആ​റു പ്ര​തി​ക​ളെ സം​ഭ​വ​ദി​വ​സം രാ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഒ​ന്നാം പ്ര​തി അ​ണ്ട​ല്ലൂ​ർ മ​ണ​പ്പു​റം വീ​ട്ടി​ൽ മി​ഥു​ൻ(27), മൂ​ന്നാം പ്ര​തി…

Read More

ഇപ്പം പ്രശ്നക്കാർ ഇവരോ‍? ജ​ന​പ്ര​തി​നി​ധി​യോ​ട് പോ​ലീ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​; വാർഡ് വികസന സമിതി പ്രതിഷേധിച്ചു

വ​ട​ക​ര: മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ ക​യ​റി ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റോ​ട് പോ​ലീ​സു​കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​ക്ഷേ​പം. അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് മെ​ന്പ​ർ സാ​ഹി​ർ പു​ന​ത്തി​ലി​നോ​ടാ​ണ് ചോ​ന്പാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ത​ട്ടി​ക്ക​യ​റി​യ​ത്. ഇ​ന്ന​ലെ കാ​ല​ത്ത് മു​ത​ൽ അ​ഞ്ചാം പീ​ടി​ക പ്ര​ദേ​ശ​ത്ത് മ​ദ്യ​പി​ച്ച് പ​രാ​ക്ര​മം കാ​ണി​ച്ച യു​വാ​വ് സ​മീ​പ​ത്തെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ച്ച​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഒ​പ്പം പോ​യ വാ​ർ​ഡ് മെ​ന്പ​ർ കൂ​ടി​യാ​യ സാ​ഹി​ർ പു​ന​ത്തി​ൽ സ്റ്റ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സു​കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത വി​ഷ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.  സം​ഭ​വ​ത്തി​ൽ വാ​ർ​ഡ് വി​ക​സ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. എ​സ്ഡി​പി​ഐ  അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ എ.​കെ.​സൈ​നു​ദീ​ൻ, വി.​പി.​സ​വാ​ദ്, വി.​പി.​സ​ജീ​ർ, ന​സീ​ർ കൂ​ടാ​ളി എ​ന്നി​വ​ർ…

Read More