പരിയാരം: ബക്കളം സ്വദേശി അബ്ദുൾ ഖാദറിനെ മർദിച്ചു കൊലപ്പെടുത്തിയത് നാട്ടുകൂട്ടം മോഡലിൽ. വിചാരണ നടത്തിയ ശേഷമാണ് അബ്ദുൾ ഖാദറിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. പരിയാരം പഞ്ചായത്തിലെ വായാട് റോഡരികിലാണ് മർദനമേറ്റ് അവശനിലയിലായി മരിച്ച അബ്ദുൾ ഖാദറിനെ കണ്ടത്. വധക്കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് നടന്നേക്കും. ഇതിനിടെ അബ്ദുൾഖാദർ വധക്കേസിൽ പോലീസ് അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങിയതായ ആരോപണം ശക്തമാകുന്നു. യഥാർഥ പ്രതികൾ ഇപ്പോഴും പുറത്താണെന്നും അവരുടെ അറസ്റ്റ് ഒഴിവാക്കാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും സമ്മർദ്ദം നടക്കുന്നുണ്ടെന്നുമുള്ള സൂചനകൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേർ കേസിൽ പ്രതികളാണെങ്കിലും പത്തിലേറെ പ്രധാനപ്രതികൾ പുറത്താണെന്നാണ് ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തളിപ്പറന്പിലെ ഒരു അഭിഭാഷകൻ സംഭവത്തിൽ ഇടപെട്ടതായും സൂചനയുണ്ട്. പ്രതികൾ ഉപയോഗിച്ച അരിപ്പാന്പ്ര സ്വദേശിയുടെ സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ സ്റ്റേഷനിൽ എത്തിച്ചിട്ടില്ല. മാത്രമല്ല ഇതിന് പകരം വയ്ക്കാൻ പഴയൊരു…
Read MoreCategory: Kannur
അറിയാതെ ഒഴിച്ചുപോയതാ സാറേ..! ചുമരിൽ മൂത്രമൊഴിച്ച വിദ്യാർഥികൾക്ക് പോലീന്റെ വക ക്രൂരമർദനം
മലപ്പുറം: കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ക്വാർട്ടേഴ്സിന്റെ ചുമരിൽ മൂത്രമൊഴിച്ച വിദ്യാർഥിയെ പോലീസ് മർദിച്ച് അവശനാക്കിയ സംഭവം വിവാദമാകുന്നു. മലപ്പുറം ജില്ലയിലെ തിരൂർ ഗവണ്മെന്റ് ബോയ്സ് സ്കൂൾ വിദ്യാർഥി തിരൂർ മുത്തൂരിലെ അതുൽജിത്ത് (17), മാതൃ സഹോദരിയുടെ മകൻ അഭിലാഷ് (26) എന്നിവർക്കാണ് കണ്ണൂർ പോലീസിന്റെ ക്രൂരമർദനമേറ്റത്. തിരുനാവായ നാവാ മുകുന്ദ സ്കൂളിൽ പഠിക്കുന്ന അതുൽജിത്തിന്റെ അമ്മാവന്റെ മകളും മത്സരാർഥിയുമായ സ്നേഹയ്ക്കൊപ്പം കുടുംബാംഗങ്ങളുമായി എസ്കോർട്ട് പോയതായിരുന്നു അതുൽജിത്തും അഭിലാഷും. ഇക്കഴിഞ്ഞ 22ന് കലോത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ രാത്രി ഏഴരയ്ക്കു കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ പ്രവേശന കവാടത്തിന്റെ പോലീസ് സൊസൈറ്റി ഹാളിനു താഴത്താണ് സംഭവം. തിരൂരിൽ നിന്നു പരിപാടിക്കെത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഭക്ഷണം കഴിക്കാൻ ഇവിടെയുള്ള ഹോട്ടലിൽ കയറിയതായിരുന്നു. ഇതിനിടെ കടുത്ത മൂത്രശങ്കയെത്തുടർന്നു അതുൽജിത്തും അഭിലാഷും സമീപത്തെ മതിലിനരികെ മൂത്രമൊഴിച്ചു. ഹോട്ടലിലെ…
Read Moreഇങ്ങനെ വേണം നിരോധനം..! പ്ലാസ്റ്റികിന് നിരോധനം കർശനമാക്കി; പകരം പത്തു കിലോ ഭാരം കയറുന്ന ബാഗ് സൗജന്യം
മട്ടന്നൂർ: നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയ സാഹചര്യത്തിൽ പുതിയ ക്യാരി ബാഗുകൾ സൗജന്യമായി നൽകി നഗരസഭ മാതൃകയാവുന്നു. നഗരസഭയിലെ മുഴുവൻ വീടുകളിലും ഒന്ന് വീതമാണ് ക്യാരി ബാഗുകൾ സൗജന്യമായി വിതരണം ചെയ്യുക. മട്ടന്നൂർ നഗരസഭയെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 50 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകളാണ് നിരോധിച്ചിരുന്നത്. ഇതിന് ബദൽ സംവിധാനമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ക്യാരി ബാഗുകൾ സൗജന്യമായി വിതരണം ചെയുന്നത്. 100 രൂപ വിലമതിക്കുന്ന പേഴ്സ് രൂപത്തിലുള്ള ബാഗാണ് കുടുംബങ്ങൾക്ക് നൽകുക. 30 സെന്റിമീറ്റർ വീതിയിലും 40 സെന്റിമീറ്റർ നീളവുമുള്ള ബാഗാണ് സൗജന്യമായി വിതരണം ചെയാൻ തയാറായി വരുന്നത്. 10 കിലോയിലധികം അരി നിറയ്ക്കാൻ സാധിക്കുന്ന ബാഗാണ് ഇവ. നഗരസഭയിലെ പതിനായിരം വീടുകളിൽ കൗണ്സിലറുടെയും കുടുംബശ്രീയുടെയും സഹായത്തോടെയാണ് ബാഗുകൾ വിതരണം ചെയ്യുക. മാർച്ച് അവസാനത്തോടെ ബാഗുകൾ വിതരണം…
Read Moreഎന്തെല്ലാം കാണണം..! ആറുമാസം കൊണ്ട് അഞ്ചുലക്ഷം പേരുടെ പെൻഷനും അന്നവും മുട്ടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന്
ഇരിട്ടി: ആറുമാസംകൊണ്ട് അഞ്ചുലക്ഷം പേരുടെ പെൻഷൻ ഇല്ലാതാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരിട്ടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ അന്നം മുട്ടിച്ച സർക്കാരാണ് പിണറായിയുടേത്. ഭരണമികവില്ലാത്ത മന്ത്രിമാരെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് മന്ത്രിമാരോടും മന്ത്രിമാർക്ക് മുഖ്യമന്ത്രിയോടും വിശ്വസ്തത നഷ്ടപ്പെട്ടിരിക്കുകയാണ്. പാവപ്പെട്ടവർക്കുള്ള അരി പോലും വിതരണം ചെയ്യാതെ സർക്കാർ ജനങ്ങളെ പട്ടിണിക്കിടുകയാണ്.സ്വന്തം മണ്ഡലത്തിൽ പോലും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും നേതൃത്വം നൽകുന്ന ഒരു ഫാസിസ്റ്റ് ഭരണാധികാരിയായി മുഖ്യമന്ത്രി മാറി. കറൻസി പിൻവലിച്ച് സാധാരണ ജനങ്ങളെ ദ്രോഹിച്ച നരേന്ദ്രമോദിയും അരിയും പെൻഷനും നൽകാത്ത പിണറായി സർക്കാറും ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി സമരങ്ങൾക്ക് നേതൃത്വം നൽകുവാൻ കോണ്ഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും…
Read Moreഎന്റെ സായിപ്പേ..! മങ്ങിയ ഗാന്ധിജിയും വാട്ടർമാർക്കും; വിനോദ സഞ്ചാരികളിൽ നിന്നും ലഭിച്ച നോട്ടിൽ അഞ്ഞൂറിന്റെ വ്യാജൻ
കൂരാച്ചുണ്ട്: കക്കയം ഹൈഡൽ ടൂറിസം ബോട്ടിംഗിനെത്തിയ വിനോദ സഞ്ചാരികളിൽ നിന്നും ഫീസിനത്തിൽ ലഭിച്ച നോട്ടിൽ അഞ്ഞൂറിന്റെ വ്യാജനും…! പുതിയ അഞ്ഞൂറ് രൂപാ നോട്ട് താമരശ്ശേരി എസ്ബിടിയിൽ അടയ്ക്കാനെത്തിയപ്പോൾ വ്യാജനാണെന്ന് കണ്ടെത്തുകയായിരുന്നു. നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും വാട്ടർമാർക്കും മങ്ങിയ നിറത്തിലായിരുന്നു. സാധാരണ അഞ്ഞൂറിന്റെ നോട്ടിനേക്കാൾ വലിപ്പം,ഘനവ്യത്യാസം എന്നിവയുണ്ടെങ്കിലും മറ്റ് നോട്ടുകളിൽ നിന്നും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണിത്.
Read Moreഇതു ഞങ്ങൾ തന്നെയാ..! ജലാശയ സംരക്ഷണത്തിനു കോണ്ഗ്രസ് പ്രവർത്തകരുടെ സേവനം
വടകര: കോണ്ഗ്രസ് പ്രവർത്തകർ ജലാശയ സംരക്ഷണത്തിനിറങ്ങി. ഓരോ മണ്ഡലം കമ്മറ്റിയും പഞ്ചായത്തിലെ പൊതു കിണർ, കുളം, തോട് തുടങ്ങിയവ ശുചീകരിച്ച് ജനത്തിന് ഉപയോഗിക്കാൻ പറ്റുന്ന വിധമാക്കണെമന്ന ജില്ലാ കോണ്ഗ്രസ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം സേവനസന്നദ്ധരായത്. രണ്ട് പൊതു കുളങ്ങൾ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. മണിയൂർ മണ്ഡലം കമ്മറ്റി നല്ലൂക്കര കുളമാണ് ശുചീകരിച്ചത്. വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കാവിൽ രാധാകൃഷ്ണൻ, ചെരണ്ടത്തൂർ ശ്രീധരൻ, അച്യുതൻ പുതിയേടത്ത്, പി.സിഷീബ, ചന്ദ്രൻ മൂഴിക്കൽ, റസാക് മഠത്തിൽ, ചാലിൽ കുഞ്ഞബ്ദുല്ല, ഡി.പ്രജീഷ്, ചാലിൽ അഷറഫ്, എം.കെ ഹമീദ് എന്നിവർ പ്രസംഗിച്ചു. വിലാതപുരത്തെ പൊതു കുളമാണ് പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. മണ്ഡലം പ്രസിഡന്റ് കെ.സജീവൻ ഉദ്ഘാടനം ചെയ്തു. വൻ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൽ കുളത്തിൽ നിന്നും പ്രവർത്തകർ മുങ്ങിയെടുത്തു. ഇത് പുറമേരി ഗ്രാമ പഞ്ചായത്തിനെ ഏൽപിക്കും.…
Read Moreപ്രശ്നം ഗുരുതരംതന്നെ… ആശുപത്രിയിൽ ഡോക്ടർമാർ തമ്മിൽ കയ്യാങ്കളി; സൂപ്രണ്ടിനും നേത്രരോഗവിദഗ്ധനും പരിക്ക്
നിലന്പൂർ: ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ തമ്മിൽ കയ്യാങ്കളി. സൂപ്രണ്ടിനും നേത്ര രോഗവിദഗ്ധനും പരിക്കേറ്റു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു, നേത്രരോഗ വിദഗ്ധൻ ഡോ. ജലാൽ എന്നിവർക്കാണ് പരിക്കേറ്റത്. സീമാമുവിന് തലയുടെ പിറകിലും ജലാലിന് നെറ്റിയിലുമാണ് പരിക്കേറ്റത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തിയതിന് ശേഷമാണ് ആശുപത്രിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരു ജലാലിന്റെ ഡ്യൂട്ടി റൂമിൽ വച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. മുറി അകത്തു നിന്നും കുറ്റിയിട്ടതിനാൽ ഉള്ളിലെ ബഹളം കേട്ടു ഡോക്ടർമാരും മറ്റു ജീവനക്കാരും ചേർന്നു വാതിൽ തള്ളിതുറന്ന് അകത്തു കയറി ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ ഒരു കാരണവുമില്ലാതെ മുറിയിൽ കയറി സൂപ്രണ്ട് മർദിക്കുകയായിരുന്നുവെന്ന് ജലാൽ പറഞ്ഞു. സൂപ്രണ്ടിന്റെ പല നടപടികളിലും ജീവനക്കാർക്ക് പ്രതിഷേധമുണ്ട്. ഇതു മുന്നിൽ നിന്നു താൻ ചോദ്യം ചെയ്തതാണ് സൂപ്രണ്ടിനെ പ്രകോപിപ്പിച്ചതെന്നും ജലാൽ പറഞ്ഞു. അതേസമയം ഒരു…
Read Moreവേണ്ട വേണ്ട..! ജലവൈദ്യുത പദ്ധതികൾ പ്രകൃതിക്ക് ദോഷമായതുകൊണ്ടാണ് ആതിരപ്പള്ളിയെ എതിർക്കുന്നത്
മുക്കം: പുതിയ ജലവൈദ്യുത പദ്ധതികൾ ഇനി കേരളത്തിന് ആവശ്യമില്ലെന്നും അത് പ്രകൃതിക്ക് ദോഷകരമാണന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് കൊണ്ടാണ് യുഡിഎഫ് ആതിരപ്പള്ളി പദ്ധതിയെ എതിർക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് ഡി സി സി നടപ്പിലാക്കുന്ന ജലഹസ്തം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് കുടിക്കാൻ വരെ ഉപയോഗിച്ചിരുന്ന പുഴവെള്ളം ഇന്ന് കുടിക്കാൻ പറ്റാത്ത അവസ്ഥയാണ്. നാമെല്ലാം കുപ്പിവെള്ളത്തിലേക്ക് മാറി. പ്രകൃതിയെ സംരക്ഷിക്കാൻ പുതുതലമുറ രംഗത്തിറങ്ങണം. ഇല്ലെങ്കിൽ ചൈനയിലേയും റഷ്യയിലേയും പോലെ ഓക്സിജൻ വില കൊടുത്തു വാങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. പരിസ്ഥിതിക്കെതിരെയുള്ള വെല്ലുവിളികൾക്കെതിരെ ജല സ്രോതസ്സുകൾ സംരക്ഷിച്ച് നിർത്തണമെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.എം.ഹസ്സൻ,എം.ഐ.ഷാനവാസ് എം.പി, കെ.പി.അനിൽകുമാർ, കെ.സി.അബു, എം.എൻ. കാരശേരി,കാഞ്ചന മാല, അഡ്വ: കെ.ജയന്ത് ,കെ.പ്രവീണ് കുമാർ, മാന്നാർ അബ്ദുൽ ലത്തീഫ് ,…
Read Moreകോഴിക്കോടൻ ഓട്ടോ പെരുമ..! പത്തു ലക്ഷത്തിന്റ ആഭരണങ്ങൾ യാത്രക്കാരിയെ തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ സാമി
കോഴിക്കോട്: യാത്രയ്ക്കിടെ ഓട്ടോയിൽ മറന്നുവച്ച പത്തു ലക്ഷം രൂപയുടെ വജ്രാഭരണങ്ങളടങ്ങുന്ന ബാഗ് വീട്ടമ്മയെ തിരിച്ചൽപ്പിച്ച് കോഴിക്കോടൻ പെരുമയുമായി വീണ്ടും നഗരത്തിലെ ഓട്ടോ ഡ്രൈവർ. പുതിയങ്ങാടി സ്വദേശി മാളിയേക്കൽ എം. സാമി എന്ന ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ, നഷ്ടപ്പെട്ടുവെന്നു കരുതിയ ആഭരണങ്ങളും പണവും മിനിറ്റുകൾക്കകം കർണാടക സ്വദേശിനി ഫിലോമിന ജോർജിന് തിരിച്ചുകിട്ടി. ഇന്നലെ ഉച്ചയ്ക്ക് 12.44 ന് റെയിൽവെ സ്റ്റേഷൻ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിൽനിന്ന് സിവിൽസ്റ്റേഷനിലെ ബന്ധുവീട്ടിലേക്ക് ഓട്ടോപിടിച്ച ഫിലോമിന ഇറങ്ങുന്ന തിരക്കിനിടയിൽ സ്യൂട്ട്കേസ് എടുക്കാൻ മറന്നു. വജ്രാഭരണങ്ങൾക്കു പുറമെ, പതിനായിരത്തിലധികം രൂപയും ചെക് ബുക്കും എടിഎം കാർഡടക്കം രേഖകളും സ്യൂട്ട്കേസിലുണ്ടായിരുന്നു. വീട്ടിലെത്തി മിനിറ്റുകൾക്ക് ശേഷമാണ് ബാഗ് നഷ്ടപ്പെട്ടതറിയുന്നത്. ഉടൻതന്നെ കോഴിക്കോട്ടെ ബന്ധു മുഖേന ട്രാഫിക് അസി. കമ്മീഷണർ എ.കെ.ബാബു, സിഐടിയു ഓട്ടോ സെക്ഷൻ നേതാവ് നൗഷാദ് എന്നിവരെ വിവരമറിയിച്ചു. പ്രീപെയ്ഡ് കൗണ്ടറിൽ നിന്നു നൽകിയ സ്ളിപ്പിലെ നന്പറിന്റെ…
Read Moreജന്മദിനത്തിൽ കാരുണ്യത്തിന്റെ കയ്യൊപ്പു ചാർത്താൻ കെ.എം.മാണി;ആയിരത്തോളം കേന്ദ്രങ്ങളിൽ ആഘോഷം
പാലാ: കെ.എം.മാണിയുടെ 84ാം ജന്മദിനം കേരളാ കോണ്ഗ്രസ് എം കാരുണ്യദിനമായി ആചരിക്കും. മാനസികാരോഗ്യകേന്ദ്രങ്ങൾ, വൃദ്ധമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, ബാലഭവനങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകും. കേരളാ കോണ്ഗ്രസ് എം പ്രാദേശികനേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ. പാലാ നിയോജകമണ്ഡലത്തിലെ പരിപാടികളുടെ ഉദ്ഘാടനം പാലാ മരിയസദനത്തിൽ 29 ന് ഉച്ചയ്ക്ക് 12 ന് നടക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റും ജില്ലാ ബാങ്ക് പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളവും സെക്രട്ടറി തോമസ് ആന്റണിയും അറിയിച്ചു. ഇതു സംബന്ധിച്ച് ചേർന്ന സംഘാടകസമിതിയോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, ജോസ് പാലമറ്റം, സഖറിയാസ് വലവൂർ, ജോസുകുട്ടി പൂവേലിൽ, ടോബിൻ കെ അലക്സ്, ലീനാ സണ്ണി, ബെറ്റി ഷാജു, പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കാരുണ്യചികിത്സാ പദ്ധതി, പെൻഷൻ പദ്ധതി, വെളിച്ചവിപ്ളവം, സാമൂഹികജലസേചനപദ്ധതി,…
Read More