സ്വന്തം ലേഖിക കോഴിക്കോട്: കാൻസർ രോഗികൾക്കൊരു കൈതാങ്ങുമായി കോഴിക്കോട് കുടുംബശ്രീമിഷൻ . കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയുടെ സമഗ്ര കാൻസർ പദ്ധതി ’ജീവനം’ വഴിയാണ് നഗരസഭ പരിധിയിലുള്ള രോഗികൾക്ക് കാൻസർ മരുന്നുകൾ സൗജന്യമായി നൽകുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകളിൽ അമിതമായി കണ്ടുവരുന്ന അണ്ഡാശയ- സ്തനാർബുദ കാൻസറിനാണ് ജീവനം ഡ്രഗ്ഗ് ബാങ്ക് എന്ന പദ്ധതി പ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നത്. പഴയ കോർപറേഷൻ കെട്ടിടത്തിലാണ് പ്രവർത്തനം. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയാണ് ഇത്തരമൊരു കാരുണ്യപ്രവർത്തനത്തിലേർപെടുന്നത്. ബിപിഎൽ കുടുംബാഗങ്ങൾക്കും, വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കുമാണ് പദ്ധതി പ്രകാരം മരുന്നുകൾ ലഭിക്കുക. മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരിപാടിയുടെ മൂന്നാം ഘട്ടമാണ് നവംബറിൽ ആരംഭിച്ചത്. ആദ്യഘട്ടം 2011 ൽ കേന്ദ്ര പദ്ധതിയായ എസ്ജഐസ്ആർവൈ യുമായി സഹകരിച്ചായിരുന്നു ആരംഭിച്ചത്്. 2013-ൽ ആരംഭിച്ച രണ്ടാം ഘട്ടം നഗരസഭയുടെ ഫണ്ട് വിനിയോഗിച്ചാണ് നടത്തിയത്. എന്നാൽ മൂന്നാംഘട്ടത്തിന്റെ…
Read MoreCategory: Kannur
വല്ലാത്തൊരിഷ്ടമായിപ്പോയ്..! മേഴ്സിഡസ് ബെൻസിന്കെ.എൽ-14 യു-2 എന്ന ഇഷ്ടനമ്പര് സ്വന്തമാക്കിയത് പത്തര ലക്ഷം രൂപയ്ക്ക്
കാസർഗോഡ്: മേഴ്സിഡസ് കാറിന് ഇഷ്ട നന്പർ ലേലം പോയത് പത്തരലക്ഷം രൂപയ്ക്ക്. ഇന്നലെ കാസർഗോഡ് ആർടി ഓഫീസിൽ നടന്ന ലേലത്തിലാണ് തായലങ്ങാടി സ്വദേശിയും ഗൾഫിൽ ബിസിനസുകാരുമായ സഹീർ അബ്ദുള്ള കെഎൽ 14 യു 2 എന്ന നന്പർ സ്വന്തമാക്കിയത്. 44 ലക്ഷം രൂപയുടെ മേഴ്സിഡസ് ബെൻസ് സിഎൽഎ കാറിനാണ് ഇത്രയും വലിയ തുകയ്ക്ക് നന്പർ സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിൽ വിദ്യാനഗർ സ്വദേശിയും മംഗളുരുവിൽ ബിസിനസുകാരുമായ അഹമ്മദ് അഷ്റഫ് തന്റെ ഹാർലി ഡേവിഡ്സണ് ബൈക്കിനായി 10,01,000 രൂപ വരെ ലേലത്തിൽ മുന്നേറിയെങ്കിലും ഒടുവിൽ സഹീർ തന്നെ നന്പർ കരസ്ഥമാക്കുകായിരുന്നു. ഭാര്യ ഹുസൈനത്ത് ഫർഹത്തിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെഎൽ 14 യു 1 എന്ന നന്പർ തളങ്കര കെകെപുറം സ്വദേശി ഷഖീഫുള്ള 1,01,500 രൂപയ്ക്ക് സ്വന്തമാക്കി.
Read Moreഇവനെയൊക്കെ..! മൂന്നാംക്ലാസ് വിദ്യാർഥി നിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കോഴിക്കോട് പന്നിയങ്കര സ്വദേശിയും അത്തോളി കോട്ടയിൽമീത്തൽ കൊങ്ങന്നൂർ ചേനോത്ത് വാടകവീട്ടിൽ താമസിക്കുന്ന നാസർ (47)ആണ് അറസ്റ്റിലായത്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ 2016 ജൂണ് മുതൽ ഇയാൾ പീഡിപ്പിച്ചതായാണ് കേസ്. സ്കൂൾ വിട്ട് പോകവെ കടയുടെ പിറകിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊരു സ്കൂൾ വിദ്യർഥി കാണുകയായിരുന്നു.വിവരം സ്കൂൾ അധ്യാപികയോടു പറയുകയും അവർ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ചു. അത്തോളി പോലീസാണ് അറസ്റ്റ് ചെയ്തത്. ടാറിംഗ് തൊഴിലാളിയാണ് നാസർ. കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന്റെ നിർദേശപ്രകാരം എസ്ഐ രവീന്ദ്രൻ കുന്പിലാട്, സിപിഒ കെ.ഹമീദ് എന്നിവരാണ് പ്രതിയെ അത്താളിയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തതത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreജുഡീഷറി സത്യംകണ്ടില്ലെന്ന്..! കാരായിമാർ നീതി നിഷേധിക്കപ്പെട്ട ജീവിക്കുന്ന രക്തസാക്ഷികളെന്ന് സംവിധായകൻ കമൽ
തലശേരി: നീതി നിഷേധിക്കപ്പെട്ട ജീവിക്കുന്ന രക്ത സാക്ഷികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനുമെന്ന് ചലചിത്ര അക്കാദമി ചെയർമാൻ കമൽ. തരുവണത്തെരു സർഗ സാംസ്കാരിക വേദി, കതിരൂർ യുവധാര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫസൽ വധക്കേസിൽ പീഡിപ്പിക്കപ്പെടുന്ന നിരപരാധികളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കതിരൂർ സണ്ഡേ തീയറ്ററിൽ സംഘടിപ്പിച്ച ന്യായ വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാരായി രാജന്േറയും ചന്ദ്രശേഖരന്റേയും കാര്യത്തിൽ ജുഡീഷ്വറി സത്യം കണ്ടില്ലെന്നു നടക്കുകയാണോ ഭരണകൂട ഭീകരതയാണോ പോലീസിന്റെ നിഷേധാത്മക നിലപാടാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഓരോ കാലത്തും നീതി നിഷേധിക്കപ്പെട്ട ജീവിക്കുന്ന രക്ത സാക്ഷികളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണ്ണികളാണ് രാജനും ചന്ദ്രശേഖരനും. ഇവർക്ക് ഭ്രഷ്ട് കൽപ്പിച്ച് നാട്ടിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതിനെതിരെയുള്ള പ്രതിഷേധം നാട്ടിലൊന്നാകെ ഉയരണം. നീതിക്കായുള്ള ശബ്ദം കേരളമാകെ വ്യാപിക്കണം. ഇനിയും ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകാതെ പോവരുത്. എം.ടി യെ എതിർക്കുന്ന ഒരു…
Read Moreനീറുന്ന മനസുമായി മാതാപിതാക്കൾ..! ജിഷ്ണുവിന്റെ മരണത്തിന് ഇന്ന് ഒരു മാസം ; കുടുംബം സത്യഗ്രഹത്തിന് ഒരുങ്ങുന്നു
നാദാപുരം: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിന് ഇന്ന് ഒരു മാസം പൂർത്തിയാവുന്പോഴും സർക്കാരിൽനിന്ന് നീതി ലഭ്യമാകാതെ നീറുന്ന മനസും തോരാക്കണ്ണീരുമായി മാതാപിതാക്കളും കുടുംബവും. കഴിഞ്ഞ മാസം ആറാം തിയതിയാണ് വളയം പൂവ്വംവയൽ സ്വദേശി കിണറുള്ള പറന്പത്ത് അശോകൻ-മഹിജ ദന്പതികളുടെ മകൻ ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കോപ്പിയടിച്ചത് പിടിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ തൂങ്ങി മരിച്ചെന്നായിരുന്ന കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ മൃതദേഹത്തിന്റെ കൈത്തണ്ടയിലും വാരിയെല്ലുകൾക്കും മൂക്കിന് മുകളിലുമായി മുറിവിന്റെ പാടുകൾ കണ്ടതോടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ കേസ് തന്നെ തേച്ചുമായ്ച്ച് കളയാനുള്ള തയാറെടുപ്പുകളാണ് തുടക്കം മുതലുണ്ടായതെന്ന് കുടംബം ആരോപിക്കുന്നു. ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് തന്നെ പിജി വിദ്യാർഥിയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ…
Read Moreഭൂഗോളത്തിന്റെ സ്പന്ദനം..! കുട്ടികൾ കണ ക്കിൽ മിടുക്കരാവാൻ അമ്മമാർ ഒത്തുചേർന്നു; സ്കൂളിന് ലഭിച്ചത് മികച്ച ഗണിത ലാബും
മുക്കം: കുട്ടികൾ കണക്കിൽ മിടുക്കരാവാൻ അമ്മമാർ ഒത്തു ചേർന്നൊരുക്കിയത് മികച്ച ഗണിത ലാബ്. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നെല്ലിക്കാപറന്പ് സിഎച്ച് മെമ്മോറിയൽ എൽപി സ്കൂളിലാണ് ഗണിത പഠനോപകരണങ്ങൾ ഒരുക്കാൻ വേണ്ടി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടു കൂടി ‘ഗണിതോത്സവം’ ശില്പശാല സംഘടിപ്പിച്ചത്. ഒന്ന് മുതൽ നാല് വരെ ക്ലാസുുകളികലേക്കാവശ്യമായ 70 ഓളം പഠനോപകാരങ്ങളാണ് ശില്പശാലയിൽ നിർമിച്ചത്. ഷാജി കാറോറ പരിപാടിക്ക് നേതൃത്വം നൽകി.പരിപാടി വാർഡ് അംഗം എം. ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണ ആവശ്യമുള്ള കുട്ടികൾക്കു വേണ്ടിയുള്ള കൈപുസ്തകം ’ഒപ്പം ഒപ്പത്തിനൊപ്പം’ സ്കൂൾ മാനേജർ പി. അബ്ദുറഷീദ് പ്രകാശനം ചെയ്തു. യുപി അബ്ദുൽ ഹമീദ് മാസ്റ്റർ ,സി.കെ. ഷമീർ , ജസ്ന , നൂർജഹാൻ ചാലിൽ എന്നിവർ പ്രസംഗിച്ചു.
Read Moreവീണ്ടും ഇടത്തോട്ട്..! കാരായിമാർക്കായി കതിരൂരിൽ നടത്തുന്ന ന്യായവിചാരസദസ് ഉദ്ഘാടനം ചെയ്യാൻ സംവിധായക ൻ കമൽ
തലശേരി: തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ നാല് വർഷമായി ജില്ലക്ക് പുറത്ത് കഴിയുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി കതിരൂരിൽ നാളെ ന്യായ വിചാരസദസ് സംഘടിപ്പിക്കും. യുവധാര കതിരൂരിെൻറയും സർഗ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ വൈകുന്നേരം ആറിന് തരുവണത്തെരു സണ്ഡേ തിയേറ്ററിൽ സംഘടിപ്പിക്കുന്ന പരിപാടി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചിത്രകാര·ാരായ എബി എൻ.ജോസഫ്, സെൽവൻ മേലൂർ, ബി.ടി.കെ. അശോകൻ എന്നിവർ തയാറാക്കിയ ’ദി ഫാബ്രിക്കേറ്റഡ്’ എന്ന ഇൻസ്റ്റലേഷൻ നാടകം അവതരിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, അഡ്വ. സി.പി. ഉദയഭാനു, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ചലചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ളി, കവി രമേശ് കാവിൽ തുടങ്ങിയവർ സംബന്ധിക്കും. കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സനിൽ,…
Read Moreഒരേ സ്വഭാവം..! 2000 രൂപ നോട്ട് നനഞ്ഞപ്പോൾ നിറം മാറി; ബാങ്കിനെ സമീപിച്ചപ്പോൾ മാറ്റി നൽകാൻ ഉത്തരവില്ലെന്ന്
ചങ്ങരംകുളം: രണ്ടായിരം രൂപ നനഞ്ഞതിനെത്തുടർന്നു നിറംമാറി. ഇതേത്തുടർന്നു നോട്ട് വെയിലത്തു വച്ച് ഉണക്കിയെങ്കിലും നീല കളർ പ്രത്യക്ഷപ്പെടുകയായിരുന്നു. നന്നംമുക്ക് സ്വദേശിയായ അജ്മലിന്റേതാണ് പണം. കഴിഞ്ഞദിവസം എടിഎമ്മിൽ നിന്നു എടുത്തതാണ് 2000 രൂപ. പിന്നീട് നോട്ട് നനയാൻ ഇടയായി. ഇതോടെ കളർ പോയ നോട്ടുമായി ചങ്ങരംകുളത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയെ സമീപിച്ചെങ്കിലും ബാങ്കിൽ ഇത്തരം നോട്ടുകൾ മാറ്റിക്കൊടുക്കാനുളള ഉത്തരവു ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചത്.
Read Moreനേരത്തെ തോന്നിയില്ലല്ലോ ദാസാ..! ജനപ്രതിനിധികൾ കയ്യൊഴിഞ്ഞപ്പോൾ പുഴയോരത്ത് ജനകീയ കിണറുകുത്തി നാട്ടുകാർ
മുക്കം: നടമ്മൽ പൊയിൽ തച്ചറാക്കുന്ന് നിവാസികൾക്ക് പറയാനുള്ളത് ഓരോ വർഷവും കുടിവെള്ളത്തിനായി പരക്കം പായുന്ന കദന കഥകൾ മാത്രം. ഇവിടെ താന്നിക്കോട്ട് ചാലിൽ ടി.സി. മൂസക്കുട്ടി ഹാജി ദാനമായി നൽകിയ സ്ഥലത്ത് 40 വർഷം മുന്പ് നിർമിച്ച പഞ്ചായത്ത് കിണറുണ്ട്.ഗ്രാമ പഞ്ചായത്ത് വകയായിത്തന്നെ പുല്ലങ്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് കണക്ഷനും ഇവിടേക്കുണ്ട്. അത് പോലെ സന്നദ്ധ സംഘടനകൾ നിർമിച്ച കിണറുകളുമുണ്ട്. പക്ഷേ ഈ കുടിവെള്ള പദ്ധതികളിൽ നിന്നൊന്നും ഇവർക്ക് ആവശ്യത്തിന്റെ പകുതി പോലും വെള്ളം ലഭിക്കുന്നില്ലന്നതാണ് യാഥാർഥ്യം. ഗ്രാമ പഞ്ചായത്തിന്റെ പുല്ലങ്കോട് കുടിവെള്ള പദ്ധതി പേരിന് മാത്രം. വേനൽക്കാലമായാൽ താന്നിക്കോട്ട് ചാലിലെ പഞ്ചായത്ത് കിണറും ഇവിടെത്തെ മറ്റ് കിണറുകളുമെല്ലാം വറ്റി വരളും. പിന്നെ ഇവിടത്തുകാർ കുടിവെള്ളത്തിനായി നട്ടോട്ടമോടുകയാണ് പതിവ്. ഇതിന് ഒരു ശാശ്വത പരിഹാരം കാണാൻ തച്ചറുകാവ് പുഴയോരത്ത് ഒരു കിണറ് കുഴിക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം.ഇതിനായി മുട്ടാത്ത…
Read Moreആരോപണത്തില് കഴമ്പുണ്ട്..! ജേക്കബ് തോമസിനെ കൈയൊഴിഞ്ഞ് മുഖ്യമന്ത്രി; ഇതോടെ കുരുക്ക് കൂടുതൽ മുറുകി
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥരിൽ തന്റെ വിശ്വസ്തനായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ കൈയൊഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി കൂടി കൈയൊഴിഞ്ഞതോടെ അഴിമതി കേസിൽ ജേക്കബ് തോമസിനെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകി. അഴിമതി ആര് നടത്തിയാലും സർക്കാർ സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജേക്കബ് തോമസിന്റെ കാര്യത്തിൽ പുറത്തു വരുന്ന ചില ആരോപണങ്ങളിൽ കഴന്പുണ്ട്. കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്താനാണ് സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയത്. അന്വേഷണം വേണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ജേക്കബ് തോമസിനെതിരായ ആരോപണങ്ങളിൽ കഴന്പുണ്ടെന്ന് പറയുന്പോഴും അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതും ശ്രദ്ധേയമായി. ന്യായമായ സംരക്ഷണം ഉദ്യോഗസ്ഥർക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫയലുകൾ വച്ച് താമസിപ്പിച്ച് മുന്നോട്ടുപോകാൻ സർക്കാർ അനുവദിക്കില്ല. ലോ അക്കാഡമി വിഷയത്തിൽ ബിജെപി നേതാവ്…
Read More